ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ വിമർശനവുമായി നടി ഉർവശി. വിജയരാഘവനെ മികച്ച സഹനടനായും തന്നെ മികച്ച സഹനടിയായും തിരഞ്ഞെടുത്തിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണമെന്ന് ഉർവശി ആവശ്യപ്പെട്ടു. ഞങ്ങൾക്ക് തോന്നിയതുപോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം അന്വേഷിച്ചു പറയട്ടെ എന്നും ഉർവശി പറഞ്ഞു. ‘ഒരു അവാര്‍ഡ് എന്തിന് വേണ്ടി. അത് ഏത് മാനദണ്ഡത്തിലാണ് കൊടുക്കുന്നതെന്ന് വ്യക്തമാക്കേണ്ട കടമ ജൂറിക്കുണ്ടല്ലോ. അല്ലാതെ ഞങ്ങള്‍ ഞങ്ങള്‍ക്ക് തോന്നിയത് കൊടുക്കും. എല്ലാവരും […]Read More
ചെന്നൈ : തമിഴ് നാട്ടിലെ ശിവഗംഗയിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട അജിത് കുമാറിന് നീതി ആവശ്യപ്പെട്ട് ടിവികെ പ്രതിഷേധം സംഘടിപ്പിച്ചു. നടനും പാർട്ടി അദ്ധ്യക്ഷനുമായ വിജയിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എം.കെ സ്റ്റാലിൻ്റെ ഭരണ കാലത്ത് ഇതുവരെ 24 കസ്റ്റഡി കൊലപാതകങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതിൽ എത്രപേരോട് മുഖ്യമന്ത്രി ക്ഷമ ചോദിച്ചിട്ടുണ്ടെന്നും വിജയ് ചോദിച്ചു. അജിത് കുമാറിന്റെ കുടുംബത്തിന് നൽകിയതുപോലെ 24 പേരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നൽകിയോ? ഇല്ലെങ്കിൽ എല്ലാ ഇരകൾക്കും അത് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജയരാജ് ആൻഡ് […]Read More
ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ചെന്നൈ തുറമുഖത്ത് നിന്ന് ഡീസൽ കയറ്റി വന്ന ചരക്ക് ട്രെയിൻ തിരുവള്ളൂരിന് സമീപം പാളം തെറ്റിയാണ് തീപിടിച്ചത്. തീവണ്ടിയുടെ ഒരു ഭാഗം മുഴുവൻ വൻതോതിൽ പുകപടലങ്ങളും തീജ്വാലകളും നിറഞ്ഞു. ഇതുവരെ അഞ്ച് വാഗണുകള്‍ പൂർണ്ണമായും കത്തിനശിച്ചു. അപകടത്തില്‍ ഇതുവരെ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ധനത്തിന്റെ അളവ് വളരെ കൂടുതലായതിനാൽ തീ കൂടുതൽ പടരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പത്തിലധികം ഫയർ എഞ്ചിനുകൾ തീ അണയ്ക്കുന്നതിനായി […]Read More
ചെന്നൈ : തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് നാല് മരണം. കടലൂര്‍ ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്. 10 ഓളം കുട്ടികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാനിൽ ട്രെയിനിടിച്ച് അപകടം ഉണ്ടായത്. ആളില്ലാ ലെവല്‍ക്രോസില്‍ വച്ചായിരുന്നു അപകടം. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരുമായി തുടരുകയാണ്.Read More
ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. അർബുദരോഗത്തെ തുടർന്ന ചികിത്സയിലായിരുന്നു. തൃശ്ശൂർ സ്വദേശിയാണ്. നൂറിലേറെ മലയാളച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 1967 ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ സിനിമയിൽ ശ്രദ്ധേയനാക്കിയത്. ലിസ, അവളുടെ രാവുകൾ, അങ്ങാടി, സർപ്പം, തീക്കടൽ, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. സി.ബി.ഐ. അഞ്ചാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.ഒരു […]Read More
ചെന്നൈ: ഊട്ടി ഉൾപ്പെടുന്ന നീലഗിരിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള വിനോദ സഞ്ചാര വാഹനങ്ങൾക്ക് ഏപ്രിൽ മുതൽ ജൂൺ വരെ മദ്രാസ് ഹൈക്കോടതി നിയന്ത്രണമേർപ്പെടുത്തി.പ്രവൃത്തി ദിവസങ്ങളിൽ ദിവസം 6000 വാഹനവും വാരാന്ത്യത്തിൽ 8000 വാഹനവുമാണ് നീലഗിരിയിൽ അനുവദിക്കുന്നത്. കൊടൈക്കനാലിൽ ഇത് യഥാക്രമം 4000 വും 6000വുമാണ്. പൊതുഗതാഗത സംവിധാനമുപയോഗിച്ച് സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾക്കും പ്രദേശവാസികളടെ വാഹനങ്ങൾക്കും അവശ്യ സർവീസുകൾക്കും ബാധകമല്ല. കൂടുതൽ വാഹനങ്ങളെത്തുന്നത് പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നു.Read More