കറുപ്പ് ( കവിത ) രചന :സുജാത നെയ്യാറ്റിൻകര കറുത്ത കണ്ണട തീ കോരി വെളുത്ത രാവിനെ മാറേറ്റി മരക്കുരിശിൽ പിടയാനറിയാതെന്നുടെ രൂപം കേഴുന്നു.. മറവി ചങ്ങലചുറ്റിവരിഞ്ഞു ഉടുതുണി മാറി തെരുവെങ്ങും കലപില കൂട്ടി മാറിലടിച്ചു കരയാനറിയാറിയാതുഴലുന്നു.. പിടയും വേനൽ കരിങ്കണ്ണാലെ പൊട്ടിയ ഓടക്കുഴലിന്റെ ദ്രവിച്ച ദ്വാരപ്പഴുതിലൂടെ ചങ്കു തകർന്നു വിളിക്കുന്നു.. ഉറക്കച്ചടവിൽ രാവറിയാതെ തെരുവിൻമാറിലെ ചൂടിന്റെ അസ്ഥിയിണക്കാൻ കൂടെ ചേർന്നൊരു കഴുകൻ കൂകി വിളിക്കുന്നു.. പേനായ്ക്കൾ പോൽ ഉലകംതെണ്ടി ആർത്തുവരുന്നൊരു കൂട്ടത്തെ സ്വന്തംചോരപ്പുഴയാൽ തഴുകി വിറച്ച് […]Read More
രചന സുജാത നെയ്യാറ്റിൻകര. ഒരു പൂവ് കൂടി കൊഴിയുന്നതാഈ കാലത്തിൻ ചില്ലയിൽ നിന്നുംപുഞ്ചിരി മാഞ്ഞൊരു അമ്മ മരത്തിൻറെ ചില്ലകൾ തേങ്ങി വിതുമ്പി.. ചെഞ്ചായം തേഞ്ഞൊരാ സൂര്യൻ കടലിൻറെ മസ്തിഷ്ക വേനലിൽ ചായുറങ്ങിപന്ത്രണ്ടിതളുകൾ ചേർത്തുകൊണ്ടൊരു പുതുവർഷം വിടർത്തുന്നു ലോകം.. കടലിന്നഗാധമാംസ്നേഹച്ചിരാതുകൾപുതുനന്മ ചേർത്തു വിരിഞ്ഞിടട്ടെഒരു പൂവുംപോലുമനാഥമായ് പോകാതെചിറകെട്ടി കാത്തുകൊള്ളേണം നമ്മൾ എങ്ങുനിന്നുമൊരു വെടിയൊച്ച കേൾക്കാതെപുകയാതെ, കണ്ണുകൾ ലോക നീതിക്കായി തുറന്നു വയ്ക്കാം രാഷ്ട്രീയ, മത,വർഗ്ഗ കോമരങ്ങൾ തുള്ളിനാടിനെ വെട്ടി മുറിച്ചിടുമ്പോൾചിതറി വീഴുന്നൊരാ രക്തക്കറയുടെനിറമാണ് നമുക്കെന്നു നീ കണ്ടിടുന്നോ യുദ്ധക്കൊതിയും ലഹളയും […]Read More
മരിച്ചവരുടെ ഭാഷ മരണം നിഴൽ മൂടി വന്നെത്തുമോരോ വീടിന്നകത്തളത്തിൽപറഞ്ഞു തീർക്കുവാനേറെ ബാക്കി വച്ചിട്ടവർ മൺചിരാതിൻ നാളമാകും ഉലയുന്ന നെഞ്ചകം പാതി തന്നുള്ളിലെഉലയുന്ന ഉടയാട പോലെഅനുരാഗ വേളകൾ അകമേയെരിയുന്നപെയ്യുന്ന കാർമേഘ കൂട്ടമാകും ഏകാന്ത പദയാത്ര നീളുന്ന രാവുകൾചൊല്ലുന്നു മരണ ഭാഷ്യങ്ങൾപറയാൻ മറന്നതും ബാക്കി വെച്ചുള്ളതുംചുണ്ടിൽ മിഴിപാകി നിൽപ്പൂ ബലിതർപ്പണത്തിനായ് തിലോദകമർപ്പിച്ച്ബലിക്കാക്കകളെ ക്ഷണിക്കുമ്പോൾ,മുറ്റത്തെ മാമരക്കൊമ്പിൽ നിന്നുച്ചത്തിൽ കലപില കൂട്ടിയെത്തുന്നു പിതൃക്കൾ ബലി ച്ചോറ് തിന്നു കൊണ്ടാബലി കാക്കയോ ദൂരെ മാറി നിന്നാവീടു നോക്കിചോര നീരാക്കി പണിഞ്ഞൊരാ വീടിൻറെ പൊടിയാൻ തുടങ്ങിയ […]Read More