തിരുവനന്തപുരം : പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ പരിഷ്കരിച്ച പരിസര പഠനം ടീച്ചർ ടെക്സ്റ്റിന്റെ കരടിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വിവരണത്തിൽ പിശക് സംഭവിച്ചതിൽ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. അധ്യാപക കൈപ്പുസ്തകത്തിലാണ് തെറ്റ് സംഭവിച്ചത്. ഇതിനെതിരെ ശക്തമായ നടപടിയെടുത്തതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പിശകുകൾ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ തുടർന്നുള്ള അക്കാദമിക പ്രവർത്തനങ്ങളിൽ നിന്നും ഡീബാർ ചെയ്യാൻ എസ് സി ഇ ആർ ടിക്ക് നിർദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി. […]Read More
കരിക്കോട് ശിവറാം എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂളിൽ കൺസ്യൂമർ ക്ലബ്ബ് രൂപീകരണവും ഉപഭോക്തൃ ബോധവൽക്കരണ ക്ലാസും, ലഹരി വിരുദ്ധ സെമിനാറും നടന്നു. കരിക്കോട് ശിവറാം എൻ.എസ്. എസ്. ഹയർസെക്കൻഡറി സ്കൂളിൽ കേരള സംസ്ഥാന ഉപഭോക്തൃ സമിതിയുടെയും സിവിൽ സപ്ലൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കൺസ്യൂമർ ക്ലബ്ബ് രൂപീകരിച്ചു. തുടർ പരിപാടികളാ യി വിദ്യാർത്ഥികൾക്ക് കൺസ്യൂമർ നിയമങ്ങളെ കുറിച്ചും ലഹരി വിരുദ്ധ ബോധവൽക്കരണത്തെക്കുറിച്ചും സെമിനാറും സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ഗംഗാ ഡി. കെ. നിർവഹിച്ചു. കേരള സംസ്ഥാന ഉപഭോക്തൃ […]Read More
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന്റെ ആദ്യഘട്ട പ്രൊവിഷണൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് ജൂൺ 27 വരെ ടോക്കൺ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. ടോക്കൺ ഫീസ് അടയ്ക്കാത്തവർക്കു തുടർന്നുള്ള അലോട്ട്മെന്റുകളിൽ പങ്കെടുക്കാൻ സാധിക്കില്ല. ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള റെഗുലർ അലോട്ട്മെന്റ്കളിൽ പരിഗണിക്കപ്പെടുകയുമില്ല. ടോക്കൺ ഫീസ് അടച്ചവർ കോളേജുകളിൽ ഇപ്പോൾ അഡ്മിഷൻ എടുക്കേണ്ടതില്ല. കോളേജുകളിലെ സീറ്റ് ഒഴിവു സംബന്ധിച്ചുള്ള വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ജൂൺ 9ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇനി ഒഴിവുള്ളത് 96,108 സീറ്റുകളാണ്, സ്പോർട്സ് ക്വാട്ടയില് 3508 സീറ്റുകളും അവശേഷിക്കുന്നുണ്ട്. മോഡൽ റസിഡൻഷ്യൽ സ്കൂളുകളില് 494 സീറ്റുകള് കൂടിയുണ്ട്. ഇതുവരെ ആകെ പ്രവേശനം നേടിയത് 2,26,960 കുട്ടികളാണ്. 163801 അപേക്ഷകര് കൂടി ശേഷിക്കുന്നുണ്ട്. ഒന്പതിന് രാത്രി പ്രസിദ്ധീകരിക്കുന്ന അലോട്ട്മെന്റ് പ്രകാരം ജൂൺ 10,11 തീയതികളിൽ പ്രവേശനം നടക്കും. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം […]Read More
തിരുവനന്തപുരം:കേരളത്തിലെ 108 സർക്കാർ ഐടിഐ കളിലായി 78 ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 20 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ഓൺലൈനായി 100 രുപ ഫീസടയ്ക്കണം.അപേക്ഷ സ്വീകരിക്കുന്നതു മുതൽ അഡ്മിഷൻ വരെയുള്ള വിവരങ്ങൾ എസ്എംഎസ് മുഖേന ലഭിക്കും. വിവരങ്ങൾക്ക്: itiadmissions.kerala. gov.in/det.kerala.gov.in.Read More
തിരുവനന്തപുരം:കേരള സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നേടാൻ ഓൺലൈൻ മുഖേന 26 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു/ഹയർ സെക്കൻഡറി തത്തുല്യം.പ്രവേശന പരീക്ഷയുണ്ടാകും.അപേക്ഷകൾ https://admissions.keralauniversity.ac.in വഴി സമർപ്പിക്കാം. ഫീസ് എസ് സി /എസ്ടി 600 രൂപ. മറ്റുള്ളവർ 1200 രൂപ. വിവരങ്ങൾക്ക്: 04712308328, 9188524612.Read More
സംസ്ഥാനത്തിലെ 2025-26 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (BHMCT) കോഴ്സ് പ്രവേശനത്തിന് വെബ് സൈറ്റ് വഴി ഓൺലൈനായി മേയ് 31 വരെ അപേക്ഷാ ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in , 0471-2324396, 2560327.Read More
കേരളാ ഗവൺമെന്റ് ടെക്നിക്കൽ എക്സാമിനേഷൻ (കൊമേഴ്സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസ്സസിംഗ്) പരീക്ഷ ജൂൺ 23 മുതൽ എൽ.ബി.എസിന്റെ കേരളത്തിലെ വിവിധ സെന്ററുകളിൽ നടക്കും. ഈ പരീക്ഷയിൽ പങ്കെടുക്കുന്നതിലേക്കു വേണ്ടി പരീക്ഷാകമ്മീഷണർക്ക് അപേക്ഷ നൽകിയിട്ടുളള പരീക്ഷാർത്ഥികൾക്ക് www.lbscentre.kerala.gov.in വെബ്സൈറ്റിലെ KGTE 2025 എന്ന ലിങ്കിലൂടെ ഓൺലൈനായി ഫീസടച്ച് സ്വീകാര്യമായ പരീക്ഷാസമയവും, തീയതിയും തിരഞ്ഞെടുക്കാം. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സമയക്രമങ്ങളിൽ ഏതെങ്കിലുമൊന്ന് സെലക്ട് ചെയ്തവർക്കു മാത്രമേ പരീക്ഷയിൽ പങ്കെടുക്കുവാൻ സാധിക്കുകയുളളു. ഇത്തരത്തിൽ സമയക്രമം സെലക്ട് ചെയ്തവർക്ക് രജിസ്ട്രേഷൻ സ്ലിപ്പ് ലഭിക്കും. രജിസ്ട്രേഷൻ സ്ലിപ്പും പരീക്ഷാഭവനിൽ നിന്നും ലഭിച്ച […]Read More
നീറ്റ് പി.ജി പരീക്ഷ ജൂൺ 15ന്; മേയ് ഏഴ് വരെ അപേക്ഷിക്കാംമെഡിക്കല് പി.ജി പ്രവേശനത്തിനുള്ള നീറ്റ് പി.ജി 2025 പരീക്ഷ തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 17 മൂന്ന് മണി മുതൽ മേയ് ഏഴ് വരെയാണ് അപേക്ഷിക്കാനാകുന്നത്. ജൂൺ 15 ന് പരീക്ഷ നടത്താനും ജൂലൈ 15 ന് ഫലം പ്രഖ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള ഏകദേശം 52,000 ബിരുദാനന്തര മെഡിക്കൽ സീറ്റുകൾക്കായി രണ്ട് ലക്ഷം എ.ബി.ബി.എസ് ബിരുദധാരികൾ പരീക്ഷ എഴുതാൻ സാധ്യതയുണ്ട്. രണ്ടു ഷിഫ്റ്റുകളിലായാണ് കമ്പ്യൂട്ടര് അധിഷ്ഠിത പ്രവേശന […]Read More
പൊതുവിദ്യാഭ്യാസവകുപ്പിലെ കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന കീ ടു എൻട്രൻസ് പരിശീലന പരിപാടിയിൽ കീം (KEAM) വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവർക്ക് ഏപ്രിൽ 16 മുതൽ 19 വരെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മോഡൽ പരീക്ഷ എഴുതാം. കുട്ടികൾക്ക് ഈ ദിവസങ്ങളിൽ സൗകര്യപ്രദമായ സമയത്ത് 3 മണിക്കൂറാണ് ടെസ്റ്റ്. entrance.kite.kerala.gov.inഎന്ന സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മോക് ടെസ്റ്റിൽ പങ്കാളികളാവാം. കീം പരീക്ഷയുടെ അതേ മാതൃകയിൽ 150 ചോദ്യങ്ങളാണ് ഉണ്ടാവുക. ഫിസിക്സ് 45, കെമിസ്ട്രി 30, മാത്സ് 75 എന്നീ തരത്തിലാണ് ചോദ്യഘടന. ഇത് കുട്ടികൾക്ക് പരീക്ഷ […]Read More