ഇറാനിലെ അരക് ആണവ റിയാക്ടർ ലക്ഷ്യമിട്ടതായും നതാൻസ് പ്രദേശത്തെ ആണവായുധ വികസന കേന്ദ്രമാണെന്ന് അവകാശപ്പെട്ട് ആക്രമണം നടത്തിയതായും ഇസ്രായേൽ സൈന്യം അറിയിച്ചു. ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ, ആദ്യം അരക് എന്നും ഇപ്പോൾ ഖോണ്ടാബ് എന്നും വിളിക്കപ്പെട്ടിരുന്ന ഭാഗികമായി നിർമ്മിച്ച ഒരു ഘനജല ഗവേഷണ റിയാക്ടർ ഉണ്ടായിരുന്നു. ഖോണ്ടാബ് ആണവ കേന്ദ്രത്തിന്റെ പ്രദേശത്ത് വ്യാഴാഴ്ച രാവിലെ വ്യോമ പ്രതിരോധം സജീവമാക്കിയതായും രണ്ട് പ്രൊജക്ടൈലുകൾ അതിനടുത്തുള്ള പ്രദേശത്ത് പതിച്ചതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് മുമ്പ് ആളുകളെ ഒഴിപ്പിച്ചിരുന്നതായും […]Read More
ഒരുകാലത്ത് പ്രധാന സഖ്യകക്ഷിയും ദാതാവുമായിരുന്ന ഇലോൺ മസ്കുമായുള്ള ബന്ധം അവസാനിച്ചിരിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച സമ്മതിച്ചു. അദ്ദേഹം എൻബിസി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഭരണകൂടത്തിന്റെ വൻ നികുതി ഇളവുകളും ചെലവ് ബില്ലും പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കൻമാരെ വെല്ലുവിളിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്ക് ടെക് മുതലാളി സാമ്പത്തിക സഹായം നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. “അദ്ദേഹം അങ്ങനെ ചെയ്താൽ, അതിന്റെ പ്രത്യാഘാതങ്ങൾ അദ്ദേഹം അനുഭവിക്കേണ്ടിവരും,” ട്രംപ് കൂട്ടിച്ചേർത്തു, എന്നാൽ ആ അനന്തരഫലങ്ങൾ എന്തായിരിക്കുമെന്ന് […]Read More
ഡ്രോൺ ആക്രമണവുമായി യുക്രൈൻ; 40-ലധികം റഷ്യൻ സൈനിക വിമാനങ്ങൾ തകർത്തുയുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 40-ലധികം റഷ്യൻ സൈനിക വിമാനങ്ങൾ തകർന്നതായി വിവരം. യുക്രൈന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ സെക്യൂരിറ്റി സർവീസ് ഓഫ് യുക്രൈനിലെ (എസ്ബിയു) ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.യുക്രൈനിലേക്ക് ദീർഘദൂര മിസൈലുകൾ തൊടുക്കാൻ വിന്യസിക്കുന്ന Tu-95, Tu-22 സ്ട്രാറ്റജിക് ബോംബറുകൾ ഉൾപ്പെടെയുള്ള റഷ്യൻ വിമാനങ്ങളെ യുക്രൈനിയൻ സൈന്യം ആക്രമിച്ചതായി എസ്ബിയു അവകാശപ്പെട്ടു. റഷ്യയിലെ ഇർകുട്സ്ക് മേഖലയിലെ സ്രെഡ്നി […]Read More
വാഷിങ്ടൺ:അമേരിക്കയിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തിയുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. വോട്ടർ രജിസ്ട്രേഷന് പൗരത്വരേഖ നിർബന്ധമാക്കുന്നതാണ് സുപ്രധാന മാറ്റം. പോസ്റ്റൽ വോട്ടുകളെല്ലാം വോട്ടിങ് ദിനത്തിനുള്ളിൽ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക, വൈകി കിട്ടുന്നവ എണ്ണാതിരിക്കുക തുടങ്ങിയ മാറ്റങ്ങളുണ്ട്. ചില തെരഞ്ഞെടുപ്പുകളിൽ വിദേശ സംഭാവനകൾ വിലക്കുകയും ചെയ്തു. വോട്ട് ചെയ്യാനെത്തുന്നവർ അമേരിക്കൻ പാസ്പോർട്ടോ, ജനന സർട്ടിഫിക്കറ്റോ നിർബന്ധമായും ഹാജരാക്കണം.അമേരിക്കൻ പൗരരല്ലാത്തവർ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ ആവശ്യമായ വിവരങ്ങൾ ഫെഡറൽ ഏജൻസികൾ സംസ്ഥാനങ്ങൾക്ക് കൈമാറണം – തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ.[27/03, 7:40 pm] […]Read More
ഇസ്ലാമാബാദ് : തെക്ക് പടിഞ്ഞാറൻ പാകിസ്ഥാനിൽ പാസ്സഞ്ചർ ട്രെയിനിന് നേരെ ഭീകരാക്രമണം.ജാഫർ എക്സ്പ്രസ്സ് ട്രെയിനാണ് ഭീകരർ തട്ടിയെടുത്തത്.400ലധികം യാത്രക്കാരുള്ള ട്രയിൻ തട്ടിയെടുത്ത് യാത്രക്കാരെ ബന്ധിയാക്കുകയായിരുന്നു.ബലൂച് ലിബറേഷൻ ആർമി (ബി എൽ എ )എന്ന ഭീകര സംഘടന ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസ്താവന ഇറക്കി.ഒൻപത് കോച്ചുള്ള ട്രെയിൻ ആണ് തട്ടിയെടുത്തത്.വെടിവയ്പ്പിൽ ട്രെയിൻ ലോക്കോ പൈലറ്റിന് പരിക്കുണ്ടെന്ന് റെയിൽവേ പോലീസും റെയിൽവേ വൃത്തങ്ങളെയും ഉദ്ധരിച്ചു റിപ്പോർട്ടുണ്ട്.സുരക്ഷ ഉദ്യോഗസ്ഥരും ബന്ധിയാക്കപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.ആറു പാക്കിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയതായും ബി എൽ എ […]Read More
ഗാസ സിറ്റി: അനന്തമായി നീളുന്ന ഉപരോധത്തിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകുന്ന ഗാസ മുനമ്പിലേക്കുള്ള വൈദ്യുതി വിതരണവും വിച്ഛേദിക്കാൻ ഇസ്രയേൽ. ഊർജ മന്ത്രി ഏലി കോഹെൻ നിർദ്ദേശം നൽകിയാതായി ഇസ്രയേൽ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഗാസയിലെ വൈദ്യുത പ്ലാന്റ് മാസങ്ങൾക്കു മുമ്പ് ഇസ്രയേൽ ബോംബിട്ട് തകർത്ത ശേഷം ഇസ്രയേലിൽ നിന്നുള്ള വൈദ്യുതി മാത്രമാണ് മുനമ്പ് നിവാസികളുടെ ആശ്രയം.ഖത്തറിൽ വെടി നിർത്തൽ ചർച്ചകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷ ശക്തമായി വരവെയാണ് ഗാസയെ വീണ്ടും സമ്മർദ്ദത്തിലാക്കാനുള്ള ഇസ്രയേൽ […]Read More
രണ്ട് യുദ്ധ വിമാനങ്ങളിൽ നിന്നായി 8 ബോംബുകളാണ് ജനവാസ മേഖലയിലേക്ക് പതിച്ചത് സൈനികാഭ്യാസത്തിനിടെ സ്വന്തം രാജ്യത്ത് ബോംബിട്ട് ദക്ഷിണ കൊറിയൻ യുദ്ധ വിമാനങ്ങൾ. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി പോച്ചിയോണിൽ നടത്തിയ ലൈവ്-ഫയർ സൈനികാഭ്യാസത്തിനിടെയാണ് ബോംബ് നിയുക്ത ഫയറിംഗ് റേഞ്ചിന് പുറത്ത് ,സിയോളിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ (25 മൈൽ) വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പോച്ചിയോണിലെ ജനവാസ മേഖലയിൽ പതിച്ചത്. പ്രാദേശിക സമയം 10 മണിയോടെ ദക്ഷിണ കൊറിയയുടെ 2 കെ എഫ് 16 യുദ്ധവിമാനങ്ങളിൽനിന്ന് […]Read More
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ലണ്ടൻ സന്ദർശനം തടസ്സപ്പെടുത്താൻ ഖാലിസ്ഥാൻ തീവ്രവാദികളുടെ ഒരു സംഘം ശ്രമിച്ച സംഭവത്തെ യുണൈറ്റഡ് കിംഗ്ഡം അപലപിച്ചു. ബുധനാഴ്ച നടന്ന പ്രതിഷേധമാണ് സുരക്ഷാ വീഴ്ചയിലേക്ക് നീങ്ങി. ബുധനാഴ്ച, ഒരു ചർച്ചയ്ക്ക് ശേഷം ജയ്ശങ്കർ ചാത്തം ഹൗസ് വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ, ഒരാൾ അദ്ദേഹത്തിന്റെ കാറിലേക്ക് ഓടിക്കയറി പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ ഇന്ത്യൻ ദേശീയ പതാക വലിച്ചുകീറി. പൊതുപരിപാടികളെ തടസ്സപ്പെടുത്താനുള്ള ഏതൊരു ശ്രമവും പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്ന് യുകെയുടെ വിദേശകാര്യ, കോമൺവെൽത്ത്, വികസന ഓഫീസ് (എഫ്സിഡിഒ) […]Read More
ഗാസ സിറ്റി: വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടും ഗാസയിൽ ആക്രമണം അവസാനിപ്പിക്കാതെ ഇസ്രയേൽ. ഗാസ മുനമ്പിൽ ഇസ്രയേൽ ആക്രമണത്തിൽ ബുധനാഴ്ച നാലുപേർ കൊല്ലപ്പെട്ടു. മാരകമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേരും ഇതിൽപ്പെടും. മൂന്ന് ദിവസത്തിനിടെ അഞ്ചു ലക്ഷത്തിലേറെപ്പേർ വടക്കൻ ഗാസയിൽ തിരിച്ചെത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് 59 മൃതദേഹങ്ങൾ വീണ്ടെടുത്തു. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 47,417 ആയി.Read More
വാഷിങ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി റിപ്പബ്ലിക്കൻ നേതാവ് ഡോണാൾ ട്രംപ് തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം 10.30 ന് ക്യാപിറ്റോൾ മന്ദിരത്തിലെ റോട്ടൻഡ ഹാളിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 1985 ൽ റൊണാൾഡ് റെയ്ഗനുശേഷം ആദ്യമായാണ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ അകത്തെ വേദിയിൽ നടത്തുന്നതു്. താപനില മൈനസ് ആറ് ഡിഗ്രി സെൽഷ്യസായി താഴ്ന്നതിനാലാണ് പരേഡടക്കം അകത്തേക്ക് മാറ്റിയത്. മുൻ പ്രസിഡന്റുമാർ, വിവിധ രാജ്യങ്ങളുടെ ക്ഷണിക്കപ്പെട്ട പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ട്രംപിന്റെ […]Read More
