തിരുവനന്തപുരം:കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ ഇല്ലാതാക്കാനുള്ള നടപടി ശക്തമാക്കി സർക്കാർ.കുട്ടികൾക്കെതിരായ സൈബർ അതിക്രമങ്ങൾ തടയാനുള്ള പി- ഹണ്ട് ഓപ്പറേഷനിലൂടെ 351 പേരെ അറസ്റ്റ് ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 6426ഇടങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ 1996 അധ്യാപകർക്ക് പരിശീലനം നൽകി. സൈബർ സാമ്പത്തിക തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 1930 എന്ന ഹെൽപ്പ് ലൈൻ നമ്പർപ്രവർത്തിക്കുന്നതായും മുഖ്യമന്ത്രി ചോദ്യോത്തര വേളയിൽ പറഞ്ഞു.Read More
മെൽബൺ:രക്തദാനത്തിലൂടെ ഇരുപത് ലക്ഷത്തിലധികം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച ജെയിംസ് ഹാരിസൺ (88)അന്തരിച്ചു. അത്യപൂർവമായ ആന്റിഡി എന്ന ആന്റീബോഡി യിലുണ്ടായിരുന്ന തന്റെ രക്തം 11,000 ൽ അധികം തവണയാണ് ഓസ്ട്രിയ ന്യൂസൗത്ത് വെയിൽസ് സ്വദേശിയായ ഹാരിസൺ ദാനം ചെയ്തത്. 18 വയസിൽ ആരംഭിച്ച രക്തദാനം 81 വയസു വരെ ഹരിസൺ തുടർന്നു. ഗർഭസ്ഥ ശിശുക്കളിലുണ്ടാകുന്ന റീസസ് രോഗം പ്രതിരോധിക്കാനുള്ള മരുന്നുണ്ടാക്കാനാണ് ആന്റീഡി ഉപയോഗിക്കുന്നതു്.കൈത്തണ്ടയിൽ തറച്ച സൂചിയിലൂടെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് ആനയിച്ച ഹാരിസൺ സ്വർണ്ണക്കൈയുള്ള മനുഷ്യൻ എന്നറിയപ്പെടുന്നു.Read More
ടെക്സാസ്:മനുഷ്യദൗത്യത്തിന് മുന്നോടിയായി നാസയുടെ 10 പരീക്ഷണ ഉപകരണങ്ങളുമായി ബ്ലൂഗോസ്റ്റ് ലാൻഡർ ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങി. 45 ദിവസത്തെ യാത്രയ്ക്കാടുവിൽ ഞായറാഴ്ച ഇന്ത്യൻ സമയം പകൽ 2.04 ന് ലാവാ പ്രദേശമായ മാരിക്രിസ് സമതലത്തിലാണ് പേടകം സോഫ്റ്റ് ലാൻഡ് ചെയ്തതു്. ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാൻഡറാണ് ബ്ലൂഗോസ്റ്റ്. ഫയർഫ്ലൈ എയ്റോസ് പേസാണ് നിർമാതാക്കൾ. ലാൻഡിങ് സമ്പൂർണ വിജയമായ ആദ്യത്തെ സ്വകാര്യ ലാൻഡറും ഇതുതന്നെ. ജനുവരിയിൽ ഫ്ളോറിഡയിലെ കെന്നഡി സ്പേയ്സ് സെന്ററിൽനിന്ന് വിക്ഷേപിച്ച പേടകം കഴിഞ്ഞ ആഴ്ചയാണ് […]Read More
നാഗ്പൂർ:കലാശപ്പോരിൽ കിരീടം കൈവിട്ടെങ്കിലും കേരളം മടങ്ങുന്നത് അഭിമാനനേട്ടത്തോടെ. രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രത്തിലാദ്യമായി കേരളം റണ്ണറപ്പായി. മത്സരം സമനിലയിൽ അവസാനിച്ചതോടെ ഒന്നാം ഇന്നിങ്സ് ലീഡിന്റെ മികവിൽ വിദർഭ ജേതാക്കൾ. സ്കോർ: വിദർഭ 379,375 /9, കേരളം 342. അവസാന ദിവസം 249 /4 എന്ന സ്കോറിൽ കളി തുടങ്ങിയ വിദർഭയെ രണ്ടാം ഇന്നിങ്സിൽ പുറത്താക്കാൻ കേരളത്തിനായില്ല. ഒമ്പത് വിക്കറ്റിന് 375 റണ്ണെന്ന നിലയിൽ മത്സരം അവസാനിച്ചു. ഇന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തുന്ന കേരള ടീമിന് നാളെ മുഖ്യമന്ത്രി […]Read More
തിരുവനന്തപുരം:പ്രലോഭിച്ചുള്ള മതംമാറ്റ നീക്കങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പി പരമേശ്വരൻ അനുസ്മരണത്തിൽ ജനാധിപത്യം, ജനസംഖ്യാഘടന, വികസനം,ഇന്ത്യയുടെ ഭാവി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സഹായവും പ്രലോഭനങ്ങളും നൽകി മതപരിവർത്തനം നടത്താൻ പാടില്ല. അനധികൃത കുടിയേറ്റക്കാർ ഇന്ത്യൻ ദേശീയതയ്ക്കും ജനാധിപത്യത്തിനും വെല്ലുവിളിയായി മാറുകയാണ്. തൊഴിൽ,ആരോഗ്യം, വിദ്യാഭ്യാസ മേഖലകൾ എന്നിവയിലെല്ലാം അവർ ആവശ്യം ഉന്നയിക്കും. തുടർന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കും. കുടിയേറ്റക്കാരുടെ അനിയന്ത്രിതമായ ഒഴുക്ക് Specifications ഭീഷണിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.Read More
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് തെരഞ്ഞെടുപ്പിനായി 2025 മാർച്ച് 7 ന് വിജ്ഞാപനം പുറപ്പെടുവിക്കും. പ്രാഥമിക പരീക്ഷയും അന്തിമപരീക്ഷയും അഭിമുഖവും പൂർത്തിയാക്കി 2026 ഫെബ്രുവരി 16 ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. കെഎഎസ് തെരഞ്ഞെടുപ്പിന് ഒറ്റഘട്ടമായി 100 മാർക്ക് വീതമുള്ള 2 പേപ്പർ അടങ്ങിയ പ്രാഥമിക പരീക്ഷ 2025 ജൂൺ 14 ന് നടത്തും. 100 മാർക്ക് വീതമുള്ള 3 പേപ്പർ അടങ്ങിയ അന്തിമ വിവരണാത്മ പരീക്ഷ 2025 […]Read More
തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷൻ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വട്ടിയൂർക്കാവ് മണ്ഡലത്തിൽ ജോബ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. വിജ്ഞാനകേരളം പദ്ധതി ഉപദേഷ്ടാവ് ഡോ.ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി എസ് ശ്രീകല, വി കെ പ്രശാന്ത് എംഎൽഎ, കൗൺസിലർ ഐ എം പാർവതി, പദ്ധതി കൺവീനർ എ ഷാജഹാൻ എന്നിവർ സംസാരിച്ചു. മാർച്ച് 15 ന് മണ്ഡലത്തിലെ തൊഴിലന്വേഷകർക്കായി […]Read More
തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്.വടക്കൻ കേരളത്തിൽ കനത്ത ചൂട് തുടരും. സാധാരണയെക്കാൾ രണ്ടു മുതൽ നാല് ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത. തുടർച്ചയായി അഞ്ചാം ദിവസവും കണ്ണൂരിൽ രാജ്യത്തെ ഉയർന്ന താപനില രേഖപ്പെടുത്തി. കണ്ണൂർ വിമാനത്താവളത്തിൽ ശനിയാഴ്ച 40.2 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്.Read More
ഹൈദരാബാദ്: തെലങ്കാന തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നവരുടെ അരികിലെത്തി രക്ഷാപ്രവർത്തകർ. ഏഴ് ദിവസമായി കുടുങ്ങിക്കിടക്കുന്ന എട്ടു പേരിൽ നാലു പേരുടെ അരികിലെത്താൻ സാധിച്ചതായി മന്ത്രി ജുപ്പള്ളി കൃഷ്ണ റാവുവാണ് അറിയിച്ചത്. നാഗർകർണൂലിൽ ശ്രീശൈലം തുരങ്കത്തിൽ ഫെബ്രുവരി 22 നാണ് രണ്ട് എഞ്ചിനീയർമാരടക്കം എട്ടു പേർ കുടുങ്ങിയത്. ദേശീയ -സംസ്ഥാന ദുരന്ത സേനയുൾപ്പെടെ 500 പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് രംഗത്തുള്ളത്.Read More
2017 പേർ പരീക്ഷയെഴുതുന്ന തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്. തിരുവനന്തപുരം ഫോർട്ട് ഗവ. സംസ്കൃതം എച്ച്എസ്എസിൽ ഒരാൾ മാത്രമാണ് പരീക്ഷയെഴുതുന്നത് സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നാളെ (തിങ്കളാഴ്ച) തുടങ്ങും. ആകെ 4,27,021 വിദ്യാർത്ഥികളാണ് ഇത്തവണ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്. ഇതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമാണുള്ളത്. കേരളത്തിലാകെ 2964 പരീക്ഷാ കേന്ദ്രങ്ങളും ലക്ഷദ്വീപ് മേഖലയിൽ 9ഉം ഗൾഫ് മേഖലയിൽ 7 ഉം കേന്ദ്രങ്ങളാണുള്ളത്. […]Read More