തിരുവനന്തപുരം : പെൺകുട്ടിയേ ആക്രമിച്ച കേസ്സിലെ പ്രതിയിയെ മ്യൂസിയ പോലീസ് അറസ്റ്റുചെയ്തു: പ്രണയഭ്യർത്ഥന നിരസിച്ചതിൽ ഉള്ള വിരോധത്താൽ പെൺകുട്ടിയെ ആക്രമിച്ച കേസ്സിൽ പ്രതി പിടിയിൽ മ്യൂസിയം : വഴുതക്കാട് കോട്ടക്കൽ ആര്യ വൈദ്യ ശാലയിൽ ജോലി ചെയ്യുന്ന ആവലാതിക്കാരിയായ പെൺകുട്ടിയെ പ്രണയഭ്യർത്ഥന നിരസിച്ചതിലുള്ള വിരോധത്താൽ പെൺകുട്ടി ജോലി ചെയ്യുന്ന കടയിൽ എത്തി പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയായ വിളവൂർക്കൽ വില്ലേജിൽ വിളപ്പിൽ വാർഡിൽ മലയിൻ കീഴ് വിളയിൽ വീട് വിജയൻ മകൻ വിതിൻ വയസ് 28 മ്യൂസിയം […]Read More
ബെംഗളൂരു: പെട്ടന്നുള്ള മരണങ്ങളെ രോഗമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തുടനീളം നിരവധി ചെറുപ്പക്കാരുടെ പെട്ടെന്നുള്ള മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാരിൻ്റെ നിര്‍ണായകമായ തീരുമാനം. അത്തരം എല്ലാ കേസുകളിലും പോസ്റ്റ്മോർട്ടം സര്‍ക്കാര്‍ നിർബന്ധമാക്കി. കൂടാതെ ആശുപത്രികൾക്ക് പുറത്തുള്ള എല്ലാ മരണങ്ങളും സര്‍ക്കാരിൻ്റെ ബന്ധപ്പെട്ട വകുപ്പില്‍ അറിയിക്കേണ്ടതും കര്‍ശനമാക്കി. “നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ നിരവധി ആളുകൾ കുഴഞ്ഞുവീണ് പെട്ടെന്ന് മരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഈ മരണങ്ങളുടെ കാരണങ്ങൾ മനസിലാക്കേണ്ടത് പ്രധാനമാണ്. അതിനാൽ, ഇനി മുതൽ അത്തരം എല്ലാ […]Read More
ചെന്നൈ : തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് നാല് മരണം. കടലൂര്‍ ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്. 10 ഓളം കുട്ടികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാനിൽ ട്രെയിനിടിച്ച് അപകടം ഉണ്ടായത്. ആളില്ലാ ലെവല്‍ക്രോസില്‍ വച്ചായിരുന്നു അപകടം. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരുമായി തുടരുകയാണ്.Read More
ന്യൂഡൽഹി : കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12ന് ആരംഭിക്കും. കേരളത്തിൽ ഭരണ, പ്രതിപക്ഷ സംഘടനകൾ വെവ്വേറെയാണ് പണിമുടക്കുന്നത്. ഐഎൻടിയുസി ഉൾപ്പെടെയുള്ള യുഡിഎഫ് സംഘടനകൾ സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധവും ഉയർത്താനാണ് തീരുമാനിച്ചിട്ടുള്ളത്. പത്ത് തൊഴിലാളി സംഘടനകൾ പണിമുടക്കിൽ ഭാഗമാകും. 17 ആവശ്യങ്ങളാണ് പണിമുടക്കിലൂടെ സംയുക്ത ട്രേഡ് യൂണിയനുകൾ കേന്ദ്ര സർക്കാരിന് മുന്നിൽ വയ്ക്കുന്നത്. ഇതിൽ പ്രധാനം തൊഴിലാളി […]Read More
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ, ജമ്മു കശ്മീരിലെ പഹൽഗാമിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തെ ഊന്നിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്രവാദത്തിന്റെ പ്രശ്നത്തെ അഭിസംബോധന ചെയ്തു. “മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളികളിൽ ഒന്നാണ് തീവ്രവാദം. അടുത്തിടെ, പഹൽഗാമിൽ ഇന്ത്യ മനുഷ്യത്വരഹിതവും ഭീരുവും ആയ ഒരു ഭീകരാക്രമണത്തെ നേരിട്ടു. ഇത് മുഴുവൻ മനുഷ്യരാശിക്കും നേരെയുള്ള ആക്രമണമായിരുന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു. ‘സമാധാനവും സുരക്ഷയും ആഗോള ഭരണ പരിഷ്കരണവും’ എന്ന വിഷയത്തിലുള്ള ബ്രിക്സ് ഉച്ചകോടിയിൽ, ഭീകരതയ്ക്കെതിരെ […]Read More
ഇൻഫ്ലുവൻസർമാരെ കേരളത്തിലേക്ക് ക്ഷണിച്ചപ്പോൾ ജ്യോതി മൽഹോത്രയുടെ ചാരവൃത്തി ബന്ധങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അതിന് ശേഷമാണ് ഇതെല്ലാം പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരോ ടൂറിസം വകുപ്പോ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളിത്തമുണ്ടെന്ന് അറിഞ്ഞാൽ ക്ഷണിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കേരള ടൂറിസത്തിന്റെ പ്രചാരണത്തിനായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തി ക്ഷണിക്കപ്പെട്ടവരിൽ ജ്യോതി മൽഹോത്രയും ഉൾപ്പെട്ടിരുന്നു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ജ്യോതി മല്‍ഹോത്ര ടൂറിസം വകുപ്പിന്റെ ചെലവില്‍ യാത്ര ചെയ്തതെന്നാണ് വ്യക്തമാകുന്നത്. […]Read More
കോഴിക്കോട്: സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് മരിച്ചു. ചേളന്നൂർ സ്വദേശികളായ ദമ്പതിമാരുടെ രണ്ടു മാസം മാത്രം പ്രായമായ മകനാണ് മരിച്ചത്. കോഴിക്കോട് കാക്കൂരിലെ കോപ്പറേറ്റീവ് ക്ലിനിക്കിൽ വെച്ചാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം രാവിലെ 10 മണിയോടെയാണ് പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങുക .കോഴിക്കോട്ടെ കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ വച്ച് ഇന്നലെ രാവിലെയാണ് […]Read More
തിരു: സംസ്ഥാന OBC പട്ടികയിലുള്‍പ്പെട്ടതും കേന്ദ്ര OBC പട്ടികയില്‍ ഉള്‍പ്പെടാത്തതുമായ 16 സമുദായങ്ങളെ സംസ്ഥാനത്തിനായുള്ള കേന്ദ്ര OBC ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്തതായി മന്ത്രി ഒ. ആര്. കേളു അറിയിച്ചു. അഞ്ചുനാട്ടുചെട്ടി, ദാസ, കുമാരക്ഷത്രിയ, കുന്നുവര്മണ്ണാടി, നായിഡു, കോടങ്കി നയ്ക്കന് (എറണാകുളം ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ജില്ലകളിലെ) പാര്‍ക്കവകുലം പുളുവഗൗണ്ടര് വേട്ടുവവഗൗണ്ടര്, പടയച്ചി ഗൗണ്ടര്‍ കവലിയ ഗൗണ്ടര്‍ ശൈവ വെള്ളാള (ചെര്‍ക്കുള വെള്ളാള കര്ക്കാര്ത്തവെള്ളാള ചോഴിയ വെള്ളാള പിള്ളൈ(പാലക്കാട് ജില്ല) ചക്കാല […]Read More
ന്യൂഡൽഹി:പൗരത്വത്തിന്റെ അടിസ്ഥാനത്തിൽ വോട്ടർ പട്ടിക പുന:പരിശോധിക്കുന്ന പ്രക്രിയ കേരളത്തിലേക്കും. നിയമസഭ തെരഞ്ഞെടുപ്പ് മുൻനിർത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ ബീഹാറിൽ തുടങ്ങിയ പരിശോധന ഈ വർഷം അവസാനമാണ് കേരളത്തിൽ നടത്തുക. കേരളത്തിന് പുറമെ 2026 ൽ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലും പൗരത്വത്തിന്റെ അടിസ്ഥാനത്തിൽ വോട്ടർ പട്ടിക പുന:പരിശോധനയുണ്ടാകും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കുന്നതിന്റെ ഭാഗമായാണ് പുന:പരിശോധനയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.Read More
നെയ്യാര്‍ ഡാമില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു. 22 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. കാട്ടാക്കടയില്‍ നിന്ന് നെയ്യാര്‍ ഡാമിലേക്ക് പോയ ബസ്സും ഡാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ഓര്‍ഡിനറി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തനിടെയാണ് അപകടമുണ്ടായത്. ഇതില്‍ ഒരു ബസിന്റെ ഡ്രൈവറായ വിജയകുമാര്‍ ബസിനുള്ളില്‍ കുടുങ്ങിപ്പോയി. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചശേഷമാണ് വിജയകുമാറിനെ പുറത്തെടുക്കാന്‍ സാധിച്ചത്. […]Read More
