കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു (94) വിനെ വെറുതെവിട്ടു. കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. പ്രതിക്കെതിരായ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റവിമുക്തനാക്കിയത്. ജാമ്യമെടുക്കാനോ പിഴയടയ്ക്കാനോ തയ്യാറാകാതെ കഴിഞ്ഞ ഒന്നരമാസമായി വാസു ജയിലിൽ കഴിയുകയായിരുന്നു. 2016ൽ നിലമ്പൂർ കരുളായിയിൽ മാവോയിസ്റ്റുകൾ വെടിയേറ്റ് മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ മുദ്രാവാക്യം വിളിക്കുകയും പ്രകടനം നടത്തുകയും ചെയ്ത് മാർഗതടസം സൃഷ്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രോ വാസുവിനെതിരെ പോലീസ് കേസെടുത്തത്. കേസിൽ സഹകരിക്കാത്തതിനെ […]Read More
കൊച്ചി: മുതിർന്ന സംഘപരിവാർ നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ രാവിലെ 8.10-ഓടെയായിരുന്നു അന്ത്യം. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു വിയോഗം. മൃതദേഹം ഉച്ചയ്ക്ക് 12 വരെ കലൂരിലെ ആർഎസ്എസ് കാര്യാലയത്തിൽ പൊതുദർശനത്തിന് ശേഷം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും. സംസ്ക്കാരം നാളെ വൈകീട്ട് നാലിന് കണ്ണൂർ മണത്തണ കുടുംബ ശമ്ശാനത്തിൽ. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ മാസം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിപി മുകുന്ദന്റെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ […]Read More
തിരുവനന്തപുരത്ത് നിപ ബാധയെന്ന് സംശയം; ഡെൻ്റൽ കോളേജ് വിദ്യാർഥി നിരീക്ഷണത്തിൽ. കണ്ണൂര്‍, വയനാട്,
തിരുവനന്തപുരത്തും നിപ ഭീതി. പനി ബാധിച്ച മെഡിക്കൽ വിദ്യാർഥിയെ പ്രത്യേക വാർഡിലേക്ക് മാറ്റി. വവ്വാൽ കടിച്ച പഴം കഴിച്ചതായി സംശയിക്കുന്നു എന്ന് വിദ്യാർഥി വെളിപ്പെടുത്തിയിരുന്നു. വിദ്യാർത്ഥിയുടെ സ്രവങ്ങൾ ശേഖരിച്ച് പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ചൊവ്വാഴ്ച്ച രാവിലെയാണ് കടുത്ത പനിയോടെ വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ എത്തിയത്. വവ്വാൽ കടിച്ച പഴം കഴിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞതോടെ പ്രത്യേകം സജ്ജീകരിച്ച മുറിയിൽ നിരീക്ഷണത്തിലാക്കി. കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചതോടെ സമീപ ജില്ലകളിൽ അതീവ ജാഗ്രതാ. കണ്ണൂര്‍, വയനാട്, […]Read More
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മരണപ്പെട്ട രണ്ടുപേർക്കും നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. പൂനെ വൈറോളജി ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കേന്ദ്രസംഘം ഉടൻ കേരളത്തിലെത്തും.ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് .ഫലം വരുന്നതുവരെ ജില്ലയില്‍ മാസ്‌ക് ധരിക്കുന്നതാണ് ഉചിതമെന്ന് വീണ ജോര്‍ജ്.കോഴിക്കോട് വടകര താലൂക്കിലെ മരുതോങ്കര, ആയഞ്ചേരി പഞ്ചായത്തുകളിലുള്ള രണ്ടുപേർ കോഴിക്കോട് നഗരത്തിലെ സ്വകാര്യ […]Read More
ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതി വീണ്ടും മാറ്റി. അസൗകര്യമുണ്ടെന്ന് സിബിഐ അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി മാറ്റിവച്ചത്. ഇതു 35ാം തവണയാണ് ലാവലിന്‍ കേസ് സുപ്രീം കോടതി മാറ്റിവയ്ക്കുന്നത്. മറ്റു കേസുകളുടെ തിരക്കില്‍ ആയതിനാല്‍ ലാവലിന് കേസ് മാറ്റിവയ്ക്കണമെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു അറിയിക്കുകയായിരുന്നു. കേസ് മാറ്റിവയ്ക്കുന്നതിനെ മറ്റ് കക്ഷികളുടെ അഭിഭാഷകര്‍ എതിര്‍ത്തില്ല. […]Read More
തിരുവനന്തപുരം ആര്യനാട് കുളപ്പടയിൽ ലോറി വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ചുകയറി; ഒരു സ്ത്രീ മരിച്ചു;
അപകടത്തിന് പിന്നാലെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ക്ലീനറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവർ മദ്യപിച്ചതായി പറയപ്പെടുന്നു തിരുവനന്തപുരം: ആര്യനാട് കുളപ്പടയിൽ വെയിറ്റിംഗ് ഷെഡ്ഡിലേയ്ക്ക് ലോറി ഇടിച്ച് കയറി ഒരു സ്ത്രീ മരിച്ചു. കുളപ്പട സ്വദേശി ഷീല (56) ആണ് മരിച്ചത്.അപകടത്തിൽ കുട്ടികൾ ഉള്‍പ്പെടെ 4 പേർക്ക് പരുക്കുണ്ട്. ഷീലയുടെ മൃതദേഹം നെടുമങ്ങാട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തിന് പിന്നാലെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ക്ലീനർ ദീലീപിനെ ആര്യനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ മദ്യപിച്ചതായി പറയപ്പെടുന്നു.വൈദ്യ വിനോദ് (4), വൈഗ വിനോദ് […]Read More
തിരുവനന്തപുരം: പുതുപ്പള്ളിയിൽ റെക്കോർഡ് വിജയം നേടിയ ചാണ്ടി ഉമ്മൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ രാവിലെ പത്തോടെ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരുന്നു ദൈവനാമത്തിൽ സത്യപ്രതിജ്ഞ. ശേഷം സ്പീക്കറെയും മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും സഭാംഗങ്ങളെയും ചാണ്ടി ഉമ്മൻ അഭിവാദ്യം ചെയ്തു. രാവിലെ പുതുപ്പള്ളി ഹൗസിലെ പ്രാർത്ഥനയ്ക്ക് ശേഷം ഉമ്മൻചാണ്ടി പ്രശ്നപരിഹാരങ്ങൾ നടത്തിയ കസേരയിൽ ചാണ്ടി ഉമ്മൻ അൽപനേരം ഇരുന്നു. ശേഷം തലസ്ഥാനത്തെ വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ച ശേഷമാണ് ചാണ്ടി ഉമ്മൻ ആദ്യദിവസം സഭയിലെത്തിയത്. പുതുപ്പള്ളിയുടെ വികസനത്തിന് പ്രേരകമായി ഉമ്മൻ ചാണ്ടി എപ്പോഴും തന്റെ […]Read More
തിരുവനന്തപുരം: മാസപ്പടി ആരോപണത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. മാസപ്പടി ആരോപണം ഉന്നയിക്കുന്നത് പ്രത്യേക മനോനില ഉള്ളവരാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംഭരക എന്ന നിലയിലുളള ഇടപാട് മാത്രമാണ് നടന്നത്. ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണ്. എല്ലാം നിയമപരമായാണ് നടന്നത്. ഇപ്പോൾ നടക്കുന്നത് വേട്ടയാടലാണെന്നും മാത്യു കുഴൽനാടൻ പറയുന്നത് പ്രതിപക്ഷ നേതാവിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സേവനം ലഭ്യമാക്കിയ കമ്പനിയുടെ ഭാഗം കേള്‍ക്കാതെ ആരോപണം ഉന്നയിക്കുന്നത് വേട്ടയാടലിന്റെ മറ്റൊരു രൂപമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎംആര്‍എല്‍ കമ്പനിയുമായി നിയമപരമായ കരാറിന്റെ […]Read More
തിരുവനന്തപുരം: പൂവച്ചലിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖർ കാറിടിച്ച് മരിച്ച കേസിൽ പ്രതി പിടിയിൽ. പ്രിയരഞ്ജൻ ആണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ കാട്ടാക്കട സ്റ്റേഷനിലെത്തിച്ചു. ആദിശേഖറിനെ മനപൂർവം കാറിടിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിനു പിന്നാലെ പ്രിയരഞ്ജൻ ഒളിവിലായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് പ്രിയരഞ്ജന്റെ കാർ ഇടിച്ച് കാട്ടാക്കട ചിന്മയ മിഷൻ സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർഥിയായ ആദി ശേഖർ മരിച്ചത്. സംഭവത്തിൽ പ്രിയരഞ്ജനെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിരുന്നു. അപകടത്തിന്റെ സിസിടിവി […]Read More
പത്തനംതിട്ട: ജില്ലയിൽ മഴ തുടർച്ചയായി പെയ്യുന്നതിനിടെ ജല വൈദ്യത പദ്ധതി ഡാമുകളിലേക്ക് നീരൊഴുക്ക് ശക്തമായി. കിഴക്കൻ മലയോര മേഖലയിൽ കഴിഞ്ഞ നാലുദിവസമായി കനത്ത മഴ പെയ്യുന്നുണ്ട്. ഇത് ഡാമുകളെ പുഷ്ട്ടിപ്പെടുത്തുന്നുമുണ്ട്. മഴക്കൊപ്പം അന്തരീക്ഷം മേഘാവൃതമായി തുടരുന്നതും കനത്ത മൂടൽ മഞ്ഞും കിഴക്കൻ മേഖലയിലെ യാത്രക്കും തടസമായിട്ടുണ്ട്. ഗവി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് ഈ കാലാവസ്ഥ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. സംസ്ഥാനത്തെ പ്രധാന ജല വൈദ്യുത പദ്ധതിയായ ശബരിഗിരി വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായത്തോടെ സംഭരണികളിലെ ജലനിരപ്പ് […]Read More