ദില്ലി: രണ്ട് നീറ്റ് ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഇന്ന് കേന്ദ്രത്തിന്റെ വാദമാണ് നടക്കുക. ഇന്നലെ ഹർജിക്കാരുടെ വാദം പൂർത്തിയാക്കിയിരുന്നു. നീറ്റ് പരീക്ഷ ചോദ്യ പേപ്പർ കൂടുതൽ സ്ഥലങ്ങളിൽ ചോർന്നതിന് തെളിവില്ല എന്ന നിലപാടിൽ കോടതി ഉറച്ചു നിൽക്കുകയാണ്. പല പരീക്ഷ കേന്ദ്രങ്ങളിലും പിഴവുകൾ ഉണ്ടായി എന്ന ഹർജിക്കാരുടെ വാദം സമ്മതിക്കാം. എന്നാൽ പിഴവുകളും ചോദ്യപേപ്പർ ചോർച്ചയും രണ്ടായാണ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എട്ടു കേന്ദ്രങ്ങളിൽ ചോദ്യപേപ്പർ സെറ്റ് […]Read More
സംസ്ഥാന ടൂറിസം വകുപ്പിന്റെ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എംബിഎ കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് ജൂലൈ 22 ന് അഡ്മിഷൻ നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദവും ക്യാറ്റ് യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: www.kittsedu.org. ഫോൺ: 9446529467/ 9447079763.Read More
കലാമണ്ഡലത്തിൽ ബിപിഎ: അപേക്ഷ 11 വരെബാച്ച്ലർ ഓഫ് പെർഫോമിങ് ആർട്ട്സ് കോഴ്സുകൾ: കഥകളി, കഥകളി സംഗീതം, ചെണ്ട,മദ്ദളം,ചുട്ടി, കൂടിയാട്ടം, മിഴാവ്, തുള്ളൽ, മൃദംഗം, തിമില, കർണാടക സംഗീതം, മോഹിനിയാട്ടം, കളരി പരിശീലനവും മറ്റും കോഴ്സിന്റെ ഭാഗമായുണ്ടായിരിക്കും. 2024 ജൂൺ ഒന്നിന് 23 വയസ്സു തികയരുത്. മിതമായ ഫീസേയുള്ളു. പൂരിപ്പിച്ച അപേക്ഷ, ചെറുതുരുത്തി എസ്ബിഐ ശാഖയിൽ 500 രൂപ ഓൺലൈനായി അടച്ചതിന്റെ സ്ലിപ്പും നിർദിഷ്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ചേർത്ത് ജൂലൈ11നകം കിട്ടത്തക്കവിധം അയയ്ക്കണം.Read More
സംസ്ഥാനത്തെ സർക്കാർ /സ്വാശ്രയ കോളേജുകളിൽ ബി എസ് സി നഴ്സിങ്, പാരാമെഡിക്കൽ എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഫൈനൽ കൺഫർ മേഷൻ നൽകാൻ വീണ്ടും അവസരം.അപേക്ഷാ ഫീസൊടുക്കി ഓൺലൈനായി അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ നൽകാൻ 6,7 തീയതി കളിൽ അവസരം ലഭിക്കും. വിശദശവിവർങ്ങൾക്ക്: www.lbscentre.kerala.gov.in ഫോൺ:04712560363,364.Read More
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിലെ നാഴികക്കല്ലായ നാലു വർഷ ബിരുദത്തിന് കേരളത്തിൽ ഇന്നു തുടക്കമാകും. കേരള,കാലിക്കട്ട്, എം ജി, കണ്ണൂർ സർവകലാശാലകൾക്കുകീഴിലെ 864 കോളേജുകളിലും കേരള, സംസ്കൃത സർവകലാശാലകളിലെ പഠന കേന്ദ്രങ്ങളിലുമായാണ് നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നത്.ആദ്യ ദിനം വിജ്ഞാനോത്സവമായി ആഘോഷിക്കും. തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ പകൽ 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിക്കും. രണ്ടരലക്ഷം വിദ്യാർഥികൾ ബിരുദ കോഴ്സിനായി […]Read More
തിരുവനന്തപുരം: 2076 സ്കൂളുകളിൽ ഹയർ സെക്കൻഡറി, വിഎച്ച് എസ്ഇ ഒന്നാം വർഷ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിച്ചു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ ഒമ്പതിന് വിദ്യാർഥികളെ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. 3,22,147 വിദ്യാർഥികൾ ദിനം ക്ലാസിലെത്തും. മെറിറ്റ് സ്വീറ്റിൽ 2,67,920 പേരും കമ്യൂണിറ്റി ക്വാട്ടയിൽ 19,251 പേരും, മാനേജ്മെന്റ് സീറ്റിൽ 19,192 പേരും അൺ എയ്ഡഡ് സ്കൂളിൽ 10,583 പേരുമാണ് പ്രവേശനം നേടിയത്. സ്പോർട്സ് ക്വാട്ടയിൽ 4,333 പേരും മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 868 പേരുമാണ് […]Read More
എസ്എസ്എൻസി സേ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സേ പരീക്ഷ എഴുതിയ 1066 വിദ്യാർഥികളുടേയും, ടി എച്ച്എച്ച്എൽസി സേ പരീക്ഷ എഴുതിയ നാലു വിദ്യാർഥികളുടേയും പരീക്ഷാ ഫലമാണ് പ്രസിദ്ധീകരിച്ചത്.ആകെ പരീക്ഷ എഴുതിയ 4,27,153 വിദ്യാർഥികളിൽ 4,26,725 പേർ ഉന്നത പഠനത്തിന് അർഹത നേടിയിട്ടുണ്ട്. വിവരങ്ങൾക്ക്:https://sslcexam.kerala.gov.inRead More