ഇറാഖി അഭയാർത്ഥിയും കടുത്ത ഇസ്ലാം മത വിമർശകനും ഖുറാൻ പരസ്യമായി കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്ത സൽവാൻ സബാ മാറ്റി മോമികയെ നോർവേയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സ്വീഡനിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും പരസ്യമായി ഖുറാൻ കത്തിക്കുകയും ചെയ്തതിലൂടെയാണ് 37കാരനായ മോമിക വാർത്തകളിൽ ഇടംനേടിയത്. സ്വീഡിഷ് അധികൃതർ നാടുകടത്തുമെന്ന് പ്രഖ്യാപിച്ചതോടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നേർവേയിൽ അഭയം തേടാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.Read More
വെല്ലിങ്ടൺ:ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ന്യൂസിലാന്റ്. പലസ്തീൻകാർക്കെ തിരെ അതിക്രമം നടത്തുന്ന തീവ്ര ഇസ്രയേൽ വാദികളായ കുടിയേറ്റക്കാർക്കെതിരെ ഉപരോധവും ഏർപ്പെടുത്തി. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഹമാസിനെ ഭീകരസംഘടനയുടെ പട്ടികയിൽ ചേർത്തത് ഗാസയിൽ മാനുഷിക സഹായവും ഭാവിയിലെ വികസനത്തിന് പിന്തുണയും നൽകുന്നതിനെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ പ്രസ്താവനയിൽ പറഞ്ഞു.നടപടി ഹമാസിനെതിരെ മാത്രമാണെന്നും ഗാസയിലും ലോകത്താകെയുള്ള പലസ്തീൻകാർക്കെതിരെ അല്ലെന്നും ക്രിസ്റ്റഫർ ലക്സൻ കൂട്ടിച്ചേർത്തു.Read More
ന്യൂയോർക്ക്:ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമത്തിന് വീണ്ടും തടയിട്ട് അമേരിക്ക. ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് അൾജീരിയ യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. ഇത് മൂന്നാം തവണയാണ് സമാനപ്രമേയം അമേരിക്ക വീറ്റോ ചെയ്യുന്നത്. ചൊവ്വാഴ്ച വോട്ടിനിട്ട പ്രമേയത്തെ 13 അംഗങ്ങൾ അനുകൂലിച്ചു. ബ്രിട്ടൺ പ്രമേയത്തെ അനുകൂലിച്ചില്ല. ഗാസയിൽ താൽക്കാലിക വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയത്തിന്റെ കരടും യുഎൻ രക്ഷാസമിതിയുടെ പരിഗണിനയ്ക്കായി അമേരിക്ക മുന്നോട്ടു വച്ചു. ഗാസയിൽ പാലസ്തീൻകാർക്കു നേരെ ഇസ്രയേൽ […]Read More
പാലക്കാട്: കേരളത്തിൽ നിന്നുള്ള ആദ്യ ആസ്ത സ്പെഷ്യൽ ട്രെയിൻ സർവീസ് അയോദ്ധ്യയിലേക്ക് യാത്ര തുടങ്ങി . പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിൽ നിന്ന് വൈകിട്ട് 7.10നാണ് ട്രെയിൻ പുറപ്പെട്ടത് . 54 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലർച്ചെ രണ്ടിന് ട്രെയിൻ അയോധ്യയിൽ എത്തും. അന്ന് വൈകിട്ട് തന്നെ മടക്കയാത്ര ആരംഭിക്കും. കോയമ്പത്തൂർ വഴിയാണ് സർവീസ്. ഫെബ്രുവരി 4, 9, 14, 19, 24, 29 തീയതികളിലും പാലക്കാട് നിന്ന് അയോധ്യയിലേയ്ക്ക് സർവീസ് ഉണ്ട്. തിരുനെൽവേലിയിൽ […]Read More
ഗാസ സിറ്റി:പുതുവർഷത്തിലും ഗാസയിലെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗാസയിലെ വെടിനിർത്തൽ തടഞ്ഞുകൊണ്ടുള്ള രക്ഷാസമിതിയുടെ പ്രമേയത്തിൽ സഹായിച്ച അമേരിക്കയ്ക്ക് നെതന്യാഹു നന്ദി അറിയിച്ചു. ഡിസംബർ 31 വരെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21, 822 ആയി. 24 മണിക്കൂറിനിടെ മധ്യ ഗാസയിലെ ആക്രമണത്തിൽ 150 പേർ കൊല്ലപ്പെട്ടു.അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ജനുവരിയിൽ വീണ്ടും ഇസ്രയേൽ സന്ദർശിക്കും.Read More
ഗാസസിറ്റി:ക്രിസ്മസ് ദിനത്തിലും ഗാസയിൽ ഇസ്രയേലിന്റെ ബോംബാക്രമണം. മധ്യഗാസയിൽ തിങ്കളാഴ്ച രാത്രിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടു. ബുറെയ്ജ് ക്യാമ്പിലും ഖാൻ യൂനിസിലും നിരവധിപേർ കൊല്ലപ്പെട്ടു. ഗാസയ്ക്ക് പിന്തുണയുമായി ലെബനൻ, സിറിയ, വെസ്റ്റ് ബാങ്ക്, ഇറാഖ്, യെമൻ, ഇറാൻ എന്നിവർ കൂടെയുണ്ടെന്നും അവരെല്ലാം ചേർന്നാണ് ഇസ്രയേലിനെ നേരിടുന്നതെന്നും പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഗാസയ്ക്കതിരെയുള്ള യുദ്ധം നിർത്താനുദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിച്ചു.Read More
ഗാസസിറ്റി: തെക്കൻ ഗാസയിലെ റാഫയിൽ ഭക്ഷണ ദൗർലഭ്യം അതിരു ക്ഷമായി തുടരുന്നു.ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ20 പേർ കൊല്ലപ്പെട്ടു.ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 19000 പേർ കൊല്ലപ്പെട്ടു.ഇസ്രയേലിന്റെ കടന്നാക്രമണത്തിൽ ഗാസയിലെ പട്ടിണി രൂക്ഷമായിരിക്കുകയാണ്. മൂന്നു ദിവസത്തിലൊരിക്കൽ മാത്രമാണ് ഇവിടെ ഭക്ഷണം ലഭിക്കുന്നത്. ഗാസയിൽ അടിയന്തിര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യു യുഎൻഡബ്ല്യുആർഎ മേധാവി ഫിലിപ്പ് ലാസാറിനി ആവശ്യപ്പെട്ടു. ഇതിനിടെ വെസ്റ്റ് ബാങ്കിൽ ആക്രമണം നടത്തുന്ന ഇസ്രയേലിന്റെ ജൂത കുടിയേറ്റക്കാർക്കു മേൽ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തി.Read More
ഗാസയിൽ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി.50 ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി ഇസ്രയേൽ ധാരണയായി. 150 പലസ്തീൻ തടവുകാരെ വിട്ടയയ്ക്കുമെന്ന് ഇസ്രയേലും അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായത്.യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇസ്രായേൽ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകുന്നത്. 150ഓളം ബന്ദികളാണ് ഹമാസിൻറെ പിടിയിലുള്ളത്. അവരിൽ 50 പേരെയാണ് മോചിപ്പിക്കുക. 30 കുട്ടികളെയും 20 സ്ത്രീകളെയുമാണ് മോചിപ്പിക്കുക. ദിവസം 12 ബന്ദികൾ എന്ന നിലയിൽ നാല് […]Read More
വാഷിങ്ടൺ:മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ ഭാര്യ റോസലിൽ കാർട്ടർ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം. ജിമ്മി കാർട്ടറുടെ ഭരണകാലത്ത് പ്രഥമ വനിതയെന്ന നിലയിൽ റോസലിൻ ഭരണകാര്യങ്ങളിൽ ഇടപെട്ടിരുന്നത് വിവാദമായിരുന്നു.എഴുത്തുകാരിയും, ആക്ടിവിസ്റ്റുമായിരുന്ന റോസലിൻ മികച്ച അഭിഭാഷകയുമായിരുന്നു. വനിതകൾക്ക് തുല്യാവകാശം നൽകുന്ന ഭരണഘനാ ഭേദഗതിക്ക് അംഗീകാരം നേടിയെടുക്കുന്നതിൽ അവർ മുൻപന്തിയിലായിരുന്നു.അന്തരിക്കുമ്പോൾ അവർക്ക് 96 വയസ്സായിരുന്നു.Read More
16 വർഷമായി ഭരിച്ചിരുന്ന ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസിന് നഷ്ടപ്പെട്ടുവെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. “ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. തീവ്രവാദികൾ തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുന്നു. സാധാരണക്കാർ ഹമാസിന്റെ താവളങ്ങൾ കൊള്ളയടിക്കുന്നു. അവർക്ക് ഇനി സർക്കാരിൽ വിശ്വാസമില്ല”- ഇസ്രായേലിലെ പ്രധാന ടിവി സ്റ്റേഷനുകളിൽ പ്രക്ഷേപണം ചെയ്ത വീഡിയോയിലായിരുന്നു ഇസ്രായേൽ പ്രതിരോധമന്ത്രിയുടെ പ്രതികരണം. ഒക്ടോബർ ഏഴിന് ഹമാസ് ഭീകരവാദികൾ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ ഏകദേശം 1,200 പേർ മരിക്കുകയും 240 പേരെ ഹമാസ് […]Read More
