News

റോബിൻ ബസിനെ മുട്ടുകുത്തിക്കാൻ കെ .എസ് .ആർ. ടി. സി

റോബിൻ ബസിനെ മുട്ടുകുത്തിക്കാൻ പുതിയ കോയമ്പത്തൂർ സർവീസുമായി കെഎസ്ആർടിസി. പത്തനംതിട്ട – ഈരാറ്റുപേട്ട – കോയമ്പത്തൂർ വോൾവോ എസി സർവീസ് നാളെ മുതൽ ആരംഭിക്കും. പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30ന് ആരംഭിക്കുന്ന സർവീസ് തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 04:30ന് പുറപ്പെടും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സർവീസ്. റോബിൻ ബസ് കോയമ്പത്തൂരിലേക്കുള്ള സർവീസ് തുടങ്ങിയശേഷം നാലു തവണയാണ് എംവിഡി തടഞ്ഞത്.പത്തനംതിട്ട, പാലാ, അങ്കമാലി, പുതുക്കാട് തുടങ്ങിയ […]Read More

News

ശിവകുമാറിനെ വിടില്ല.നിക്ഷേപകർ വി.എസ്.ശിവകുമാറിന്റെ വീട്ടിൽ സമരത്തിനെത്തി

തിരുവനന്തപുരം: സഹകരണ സംഘം നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകർ വി.എസ്.ശിവകുമാറിന്റെ വീട്ടിൽ സമരത്തിനെത്തി. അൻപതിൽപരം നിക്ഷേപകർ ശിവകുമാറിന്റെ വീടിനു മുമ്പിൽ സമരം തുടങ്ങി. പണം കിട്ടാതെ മടങ്ങില്ലെന്ന് നിക്ഷേപകർ. ശിവകുമാർ നിർദ്ദേശിച്ചിട്ടാണ് പണം നിക്ഷേപിച്ചതെന്നും എം. രാജേന്ദ്രൻ ശിവകുമാറിന്റെ മുൻ പേഴ്സണൽ സ്റ്റാഫും ബിനാമിയാണെന്നും നിക്ഷേപകർ ആരോപിക്കുന്നു. 13 കോടിയോളം രൂപയാണ് രാജേന്ദ്രൻ തട്ടിയെടുത്തത് .Read More

News

ശബരിമല: സ്പെഷ്യൽ ട്രെയിൻ സർവ്വീസ്

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിനോടനുബന്ധിച്ച് ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിനുകൾ ഓടിക്കും. നർസാപൂർ – കോട്ടയം (07119) സ്പെഷ്യൽ ട്രെയിൻ ഞായർ പകൽ 3.30 ന് നർസാപൂരിൽ നിന്നും പുറപ്പെടും. കോട്ടയം – നർസാപൂർ (07120) കോട്ടയത്ത് നിന്ന് തിങ്കളാഴ്ച രാത്രി ഏഴിന് പുറപ്പെടും. ധൻ ബാദ് – എറണാകുളം അൺ റിസർവ്വഡ് എക്സ്പ്രസ് ( 03309) ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് ധൻബാദിൽ നിന്നും പുറപ്പെടും.Read More

News

നവകേരള സദസ്സിന് തുടക്കം. ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: നവകേരള സദസിന് കാസർ​ഗോഡ് തുടക്കം. മഞ്ചേശ്വരത്തെ പൈവളിഗെ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ് സംസ്ഥാനതല ഉദ്ഘാടനം നിർവ​ഹിച്ചു. ഇടത് സർക്കാർ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രത്തെയും യുഡിഎഫിനെയും രൂക്ഷഭാഷയിൽ വിമർശിച്ചു. സർക്കാറിനെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളതിൽ 57,000 കോടി രൂപയിലധികം കുറവ് വന്നു. ഒരു സംസ്ഥാനത്തെ എങ്ങനെ ശത്രുതാ മനോഭാവത്തോടെ കാണുന്നുവെന്നതിന്റെ ഉദാഹരണമാണിത്. നവകേരള […]Read More

News

സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും നാളെയും [18 , 19 തീയതികളിൽ ], ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തി.8 ട്രെയിനുകള്‍ റദ്ദാക്കി, നവംബര്‍ 18 ,19 ദിവസങ്ങളിൽ നിയന്ത്രണം.സംസ്ഥാനത്ത് നവംബര്‍ 18, 19 തീയതികളില്‍ ട്രെയിനുകള്‍ക്കു നിയന്ത്രണം . എട്ട് ട്രെയിനുകള്‍ റദ്ദാക്കി. 12 ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായിട്ടാണ് നിയന്ത്രണം. പുതുക്കാട് – ഇരിഞ്ഞാലക്കുട സെക്ഷനിലാണ് പാലം അറ്റകുറ്റപ്പണി നടക്കുന്നത്. ട്രെയിന്‍ യാത്രയെ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന ശനി, ഞായര്‍ ദിവസങ്ങളിലെ […]Read More

News

ശംഖുംമുഖത്ത് ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വെഡ്ഡിങ് ഡെസ്റ്റിനേഷൻ ശംഖുംമുഖത്ത് ആരംഭിച്ചു. ബീച്ചിനോട് ചേർന്നുള്ള ഭാഗത്ത് ഡെസ്റ്റിനേഷൻ കേന്ദ്രം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയതു. സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് പദ്ധതി സംഘടിപ്പിച്ചിരിക്കുന്നതു്.വെഡ്ഡിങ് ഡെസ്റ്റിനേഷൻ കേന്ദ്രത്തിലെ ആദ്യ വിവാഹം നവംബർ 30 ന് നടക്കും. ശംഖുംമുഖവും പരിസരവും മോടി പിടിപ്പിക്കും. കുട്ടികൾക്കായി അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് പാർക്ക്, എഐ ഗയിം സെന്റർ, സ്നാക്ക് പാർക്ക്, ഔട്ട്ഡോർ ഗെയിം സോൺ, ത്രീഡി ലൈറ്റ് […]Read More

News

ആമസോൺ വഴി കാറും വാങ്ങാം

ഇ- കോമേഴ്സ് മേഖല ലോക വിപണിയെ കീഴടക്കിയിരിക്കുന്നു. ദൈനംദിന സാധനസാമഗ്രികകൾ വീട്ട് പടിക്കലെത്തിക്കാൻ ആമസോണും ഫ്ളിപ്കാർട്ടും മത്സരിക്കുന്നു. നിരവധി പരിമിതികളുണ്ടെങ്കിലും ഓൺലൈൻ കച്ചവടം പൊടിപൊടിക്കുന്നു.അടുത്ത വർഷം മുതൽ കാറുകൾ ഓൺലൈനായി വാങ്ങുന്നതിനുള്ള പദ്ധതി ആമസോൺ ആരംഭിച്ചു കഴിഞ്ഞു. ഹ്യൂണ്ടായിയുമായിട്ടാണ് ആദ്യ പദ്ധതി ആമസോൺ തയ്യാറാക്കി വരുന്നതു്. ഹ്യൂണ്ടായ് വാഹനങ്ങളുടെ ഡീലർമാർ ആമസോണുമായി കരാറായിക്കഴിഞ്ഞു. ഈ പദ്ധതിയിൽ ആമസോണിന് ഇടനിലക്കാരുടെ റോളാണുള്ളത്.Read More

News

മറിയക്കുട്ടിയെ കാണുവാൻ സുരേഷ് ഗോപി വീട്ടിലെത്തി

സി പി എം കാരണം പ്രശസ്തയായി തീർന്ന മറിയക്കുട്ടിയെ കാണുവാൻ സി പി എം കാരണം ജനപ്രിയ നേതാവായി മാറിയ സുരേഷ് ഗോപി വീട്ടിലെത്തി. വെള്ളിയാഴ്ച രാവിലെ 8.30-നായിരുന്നു സുരേഷ് ഗോപിയുടെ സന്ദർശനം.മറിയക്കുട്ടിയുടെ ദുരിത ജീവിതം നേരിൽ കണ്ടറിഞ്ഞ സാഹചര്യത്തിൽ വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയോട് മറിയക്കുട്ടി നന്ദി അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ സുരേഷ് ഗോപിയുടെ കേസുമായി ബന്ധപ്പെട്ട വിഷയവും മറിയക്കുട്ടി ചാനൽ ചർച്ചകളിൽ ഉന്നയിച്ചിരുന്നു. പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് ഭിക്ഷ യാചിച്ച […]Read More

News

നവകേരള സദസ്സിനായി ആഡംബര ബസ്സ് വാങ്ങിയത് വലിയ കാര്യമൊന്നുമല്ല: എൽഡിഎഫ് കൺവീനർ ഇപി

നവകേരള സദസ്സിനായി ആഡംബര ബസ്സ് വാങ്ങിയത് വലിയ കാര്യമൊന്നുമല്ല എന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു . പ്രതിപക്ഷത്തിന് സമനില നഷ്ടമായിരിക്കുകയാണ്. വാങ്ങിയ ബസ്സ് കെഎസ്ആർടിസിക്ക് നൽകുമല്ലോ, പിന്നെ എന്താണ് പ്രശ്നമെന്നും ഇപി ജയരാജൻ പറഞ്ഞു. നവകേരള സദസ്സ് നാളെ തുടങ്ങുകയാണ്. പ്രാദേശിക പ്രശ്നങ്ങൾ അറിയാനും പരിഹരിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഭരണ നിർവ്വഹണത്തിന്റെ പുതു മാതൃക. പുതിയ കേരള സൃഷ്ടിയാണ് ലക്ഷ്യം. ജനങ്ങൾ വലിയ പ്രതീക്ഷയിലാണ് കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലാത്ത കാലം കേരളത്തിൽ ഉണ്ടായിട്ടുണ്ടോ. കേരളീയത്തിൽ […]Read More

News

നവകേരള സദസില്‍ കേരളത്തെ സ്‌നേഹിക്കുന്ന എല്ലാവരും അണിചേരണമെന്ന് എംവി ഗോവിന്ദന്‍

നവകേരള സദസില്‍ കേരളത്തെ സ്‌നേഹിക്കുന്ന എല്ലാവരും അണിചേരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ജനാധിപത്യ ചരിത്രത്തിലെ പുതിയ കാല്‍വെപ്പാകും നവകേരള സദസെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാനത്തിനെതിരെ കേന്ദ്രം നടപ്പാക്കുന്ന സാമ്പത്തിക ഉപരോധം ഉള്‍പ്പെടെ സംവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.നാളെ വൈകുന്നേരം 3.30 ന് മഞ്ചേശ്വരം പൈവളികെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. 140 നിയോജകമണ്ഡലങ്ങളിലും നവ കേരള സദസ് സംഘടിപ്പിക്കും. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും സംസ്ഥാനമൊട്ടാകെ സഞ്ചരിക്കും.Read More

Travancore Noble News