കോഴിക്കോട് : ചാൻസലറുടെ സംഘ പരിവാർ അനുകൂല നിലപാടിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കുമെന്ന് എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.കാലിക്കറ്റ് സർവകലാശാല സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പഠിപ്പ് മുടക്ക്.സർവകലാശാലകൾ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ചാൻസലരുടെ നീക്കത്തിനെതിരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചാൻസലർ പങ്കെടുക്കുന്ന സെമിനാർ വേദിയിലേയ്ക്ക് മാർച്ച് നടത്തിയ എ ഐ എസ് എഫ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി ചാർജ് നടത്തിയതിനെതിരെയാണ് പ്രതിഷേധം.പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.പരീക്ഷ […]Read More
ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ബിഎഡ്, പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്, ബിഎസ്എൻ, പിഎച്ച്ഡി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.ignou.ac.in അവസാന തീയതി ഡിസംബർ 31.Read More
2020-21 അധ്യയന വർഷത്തിൽ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടി പരീക്ഷയിൽ വിജയിക്കാൻ കഴിയാത്ത എംബിബിഎസ് വിദ്യാർത്ഥികൾക്ക് ഒരവസരം കൂടി നൽകും. കോവിഡ്- 19 കാലം പരിഗണിച്ചാണ് ഇതെന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ അറിയിച്ചുണ്ട്. വിശദ വിവരങ്ങൾക്ക് https//www.nmc.org.in.Read More
സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ വിദേശഭാഷാ പരിശീലന കേന്ദ്രങ്ങളിലേക്ക് ജർമൻ ഭാഷാപരിശീലകരെ തെരഞ്ഞെടുക്കുന്നു. ഈ മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.അവസാന നീയതി ഡിസംബർ 20.വിശദ വിവരങ്ങൾക്ക് training @idepc.in ഫോൺ: 0471- 2329440 944460 94595Read More
സിബിഎസ്ഇ 10-ാം ക്ലാസ് , 12-ാം ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ മാർച്ച് 13 വരെ നടക്കും. സിബിഎസ്ഇ 12 ക്ലാസ് ബോർഡ് പരീക്ഷ ഫെബ്രുവരി 15 മുതൽ ഏപ്രിൽ രണ്ട് വരെയും നടക്കും. സിബിഎസ്ഇ 10-ാം ക്ലാസ് ബോർഡ് പരീക്ഷ 2024 തീയതികൾ ഫെബ്രുവരി 19: സംസ്കൃതം, തമിഴ്, ബംഗാളി, ഗുജറാത്തി, തെലുങ്ക്, ഗുജറാത്തി, മറാത്തി, ഉറുദു കോഴ്സ് എ, ഉറുദു കോഴ്സ് ബി, […]Read More
നാളെ സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്ക് സമരവുമായി എസ്എഫ്ഐ .സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. ഗവർണർ സർവ്വകലാശാലകളെ തകർക്കുകയാണെന്നും പൊളിറ്റിക്കൽ ടൂൾ ആയെന്നും ആരോപി ച്ചാണ് എസ്എഫ്ഐ പഠിപ്പ് മുടക്കുന്നത്. രാവിലെ തിരുവനന്തപുരത്ത് പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വസതിയായ രാജ്ഭവന് വളയും.Read More
വിദ്യാലയങ്ങളിൽ രൂപീകരിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്ന് 2022 – 23, 2023 – 24 വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡിന് അപേക്ഷിക്കുവാനുള്ള അപേക്ഷ ഡിസംബർ ഒന്നു വരെ നീട്ടി. വിശദ വിവരങ്ങൾക്ക് www.kite.kerala.gov.in എന്ന വെബ്ബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.Read More
ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് യോഗ്യരായ വിദ്യാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. നാളെ 4 മണി വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.cee kerala.gov. in ഫോൺ: 04712525300.Read More
ലൈബ്രേറിയൻ കോഴ്സ് തിരുവനന്തപുരം സെൻട്രൽ ലൈബ്രേറിയിൽ നടത്തുന്ന ആറ് മാസത്തെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി യോ തത്തുല്യ പരീക്ഷയോ പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. അവസാന തീയതി ഡിസംബർ 10. www.statelibrary. kerala. gov. in. എന്ന വെബ്സൈറ്റ് കാണുക. ടി.ടി.സി. സപ്ളിമെന്ററി അപേക്ഷ നവംബർ 25 വരെ 2004 – 2005 വർഷത്തെ പാഠ്യപദ്ധതി പ്രകാരമുള്ള ടി ടി സി സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കുവാനുള്ള […]Read More