സമ്പന്നരുടെ വീടുകൾ മാത്രം കേന്ദ്രീകരിച്ചു പണവും സ്വർണവും മോഷ്ടിക്കുകയും അതു പാവങ്ങൾക്ക് നൽകുകയും ചെയ്യുന്ന മോഷ്ടാവ് നാട്ടുകാർക്ക് പ്രിയങ്കരനാണ്.വില കൂടിയ കാറുകളിൽ സഞ്ചരിച്ച് മോഷണം നടത്തുകയാണ് പതിവ്.കൊച്ചിയിൽ സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ഈ കള്ളന്റെ ജീവിതം സിനിമകഥപോലെ നാടകീയത നിറഞ്ഞതാണ്.ബീഹാർ റോബിൻ ഹുഡ് എന്നറിയപ്പെടുന്ന കള്ളന്റെ കഥകേൾക്കുമ്പോൾ കായംകുളം കൊച്ചുണ്ണിയുടെ കഥയാണ് ഓർമ്മയിൽ എത്തുന്നത്. ജോഷിയുടെ വീട്ടിൽ നിന്നും ഒരു കോടിയുടെ ആഭരണങ്ങൾ മോഷണം നടത്തിയ ബീഹാർ റോബിൻ ഹൂഡിന്റെ ജീവിതമാണ് ഇപ്പോൾ ചർച്ച […]Read More
ബെന്യാമിൻ എഴുതിയ മലയാളം നോവലാണ് ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി . 2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നൊവലിനുള്ള അവാർഡിനു തിരഞ്ഞെടുക്കപ്പെട്ടു. ആടുജീവിതത്തിന്റെ അറബ് പതിപ്പ് യുഎഇയിലും സൗദി അറേബ്യയിലും 2014 ൽ നിരോധിച്ചു. ‘അയാമുൽ […]Read More
ഇന്ത്യയൊട്ടാകെ അയിത്തോച്ചാടന സമരങ്ങൾക്ക് മാർഗ ദീപം കൊളുത്തിയ വൈക്കം സത്യാഗ്രഹം നടന്നിട്ട് ഇന്ന് നൂറു വർഷം തികയുന്നു.വൈക്കം മഹാദേവക്ഷേത്രത്തിന് സമീപത്തെ പൊതുവഴിയിലൂടെ എല്ലാമനുഷ്യർക്കും സഞ്ചരിക്കാനുള്ള അവകാശത്തിനു വേണ്ടിനടന്ന സത്യാഗ്രഹം 603 ദിവസമാണ് നീണ്ടു പോയത്. 1924 മാർച്ച് 30ന് ആദ്യ സത്യാഗ്രഹികളായ കുഞ്ഞാപ്പിയും, ബാഹുലേയനും, ഗോവിന്ദപ്പണിക്കരും തീണ്ടൽപലക കടക്കാനെത്തി അറസ്റ്റ് വരിച്ചത് ത്യാഗോജ്വലമായ സമരത്തിന്റെ തുടക്കമായിരുന്നു. സവർണ മേധാവികളുടെ നിരന്തര ആക്രമണങ്ങൾ മുതൽ 99ലെ മഹാപ്രളയത്തെ വരെ അതിജീവിച്ച ഐതിഹാസിക പോരാട്ടം 1925 നവംബർ 23നാണ് അവസാനിച്ചത്. […]Read More
സത്യൻ വി നായർ എഡിറ്റർ TNNEWSRead More
മെഡിറ്ററേനിയൻ കടലിനോട് ചേർന്ന് കിടക്കുന്ന 365 ചതുരശ്ര കിലോമീറ്റർ വിശ്രുതിയുള്ള ഗാസ മുനമ്പ് ഇന്നൊരു ശവപ്പറമ്പാണ്. ഇപ്പോഴത്തെ കണക്കനുസരിച്ച് ഇരുപത്തിരണ്ടുലക്ഷത്തിൽപരമാണ് ഗാസയിലെ ജനസംഖ്യ.ഉയർന്ന നിലയിലാണ് ഇവിടത്തെ ജനസംഖ്യാനിരക്ക്. രാഷ്ട്രീയസുസ്ഥിരത നിലനിന്ന കാലത്ത് നിരവധി ഗാസാ നിവാസികൾ തൊഴിലിനായി ഇസ്രായേയിലേക്ക് ദിവസേന പോകുമായിരുന്നു. രാത്രി താമസിക്കുവാൻ ഇവർക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാൽ രാഷ്ട്രീയകാലാവസ്ഥ മാറാൻ തുടങ്ങി. രാഷ്ട്രീയപിരിമുറുക്കവും അക്രമസംഭവങ്ങളും ഇസ്രായേൽ അധികാരികളെ അതിർത്തി അടച്ചിടാൻ പ്രേരിപ്പിച്ചു. പാലസ്തീനികളെ ജോലികളിൽ നിന്നും പുറത്താക്കി. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതോടെ ഗാസാ പ്രദേശം ലീഗ് […]Read More