Cinema News

പത്താം ക്ലാസ്സ്‌ തുല്യത പഠനത്തിന് ഇന്ദ്രൻസ്

തിരുവനന്തപുരം : ദാരിദ്ര്യത്തിന്റെ പടുംകുഴിയിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന് ദേശീയ – സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നാലാം ക്ലാസ്സിൽ പഠിത്തം നിർത്തേണ്ടി വന്നതിന്റെ കുറ്റബോധത്തിലായിരുന്നു ഇന്ദ്രൻസ് എന്ന മഹാപ്രതിഭ.വിശപ്പ് സഹിക്കാതെ വന്നപ്പോൾ ക്ലാസ്സും പഠനവും മറന്ന് തയ്യൽ ജോലിക്കു പോയി.എങ്കിലും ഇന്ദ്രൻസ്വായനാശീലം കൈമുതലാക്കിയിരുന്നു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുപ്പോഴും വിദ്യാഭ്യാസത്തിന്റെ കുറവ് അദ്ദേഹത്തെ അലട്ടിയിരുന്നു.Read More

News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: 5 ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാടിന് മുകളിലും കേരളത്തിന് സമീപത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, വയനാട്, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പലയിടത്തും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യബന്ധത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തേക്ക്മൂട് […]Read More

News

ഫയൽ വിവരങ്ങളും പൗരവകാശ രേഖയും ഓൺ ലൈനിൽ

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ ഓഫീസിൽ സ്ഥിരമായുള്ള വിവരങ്ങൾ പൊതുജനങ്ങൾ ആവശ്യപ്പെടാതെത്തന്നെ ഓൺലൈനിൽ ലഭ്യമാകുന്ന സംവിധാനം വേണമെന്ന് വിവരാവകാശ കമ്മിഷണർ എ. എ ഹക്കീം നിർദ്ദേശിച്ചു.സർക്കാർ ഓഫീസുകളിലെ നിലവിലുള്ള ഫയലുകൾ, അവർ നൽകുന്ന സേവനങ്ങൾ, സർക്കുലറുകൾ,ഉത്തരവുകൾ തുടങ്ങി എല്ലാ വിവരങ്ങളും എപ്പോഴും നെറ്റിൽ ലഭ്യമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വയം തയ്യാറാകണമെന്ന് കമ്മിഷണർ നിർദ്ദേശിക്കുന്നു.പുതിയ സംവിധാനമായ ഹൈബ്രിഡ് മോഡ് തെളിവെടുപ്പിനായി വിവരാവകാശ കമ്മീഷൻ ആരംഭിച്ചിട്ടുണ്ട്.തെളിവെടുപ്പിന് നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് നവമാധ്യമ സംവിധാനങ്ങൾ വഴിയോ, ഓൺലൈനിലൂടെയോ, വീഡിയോ കോൺഫറൻസിലൂടെയോ […]Read More

News

സിൽക്യാര തുരങ്കം:രക്ഷാപ്രവർത്തനം അരികെ

ഡറാഡ്യൂൺ: 10 ദിവസമായി 41 തൊഴിലാളികൾ കുടുങ്ങിയ സിൽക്യാര തുരങ്കത്തിലെ രക്ഷാപ്രവർത്തനം ഫലപ്രദമാകാൻ പോകുന്നു. എൻഡോസ്കോപ്പിക് ക്യാമറയിലൂടെ തുരങ്കത്തിൽ കൂടുങ്ങിയ തൊഴിലാളികളുമായി രക്ഷാപ്രവർത്തകർ സംസാരിച്ചു. ഹെൽമറ്റ് ധരിച്ച തൊഴിലാളികൾ ആറിഞ്ചു കുഴലിലൂടെയുള്ള ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ പുറത്തു വന്നു.Read More

News

കനത്ത മഴ: താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി

നെടുമങ്ങാട്: തിമിർത്ത് പെയ്ത മഴയിൽ കുറ്റിച്ചൽ,കള്ളിക്കാട്, ആര്യനാട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൽ വെള്ളത്തിനടിയിലായി. നെയ്യാർ ഡാമിൽ അര മീറ്ററിലധികം വെള്ളം ഉയർന്നു. വൈകിട്ടോടെ 83.9 ഘനമീറ്റർ വെള്ളം നെയ്യാർഡാമിൽ ഒഴുകിയെത്തി. കോട്ടൂർ, ഉത്തരം കോട് മേഖലകളിൽ കനത്ത വെള്ളക്കെട്ടുണ്ടായി. ശക്തമായ മഴയെ തുടർന്ന് തിരുവനനന്തപുരം – ചെങ്കോട്ട പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.ഏക്കർ കണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. നെടുമങ്ങാട് – പാലോട് റോഡിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും രൂക്ഷമായി. വാമനപുരം നദിയുടേയും കിള്ളിയാറിന്റേയും പ്രധാന കൈവഴികളായ തോടുകളെല്ലാം കര കവിഞ്ഞു.Read More

News

വിമാനംവൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം,സൗദിഅറേബ്യയില്‍ പുതിയനിയമം.

സൗദിഅറേബ്യയില്‍ വിമാനം വൈകിയാല്‍ വിമാനക്കബനി യാത്രക്കാര്‍ക്ക് വന്‍തുകനഷ്ടപരിഹാരം നല്‍കണം ഈ നിയമം രാജ്യത്ത് ഇന്നുമുതല്‍ നടപ്പില്‍വരുമെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു,യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലേക്കാണ് ഈശക്തമായ നിയമം നടപ്പിലാക്കുന്നതെന്ന് അതോറിറ്റി പറഞ്ഞു.എന്തെങ്കിലുംകാരണത്താല്‍ വിമാനം റെദ്ദാക്കപ്പെടുകയോ പുറപ്പെടാന്‍ കലതാമസമുണ്ടാകുകയോ ചെയ്താല്‍ വിമാന റ്റിക്കറ്റിന്‍റെ 150 മുതല്‍ 200 ശതമാനംവരെ തുക യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി വിമാനക്കംബനികള്‍ നല്‍കണമെന്നുള്ളതാണ് മറ്റൊന്ന്. യാത്രക്കിടെ ലഗേജുകള്‍ നഷ്ടപ്പെട്ടാല്‍ 6568 സൗദി റിയാലോ 6432 ദിര്‍ഹമോ നഷ്ടപരിഹാരം ലഭിക്കും. ഇനി ലഗേജുകള്‍ക്ക് […]Read More

Literature News

പ്രശസ്ത മലയാള സാഹിത്യകാരി പി. വത്സല അന്തരിച്ചു

പ്രശസ്ത മലയാള സാഹിത്യകാരി പി. വത്സല ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 85 വയസായിരുന്നു.കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, മുട്ടത്തു വർക്കി അവാർഡ്, സി.വി. കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി സാഹിത്യ ബഹുമതികൾ വത്സലയ്ക്ക് ലഭിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമിയുടെ ചെയർപേഴ്‌സണായി സേവനമനുഷ്ഠിച്ച അവർ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ പുരോഗമന കലാ സാഹിത്യ സംഘവുമായും ബന്ധപ്പെട്ടിരുന്നു. 1939 ഓഗസ്റ്റ് 28ന് വെള്ളിമുകുന്നിൽ ആയിരട്ടുന്നു വത്സലയുടെ ജനനം. കാഞ്ഞിരത്തിങ്കൽ എൽപി സ്കൂൾ, നടക്കാവ് ഗേൾസ് ഹൈസ്കൂൾ […]Read More

foreign News

ഗസ്സയിൽ നാലുദിവസത്തെ വെടിനിർത്തലിന് കരാർ;ഹമാസ് 50 ബന്ദികളെ മോചിപ്പിക്കും.

ഗാസയിൽ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി.50 ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി ഇസ്രയേൽ ധാരണയായി. 150 പലസ്തീൻ തടവുകാരെ വിട്ടയയ്ക്കുമെന്ന് ഇസ്രയേലും അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായത്.യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇസ്രായേൽ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് അം​ഗീകാരം നൽകുന്നത്. 150ഓളം ബന്ദികളാണ് ഹമാസിൻറെ പിടിയിലുള്ളത്. അവരിൽ 50 പേരെയാണ് മോചിപ്പിക്കുക. 30 കുട്ടികളെയും 20 സ്ത്രീകളെയുമാണ് മോചിപ്പിക്കുക. ദിവസം 12 ബന്ദികൾ എന്ന നിലയിൽ നാല് […]Read More

foreign News

റോസലിൻ കാർട്ടർ അന്തരിച്ചു

വാഷിങ്ടൺ:മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ ഭാര്യ റോസലിൽ കാർട്ടർ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം. ജിമ്മി കാർട്ടറുടെ ഭരണകാലത്ത് പ്രഥമ വനിതയെന്ന നിലയിൽ റോസലിൻ ഭരണകാര്യങ്ങളിൽ ഇടപെട്ടിരുന്നത് വിവാദമായിരുന്നു.എഴുത്തുകാരിയും, ആക്ടിവിസ്റ്റുമായിരുന്ന റോസലിൻ മികച്ച അഭിഭാഷകയുമായിരുന്നു. വനിതകൾക്ക് തുല്യാവകാശം നൽകുന്ന ഭരണഘനാ ഭേദഗതിക്ക് അംഗീകാരം നേടിയെടുക്കുന്നതിൽ അവർ മുൻപന്തിയിലായിരുന്നു.അന്തരിക്കുമ്പോൾ അവർക്ക് 96 വയസ്സായിരുന്നു.Read More

News തൊഴിൽ വാർത്ത

കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം: 3.10.2023 ലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ അപേക്ഷകൾ ക്ഷണിച്ചു. കാറ്റഗറി 409/2023 മുതൽ 473/2023 വരെയാണ് വിവിധ ഒഴിവുകൾ. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷവും നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ profile കളിലൂടെയും ഓൺ ലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.അവസാന തീയതി 29.11.2023 ബുധനാഴ്ച അർദ്ധരാത്രി വരെ. ശുചിത്വ മിഷനിൽ 185 ഒഴിവ് കേരള സർക്കാരിന്റെ ശുചിത്വ മിഷനിൽ 185 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. […]Read More

Travancore Noble News