News

ഐ.എഫ്.ഡബ്യൂ.ജെ ദേശീയ സമ്മേളനം ഇന്നലെ കോവളം ആനിമേഷൻ സെന്റെറിൽ നടന്നു

തിരുവനന്തപുരം: ഐ.എഫ്.ഡബ്യൂ.ജെ ദേശീയ സമ്മേളനം കോവളം ആനിമേഷൻ കൺവെൻഷൻ ഇന്നലെ നടന്നു, പ്രതിനിധി സമ്മേളനം രാവിലെ 10.30 ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യതു. സംഘടനയുടെ ദേശീയ പ്രസിഡന്റ് അവധേഷ് ഭാർഗവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ.പി ജിനൻ സ്വാഗതം പറഞ്ഞു. സെമിനാർ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിച്ചു. എം.എൽ.എ വി.ജോയി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കരമന ജയൻ, മുസ്ലീം ലീഗ് കോവളം മണ്ഡലം പ്രസിഡന്റ് ഡോ.എച്ച്.എ.റഹ്മാൻ, […]Read More

News

പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാരം ശനിയാഴ്ച

വത്തിക്കാൻ സിറ്റി :  പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാരം ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് (പ്രാദേശിക സമയം രാവിലെ 10ന്) നടക്കും. വത്തിക്കാനിൽ സന്നിഹിതരായിരുന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം. നാളെ 12.30 മുതൽ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനം നടത്തും. മാർപാപ്പയുടെ കബറടക്ക ശുശ്രൂഷകളിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വത്തിക്കാനിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ്. ഫ്രാൻസിസ് മാർപാപ്പയ്ക്ക് നിത്യശാന്തി നേരുന്നുവെന്നും ദൈവം അദ്ദേഹത്തെയും അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും ട്രംപ് നേരത്തെ അനുശോചന […]Read More

News

കശ്‌മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രണം

ശ്രീനഗർ:  ജമ്മു കശ്‌മീരിലെ അനന്ത്‌നാഗില്‍ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ  26 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായി വൃത്തങ്ങൾ അറിയിച്ചു. ബൈസാറിലെ കുന്നിൻമുകളിലേക്ക് ട്രെക്കിങ്ങി​ന് പോയ വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ഇന്ന് (ഏപ്രിൽ 22) ഉച്ചയ്‌ക്ക് 2:30 ഓടെയാണ് സംഭവം. തെക്കൻ കശ്‌മീർ ജില്ലയിലെ പഹൽഗാമിലെ ബൈസരൻ പ്രദേശത്താണ് ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ട്. തീവ്രവാദികൾ വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തെ കുറിച്ച് ഇതുവരെ പൊലീസിന്‍റെ ഔദ്യോഗികമായി സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന […]Read More

News

 കുട്ടിക്കടത്ത് സ്ഥിതി ഗുരുതരമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി:          രാജ്യ തലസ്ഥാനത്ത് കുട്ടികളെ തട്ടിയെടുക്കുന്ന റാക്കറ്റിനെതിരെ നടപടി ശക്തമാക്കാൻ ഡൽഹി പൊലീസിന് സുപ്രീംകോടതി നിർദ്ദേശം. ഡൽഹിയിലെ സ്ഥിതി വഷളായെന്ന് ജസ്റ്റിസുമാരായ ജെ ബി പർദ്ദിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. യു പി യിലെ കുട്ടിക്കടത്തിൽ ഏപ്രിൽ 15 ന് പ്രതികളുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.അന്നേ ദിവസം നവജാത ശിശുക്കളെ ഡൽഹിയിൽ തട്ടിക്കൊണ്ടുപോകുന്നുവെന്ന പത്രവാർത്തയിൽ സ്വയം കേസെടുത്ത കോടതി പൊലീസിന് നോട്ടിസയിച്ചിരുന്നു. മുഖ്യ ആസൂത്രക പൂജയെ ഉടൻ അറസ്റ്റ് […]Read More

News

യു എസ് വൈസ്പ്രസിഡന്റ് ഇന്ത്യയിൽ

ന്യൂഡൽഹി:          അമേരിക്കൻ പ്രസിഡന്റ് ഡൊ ഡൊണൾഡ് ട്രംപിന്റെ പ്രതികാരച്ചുങ്കവും വിദ്യാർഥി വിസകൾ കൂട്ടത്തോടെ റദ്ദാക്കലും ഉയർത്തിയ ആശങ്കകൾക്കിടെ വൈസ്പ്രസിഡന്റ് ജെ ഡി വാൻസ് നാലുദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി. തിങ്കളാഴ്ച രാവിലെ 9.30 ന് ഡൽഹി പാലം വ്യോമസേനാ വിമാനത്താവളത്തിൽ എത്തിയ വാൻസിനെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വാൻസി നൊപ്പം ഇന്ത്യൻ വംശജയായ ഭാര്യ ഉഷ, മക്കളായ ഇവാൻ, വിവേക്, മിറാബൽ എന്നിവരും പെന്റഗൺ, സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് പ്രതിനിധികളുമുണ്ടായിരുന്നു. സേനാ […]Read More

News

മാർപാപ്പ അന്തരിച്ചു

ഇരട്ട ന്യുമോണിയയിൽ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരുന്ന 88 കാരനായ ഫ്രാൻസിസ് മാർപാപ്പ കാസ സാന്താ മാർട്ടയിലെ വസതിയിൽ വച്ച് അന്തരിച്ചതായി വത്തിക്കാൻ തിങ്കളാഴ്ച ഒരു വീഡിയോ പ്രസ്താവനയിൽ അറിയിച്ചു. റോമൻ കത്തോലിക്കാ സഭയുടെ ആദ്യത്തെ ലാറ്റിൻ അമേരിക്കൻ നേതാവ് തുടർച്ചയായ മൂന്നാം വർഷവും വാർഷിക ദുഃഖവെള്ളി ഘോഷയാത്രയിൽ പങ്കെടുത്തില്ല. ഞായറാഴ്ച രാവിലെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായുള്ള ഒരു സ്വകാര്യ കൂടിക്കാഴ്ചയിൽ പോപ്പ് ഹ്രസ്വമായി പ്രത്യക്ഷപ്പെട്ടു. ഡോക്ടർമാർ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിശ്രമം നിർദ്ദേശിച്ചിട്ടും, ഇരട്ട ന്യുമോണിയ […]Read More

News

ഷവർമ കഴിച്ച ഭക്ഷ്യ വിഷബാധ

തിരുവനന്തപുരം: അട്ടക്കുളങ്ങരയിലെ ഇസ്ഥാബുൾ ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മുപ്പതോളംപേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സംഭവത്തിനു ശേഷം ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി ഭക്ഷണശാല പൂട്ടി. പരിശോധനാ ഫലം ലഭിച്ചതിനു ശേഷം തുടർ നടപടി സ്വീകരിക്കും. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ചവർക്കാണ് വയറിളക്കം അനുഭവപ്പെട്ടത്.Read More

News

ശുഭാൻശു ശുക്ല ബഹിരാകാശ നിലയത്തിലേക്ക്

ന്യൂഡൽഹി:അന്താരാഷ്ട്ര നിലയത്തിലേക്ക് ആദ്യമായി ഒരു ഇന്ത്യാക്കാരൻ ഈ വർഷം യാത്ര തിരിക്കും. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ല(39)യാണ് നാലു പതിറ്റാണ്ടിനുശേഷം ബഹിരാകാശയാത്രയിൽ പുതു ചരിത്രമെഴുതാനിറങ്ങുന്ന ഇന്ത്യാക്കാരൻ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതിയായ ഗഗൻയാനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാലുപേരിൽ ഒരാളാണ് യുപി സ്വദേശി ശുഭാൻശു. 1984 ൽ വിങ് കമാൻഡർ രാകേഷ് ശർമ ബഹിരാകാശ യാത്ര നടത്തിയ ശേഷം ആദ്യമായാണ് ഒരിന്ത്യാക്കാരൻ ബഹിരാകാശ ദൗത്യത്തിന് തെരഞ്ഞെടുക്കപ്പെടുന്നത്.Read More

News

നാലാം വാർഷികാഘോഷത്തിന് നാളെ തുടക്കം

തിരുവനന്തപുരം:നവകേരളക്കുതിപ്പിന് സംസ്ഥാന സർക്കാർ അഞ്ചാം വർഷത്തിലേക്ക്.രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കാസർകോട് കാലിക്കടവ് മൈതാനത്ത് രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനാകും. മെയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷം. എല്ലാ ജില്ലയിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാ തലയോഗങ്ങൾ നടക്കും.പ്രദർശന വിപണന മേളകളുമു ണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ യോഗം […]Read More

Education News

നീറ്റ് പി.ജി പരീക്ഷ ജൂൺ 15ന്; മേയ് ഏഴ് വരെ അപേക്ഷിക്കാം

നീറ്റ് പി.ജി പരീക്ഷ ജൂൺ 15ന്; മേയ് ഏഴ് വരെ അപേക്ഷിക്കാംമെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള നീറ്റ് പി.ജി 2025 പരീക്ഷ തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 17 മൂന്ന് മണി മുതൽ മേയ് ഏഴ് വരെയാണ് അപേക്ഷിക്കാനാകുന്നത്. ജൂൺ 15 ന് പരീക്ഷ നടത്താനും ജൂലൈ 15 ന് ഫലം പ്രഖ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള ഏകദേശം 52,000 ബിരുദാനന്തര മെഡിക്കൽ സീറ്റുകൾക്കായി രണ്ട് ലക്ഷം എ.ബി.ബി.എസ് ബിരുദധാരികൾ പരീക്ഷ എഴുതാൻ സാധ്യതയുണ്ട്. രണ്ടു ഷിഫ്റ്റുകളിലായാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന […]Read More

Travancore Noble News