വാഷിങ്ടൺ:ഉക്രയ്ൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾക്കുള്ള ധന സഹായം മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഭക്ഷണ വിതരണത്തിനായുള്ള അടിയന്തിര സഹായവും ഇസ്രയേലിനും ഈജിപ്തിനുമുള്ള സൈനിക സഹായം ഒഴികെയുള്ള ധനസഹായങ്ങളാണ് തൊണ്ണൂറ് ദിവസത്തേയ്ക്ക് മരവിപ്പിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിവിധ രാജ്യങ്ങളിലെ എംബസികൾക്കും സ്ഥാനപതികൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. ഇന്ത്യൻ വംശജനായ ഖുഷ് ദേശായിയെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി ട്രംപ് നിയമിച്ചു. ലോകത്ത് ഏറ്റവുമധികം പണം വിദേശരാജ്യങ്ങൾക്ക് സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക.Read More
തിരുവനന്തപുരം: 76-ാമത് റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് നാഷണൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിൽ പാളയം രക്സാക്ഷി മണ്ഡപത്തിൽ പുഷ്പ ചക്രവും പുഷ്പാർച്ചനയും നടത്തി. എൻഡിപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുഷ്പാർച്ചനയും 76 ദീപങ്ങളും തെളിച്ച് റിപ്പബ്ളിക് ദിനം ആചരിച്ചത്. എൻഡിപി യുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഇരുമ്പിൽ വിജയൻ റിപ്പബ്ളിക് ദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് സംസ്ഥാന സെക്രട്ടറി സുനിൽദത്ത് സുകുമാരൻ, സംസ്ഥാന ട്രഷറർ പ്രേംപ്രസാദ്, NDYF സംസ്ഥാന പ്രസിഡൻറ് […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടി. മദ്യനിർമാണ കമ്പനികളുടെ ആവശ്യപ്രകാരം ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബീയറിനും വൈനിനും ആണ് വില വർധിപ്പിച്ചത്. നാളെ മുതലാകും പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക. 10 രൂപ മുതല്‍ 50 രൂപ വരെ വില വര്‍ധിക്കും. 1500 രൂപയ്ക്ക് മുകളിലുള്ള ബ്രാൻഡഡ് വിദേശ മദ്യത്തിന് 100 രൂപയ്ക്ക് മുകളില്‍ വര്‍ധനവ് ഉണ്ടാകും. 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്കാണ് വില വർധിക്കുന്നത്. സ്പിരിറ്റിന്റെ വില വര്‍ധിച്ചതോടെ മദ്യത്തിന്റെ വില കൂട്ടണമെന്ന് മദ്യ നിര്‍മാണ […]Read More
കൊച്ചി: പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ ഷാഫി അന്തരിച്ചു. 56 വയസായിരുന്നു. റഷീദ് എം.എച്ച്. എന്നാണ് യഥാർത്ഥ പേര്.ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ഈ മാസം 16-നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അർധരാത്രി 12.25നാണ് മരണം സംഭവിച്ചത്.സംവിധായക ജോഡികളായ റാഫി മെക്കാർട്ടിനിലെ റാഫിയുടെ സഹോദരൻ കൂടിയാണ് ഷാഫി. അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ സഹോദരിയുടെ മകനാണ്. മലയാളികൾക്ക് ചിരിപ്പൂരം സമ്മാനിച്ച ഒട്ടനേകം സിനിമകളുടെ ശിൽപിയാണ് വിടവാങ്ങുന്നത്. 1968 ഫെബ്രുവരിയിൽ എറണാകുളത്താണ് ജനനം. 1996ൽ രാജസേനൻ സംവിധാനം ചെയ്ത ‘ദില്ലിവാലാ രാജകുമാരൻ’ എന്ന […]Read More
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയനൊരു കമ്മ്യൂണിസ്റ്റ് അല്ലെന്ന് ഓരോ ദിവസവും തെളിയിക്കുകയാണെന്നും ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പ്രതികരിച്ചു. സർക്കാർ കർഷകരോടും സാധാരണക്കാരോടും ചെയ്യുന്ന ക്രൂരതയാണിത്. ഇൻവെസ്റ്റ് മെന്റിന്റെ പേരിൽ മുഖ്യമന്ത്രി എടുക്കുന്ന നിലപാട് വളരെ തെറ്റാണ്. ഇപ്പോഴാണ് അച്യുതാനന്ദന്റെ പ്രാധാന്യം ജനങ്ങൾക്ക് മനസിലാവുന്നത്. കൊക്കക്കോളയ്ക്കെതിരെ സമരം നടത്തിയ അച്യുതാനന്ദൻ എടുത്ത നിലപാടുകളെ ജനമിപ്പോൾ ഓർക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. കുടിവെള്ളത്തിനുവേണ്ടി പ്രയാസപ്പെടുന്ന ജനമാണ് അവിടെയുള്ളത്. അവർക്കു മുന്നിലാണ് […]Read More
നടി ശോഭനയ്ക്കും പി ആർ ശ്രീജേഷിനും ജോസ് ചാക്കോ പെരിയപുരത്തിനും പത്മഭൂഷൺ ന്യൂഡൽഹി: പത്മശ്രീ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരൻ എം ടി വാസുദേവൻ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ നൽകി. മലയാളി ഹോക്കി താരം പി ആർ ശ്രീജേഷിനും നടി ശോഭനയ്ക്കും ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുരത്തിനും പത്മഭൂഷണും ലഭിച്ചു. മുൻ ഫുട്ബോൾ താരമായ ഐ എം വിജയനും സംഗീത അധ്യാപിക കെ ഓമനക്കുട്ടി അമ്മയ്ക്കും പത്മശ്രീ ബഹുമതി ലഭിച്ചു. എം […]Read More
ആലുവ: പത്ത് വർഷം മുമ്പ് തന്നോട് അപമര്യാദയായി പെരുമാറി നിർബന്ധിച്ച് റോഡിൽ ഇറക്കിവിട്ട കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് മാപ്പ് നൽകി ദയാബായി. കേസ് അവസാനിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് ദയാബായി ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതയിലെത്തി കണ്ടക്ടർക്ക് മാപ്പ് നൽകിയത്. വടക്കാഞ്ചേരി ഡിപ്പോയിലെ ബസ് കണ്ടക്ടറായിരുന്ന ഷൈലൻ, ഡ്രൈവർ യൂസഫ് എന്നിവരും എത്തിയിരുന്നു. ഇവർക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനുമായിരുന്നു കേസെടുത്തത്. മനുഷ്യനെ മനുഷ്യനായി കാണണമെന്നും വസ്ത്രത്തിന്റെയും നിറത്തിന്റെയും പേരിൽ […]Read More
ചെന്നൈ: മാനവരാശിയുടെ മുന്നോട്ടുള്ള കുരിപ്പിന് ചാലകശക്തിയായ ഇരുമ്പ്യുഗം തമിഴ് നാട്ടിലാണ് ആരംഭിച്ചതെന്ന റിപ്പോർട്ട് ചർച്ചയാകുന്നു. 5300 വർഷം മുമ്പ് ലോകത്താദ്യമായി ഇരുമ്പ് ഉപയോഗിക്കാൻ തുടങ്ങിയത് തമിഴ് നാട്ടിൽ നിന്നാണെന്നാണ് സംസ്ഥാന പുരാവസ്തുവകുപ്പിന്റെ റിപ്പോർട്ട്. വിവിധ പുരാവസ്തുഗവേഷണത്തിലൂടെ ശേഖരിച്ച സാംപിളുകളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ ഇരുമ്പിന്റെ പഴക്കം ബിസി 3345 നും 2953 നും ഇടയിലാണെന്ന് സ്ഥാപിച്ചതായി പുരാവസ്തു ഗവേഷണ വകുപ്പധികൃതർ വ്യക്തമാക്കി. പോണ്ടിച്ചേരി സർവകലാശാല പ്രൊഫസർ കെ രാജൻ, തമിഴ്നാട് […]Read More
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റ (ഐസിസി)കഴിഞ്ഞ വർഷത്തെ ടെസ്റ്റ് ടീമിൽ ഉൾപ്പെട്ട് ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുമ്രയും, രവീന്ദ്ര ജഡേജയും, യശ്വസി ജയ്സ്വാളും. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് 11 അംഗടീമിന്റെ ക്യാപ്റ്റൻ. ശ്രീലങ്കയുടെ ചാരിത് അസലങ്ക നയിക്കുന്ന ഏകദിന ടീമിൽ ഇന്ത്യയിൽ നിന്ന് ആർക്കും സ്ഥാനമില്ല. വനിതാ ഏകദിന നിരയിൽ സ്മൃതി മന്ദാനയും ദീപ്തി ശർമയും ഉൾപ്പെടും.Read More
കണ്ണൂർ: അർബുദ രോഗത്തിന്റെ സമഗ്ര വിവരങ്ങളടങ്ങിയ ആരോഗ്യവകുപ്പിന്റെ കേരള ക്യാൻസർ രജിസ്ട്രി സംവിധാനം അന്തിമഘട്ടത്തിൽ. അർബുദ ചികിത്സാ സമ്പ്രദായങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും രോഗീക്ഷേമം ഉറപ്പു വരുത്താനും ഘട്ടങ്ങളായി വിവരങ്ങൾ പുതുക്കുന്ന സംവിധാനമാണിത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ സാങ്കേതിക സഹായത്തോടെ കോടിയേരി മലബാർ ക്യാൻസർ സെന്ററും, തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററുമാണ് സംസ്ഥാന ചരിത്രത്തിലാദ്യമായി രജിസ്ട്രി തയ്യാറാക്കുന്നത്. 2022 ലാണ് സർക്കാർ ഉത്തരവനുസരിച്ച് രജിസ്ട്രിയുടെ പ്രവർത്തനം തുടങ്ങിയത്. നിലവിൽ 2024വരെയുള്ള വിവരങ്ങളാണ് […]Read More
