കവിത /പ്രണാമം /സുരേഷ് പെരുമ്പള്ളി എന്നുമെന്നുള്ളിൽ തിളങ്ങുന്നപുഞ്ചിരിക്കെന്നോളം പഴക്കമുണ്ടിന്നുംകത്തുന്ന സ്നേഹത്തിലർപ്പിക്കുമോർമ്മ –കളെന്നെന്നും കാത്തുവയ്ക്കുന്നു. എന്മനമാഴത്തിൽ കൂട്ടിവയ്ക്കുന്നൊരാ –നന്മയെ വർണ്ണിക്കാനാമോ?ആദർശശുദ്ധിയുമാത്മവിശുദ്ധിയുംമങ്ങാതെ ചേർത്തുവയ്ക്കുന്നു. അക്ഷരത്തെറ്റുകൾക്കന്ത്യം കുറിക്കുവാ –നൊച്ചവയ്ക്കുന്നൊരാ ഗാംഭീര്യത്തെതെല്ലും ഭയക്കാതെയെന്നാൽ പതറിക്കൊണ്ടെല്ലാം പഠിക്കുന്ന ബാല്യത്തെയും. ശാസനാരൂപത്തിൽ നൽകുന്ന പാഠങ്ങൾ-ക്കെന്തെന്തു മാനങ്ങൾ കൽപ്പിക്കുന്നുണ്ടാകുംപിന്നെയും ധർമ്മങ്ങൾ കർമ്മങ്ങൾക്കർ-ത്ഥവും ചന്തവും ചാർത്തുന്ന സൗഖ്യങ്ങളും. അപ്പോഴും കണ്ണിലെ സ്നേഹ പ്രവാഹത്താൽനിശ്ചലം നിന്നുപോം ധ്യാനനിമഗ്നനായ്എന്നിലെയെന്നെ വളർത്തിയെടുത്തൊരാ –നിശ്ചയരൂപമാം പിതാവേ പ്രണാമംRead More
രചന :സുരേഷ് പെരുമ്പള്ളി ഇനിയുമേറെ പഠിക്കണംഅതിന് മേലെ പറക്കണംഇതിലെ പോയൊരു പക്ഷിയെമറികടന്നൊരു യാത്രയും! ഒരു ചുവടും പിഴയ്ക്കില്ലനിധി നിറഞ്ഞൊരു അറിവിലുംകാലിടറാതെന്നുമെന്നുംകാത്തിടുമീ ഗ്രന്ഥവും ഉലകിലതിശയമാവിധംഉൺമയെ തിരയുന്നവർഉയിരിനും മീതെ കാക്കുവാൻഉദയമൊന്നായ് മാറുവാൻ ഇനിയും കാതം താണ്ടുവാൻപുലരി വീണ്ടും വരികയായ്പാളികൾ നീങ്ങൊന്നരീവായനതൻ ലോകത്തായ് കനലെരിയും വരികളാൽകദനമെല്ലാമൊഴികയായ്കന്മദം കനകങ്ങളൊക്കെകാവ്യ ലോകമായ് തീരട്ടെ! —Read More
നാടൻ പാട്ട് മാമല നാട്ടില് പാട്ടുണ്ടേ ആ പാട്ടിലെല്ലാംകനവുകളുണ്ടേ പാടത്ത് പൊരിയണ വെയിലത്ത് ചേറിൽ പുളയ്ക്കണ ചെറുമനുണ്ടേ വീശി യെറിയണനുരികളല്ലൊം കതിരുകൾ വിരിയണ കാലമുണ്ടെ പറവകൾ പോകുന്ന വീഥിയെല്ലാം തടയാതിരിക്കുവാൻ മാർഗ്ഗമുണ്ടേ പച്ചക്കുരുത്തോല തെയ്യമെല്ലാം കാവുകൾ തീണ്ടി വരുന്നുണ്ടേ നെഞ്ചിലെ പുള്ളോർ താളമെല്ലാം പുള്ളോത്തി നീട്ടി പാടുന്നുണ്ടേ പാതിരാ കോഴികൾ കൂവുന്നുണ്ടേ യാമങ്ങളോരോന്നും കടപ്പതുണ്ടേ അക്കര പൂഞ്ചോല കുയിൽനാദമുണ്ടേ നീറും വേദന കേൾപ്പതുണ്ടേ കാട്ടാറിലോമന ഓളമുണ്ടേഓളത്തിൽ കാമിനി താളമിണ്ടേ കരിവണ്ടു മെല്ലെ പറപ്പതുണ്ടേ അരികത്തുനിന്നവൾ കാൺമതുണ്ടേ വീരന്മാർ […]Read More
നിൻറെ നിറം കറുപ്പ്നിൻറെ കണ്ണിൽ ദൈന്യതഎൻറെ നിറം വെളുപ്പ്എൻറെ കണ്ണിൽ തീവ്രത നിൻറെ കയ്യിൽ ശൂന്യതനിൻറെ തോളിൽ മാറാപ്പ്എൻറെ കയ്യിൽ ചാട്ടവാർഎന്റെ തോളിൽ ആടയും നിന്റേതല്ല ലോകംനിന്റേതല്ല സമയംഎന്റേതാണ് ലോകംഎന്റേതാണ് നീതി നിൻറെ സത്യംനിന്നിൽ ഒതുങ്ങുംഎൻറെ ആജ്ഞനിന്നെയൊതുക്കും നിന്നെ കാക്കാൻനീ മാത്രംനിൻറെ മാനംനിൻറെ മാത്രംഎന്നെ കാക്കാൻഎന്റെ പണംഎൻറെ മാനംനാടിൻ സ്വന്തം നീ ജനിച്ച മണ്ണ്നീ പെറ്റ കുഞ്ഞ്ഒന്നും നിന്റേതല്ലഅവകാശമില്ലതൊന്നിലും… കടലുകൾക്കപ്പുറത്ത്കാണാത്ത മണ്ണിൻമാറിൽഇല്ലാത്ത കണ്ണുനീർപൊഴിച്ചിടും ഞാൻ,കാരണം വിശ്വമാണെന്റെ ദുഃഖംഅതാണെന്റെ കപട രീതിഅതാണെന്റെ ലക്ഷ്യമാര്ഗ്ഗംഅതുമാത്രമാണെന്റെ നീതിബോധം കുറിപ്പ്:-കറുപ്പ് നിറമുള്ള മനുഷ്യാവകാശ […]Read More
പ്രണയത്തേരിൽ .രചന :ഹനീഫ ബക്കർ,പൊന്നാനി പ്രേമമെന്നും പറഞ്ഞു ഞാൻ പുറകെ പോയ പ്പോളവൾ പറഞ്ഞു – പ്രേമം മണ്ണാംകട്ട…! അലിവു കാട്ടിയവളോട് ആദരപൂർവ്വം ഞാൻ അറിയിച്ചു എനിക്ക് നി- ന്നോട് തീർത്താൽ തീ രാത്ത പ്രണയമുണ്ടെന്ന്. തെല്ലലിവുമില്ലാതെയവൾ മറുമൊഴിയുരിയാടി മാങ്ങാത്തൊലി പ്രണയം…!! കൂട്ടുകാരിയെന്ന് കരുതി – യവളോടൊരുദിനം ഞാ- നെൻ മനം തുറന്നു കാട്ടി ദിവ്യാനുരാഗമാണെൻ മാനസവാടിയിൽ നിനക്കായ് – യഥേഷ്ടമെന്നുംമൊഴിഞ്ഞു… അനുരാഗം തേ – ങ്ങാ കുലയാണെന്ന് – പറഞ്ഞവൾ കൊഞ്ഞ – നം കുത്തി…!!! […]Read More
ഓർമകൾ മാത്രം നിനവുകൾനീറിപ്പിടയുന്നമനസ്സിൽനിനക്കായ്കാവ്യങ്ങൾരചിക്കുന്നതെങ്ങനെഅറിയാതെവിങ്ങുമെന്നുള്ളിലെ ഗദ്ഗദംപറയാതറിയുവാനിന്നുനീമറന്നോപുതുമഴചിലമ്പിയരികിലെത്തുമ്പോൾഎൻ്റെചാരത്തണഞ്ഞുനീമൊഴിഞ്ഞപോലെനിദ്രാവിഹീനമാംനിശീഥിനികളിൽ നീസ്നിഗ്ധഹൃദയദളങ്ങളിൽതൊട്ട പോലെഓർമയിൽനിന്മുഖംനിഴലായ്തെളിയുമ്പോൾഓമൽക്കിനാക്കളെയെത്രമേലോമനിച്ചുനിന്നടുത്തണഞ്ഞീടുവാൻമോഹിച്ചമാത്രയിൽനെടുവീർപ്പുംനൊമ്പരങ്ങളുംമാത്രമായിഈമലർകാലവുംകൊഴിഞ്ഞിടാറായല്ലോഈറൻമിഴിയിണകൾതോരാതെയായല്ലോമനതാരിൽവിരിഞ്ഞദളങ്ങൾകൊഴിഞ്ഞുകനവുകൾവിടർന്നകാലവുംകഴിഞ്ഞുനീജ്വലിപ്പിച്ചുണർത്തിയവർണ്ണരേണുക്കൾനേർത്തവിതുമ്പലായെന്നുള്ളിൽ പിടയുന്നുപറയുവാൻനിനച്ചവായ്ത്താരികളെല്ലാംകണ്ഠനാളത്തിങ്കൽകുരുങ്ങിക്കൊഴിയുന്നുഈവീഥിയിലാകാൽപാടുചികഞ്ഞനേരംഈക്ഷണമിനിയുംവേണ്ടെന്നോതിയപ്പോലെവേർപാടിൻനെരിപ്പോടിലെരിഞ്ഞമരുമ്പോൾയാത്രകളെല്ലാമിവിടെയിന്നർത്ഥശൂന്യംഎന്നന്തരാത്മാവിൻകൂടിലൊന്നെത്തിനോക്കാൻഎന്നോർമകളുംഞാനുംമാത്രംബാക്കിയായി.Read More
നീതിക്കന്യം നിയമം ചാരത്തെവിടെയോ ചാതുര്യം പൊലിഞ്ഞിടുംചേതസ്സിൽവിങ്ങുന്ന തപ്തനിശ്വാസങ്ങൾആരോഞ്ഞെരിച്ചൊരാപുഷ്പത്തിൻ രേണുക്കൾആത്മാവിലഗ്നിയായ്നെരിപ്പോടായെരിയുന്നുമാറിടംകീറിയും ചുടുചോരമോന്തുവാൻമുഖംമൂടിയണിഞ്ഞവർ മാറാല നെയ്യുന്നുചതുരംഗപലകയിൽ ചാരിത്ര്യംഛേദിക്കാൻചതുരങ്ങൾമാറ്റിയും പുതുകളം ചമയ്ക്കുന്നുനിറമുള്ളസ്വപ്നങ്ങൾ നിഴൽ രേഖയാക്കിയോർചുടുനിണംതൊട്ടും നഗ്നചിത്രം ചമച്ചവർപിഞ്ചിളംകുഞ്ഞിന്റെ കരിവളകൊഞ്ചലിൽകാമസ്വരത്തിന്റെഈണം തെരഞ്ഞവർവിടാതെ വധിച്ചൊരാകുഞ്ഞിന്റെ ജാതക-വിധിയെപ്പഴിച്ചും വേദാന്തം വിളമ്പുന്നുഉലയിൽവച്ചൂതിയകനൽകട്ടപോലവേഎരിയുന്ന മാതാവിൻ നീറ്റലവരറിമോ?പെണ്ണിന്റെ മാംസം പച്ചക്കുതിന്നുന്നോർഅവളുടെ മേനിയിൽ കാർക്കിച്ചുംതുപ്പുന്നുകണ്ണുനീർപാടത്ത്കാമം വിതയ്ക്കുവാൻകളപ്പുരയൊരുക്കിയും കാത്തിരിക്കുന്നുപൈശാചികത്വത്തിൽ ഗരിമയിൽ മഥിക്കുവാൻപടയൊരുക്കിയും പാടവം നടക്കുന്നുകണ്ണുനീരുപ്പിന്റെ കഥയറിയാത്തവർവ്രണിതദുഃഖത്തിലും ഗാഥകൾ മീ്ട്ടുവോർവ്യർഥജന്മങ്ങളിന്നലയുന്ന ധരണിയിൽകർമ്മധർമ്മങ്ങൾക്ക് വിലപേശാനാകുമോ?നിങ്ങൾക്കു നീതിയെന്നുറക്കെമൊഴിഞ്ഞിടുംനിയമങ്ങൾ നീതിയ്ക്കന്ന്യമെന്നും ചൊല്ലിടുംനീറുന്നവേഷങ്ങൾ മാറ്റിയണിഞ്ഞിടാൻനിൻകരങ്ങൾക്കാവില്ലനിന്റെതൃക്ഷ്ണയ്ക്കുംകാലങ്ങൾ മാറുന്നു കാഴ്ചകൾ മാറുന്നുകാട്ടാളവർഗ്ഗത്തിൻ നീചത്വം പെരുകുന്നുതന്നെമറന്നവർചേതനചോർന്നവർചേതോവികാരങ്ങളൊന്നുമറിയാത്തവർഇന്നുഞാനറിയുന്നുഇന്നിവിടെഞാനില്ലഎന്റെയുംനിന്റെയുംനിനവുകളുമിവിടില്ലഇവിടൊരുസ്വർഗ്ഗംചമയ്ക്കുവാനാകുമോ?ഇവിടൊരുവസന്തമിനിവിടർന്നീടുമോ?നീചവേഷങ്ങളിന്നാടിത്തിമിർത്തോരെപൂട്ടുവാൻചങ്ങലകാലംകരുതട്ടെഇനിയുംക്ഷമിക്കാംഇന്ദ്രിയങ്ങളടക്കാംഇവിടുത്തെനാളെകൾധന്യമായീടുവാൻRead More
കവിത: വനിതാ ദിനം രചന : കവിത വിശ്വനാഥ് അടക്കിയും ഒതുക്കിയുംആചാരങ്ങളും അനാചാരങ്ങളുംഅവൾക്കുമേൽ അടിച്ചേൽപ്പിച്ചു അതിരുകളും അരുതുകളുംകൽപ്പിച്ച് മുൾവേലിക്കുള്ളിൽ മുൾമുനയിൽ നിർത്തി പുല്ലിംഗമില്ലാത്ത വാക്കുകൾ കൊണ്ടവളെ വിശേഷിപ്പിച്ചു നിൽപ്പിനെ നടപ്പിനെ രൂപത്തെഭാവത്തെ വസ്ത്രത്തെ ആത്മാവിനെകണ്ണുകൊണ്ടും വാക്കുകൊണ്ടും പ്രവർത്തികൊണ്ടും പിച്ചിച്ചീന്തി അവളെ ഹിതമായി ഭോഗിക്കാനുള്ളധനം പൊരുതിയും ഇരന്നുംസ്ത്രീധനം എന്ന പേരിൽ വാങ്ങി അവളുടെ പ്രേമം തുലാസിൽ തൂക്കിശ്വാസംമുട്ടിച്ചു ഞരമ്പുകൾ കീറിആത്മാവിനെ തുരന്ന് പ്രാണനെ ഊറ്റി മാംസപിണ്ഡമാക്കിചവറ്റുകൂനയിലേക്ക് വലിച്ചെറിഞ്ഞു വാഹനങ്ങളിലും വഴിയോരത്തുംതൊടിയിലും തൊട്ടിലിലുംഅവളുടെ കരളും കനവും പറിച്ചവർവനിതാദിനാശംസകൾ നേർന്നു അഗ്നിശുദ്ധി […]Read More
സുജാത നെയ്യാറ്റിൻകര എന്തു ചന്തമാണെന്റെ ഗ്രാമം,എനിക്കെന്തിഷ്ടമാണെന്റെ ഗ്രാമം..?പുഴയുണ്ട്,, തോടുണ്ട്, താഴമ്പൂ പൂക്കുന്ന തോട്ടിൽ വരമ്പുമുണ്ട്അന്തിക്ക് പൂക്കുന്ന സൂര്യന്റെ ചെങ്കതിര് പോലെകണ്ണെത്താ ദൂരത്ത് നെൽപ്പാടമുണ്ട് എന്തു ചന്തമാണെന്റെ ഗ്രാമം, എനിക്കെന്തിഷ്ടമാണെന്റെ ഗ്രാമം..? പാടവരമ്പത്ത് പാള ക്കുടചൂടികർഷകർ നിരയായി നടക്കുന്നതും,ചുറ്റുവട്ടത്തായി കളകളം പാടുന്നനദിയൊഴുക്കും പിന്നെ കാണാം എന്തു ചന്തമാണെന്റെ ഗ്രാമം,എനിക്കെന്തു ഇഷ്ടമാണെന്റെ ഗ്രാമം..? അന്തിക്ക് മേയുന്ന കന്നുകാലികളുംപുല്ലറുത്തോടുന്ന ബാലക കൂട്ടത്തെയും കാണാംപച്ച നെല്ലോലകൾ തലയാട്ടി തിരിച്ചൊരു പാട്ടുപാടുന്നതും കാണാം എന്തു ചന്തമാണെന്റെ ഗ്രാമം,എനിക്കെന്തിഷ്ടമാണെൻറെ ഗ്രാമം..? എൻ ഗ്രാമ ഭംഗിക്ക് മാറ്റുകൂട്ടാനൊരു […]Read More