Education Features

ചോരപ്പുഴയാകുന്ന ഗാസ അന്ന് മുതൽ ഇന്ന് വരെ

മെഡിറ്ററേനിയൻ കടലിനോട് ചേർന്ന് കിടക്കുന്ന 365 ചതുരശ്ര കിലോമീറ്റർ വിശ്രുതിയുള്ള ഗാസ മുനമ്പ് ഇന്നൊരു ശവപ്പറമ്പാണ്. ഇപ്പോഴത്തെ കണക്കനുസരിച്ച് ഇരുപത്തിരണ്ടുലക്ഷത്തിൽപരമാണ് ഗാസയിലെ ജനസംഖ്യ.ഉയർന്ന നിലയിലാണ് ഇവിടത്തെ ജനസംഖ്യാനിരക്ക്. രാഷ്ട്രീയസുസ്ഥിരത നിലനിന്ന കാലത്ത് നിരവധി ഗാസാ നിവാസികൾ തൊഴിലിനായി ഇസ്രായേയിലേക്ക് ദിവസേന പോകുമായിരുന്നു. രാത്രി താമസിക്കുവാൻ ഇവർക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാൽ രാഷ്ട്രീയകാലാവസ്ഥ മാറാൻ തുടങ്ങി. രാഷ്ട്രീയപിരിമുറുക്കവും അക്രമസംഭവങ്ങളും ഇസ്രായേൽ അധികാരികളെ അതിർത്തി അടച്ചിടാൻ പ്രേരിപ്പിച്ചു. പാലസ്തീനികളെ ജോലികളിൽ നിന്നും പുറത്താക്കി. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതോടെ ഗാസാ പ്രദേശം ലീഗ് […]Read More

Food Health News

പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി സാന്നിധ്യം കണ്ടെത്തി

തിരുവനന്തപുരം:അമിതമായ തോതിൽ പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി സാന്നിധ്യം കണ്ടെത്തിയതായി വെള്ളായണിയിലെ കാർഷികകോളേജ് ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞു. ഫുഡ്‌ ഓഫീ സർമാർ ശേഖരിച്ച സാമ്പിളിലാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. “സേവ് ടു ഈറ്റ് “പദ്ധതിയുടെ ഭാഗമായാണ് ലാബ് റിപ്പോർട്ട്‌ പുറത്തുവന്നത്.ഒക്ടോബർ മാസം ശേഖരിച്ചു പരിശോധിച്ച നിരവധി പച്ചക്കറികളിലാണ് കീടനാശിനി സാന്നിധ്യം കണ്ടുപിടിച്ചത്.  അസഫേറ്റ്, റെക്സോസിം, മീഥയെൽ,മോണോ ക്രോട്ടോഫസ്, പ്രൊഫെനോ ഫോസ് തുടങ്ങിയ കീടനാശിനികളാണ് സാമ്പിളിൽ കണ്ടെത്തിയത്. ലാബിന്റെ പരിശോധനഫലം ഉദ്യോഗസ്ഥർ ഭക്ഷ്യസുരക്ഷവകുപ്പിന് കൈമാറി. ReplyForwardRead More

News

ആരാധനാലയങ്ങളിൽ വെടിക്കെട്ട് നിരോധിച്ചു

കൊച്ചി: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അസമയത്തുള്ള വെടിക്കെട്ടിന് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തി.വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നതും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. വെടിക്കെട്ട് നടത്തുന്നത് ദൈവങ്ങളെ പ്രീതിപ്പെടുത്തുമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പ്രതിപാദിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ആരാധനാലയങ്ങളില്‍ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങളും കരിമരുന്നുകളും മറ്റും പിടിച്ചെടുക്കാന്‍ ജസ്റ്റിസ് അമിത് റാവലിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ച് നിര്‍ദേശം […]Read More

Sports

ഏകദിന ലോകകപ്പിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ സെമിയിൽ

തുടർച്ചയായ ഏഴാം മത്സരത്തിലും ജയം നേടിയ ഇന്ത്യ സെമി ഫൈനൽ പ്രവേശനം രാജകീയമാക്കി. 302 റൺസിനായിരുന്നു ഇന്ത്യയുടെ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഉയർത്തിയ 358 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ലങ്കൻ ബാറ്റർമാരെ ഇന്ത്യൻ പേസർമാർ നിലയുറപ്പിക്കാൻ പോലും അനുവദിച്ചില്ല. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തില്‍ 50 ഓവറില്‍ എട്ട് […]Read More

News

ജനം വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ സർക്കാരിൻറെ ഇരുട്ടടി ;വൈദ്യുതി നിരക്ക് കൂട്ടി.

തിരുവനന്തപുരം:കേന്ദ്ര സംസ്ഥാന സർക്കറുകളുടെ നയവൈകല്യങ്ങൾ കാരണം വിലകയറ്റത്താൽ ജനം പൊരുതി മുട്ടുമ്പോൾ സംസ്ഥാന സർക്കാരിന്റെ വക ഇരുട്ടടി .യൂണിറ്റിന് 20 പൈസ വരെയാണ് വര്‍ധിപ്പിച്ചത്‌. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധനയില്ല. ഇവര്‍ നിലവിലെ നിരക്ക് മാത്രം നല്‍കിയാല്‍ മതി. 50 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ നിലവിലേതില്‍ നിന്ന് അധികമായി യൂണിറ്റിന് അഞ്ച് പൈസ നല്‍കണം. നിലവില്‍ യൂണിറ്റിന് 35 പൈസയാണ് നല്‍കുന്നത്. അത് 40 പൈസയായി ഉയരും.നിരക്ക് വർധനയോടെ 531 കോടി […]Read More

Literature News

എഴുത്തച്ഛൻ പുരസ്ക്കാരം പ്രൊഫ. എസ്.കെ വസന്തന്

ഇത്തവണത്തെ എഴുത്തച്ഛൻ പുരസ്ക്കാരത്തിന് ഭാഷാ ചരിത്ര പണ്ഡിതനും നിരൂപകനുമായ പ്രൊഫ. എസ്.കെ വസന്തൻ അർഹനായി. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഉപന്യാസം, നേവൽ , കേരള ചരിത്രം, ചരിത്ര നിഘണ്ടു തുടങ്ങിയ മേഖലകളിൽ തെളിയിച്ച കഴിവാണ് പുരസ്കാരത്തിന് അർഹനാക്കിയത്. സാംസ്ക്കാരികവകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. ഡോ അനില്‍വള്ളത്തോള്‍, ഡോ. ധര്‍മരാജ് അടാട്ട്, ഡോ. ഖദീജ മുംതാസ്, ഡോ. പി സോമന്‍, സിപി അബൂബക്കര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. […]Read More

Literature News

കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു;കേരള ജ്യോതി പുരസ്‌കാരം ടി പത്മനാഭന്.

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരം പ്രഖ്യാപിച്ചു. കഥാകൃത്ത് ടി പത്മനാഭനാണ് ഇത്തവണത്തെ കേരള ജ്യോതി പുരസ്‌കാരം. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് ടി. പത്മനാഭന് കേരള ജ്യോതി പുരസ്ക്കാരം നൽകുന്നത്. വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങൾക്കാണ് സംസ്ഥാന സർക്കാർ കേരള പുരസ്‌കാരങ്ങൾ നൽകുന്നത്.സാമൂഹ്യ സേവന, സിവിൽ സർവീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ജസ്റ്റിസ്(റിട്ട.) എം. ഫാത്തിമ ബീവി, കലാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് സൂര്യ കൃഷ്ണമൂർത്തി എന്നിവർ […]Read More

News

കേരളീയത്തിന് തുടക്കമായി ; കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, തുടങ്ങിയ വൻതാരനിരയും നേതാക്കളുമെത്തി.

സംസ്ഥാന സർക്കാരിന്റെ കേരളീയം മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. പരിപാടിക്കായി കമൽഹാസൻ. മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും സെൻട്രൽ സ്റ്റേഡിയത്തിലെത്തി.മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ തിരികൊളുത്തി കേരളീയം ഉദ്ഘാടനം ചെയ്‌തു. വിവിധ വകുപ്പ് മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും. മന്ത്രി കെ രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരളീയയം പ്രവർത്തന റിപ്പോർട്ട് അവതരണം ചീഫ് സെക്രട്ടറി വേണു അവതരിപ്പിച്ചു. കേരളീയം സംഘാടക സമിതി ചെയർമാൻ മന്ത്രി വി ശിവൻകുട്ടി […]Read More

Cinema

മോഹൻലാലിന്റെ മകളായി ബിന്ദു പണിക്കരുടെ മകൾ കല്യാണിയുടെ അരങ്ങേറ്റം.

മോഹൻലാൽ-ജോഷി ചിത്രം റമ്പാനിലൂടെ ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുകയാണ് ബിന്ദു പണിക്കരുടെ മകൾ കല്യാണി ബി നായർ. മോഹൻലാലിന്റെ മകളായാണ് കല്യാണി ചിത്രത്തിൽ എത്തുന്നത്. ചെമ്പൻ വിനോദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മകളുടേയും അച്ഛന്റേയും കഥയാണ് റമ്പാൻ .2025 വിഷു റിലീസ് ആയി റമ്പാൻ പ്രേക്ഷകർക്കു മുൻപിലെത്തും. ഇന്ത്യയിലും വിദേശത്തുമാകും ഈ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കുക. ചെമ്പോസ്‌കി മോഷൻ പിക്‌ചേർസ്, എയ്ൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോസ് ചേർന്നാണ് നിർമാണം. സമീർ താഹിർ ആണ് […]Read More

Travancore Noble News