News Sports

ദേശീയ ഗയിംസ്:കേരളത്തിന്റെ മെഡൽ വേട്ട തുടരുന്നു

പനാജി:നീന്തൽകുളത്തിൽ കേരളം കുതിക്കുന്നു. വാട്ടർ പോളോയിൽ . കേരളത്തിന്റെ വനിതകൾ സ്വർണം നേടി. കേരളത്തിന് ഇതുവരെ 15 സ്വർണവും, 18 വെള്ളിയും, 19 വെങ്കലവും നേടാൻ കഴിഞ്ഞു.വാട്ടർ പോളോയിൽ കേരളം ബംഗാളിനെ തോൽപിച്ചു. വനിതകളുടെ 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ ഹർഷിത സ്വർണം കരസ്ഥമാക്കി.അമ്പെയ്ത്ത് ഇനത്തിൽ പുരുഷൻമാരുടെ വ്യക്തിഗതയിനത്തിൽ ദശരഥ് രാജഗോപാൽ വെങ്കലം നേടി. ഫുട്ബോളിൽ കേരളം സെമിയിലെത്തി. നാളെ രാവിലെ ഒൻപത് മണിക്ക് നടക്കുന്ന സെമിയിൽ സർവീസ സാണ് കേരളത്തിന്റെ എതിരാളി. 64 സ്വർണവുമായി മഹാരാഷ്ടയാണ് […]Read More

News

സിക വൈറസ്:ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം:തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ നൂറിലേറെപേരെ ബാധിച്ച സിക വൈറസാണെന്നു സേറ്ററ്റ് പബ്ളിക് ഹെൽത്ത് ലാബിൽ പരിശോധിച്ച സാമ്പിളിൽ കണ്ടെത്തി. തലശ്ശേരി കോടതിയിലെ ജഡ്ജിമാരടക്കം മൂന്നുപരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി, സന്ധിവേദന, ചെങ്കണ്ണ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടവരേയാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതു്. കൊതുക് നശീകരണമടക്കമുള്ള രോഗപ്രതിരോധ നടപടികൾ ആരോഗ്യവകുപ്പ് ഊർജിതമാക്കി. കൊതുക് പരത്തുന്ന രോഗമായതിനാൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ഊർജിതമാക്കി.Read More

News

നേപ്പാളിൽ ഭൂകമ്പം: മരിച്ചവരുടെ എണ്ണം 150 കവിഞ്ഞു.

കാഠ്മണ്ഡു:വെള്ളിയാഴ്ച അർദ്ധരാത്രി നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 150 കവിഞ്ഞു. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും ബഹുനില മന്ദിരങ്ങളും നിലംപൊത്തി. നിരവധി പേർ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കാഠ്മണ്ഡുവിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ജോ ജാർക്കോട്ടിലാണ് ഭൂചലനത്തിന്റെ പ്രഭാവം കണ്ടെത്തിയത്. സമീപ ജില്ലകളിലും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതിനുപുറമെ വാർത്താവിനിമയ ബന്ധങ്ങളും വിഛേദിക്കപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനം ത്വരിതഗതിയിൽ നടന്നു വരുന്നു. നേപ്പാളിനൊപ്പം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.Read More

News

ഹെലികോപ്ടർ അപകടത്തിൽ നാവികൻ കൊല്ലപ്പെട്ടു.

കൊച്ചി: നാവികസേനയുടെ ചേതക് ഹെലികോപ്റ്ററിനുണ്ടായ സാങ്കേതിക തകരാർ നാവികന്റെ മരണത്തിനിടയാക്കി. ഗ്രൗണ്ട് ക്രൂ സ്റ്റാഫായ യോഗേന്ദ്ര സിങ്ങാണ്(26) ഐ.എൻ.എസ്. ഗരുഡയുടെ റൺവേയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതു്. കൊച്ചി നാവിക ആസ്ഥാനത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം സഞ്ജീവനി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.Read More

News

മാനവീയം വീഥി പോലീസിന്റെ കർശന നിയന്ത്രണത്തിൻ കീഴിലാക്കി.

തിരുവനന്തപുരം:ശനിയാഴ്ച പുലർച്ചെ മാനവീയം വീഥിയിലുണ്ടായ സംഘർഷത്തിന്റെ അടിസ്ഥാനത്തിൽ മാനവീയം വീഥി പോലീസിന്റെ കർശന നിയന്ത്രണത്തിൻ കീഴിലാക്കി. ഒരു സംഘം ചെറുപ്പക്കാർ ഒരു യുവാവിനെ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യം ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും വൈറലായിരുന്നു. വീഥിയിൽ അനുവദിച്ചിരിക്കുന്ന നൈറ്റ് ലൈഫാണ് സംഭവത്തിന് കാരണമായി പറയുന്നതു്. കേരളീയം പരിപാടിയെ താറടിച്ചു കാണിക്കാനുള്ള ഒരു വിഭാഗത്തിന്റെ ഗൂഢ ലക്ഷ്യമാണ് ഇതിന്റെ പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. മർദ്ദനത്തിന്റെ പിന്നിൽ മറ്റെന്തെങ്കിലും പദ്ധതിയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.Read More

News

പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ,സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു.

സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.തെക്കന്‍ തമിഴ്‌നാട് തീരത്തായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കാറ്റും ശക്തമാണ്. ഇതിന്റെ സ്വാധീനഫലമായാണ് തുലാവര്‍ഷം ശക്തമാകുന്നത്.ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനതപുരം എറണാകുളം ജില്ലകളിൽ പല സ്ഥലത്തും വെള്ളക്കെട്ട്കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.Read More

News

കമ്മീഷണറായി സുരേഷ് ഗോപി ;റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർക്ക് മാറിനില്‌ക്കേണ്ടി വന്നു .

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തന്റെ ചിത്രമായ ഗരുഡന്റെ വിശേഷങ്ങൾമാധ്യമ പ്രവർത്തകരുമായി പങ്കുവയ്ക്കുകയായിരുന്നു സുരേഷ് ഗോപി ഇതിനിടെ റിപ്പോർട്ടർ ചാനലിലെ ഒരു മാധ്യമപ്രവർത്തക സുരേഷ് ഗോപി മറ്റൊരു മാധ്യമപ്രവ‌ർ‌ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തെക്കുറിച്ച് ചോദിച്ചു. തുടക്കത്തിൽ ഇതിനോട് പ്രതികരിച്ചെങ്കിലും തുടർന്നും മാധ്യമപ്രവ‌ർത്തക സുരേഷ് ഗോപിയെ പ്രകോപിതനാക്കുന്ന രീതിയിൽ ചോദ്യങ്ങൾ തുടർന്നപ്പോൾ നടന്റെ നിയന്ത്രണം വിട്ടു .എന്നോട് ആളാകാൻ വരരുത് , കോടതിയാണ് ഇനി നോക്കുന്നത്, ഇനി അവർ നോക്കിക്കോളും എന്നാണ് നടൻ മാധ്യമപ്രവർത്തകയോട് ദേഷ്യത്തോടെ പറഞ്ഞത്. ഇതിന് മറുപടി […]Read More

News

‘മൈ ലോർഡ് ‘ സംബോധന നിർത്തണമെന്ന്സുപ്രീം കോടതി

‘മൈ ലോർഡ് ‘, ‘യുവർ ലോർഡ്ഷിപ്’ എന്നീ സംബോധനകൾ അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി ജസ്റ്റിസ്‌ പി. എസ്. നരസിംഹ. ഒരു കേസിന്റെ വാദം നടക്കുന്നതിനിടെ അഭിഭാഷകൻ നിരവധി തവണ ഈ പ്രയോഗം നടത്തിയതിനെതിരെയാണ് കോടതിയുടെ പരാമർശം. ഈ പ്രയോഗം നിർത്തിയാൽ പകുതി ശമ്പളം നൽകാമെന്നും ജഡ്ജി പറഞ്ഞു. കോളനി ഭരണകാലത്തെ രീതി മാറ്റണമെന്ന് കോടതി നിർദ്ദേശിച്ചു.2006 ൽ ഇതുപോലുള്ള അഭിസംബോധന അവസാനിപ്പിക്കണമെന്ന പ്രമേയം ബാർ കൗൺസിൽ ഓഫ് ഇന്ത്യ പാസ്സാക്കിയിരുന്നു. പല സംസ്ഥാനങ്ങളിലേയും ജഡ്ജിമാർ ഇത്തരം പ്രയോഗങ്ങൾക്കെതിരെ […]Read More

News Sports

ദേശീയ ഗെയിംസ് :സജൻ പ്രകാശിന് സ്വർണം

ഗോവ :നീന്തൽ കുളത്തിൽ നിന്ന് സജൻ പ്രകാശ് 200 മീറ്റർ മെഡ്ലെയിൽ സ്വർണം നേടി. കൂടാതെ 400 മീറ്റർ ഫ്രീസ്റ്റൈൽലിലും വെള്ളി മെഡൽ നേടി.3 സ്വർണം ഉൾപ്പെടെ സജൻ പ്രകാശിന് 9 മെഡൽ ലഭിച്ചു. കേരളത്തിന്റെ മറ്റൊരു നീന്തൽ താരമായ മാർഗരറ്റ് മരിയ തായ്ക്വ ണ്ടോയിൽ സ്വർണം നേടി. പി. അഭിരാം, ഗൗരിനന്ദ, റിൻസ് ജോസഫ്, ജിസ്ന മാത്യു എന്നിവരടങ്ങിയ ടീം മിക്സഡ് റിലേയിൽ വെള്ളി നേടി. കേരള പുരുഷ ടീം സെപാക്താക്രോയിൽ വെള്ളി മെഡൽ കരസ്ഥസമാക്കി. […]Read More

News

5 വയസ്സുകാരിയുടെ കൊലപാതകത്തിൽ അസ്ഫക്ക് ആലം കുറ്റക്കാരൻ

കൊച്ചി : ആലുവയിലെ 5 വയസ്സുകാരിയുടെ കൊലപാതകത്തിൽ ബീഹാർ സ്വദേശി അസ്ഫക്ക് ആലം കുറ്റക്കാരനെന്ന് കോടതി. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, പ്രകൃതിവിരുദ്ധപീഡനം തുടങ്ങിയ 16 കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തി. കൂടാതെ പോക്സോ കുറ്റങ്ങളുൾപ്പെടെ വധ ശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. നൂറാം ദിവസമാണ് എറണാകുളം പോക്സോ കോടതി ആലമിനെതിരെ വിധി പറയാനിരിക്കുന്നത്. ബലാൽസംഗത്തിനിടെ പരിക്കേറ്റതുകൊണ്ടാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഒക്ടോബർ ആദ്യവാരം ആരംഭിച്ച വിചാരണ 26 ദിവസംകൊണ്ട് പൂർത്തിയായി.99 സാക്ഷികളിൽ 41 സാക്ഷികളെ വിസ്തരിച്ചു. […]Read More

Travancore Noble News