News ആലപ്പുഴ

മലപ്പുറം ജില്ലയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ വിശദീകരണവുമായി വെള്ളാപ്പള്ളി നടേശൻ

മലപ്പുറം ജില്ലയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ വിശദീകരണവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.താനൊരു മുസ്ലീം വിരോധിയല്ലെന്നും തന്റെ പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിച്ചതാണെന്നും സമുദായത്തിൻ്റെ പിന്നോക്കാവസ്ഥയാണ് വിവരിച്ചതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലീം ലീഗിനെ രൂക്ഷമായി വിമർശിച്ച വെള്ളാപ്പള്ളി ആടിനെ പട്ടിയാക്കി അതിനെ പേപ്പട്ടിയാക്കാനാണ് ലീഗിലെ ചില നേതാക്കൻമാരുടെ ശ്രമമെന്നും പറഞ്ഞു.  ഈഴവ സമുദായത്തിന് മലപ്പുറം ജില്ലയില്‍ ഒരൊറ്റ വിദ്യാഭ്യാസ സ്ഥാപനം പോലുമില്ലെന്നും അതേസമയം മുസ്‌ലിം സമുദായത്തിന് എയ്ഡഡ് കോളേജുകള്‍ തന്നെ 11 എണ്ണമുണ്ടെന്നും അദ്ദേഹം […]Read More

News

പിണറായി സർക്കാരിൽ നിന്നും ജനങ്ങൾ അകന്നു തുടങ്ങി – കേരള ഡെമോക്രാറ്റിക് പാർട്ടി

ചിറയിൻകീഴ്:- പിണറായി സർക്കാരിൻ്റെ ഒമ്പത് വർഷത്തെ ഭരണത്തിൻ്റെ ദുരിതത്തിൽ കേരള ജനത മനം മടുത്തുവെന്നും, വരും കാലങ്ങളിൽ പിണറായി വിജയൻ സി.പി.എമ്മിൻ്റെ അന്തകനായി മാറുമെന്നും കേരളത്തിലെ ജനങ്ങൾക്ക് പുത്തൻ ഉണർവ്വ് കിട്ടാൻ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നീയമസഭയിലും യു.ഡി.എഫിന് വൻ കുതിച്ചു കയറ്റമായിരിക്കും ലഭിക്കുന്ന തന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി (കെ.ഡി.പി) സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് സുകു കടകംപള്ളി പറഞ്ഞു. ചിറയിൻകീഴ് നിയോജക മണ്ഡലം കൺവെൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻറ് രാജൻ അദ്ധ്യക്ഷത […]Read More

News

ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും

വെള്ളിയാഴ്ച ചെന്നൈയിലെ കോടമ്പാക്കത്തുള്ള ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനം, കോർപ്പറേറ്റ് ഓഫീസ്, കോഴിക്കോട്ടെ ഗോകുലം മാൾ എന്നിവിടങ്ങളിൽ ഇ.ഡി. ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. പി‌ടി‌ഐ റിപ്പോർട്ട് പ്രകാരം, ഗോകുലം ഗോപാലനും അദ്ദേഹത്തിന്റെ കമ്പനിയായ ശ്രീ ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡിനുമെതിരെ ചില എൻ‌ആർ‌ഐകൾ ഉൾപ്പെട്ട 1,000 കോടി രൂപയുടെ ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മന്റ് ആക്ട്) ലംഘനങ്ങളും മറ്റ് ‘അനധികൃത’ ഇടപാടുകളും ആരോപിച്ച് നടപടി സ്വീകരിച്ചതായി വൃത്തങ്ങൾ അറിയിച്ചു. വ്യവസായി ഗോകുലം ഗോപാലന്റെ ( […]Read More

News

ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ശ്രീലങ്കയുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ദിസനായകെ

ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ശ്രീലങ്കയുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് ഉറപ്പ് നൽകിയതായി ദിസനായകെ പറഞ്ഞു. “ഇന്ത്യയുടെ സുരക്ഷയ്ക്കും പ്രാദേശിക സ്ഥിരതയ്ക്കും ഹാനികരമായ രീതിയിൽ തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന ശ്രീലങ്കയുടെ നിലപാട് ഞാൻ ആവർത്തിച്ചു,” അദ്ദേഹം സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും പ്രതിരോധം, ഊർജ്ജം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വ്യാപാരം എന്നീ മേഖലകളിലെ ഏഴ് പ്രധാന കരാറുകളിൽ ഇന്ത്യയും ശ്രീലങ്കയും ശനിയാഴ്ച ഒപ്പുവച്ചു […]Read More

News

വഖഫ് ഭേദഗതി ബില്ലില്‍ രാഷ്‌ട്രപതി ഒപ്പുവച്ചു

ന്യൂഡല്‍ഹി:  പാർലമെന്‍റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലില്‍ രാഷ്‌ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ചു. ഇതോടെ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. 13 മണിക്കൂറിലധികം നീണ്ട ചർച്ചയ്ക്ക് ശേഷം പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുക്കാതെയാണ് പാര്‍ലമെന്‍റ് ബില്ല് പാസാക്കിയത്. രാജ്യസഭയിൽ 128 അംഗങ്ങൾ അനുകൂലിച്ചും 95 പേർ എതിർത്തും വോട്ട് ചെയ്‌തിരുന്നു. ലോക്‌സഭയില്‍ 288 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോള്‍ 232 അംഗങ്ങൾ എതിർത്തു. ഭൂരിപക്ഷം പേരുടെ പിന്തുണയോടെ കേന്ദ്ര സര്‍ക്കാര്‍ ബില്ല് പാസാക്കുകയായിരുന്നു.Read More

News കോഴിക്കോട്

അടുത്ത സാമുതിരി കെ സി ആർ രാജ

കോഴിക്കോട്:              കെ സി ആർ രാജ എന്നറിയപ്പെടുന്ന കോട്ടയ്ക്കൽ കിഴക്കേ കോവിലകാംഗം രാമചന്ദ്രൻ രാജ നെടിയിരുപ്പ് സ്വരൂപത്തിലെ അടുത്ത സാമൂതിരിയായി ചുമതലയേൽക്കും.അന്തരിച്ച സാമൂതിരി കെ സി ഉണ്ണിയനുജൻ രാജയുടെ മരണാനന്തര കർമ്മങ്ങൾക്കു ശേഷമേ കെ സി ആർ രാജ ചുമതലയേൽക്കൂ. 40 വർഷത്തിലേറെയായി ബിസിനസ് മേഖലയിലെ സജീവ സാന്നിധ്യമാണ് കെ സി ആർ രാജ. കോട്ടയ്ക്കൽ കിഴക്കേ കോവിലകാംഗം പരേതയായ മഹാദേവി തമ്പുരാട്ടിയുടെയും ജാതവേദൻ നമ്പൂതിരിയുടെയും ഏകമകനാണ് രാജ.പതിനൊന്ന് […]Read More

News

 അധിക യോഗ്യതനിയമ നത്തിന് പരിഗണിക്കാനാവില്ല

ന്യൂഡൽഹി:           തസ്തികയ്ക്കു വേണ്ടതിൽ കവിഞ്ഞ് അധിക യോഗ്യതയുള്ളവരെ എല്ലായ്പ്പോഴും നിയമനത്തിൽ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. ജലഗതാഗത വകുപ്പിൽ ലാസ്കറായി ലഭിച്ച നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കെ കെ ജോമോൻ സമർപ്പിച്ച ഹർജി തള്ളിയാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരുടെ വിധി. ലാസ്കർ തസ്തികയിലേക്ക് വേണ്ട യോഗ്യതയേക്കാൾ ഉയർന്ന യോഗ്യതയായ സ്രാങ്ക് ലൈസൻസുള്ള ജോമോന് ലാസ്കർ നിയമനം 2017 ൽ നൽകി. തുടർന്ന് ലാസ്കർ യോഗ്യതയുള്ളവർ നൽകിയ പരാതിയിൽ ഇയാളുടെ […]Read More

local നെയ്യാറ്റിൻകര റെസിഡൻസ് അസോസിയേഷൻ

നെയ്യാറ്റിൻകര തിരുമംഗലം റെസിഡൻസ് അസോസിയേഷൻ പുതിയ ഭാരവാഹികളെതിരഞ്ഞെടുത്തു

നെയ്യാറ്റിൻകര: തിരുമംഗലം റസിഡൻസ് അസ്സോസിയേഷൻ്റെ പുതിയ ഭാരവാഹികളെ 30/ 04/ 25 നുചേർന്ന പൊതുയോഗത്തിൽ തിരഞ്ഞെടുത്തു.തിരുമംഗലം സന്തോഷിനെ പ്രസിഡന്റായും വൈസ് പ്രസിഡന്റായി സുശീലൻ മണവാരിയെയുംസെക്രട്ടറിയായി എം ജി അരവിന്ദിനെയും ട്രഷറായി രാജേഷ് എ ജെ യും ജോയിന്റ് സെക്രട്ടറിയായിസുനിൽ കുമാറിനെയും രക്ഷാധികാരിയായി പ്രഭാകരൻ നായരെയും ഏകകണ്ഠമായി തിരഞ്ഞെടുത്തു .Read More

News

പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കൊളംബോയിലെത്തി, ഈ വേളയിൽ ഇന്ത്യയും ശ്രീലങ്കയും പ്രതിരോധം, ഊർജ്ജം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വ്യാപാര മേഖലകൾ എന്നിവയെക്കുറിച്ചുള്ള പ്രധാന കരാറുകളിൽ ഒപ്പുവെക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ കീഴിൽ ഇടതുപക്ഷ നാഷണൽ പീപ്പിൾസ് പവർ സഖ്യം അധികാരത്തിൽ വന്നതിനുശേഷം പ്രധാനമന്ത്രി മോദി ശ്രീലങ്കയിലേക്കുള്ള ആദ്യ സന്ദർശനമാണിത്. തായ്‌ലൻഡിൽ നടന്ന ബിംസ്റ്റെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തതിന് ശേഷമാണ് […]Read More

News

വീണ്ടും നിപ വൈറസെന്ന് സംശയം

കോഴിക്കോട്:  സംസ്ഥാനത്ത് വീണ്ടും നിപ വൈറസെന്ന് സംശയം. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ 41കാരിയെ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ പ്രത്യേക നിരീക്ഷണത്തിൽ ചികിത്സയിലാണ്. ഇവരുടെ സ്രവം പരിശോധനക്കായി മെഡിക്കൽ കോളജ് നിപ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ പരിശോധനാഫലം പുറത്തുവരും. പിന്നാലെ സ്രവം പൂനെ വൈറോളജി ലാബിലേക്കും അയക്കും. അതിന് ശേഷം മാത്രമായിരിക്കും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുകയുള്ളൂ. കഴിഞ്ഞ ഒരാഴ്‌ചക്കാലമായി യുവതി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.Read More

Travancore Noble News