തിരുവനന്തപുരം: വനിതാ സംരംഭകർക്ക് തങ്ങളുടെ ആശയങ്ങൾ പൊതു സമക്ഷം അവതരിപ്പിക്കാൻ സംസ്ഥാന വനിത വികസനകോർപ്പറ ഷൻ അവസരമൊരുക്കും. നവാംഗന 2025 എന്ന പേരിൽ മാർച്ച് ഒന്നിന് തിരുവനന്തപുരത്താണ് അവസരം . 18 നും 45 നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് അവസരം. താൽപ്പര്യമുള്ള വനിതാ സംരംഭകർ നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ ഫെബ്രുവരി 5 വൈകിട്ട് അഞ്ചിനു മുമ്പായി അയയ്ക്കണം. വിവരങ്ങൾക്ക്:kswdc.org.Read More
തിരുവനന്തപുരം: നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിൽ ഒഇടി,ഐഇഎൽടിഎസ്, ജർമ്മൻ A1,A2, B1, B2 കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ www.nifl.norkaroots.org സന്ദർശിച്ച് ഫെബ്രുവരി ഏഴിനകം അപേക്ഷിക്കണം.Read More
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള ആദ്യത്തെ രാജ്യാന്തര കോൺക്ലേവിന് ചൊവ്വാഴ്ച തുടക്കമായി. ഹയാത്ത് റീജൻസിയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസം ഏഴു വിഷയങ്ങളിൽ പ്രസന്റേഷനും നാല് വിഷയങ്ങളിൽ പാനൽ ചർച്ചയും മൂന്ന് ഫയർസൈഡ് ചാറ്റുകളുമാണ് നടക്കുക. ഉദ്ഘാടന സമ്മേളനത്തിൽ വ്യവസായ മന്ത്രി അധ്യക്ഷത വഹിച്ചു. തുറമുഖ മന്ത്രി വി എൻ വാസവൻ, ശശി തരൂർ എം പി,അദാനി പോർട്ട് സ്പെഷ്യൽ […]Read More
കോഴിക്കോട്:കെ എസ് ആർ ടി സി മൂന്നു മാസത്തിനുള്ളിൽ പൂർണമായും ഡിജിറ്റൽവൽക്കരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ. ട്രെയിൻ ആപ്പുകൾക്ക് സമാനമായി ബസിന്റെ സഞ്ചാരപാത അറിയാനും യാത്ര ബുക്കുചെയ്യാനുമുള്ള ചലോ ആപ് ഉടൻ പുറത്തിറങ്ങും.ആൻഡ്രോയിഡ് ടിക്കറ്റ് മെഷീൻ രണ്ടു മാസത്തിനുള്ളിൽ നടപ്പാക്കും. ഭാവിയിൽ ബസിനുള്ളിൽ ലഘു ഭക്ഷണം ഓർഡർ ചെയ്ത് എത്തിക്കാനുള്ള സൗകര്യമൊരുക്കും. സുലഭ് ഏജൻസിയുമായി ചേർന്ന് ബസ് സ്റ്റേഷനുകൾ രണ്ടു മാസത്തിനുള്ളിൽ ബ്രാൻഡ് ചെയ്യും. സൂപ്പർ ഫാസ്റ്റുകൾ ചാർജ് വർധിപ്പിക്കാതെ എസി ആക്കും. ഇതിന്റെ ട്രയൽ […]Read More
ന്യൂഡൽഹി:ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും പ്രതിരോധ, വ്യാപാര മേഖലയിൽ സംയുക്തമായി പ്രവർത്തിക്കുവാനുമുള്ള കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും ഒപ്പുവച്ചു.ആസിയാൻ ചേരിയിലും ഇന്തോ പസഫിക് മേഖലയിലും ഇൻഡോനേഷ്യ ഇന്ത്യയുടെ പ്രധാന പങ്കാളിയാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം മോദി പറഞ്ഞു. സൈനികോപകരണ നിർമാണ രംഗത്തും ഒന്നിച്ച് പ്രവർത്തിക്കാൻ ധാരണയായി. സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങൾ തടയൽ, തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവയിലെ സഹകരണം ശക്തിപ്പെടുത്താനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.Read More
ഡബ്ളിൻ:അയർലൻഡിനെ വിറപ്പിച്ച എവോയ്ൻ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. മണിക്കൂറിൽ 183 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണ് വരുത്തിയതു്. വെള്ളിയാഴ്ച പുലർച്ചെ കോഡൊണഗലിലെ റാഫോയിലെ ഫെഡി ഗ്ലാസിൽ കാറിന് മുകളിൽ മരം വീണ് ഇരുപതുകാരൻ മരിച്ചു. കാറ്റിന്റെ വേഗത കുറഞ്ഞതോടെ അധികൃതർ നാശനഷ്ടങ്ങൾ വിലയിരുത്താൻ തുടങ്ങി.Read More
തിരുവനന്തപുരം:2024-25 കീം പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് അടച്ചവർ അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 31 നകം ഓൺലൈനായി സ്ഥിരീകരിക്കണം.www.cee.kerala.gov.in എന്ന വെബ് സൈറ്റിലെ “KEAM 2024 Candidate Portal” എന്ന ലിങ്കിൽ ആപ്ളിക്കേഷൻ നമ്പർ, പാഡ് എന്നിവ നൽകി Submit Bank Account Details എന്ന മെനു ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കണം. തെറ്റുണ്ടെങ്കിൽ Edit ബട്ടൻ ക്ലിക്ക് ചെയ്യുമ്പോൾ മൊബൈലിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തണം. ഫോൺ […]Read More
ടെൽ അവീവ്:ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് നാല് വനിത ഇസ്രയേലി സൈനികരെ കൈമാറി. പകരം ഇസ്രയേൽ 200 പലസ്തീൻ തടവുകാരെ മോചിപ്പിച്ചു. ഗാസ സിറ്റി ചത്വരത്തിൽ ഹമാസ് ഒരുക്കിയ വേദിയിൽ വച്ചാണ് ഇവരെ റെഡ്ക്രോസിന് കൈമാറിയത്.ഇസ്രയേലിലെ നഹാൽ ഓസിൽ നിന്ന് 2023 ഒക്ടോബർ ഏഴിന് കടത്തിക്കൊണ്ടുപോയ ഇസ്രയേൽ സൈനികരായ കരീന അറീവ്, ഡാനില്ലെ ഗിലോബ, നാമ ലെവി,ലിറി ആൽബാഗ് എന്നിവരെയാണ് ഹമാസ് കൈമാറിയതു്. 477 ദിവസത്തോളം ഇവർ ഹമാസിന്റെ തടവിലായിരുന്നു. ആർക്കും ശാരിരിക അവശതകളോ പരിക്കുകളോയില്ല.അതേസമയം […]Read More
തിരുവനന്തപുരം:2024-25 കീം പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് അടച്ചവർ അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 31 നകം ഓൺലൈനായി സ്ഥിരീകരിക്കണം.www.cee.kerala.gov.in എന്ന വെബ് സൈറ്റിലെ “KEAM 2024 Candidate Portal” എന്ന ലിങ്കിൽ ആപ്ളിക്കേഷൻ നമ്പർ, പാഡ് എന്നിവ നൽകി Submit Bank Account Details എന്ന മെനു ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കണം. തെറ്റുണ്ടെങ്കിൽ Edit ബട്ടൻ ക്ലിക്ക് ചെയ്യുമ്പോൾ മൊബൈലിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തണം. ഫോൺ […]Read More
ഡെറാഡൂൺ:ഉത്തരാഖണ്ഡിൽ ദേശീയ ഗെയിംസ് ഉദ്ഘാടനം 28 ന് ആണെങ്കിലും മത്സരങ്ങൾ ഇന്ന് തുടങ്ങും. നീന്തൽ,സൈക്ലിങ്, ഓട്ടം എന്നീ മൂന്നിന് ങ്ങൾ ചേർന്ന ട്രയാത് ലൺ 30 വരെയാണ്. ഫെബ്രുവരി 14 വരെ നീളുന്ന 38-ാമത് ഗെയിംസിൽ 34 ഇനങ്ങളിലാണ് മത്സരം. പതിനായിരത്തോളം കായികതാരങ്ങൾ അണിനിരക്കും. ബാക്കി എല്ലാ ഇനങ്ങളും ഉദ്ഘാടനത്തിനു ശേഷമാണ്. ബാസ്കറ്റ് ബോളും ഖോഖൊയുമാണ് ഉദ്ഘാടന ദിവസമുള്ളത്. ഫുട്ബോൾ 29 നും അത്ലറ്റിക്സ് ഫെബ്രുവരി എട്ടിനുമാണ് ആരംഭിക്കുക.അഞ്ച് ദിവസമാണ് അത്ലറ്റിക്സ്.Read More
