തിരുവനന്തപുരം:Read More
സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജ ബമ്പർ [BR-94 ] നറുക്കെടുപ്പ് ബുധനാഴ്ച്ച [22 /11 /2023 ] .12കോടി ഒന്നാം സമ്മാനമായി ലഭിക്കുന്ന ഭാഗ്യവാൻ ആരാണെന്നറിയുവാനുള്ള ആകാംക്ഷയിലാണ് ടിക്കറ്റെടുത്ത് കാത്തിരിക്കുന്നവർക്ക് .300 രൂപ വിലയുള്ള ഈ പൂജ ബമ്പർ നറുക്കെടുപ്പിൽ മന്ത്രിമാരും പങ്കെടുക്കും. കഴിഞ്ഞ വർഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനം. രണ്ടാം സമ്മാനം കാത്തിരിക്കുന്നത് 4 കോടീശ്വരന്മാരെയാണ്. ലക്ഷകണക്കിന് മറ്റ് സമ്മാനങ്ങളുമുണ്ട്. ഓണ ബമ്പറിനു ശേഷം വരുന്ന ആദ്യ ബമ്പർ നറുക്കെടുപ്പെന്ന പ്രത്യേകതയും ഇതിനുണ്ട് ..നറുക്കെടുപ്പിന് മണിക്കൂറുകൾ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ക്ഷേമപെന്‍ഷനുകള്‍ 1600രൂപയായി വര്‍ദ്ധിപ്പിച്ചെന്ന് ധനമന്ത്രി. അവശകലാകാര പെന്‍ഷന്‍1000രൂപ , അവശകായികതാര പെന്‍ഷന്‍1300രൂപ, സര്‍ക്കസ്കലാകാര പെന്‍ഷന്‍1200രൂപ , വിശ്വകര്‍മ്മപെന്‍ഷന്‍ 1400രൂപ എന്നിവയാണ് 1600രൂപയായി പുതുക്കി നിശ്ച്ച്ചയിച്ചതെന്ന് മന്ത്രിപറഞ്ഞു.Read More
ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ കേസെടുത്ത് എൻഐഎ. എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണി ഉയർത്തിയ സംഭവത്തിലാണ് കേസ്. നവംബർ 19-ന് എയർ ഇന്ത്യ വിമാനങ്ങൾ പറക്കാൻ അനുവദിക്കില്ലെന്നും ജീവന് ആപത്തുണ്ടായേക്കുമെന്നതിനാൽ സിഖുകാർ അന്ന് വിമാനയാത്ര ചെയ്യരുതെന്നുമായിരുന്നു ഭീഷണി. ഹമാസ് നടത്തിയതുപോലെ ഇന്ത്യയിൽ ആക്രമണം നടത്തുമെന്നും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ആക്രമിക്കുമെന്നും നേരത്തെ ഗുർപത്വന്ത് സിംഗ് ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പന്നൂനെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തിരുന്നു.Read More
ശബരിമല: മണ്ഡല പൂജക്കായി നട തുറന്ന ശബരിമലയിൽ ഭക്തർക്ക് സുഖദർശനം. പുലർച്ചെ നടതുറക്കുമ്പോൾ മാത്രമാണ് നടപ്പന്തലിലും സന്നിധാനം ഫ്ലൈഓവറിലും തീർത്ഥാടകത്തിരക്കുണ്ടാകുന്നത്. രാവിലെ 8 മണിയോടെ തിരക്ക് ഒഴിവാകും.വെർച്വൽ ക്യൂ വഴി 80,000 പേർക്കും 10,000 പേർക്ക് സ്പോട്ട് ബുക്കിങ്ങിലൂടെയും ദർശന സൗകര്യമുണ്ട്. തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കുന്നതിനായി 1400 പോലീസുകാരെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.sabarimala online.org എന്ന വെബ്ബ് സൈറ്റ് വഴി 24 മണിക്കൂറും സൗജന്യമായി ഓൺലൈൻ ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളതിനാൽ തീർത്ഥാടകരുടെ എണ്ണം മുൻകൂട്ടി അറിയാൻ കഴിയും […]Read More
കെഎസ് ആര്‍ടിസിജീവനക്കാരുടെ യൂണിഫാമില്‍ മാറ്റം വരുന്നു, 2015ല്‍ വേണ്ടന്നു വച്ച കാക്കി യൂണിഫാമാണ് പുനസ്ഥൊപിക്കുന്നത് പുരുഷന്മാർക്ക് കാക്കിനിറത്തിലുള്ള അരക്കൈ ഷർട്ടും കാക്കി പാന്‍റ്സും പുനസ്ഥാപിക്കുമ്പോള്‍ വനിതാകണ്ഡക്റ്റര്‍മാര്‍ക്ക് കാക്കി ചുരീദാറും ഓവര്‍ക്കോട്ടുമായിരിക്കും യൂണിഫാം. ഇൻസ്പെക്ടർമാർക്ക് കാക്കി സഫാരി സ്യൂട്ടാണ് യൂണിഫോം. മെക്കാനിക്കൽ വിഭാഗം ജീവനക്കാർ നേവി ബ്ലൂ പാന്റ്സും ഷർട്ടും ധരിക്കണം. രണ്ട് ജോഡി യൂണിഫോമിനുള്ള തുണി കെഎസ്ആർടിസി മാനേജ്‌മെന്റ് വിതരണം ചെയ്യും. ഇതോടെ വിവിധജീവനക്കാര്‍ ഇപ്പോള്‍ ഉപയൗഗിച്ചുവരുന്ന വിവിധനിറത്തിലുള്ള യൂണിഫാമംകള്‍ കാക്കിനിറമായി ഏകീകരിക്കപ്പെടും. യൂണിഫോമിന്റെ നിറം പരിഷ്കരിക്കണമെന്ന […]Read More
അഗളി: കേരളത്തിലെ ആദ്യത്തെ ഇലക്ടറൽ പാഠശാല അട്ടപ്പാടിയിലെ സാമ്പാർക്കോട് ഊരിൽ തുടക്കമായി. ഒരു പോളിങ് ബൂത്തിൽ സ്ക്കൂൾ വിദ്യാഭ്യാസo പൂർത്തിയാക്കത്തവരെയാണ് ഇലക്ടറൽ പാഠശാലയിലെത്തിക്കുന്നത്. പുതിയ വോട്ടർമാരെ ചേർക്കുക, വോട്ടിങ് മെഷീൻ പരിചയപ്പെടുത്തുക, ജനാധിപത്യത്തിൽ വോട്ടവകാശത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുക തുടങ്ങിയവയാണ് ചുനാവ് പാഠശാലയുടെ ലക്ഷ്യം.Read More
കരിപ്പൂർ: നാല് യാത്രക്കാരിൽ നിന്നായി രണ്ട് കോടിയുടെ സ്വർണ്ണം കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. കരിപ്പൂർ വിമാനത്താവളംവഴി 3.014 കിലോഗ്രാം കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി നിസാമുദ്ദീൻ, ബാലുശ്ശേരി സ്വദേശി അബൂ സഫീൽ, കോഴിക്കോട് സ്വദേശി സജ്ജാദ് കാമിൽ, എടക്കര സ്വദേശി പ്രജിൻ എന്നിവരിൽ നിന്നാണ് 3.014 കിലോ സ്വർണ്ണം പിടികൂടിയതു്.ദുബായ്, റിയാദ് എന്നിവിടങ്ങളിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലും, ജിദ്ദയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ നിന്നുമാണ് രണ്ട് കോടി വിലമതിക്കുന്ന സ്വർണ്ണം പിടികൂടിയത്.Read More
തിരുവനന്തപുരം: 28-ാമത് ഐ എഫ് എഫ് കെ അവാർഡ് കെനിയൻ സംവിധായിക കനൂരി കഹിയുവിന് സമ്മാനിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. കാൻ ചലച്ചിത്ര മേളയിലെ ആദ്യ കെനിയൻ ചിത്രമാണ് വനൂരിയെ പ്രശസ്തയാക്കിയത്.രണ്ട് കെനിയൻ പെൺകുട്ടികളുടെ കഥയാണ് ചിത്രത്തിൽ പകർത്തിയിട്ടുളളത്. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യ കെനിയൻ ചിത്രമാണ് ‘റഫീക്കി’. സ്വവർഗാനുരാഗികളായ സ്ത്രീകളുടെ കഥ പറഞ്ഞ ഈ ചിത്രം കെനിയയിൽ നിരോധിക്കപ്പെട്ടതാണ്. പിന്നീട് കെനിയൻ ഹൈക്കോടതിയുടെ വിധി അനുസരിച്ച് […]Read More
ഡെറാഡൂൺ : ഉത്തര കാശിയിലെ തുരങ്കത്തിലകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തുരങ്കത്തിലകപ്പെട്ട 41 തൊഴിലാളികളുടെ ജീവൻ അപകടത്തിലാണെന്ന് അവരുടെ ബന്ധുക്കൾ ആരോപിക്കുന്നു. അപകടം നടന്ന് ഒരാഴ്ചയായിട്ടും തൊഴിലാളികളെ രക്ഷിക്കാൻ ദുരന്തസേനയ്ക്ക് കഴിഞ്ഞിട്ടില്ല. ഓരോ കിലോമീറ്റർ തുരങ്കത്തിനും രക്ഷാപാത ഉണ്ടാകണമെന്ന പൊതു നിയമം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു.തൊഴിലാളികളുടെ ആരോഗ്യസ്ഥിതി വഷളാകുന്നതാണ് വിവരം. ട്യൂബുകൾ വഴി വെള്ളവും മരുന്നും നൽകന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല.Read More