മലപ്പുറം: കരുവാരക്കുണ്ടിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ 16 വയസ്സുകാരനായ പ്ലസ് വൺ വിദ്യാർത്ഥി കുറ്റം സമ്മതിച്ചു. കാണാതായ പെൺകുട്ടിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയതിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം ഏറ്റുപറഞ്ഞത്. കരുവാരക്കുണ്ട് സ്വദേശിയായ പെൺകുട്ടിയെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. ഇത് സംബന്ധിച്ച് കുടുംബം പരാതി നൽകി പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ പാണ്ടിക്കാട് തൊടിയപ്പുലം റെയിൽവേ ട്രാക്കിന് സമീപം പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ […]Read More
മലപ്പുറം: ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ അപകടത്തിൽ 12 വയസ്സുകാരൻ മരിച്ചു. മഞ്ചേരി പുല്ലൂർ കളത്തിൻപടി സ്വദേശി മുസമ്മിലിന്റെ മകൻ ഷാദിൻ ആണ് മരിച്ചത്. മഞ്ചേരി പുല്ലൂർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഷാദിൻ. അപകടം നടന്നത് ഇങ്ങനെ ബുധനാഴ്ച രാത്രി മലപ്പുറം ചെങ്ങര പള്ളിപ്പടിയിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കുടുംബത്തോടൊപ്പം ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്നു ഷാദിൻ. ഇതിനിടെ അപ്രതീക്ഷിതമായി ഒരു പൂച്ച ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. പൂച്ചയെ രക്ഷിക്കാനായി ഡ്രൈവർ […]Read More
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വൻ നടപടി; $22.31$ കോടിയുടെ ക്രമക്കേട് ആരോപണം പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ: ഔദ്യോഗിക പ്രതികരണം: റെയ്ഡ് സമാധാനപരമായും സൗഹൃദപരമായും പുരോഗമിക്കുന്നുണ്ടെന്നും, ആരോപണവിധേയനായ അൻവർ സ്ഥലത്തുണ്ടായിരുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.Read More
മലപ്പുറം : മലപ്പുറം ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ബുധനാഴ്ച (ഒക്ടോബർ 22)അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. അവധി സ്കൂൾ ശാസ്ത്രമേളകൾക്കും കലോത്സവങ്ങൾക്കും മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.Read More
മരണകാരണം പരിശോധിക്കാൻ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചിട്ടുണ്ട് മലപ്പുറം: മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ചവയിൽ 17 വവ്വാലുകളാണ് ചത്ത് വീണത്. കഴിഞ്ഞദിവസമാണ് സംഭവം. വവ്വാലുകളുടെ മരണകാരണം കണ്ടെത്താൻ ചത്ത വവ്വാലുകളുടെ സാമ്പിളുകള് ആരോഗ്യ വകുപ്പ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചു. കഴിഞ്ഞ ദിവസമാണ് വവ്വാലുകള് കൂട്ടത്തോടെ ചത്ത് വീണത്. ചിലത് മരക്കൊമ്പുകളില് തൂങ്ങികിടക്കുകയും ചെയ്തു. സമീപവാസികള് വിവരമറിയിച്ചതിനെ തുടര്ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും […]Read More
മലപ്പുറം: മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ചക്ക വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആയിഷയുടെ ദേഹത്തേക്ക് സമീപത്തെ പ്ലാവില് നിന്ന് ചക്ക വീഴുകയായിരുന്നു. ചക്ക വീണതിന്റെ ആഘാതത്തില് കുട്ടി മുഖവും തലയും അടിച്ചു വീണിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Read More
സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വ്ലോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ജുനൈദാണ് പിടിയിലായത്. മലപ്പുറം പോലീസ് കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ബെംഗളൂരുവിൽവച്ചാണ് ജുനൈദിനെ അന്വേഷണ സംഘം പിടികൂടിയത്. രണ്ടു വർഷത്തോളം വിവിധ ഹോട്ടലുകളിലെത്തിച്ച് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പരാതി. നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മലപ്പുറം സബ് ഇൻസ്പെക്ടർ പി.വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം […]Read More
മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തിൽ പി വി അൻവർ എംഎൽഎ അറസ്റ്റിൽ. അൻവറിന്റെ ഒതായിയിലെ വീട്ടിലെത്തിയാണ് നിലമ്പൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തിൽ പി വി അൻവർ എംഎൽഎ ഉൾപ്പെടെ 11 പേർക്കെതിരെയാണ് കേസെടുത്തത്. പൊതുമുതല് നശിപ്പിക്കല്, കൃത്യനിര്വഹണ തടസപ്പെടുത്തല് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച രാത്രി കരുളായി ഉള്വനത്തില് മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തില് പ്രതിഷേധിച്ച് […]Read More
മലപ്പുറം: മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസുകാരി ജന്നത്ത് സമരവീരക്ക് ഇനി പാൻ്റും ഷര്ട്ടും ധരിച്ച് സ്കൂളില് പോകാം. ഇങ്ങനെ പാൻ്റും ഷർട്ടും ധരിച്ച് സ്കൂളിൽ പോകാൻ വലിയ പോരാട്ടം നടത്തേണ്ടി വന്നു അവള്ക്ക്. പെണ്കുട്ടികള്ക്ക് സ്ലിറ്റ് ഇല്ലാത്ത ചുരിധാറും ഓവര്ക്കോട്ടും വേണം, ആണ്കുട്ടികള്ക്ക് പാന്റും ഷര്ട്ടും എന്ന നിലപാട് സ്കൂള് പിടിഎ തീരുമാനിച്ചതോടെയാണ് ജന്നത്ത് ശെരിക്കും സമരവീരയായത്. സംസ്ഥാന സര്ക്കാരിൻ്റെ ജെൻഡര് ന്യൂട്രൽ യൂണിഫോം എന്ന പദ്ധതി തൻ്റെ സ്കൂളില് വേണമെന്ന് […]Read More
മലപ്പുറം: വണ്ടൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയിടിച്ച് റോഡിലേക്ക് തലയടിച്ചു വീണയാൾക്ക് ദാരുണാന്ത്യം. ചെട്ടിയാറമ്മൽ സ്വദേശി നൗഷാദാണു മരിച്ചത്. 47 വയസായിരുന്നു. ഗുരുതരമായി പരുക്കേറ്റയാൾ ചികിത്സയിലിരിക്കേ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം ഉണ്ടായത്. 10 വയസ്സുകാരനായ മകനും ഒപ്പം ഉണ്ടായിരുന്നു. വണ്ടൂരിലെ വീട്ടിലേക്ക് പോകും വഴിയാണ് എളങ്കൂരുവച്ചു കാട്ടുപന്നി സ്കൂട്ടറിന് കുറുകെ ചാടിയത്. റോഡിലേക്ക് തെറിച്ച് വീണ നൗഷാദിന്റെ തല റോഡിലിടിച്ചു ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടത്തിൽ മകനും പരിക്കുണ്ട്. ഇരുവരെയും നാട്ടുകാർ ചേർന്ന് മഞ്ചേരി […]Read More
