ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ മലയാളി താരങ്ങൾക്ക് തിളക്കമാർന്ന നേട്ടം. 2016 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ പുരസ്കാരങ്ങൾ ഒന്നിച്ച് പ്രഖ്യാപിച്ചപ്പോൾ മികച്ച നടിക്കുള്ള പട്ടികയിൽ അഞ്ച് വർഷവും മലയാളി നായികമാർ ആധിപത്യം ഉറപ്പിച്ചു. മഞ്ജു വാര്യർ, നയൻതാര, കീർത്തി സുരേഷ്, അപർണ്ണ ബാലമുരളി, ലിജോമോൾ ജോസ് എന്നിവരാണ് ഈ വലിയ നേട്ടം സ്വന്തമാക്കിയത്. തമിഴ് സിനിമാ ചരിത്രത്തിൽ മലയാളി സാന്നിധ്യം എന്നും പ്രകടമാണെങ്കിലും, ഇത്രയധികം താരങ്ങൾ ഒരേസമയം സംസ്ഥാന പുരസ്കാരത്തിന് അർഹരാകുന്നത് ഇതാദ്യമായാണ്. […]Read More
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരം ജയറാമിനെ പ്രത്യേക അന്വേഷണസംഘം (SIT) ചോദ്യം ചെയ്തു. ചെന്നൈയിലെ താരത്തിന്റെ വസതിയിലെത്തിയ ഉദ്യോഗസ്ഥർ മണിക്കൂറുകളോളമാണ് വിവരങ്ങൾ തേടിയത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ജയറാമിനുള്ള അടുത്ത ബന്ധത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. അന്വേഷണസംഘത്തിന് മുന്നിൽ താരം നൽകിയ മൊഴിയുടെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്: പോറ്റി നിർബന്ധിച്ചതിനാലാണ് പാളികൾ വീട്ടിൽ പൂജിക്കാൻ സമ്മതിച്ചതെന്നാണ് താരം പറയുന്നത്. എന്നാൽ, പവിത്രമായ ഈ ചടങ്ങുകളുടെ മറവിൽ സ്വർണ്ണക്കടത്തോ അഴിമതിയോ […]Read More
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ജനനായകൻ’ തിയേറ്ററുകളിലെത്താൻ വഴിതെളിഞ്ഞു. സിനിമയ്ക്ക് പ്രദർശനാനുമതി നൽകിക്കൊണ്ട് മദ്രാസ് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടു. ചിത്രത്തിന് ഉടൻ തന്നെ യുഎ (UA) സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിനോട് ജസ്റ്റിസ് പി.ഡി. ആശ നിർദ്ദേശിച്ചു. ചില നിബന്ധനകളോടെയാണ് കോടതി ഈ അനുമതി നൽകിയിരിക്കുന്നത്. നേരത്തെ സെൻസർ ബോർഡുമായുള്ള തർക്കത്തെത്തുടർന്ന് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ സിനിമയുടെ റിലീസ് പ്രതിസന്ധിയിലായിരുന്നു. പൊങ്കൽ റിലീസായി ഇന്ന് (ജനുവരി 9) ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് […]Read More
ദിണ്ടിഗൽ: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) ദിണ്ടിഗലിൽ ചോദ്യം ചെയ്ത വ്യക്തി തനിക്ക് കേസുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തി. അന്വേഷണ സംഘം തിരയുന്ന ‘ഡി. മണി’ താനല്ലെന്നും തന്റെ പേര് ‘എം.എസ് മണി’ എന്നാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ ഉന്നയിച്ച വിഷയങ്ങളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും താൻ നിരപരാധിയാണെന്നുമാണ് മണിയുടെ വാദം. മണിയുടെ പ്രധാന വെളിപ്പെടുത്തലുകൾ: അന്വേഷണ സംഘത്തിന്റെ നിലപാട് ചോദ്യം ചെയ്യലിന് ശേഷം തനിക്ക് ആളുമാറിയ കാര്യം പോലീസിന് ബോധ്യപ്പെട്ടതായും […]Read More
ചെന്നൈ: തമിഴകത്തിൻ്റെ ‘സ്റ്റൈൽ മന്നൻ’ രജനീകാന്തിന് ഇന്ന് 75-ാം പിറന്നാളാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ആരാധകരും സിനിമാലോകവും തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളും സൂപ്പർസ്റ്റാറിന് ആശംസകൾ നേർന്നു. അരനൂറ്റാണ്ട് കാലത്തെ അഭിനയ ജീവിതം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് താരത്തിൻ്റെ ആരാധകർ. മലയാളത്തിൻ്റെ പ്രിയനടൻ മോഹൻലാൽ സോഷ്യൽ മീഡിയ വഴി രജനീകാന്തിന് പിറന്നാൾ ആശംസകൾ നേർന്നു. “സിനിമയെ പുനർനിർവചിച്ച, തലമുറകളെ പ്രചോദിപ്പിച്ച സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ” എന്ന് തെന്നിന്ത്യൻ നായിക സിമ്രാൻ എക്സിൽ കുറിച്ചു. എഐഎഡിഎംകെ നേതാവും തമിഴ്നാട് പ്രതിപക്ഷ […]Read More
മധുര: തമിഴ്നാട്ടിലെ മധുര തിരുപ്പരങ്കുൺട്രം മലയിലെ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷാവസ്ഥയിലേക്ക്. ദീപത്തൂണിൽ ദീപം തെളിയിക്കാൻ ഹർജിക്കാരനായ ഹിന്ദു മുന്നണി നേതാവിനെ അനുവദിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് പോലീസ് നടപ്പാക്കിയില്ല. ഉത്തരവ് നടപ്പാക്കാൻ രാത്രി മലയിലെത്തിയ ഹർജിക്കാരനെയും, അദ്ദേഹത്തിന് പിന്തുണയുമായി എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെയും പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ്റെ ഉത്തരവ് പ്രകാരമാണ് ഹർജിക്കാരനായ രാമ രവികുമാർ മലയിലെത്തിയത്. എന്നാൽ, ദീപം തെളിയിക്കാൻ […]Read More
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന പരാതിയിൽ കുട്ടിയുടെ അമ്മയെയും അവരുടെ ലെസ്ബിയൻ പങ്കാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. തങ്ങൾക്കൊരുമിച്ച് കൂടുതൽ സമയം ചെലവഴിക്കുന്നതിന് തടസ്സമായതിനാലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവത്തിന്റെ ചുരുളഴിഞ്ഞ വഴി കൊലപാതകത്തിന് പിന്നിലെ കാരണം പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചനകൾ അനുസരിച്ച്:Read More
ചെന്നൈ: ഇന്ത്യയുടെ ഓപ്പറേഷന് സിന്ദൂറില്‍ ഒരുപിഴവുപോലും സംഭവിച്ചിട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പാകിസ്ഥാന്റെ 13 വ്യോമതാവളങ്ങള്‍ തകര്‍ത്തു. ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ നശിപ്പിച്ചു. ഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യയ്ക്ക് ഒരു നഷ്ടവുമുണ്ടായിട്ടില്ലെന്നും അങ്ങനെ സംവിച്ചതിന്റെ ഒരു ചിത്രമെങ്കിലും ഹാജരാക്കാനാകുമോയെന്നും വിദേശ മാധ്യമങ്ങളോട് അജിത് ഡോവല്‍ ചോദിച്ചു. മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഉദ്ദേശിച്ച ഒരു ലക്ഷ്യം പോലും ആക്രമണത്തില്‍ നിന്ന് ഒഴിവായില്ല. അത്രകൃത്യമായിട്ടാണ് ആക്രമണം നടന്നത്. ഇന്ത്യയ്ക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടായതിന്റെ ഒരു […]Read More
ഫിൻജാൽ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഇപ്പോൾ അതിതീവ്ര ന്യൂനമർദ്ദമായി മാറി. ഇന്നലെ രാത്രി പതിനൊന്നരയോടെ പൂർണമായി കരയിൽ പ്രവേശിച്ച ഫിൻജാൽ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. ചെന്നൈയിൽ മഴക്കെടുതിയിൽ 3 പേർ മരിച്ചതായാണ് വിവരം. കാലാവസ്ഥാ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലർച്ചെ ഒരു മണിയോടെ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനത്താവളം അടച്ചത്. ചെങ്കൽപെട്ട് അടക്കം 6 ജില്ലകളിലും […]Read More
ഫിന്‍ജാൽ ചുഴലിക്കാറ്റ് കര തൊട്ടു. വൈകുന്നേരം അഞ്ചരയോടെ ചുഴലിക്കാറ്റ് പുതുച്ചേരിയിലാണ് കര തൊട്ടത്. ഇതിന്റെ ഫലമായി ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കൻ തീരദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. പെരുമഴയെ തുടർന്നു ചെന്നൈയിൽ റോഡ്, ട്രെയിൻ, വ്യോമ ഗതാഗതം പലയിടത്തും തടസപ്പെട്ടു. നാളെ രാവിലെ നാല് മണി വരെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തി വച്ചതായി അധികൃതർ വ്യക്തമാക്കി. നൂറിലേറെ വിമാന സർവീസുകൾ റദ്ദാക്കി. 19 സർവീസുകൾ വഴി തിരിച്ചു വിട്ടു. […]Read More
