കോഴിക്കോട് : കോഴിക്കോട് കുണ്ടായിത്തോട്ടിൽ അമ്മയും മകളും ട്രെയിൻ ഇടിച്ച് മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശിനി ചാലിൽവീട്ടിൽ നസീമ (43), ഫാത്തിമ നെഹല (15) എന്നിവരാണ് മരിച്ചത്. കുണ്ടായിത്തോട്ടിൽ ഒരു വിവാഹ സല്ക്കാരത്തില് പങ്കെടുക്കാൻ എത്തിയതായിരുന്നു അമ്മയും മകളും. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. കൊല്ലേരിപ്പാറ ഭാഗത്തുവെച്ച് പാളം മുറിച്ചുകടക്കാനായി ഇറങ്ങവെ ഇരുവരെയും കൊച്ചുവേളി- സമ്പർക് ക്രാന്തി എക്സ്പ്രസ് ഇടിക്കുകയായിരുന്നു.Read More
April 11, 2024
കോഴിക്കോട്: കോഴിക്കോട് പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് മുഴുവനായി കത്തി നശിച്ചു. നാദാപുരം മുടവന്തേരിയിലാണ് സംഭവം. ചെറിയ പെരുന്നാള് മാസപ്പിറവി കണ്ടതോടെ പ്രദേശത്ത് പടക്കം പൊട്ടിക്കാന് ആരംഭിച്ചിരുന്നു. ഇത്തരത്തില് പൊട്ടിച്ച പടക്കത്തില് നിന്നും തീപ്പൊരി തെറിച്ച് ജീപ്പിലേക്ക് വീഴുകയായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് സംഭവം ഉണ്ടായത്. ജീപ്പിൽ സൂക്ഷിച്ച പടക്ക ശേഖരത്തിന് തീ പിടിച്ചതാണ് ജീപ്പ് പൊട്ടിത്തെറിക്കാന് ഇടയാക്കിയതെന്നുമാണ് നിഗമനം. സംഭവത്തില് മുസ്ലിംലീഗ് പ്രവർത്തകർ ഉൾപ്പെടെ16 പേർക്കെതിരെ പോലീസ് കേസെടുത്തു.Read More
