2025-26 അധ്യയന വർഷത്തിലെ സർക്കാർ ഹയർസെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലമാറ്റവും നിയമനവും ഓൺലൈനായി നടത്തുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകരുടെയും പ്രൊഫൈൽ കൃത്യമാക്കുന്നതിനും പ്രിൻസിപ്പൽമാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനുമായി പോർട്ടൽ തുറന്നു. കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) സാങ്കേതിക പിന്തുണയോടെ ജൂൺ 1-ന് മുമ്പ് സ്ഥലമാറ്റവും നിയമനവും പൂർത്തീകരിക്കുന്ന വിധത്തിലാണ് പോർട്ടൽ ഒരുക്കിയിരിക്കുന്നത്. www.dhsetransfer.kerala.gov.in പോർട്ടലിൽ ഏപ്രിൽ 16 വരെ അധ്യാപകർക്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. പ്രിൻസിപ്പൽമാർ ഇത് പരിശോധിച്ച് കൃത്യത ഉറപ്പാക്കി വീണ്ടും അധ്യാപകർ പ്രൈഫൈൽ ‘കൺഫോം’ ചെയ്യണം. […]Read More
തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിട്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റിന്റെ (കിലെ) അക്കാദമിക് ഡിവിഷനായ കിലെ ഐഎഎസ് അക്കാഡമിയുടെ 2025-26 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന് ആരംഭിച്ചു. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ ആശ്രിതരില്‍ ബിരുദദാരികള്‍/ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന കോഴ്സിന് അപേക്ഷിക്കാം. പൊതു വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് 50000 രൂപയും ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ […]Read More
ഏപ്രിൽ 23, 24 തീയതികളിൽ കേരള ചരിത്ര ഗവേഷണ കൗൺസിലും എസ്.സി.ഇ.ആർ.ടി.യും സംയുക്തമായി തിരുവനന്തപുരം ജില്ലയിലെ 100 വർഷം തികഞ്ഞ സ്കൂളുകളുടെ ചരിത്ര സെമിനാർ സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ള 100 വർഷം തികഞ്ഞ സ്കൂളുകൾ schoolhistory25@gmail.com എന്ന ഇ-മെയിൽ ഐ.ഡി.യിൽ ഏപ്രിൽ 7 നകം അറിയിക്കണം. വിശദവിവരങ്ങൾക്ക്: 9846225812.Read More
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയിൽ ജപ്പാനീസ് എൻ 5 കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.പൂർണമായും ഓൺലൈനായി രൂപകല്പന ചെയ്തിരിക്കുന്ന ഈ കോഴ്സിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.ഏപ്രിൽ 10 നു മുൻപ് ഓൺലൈനായി അപേക്ഷിക്കണം. വിവരങ്ങൾക്ക്:https://asapkerala.gov.in.Read More
ന്യൂഡൽഹി: 2025 ലെ നീറ്റ് യു ജി പരീക്ഷ ഓണ്‍ലൈൻ ആകില്ല. ഒഎംആർ രീതിയിൽ പരീക്ഷ നടത്താനാണ് തീരുമാനം. ഒരു ദിവസം ഒരു ഷിഫ്റ്റിലാകും പരീക്ഷ എന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) അറിയിച്ചു. ദേശീയ മെഡിക്കൽ കമ്മിഷന്റെ മാർഗനിർദേശങ്ങളുമായി പൊരുത്തപ്പെടുന്നതാണ് ഈ തീരുമാനം. 2025 ലെ നീറ്റ് യു ജി മെഡിക്കൽ പ്രവേശന പരീക്ഷ ഏതു മോഡിൽ നടത്തണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങൾ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ‘നീറ്റിന്റെ ഭരണ മന്ത്രാലയം ആരോഗ്യ […]Read More
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് ടെക്നോളജി നടത്തുന്ന 3 വർഷ ബിഎസ്സി പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. NCHM- 2025 എൻട്രൻസ് വഴിയാണ് പ്രവേശനം. 1000 രൂപയാണ് അപേക്ഷാഫീസ്. 2025 ഫെബ്രുവരി രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. പ്രായപരിധിയില്ല. വിവരങ്ങൾക്ക് :www.nta.ac.in. ഫോൺ: 08026599990.Read More
തിരുവനന്തപുരം:2025 മാർച്ചിലെ എസ്എസ്എൽസി/എസ്എസ്എൽസി (എച്ച്ഐ), ടിഎച്ച്എസ്എൽഎൽസി (എച്ച്ഐ),എഎച്ച് എസ്എൽസി പരീക്ഷകളുടെ ഫീസ് 350 രൂപ സൂപ്പർ ഫൈനോടുകൂടി ഡിസംബർ 10 വരെ അടക്കാം.പ്രധാനാ ധ്യാപകർക്ക് പരീക്ഷാ ഫീസ് ഡിസംബർ11 വരെ ട്രഷറിയിൽ അടയ്ക്കാം.Read More
കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിൻന്റനൻസ്, ഡിസിഎ, പിജിഡിസിഎ, മൊബൈൽ ഫോൺ ടെക്നോളജി, മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ്, ഡിജിറ്റൽ മാർക്കറ്റിങ്,അക്കൗണ്ടിങ് കോഴ്സുകളിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വിവരങ്ങൾക്ക്:Read More