എറണാകുളം: ഗുരുവായൂർ ദേവസ്വത്തിലെ ജീവനക്കാരുടെ നിയമനാധികാരം സംബന്ധിച്ച തർക്കത്തിൽ നിർണ്ണായക വിധിയുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് നിയമന അധികാരം നൽകിയ സർക്കാർ നടപടി റദ്ദാക്കിയ കോടതി, അധികാരം ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് തന്നെയാണെന്ന് വ്യക്തമാക്കി. ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. കോടതി വിധിയുടെ പ്രധാന വശങ്ങൾ: നിയമപരമായ നിരീക്ഷണം: 1978-ലെ ഗുരുവായൂർ ദേവസ്വം നിയമം ഒരു ‘സ്പെഷ്യൽ ആക്ട്’ ആണെന്നും അത് […]Read More
ഗുരുവായൂർ: പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തരും ദേവസ്വം അധികൃതരും തമ്മിൽ വലിയ തോതിലുള്ള തർക്കവും പ്രതിഷേധവും അരങ്ങേറി. ദർശന ക്രമീകരണങ്ങളിലെ പാളിച്ചകളെച്ചൊല്ലി ക്ഷുഭിതരായ ഭക്തർ ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പന്തലിലെ ബാരിക്കേഡുകളും ചങ്ങലകളും തകർത്തു. പ്രതിഷേധത്തിന് കാരണമായത്: ഇന്നലെ രാത്രി 10 മണി മുതൽ ദർശനത്തിനായി കാത്തുനിന്ന ആയിരക്കണക്കിന് ഭക്തരെ അവഗണിച്ച്, സ്പെഷ്യൽ പാസ് ഉള്ളവരെ മാത്രം ദർശനത്തിന് കടത്തിവിട്ടു എന്നാരോപിച്ചാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. മണിക്കൂറുകളോളം വരിയിൽ നിന്നിട്ടും പുലർച്ചെ ദർശനം ലഭിക്കാതെ വന്നതോടെ […]Read More
റിപ്പോർട്ട് :നന്ദു ഗുരുവായൂർ തൃശ്ശൂർ: പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി മഹോത്സവം സമാപിച്ചതിന് പിന്നാലെ, മടങ്ങിപ്പോകുന്ന തീർത്ഥാടകരെ യാത്രാദുരിതത്തിലാക്കി ദക്ഷിണ റെയിൽവേയുടെ അനാസ്ഥ. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത ഉത്സവത്തിന് ശേഷം ഉച്ചയോടെ ആയിരക്കണക്കിന് പേർക്ക് ആശ്രയിക്കാൻ ആകെയുള്ളത് ഗുരുവായൂരിൽ നിന്ന് എറണാകുളത്തേക്കുള്ള പാസഞ്ചർ ട്രെയിൻ മാത്രമാണ്. യാത്രക്കാരുടെ എണ്ണം പരിധിയിലധികം വർധിച്ചിട്ടും, തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ അധിക സർവീസുകളോ കൂടുതൽ കോച്ചുകളോ ഏർപ്പെടുത്താൻ റെയിൽവേ ഇതുവരെ തയ്യാറായിട്ടില്ല. ഉച്ചസമയത്തെ ഗുരുവായൂർ-എറണാകുളം പാസഞ്ചർ ട്രെയിനിൽ (നമ്പർ 06019/06020) കാലുകുത്താൻ പോലും […]Read More
റിപ്പോട്ടർ :നന്ദൻ ഗുരുവായൂർ ഗുരുവായൂർ: വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഇന്ന് (ഡിസംബർ 1, 2025), ഗുരുവായൂർ ക്ഷേത്രനഗരി ഭക്തജനത്തിരക്കിൽ അമർന്നു. പുലർച്ചെ മുതൽ തന്നെ ദൂരദേശങ്ങളിൽ നിന്നും വ്രതശുദ്ധിയോടെ ആയിരക്കണക്കിന് ഭക്തരാണ് ‘ഗുരുവായൂരപ്പാ’ നാമം ജപിച്ച് ശ്രീകോവിലിന് മുന്നിൽ നിലയുറപ്പിച്ചത്. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ചരിത്രപരമായി ഈ ദിനം ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായും ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഗീതോപദേശം നൽകിയ ദിവസമായ ഗീതാജയന്തിയായും കണക്കാക്കപ്പെടുന്നു. വ്രതങ്ങളിൽ ശ്രേഷ്ഠമായ ഏകാദശി വ്രതം അനുഷ്ഠിച്ച് ഭഗവദ് ദർശന സുകൃതം നേടാൻ […]Read More
റിപ്പോർട്ട് :ഋഷിവർമ്മൻ തൃശ്ശൂർ: കേരളത്തിലെ പ്രശസ്തമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ, ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി നാളെ, ഡിസംബർ 1, തിങ്കളാഴ്ച ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിക്കും. ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം പൂർത്തിയാക്കിയിരിക്കുന്നത്.പ്രധാന ഒരുക്കങ്ങൾ ഒറ്റനോട്ടത്തിൽ:Read More
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത മേൽശാന്തിയായി മലപ്പുറം മുതുർ കവപ്ര മാറത്ത് മനയിൽ കെ എം അച്ചുതൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു.ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറു മാസത്തേക്കാണ് തെരഞ്ഞെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു തെരഞ്ഞെടുപ്പ്. ക്ഷേത്രം തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരിയാണ് നമസ്കാരമണ്ഡപത്തിൽ വച്ച് വെള്ളിക്കുടത്തിൽ നിന്ന് നറുക്കെടുത്തത്. നേരത്തെ യോഗ്യത നേടിയ 51 പേരിൽ 44 പേർ […]Read More
