പാക്കിസ്ഥാനിലെ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു. ഇന്നലെ കറാച്ചി ജയിലിലാണ് സംഭവം നടന്നത്. 2022 മുതൽ ഇവിടെ തടവിൽ കഴിഞ്ഞിരുന്ന ബാബു എന്ന് പേരായ മത്സ്യത്തൊഴിലാളിയാണ് മരിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും ഇദ്ദേഹത്തെ വിട്ടയച്ചിരുന്നില്ല. മരണകാരണമോ, ഇദ്ദേഹത്തിന്റെ വിലാസമോ അടക്കം വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ബാബുവിന്റെ സമാനാവസ്ഥയിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും 180 ഓളം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാകിസ്ഥാനിലെ ജയിലുകളിൽ കഴിയുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പാകിസ്ഥാനിലെ ജയിലിൽ മരിച്ച എട്ടാമത്തെ ഇന്ത്യക്കാരനാണ് ബാബു. […]Read More
തിരുവനന്തപുരം: ഉത്തരാഖണ്ഡിൽ 28 മുതൽ ഫെബ്രുവരി 14 വരെ നടക്കുന്ന 38-ാമത് ദേശീയ ഗയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ രാജ്യാന്തര ബാസ്കറ്റ്ബോൾ താരം പി എസ് ജീന നയിക്കും. 437 കായിക താരങ്ങളടക്കം 550 അംഗ സംഘമാണുള്ളത്.കൂടാതെ 113 ഒഫിഷ്യലുകളുമുണ്ട്. മുൻ നീന്തൽ താരവും ഒളിമ്പ്യനുമായ സെബാസ്റ്റ്യൻ സേവ്യറാണ് കേരളാ ടീമിന്റെ സംഘത്തലവൻ.ട്രയാത്ലണിനുള്ള ആറംഗ സംഘം നെടുമ്പാശ്ശേരിയിൽ നിന്ന് വിമാന മാർഗ്ഗം ഉത്തരാഖണ്ഡിലെത്തി. കേരള ടീമിന്റെ യാത്ര, പരിശീലന ക്യാമ്പ്, സ്പോർട്സ് […]Read More
ബാങ്കോക്ക്: തായ്ലൻഡിൽ സ്വവർഗ വിവാഹം നിയമപരമാക്കിയ നിയമം നിലവിൽവന്ന വ്യാഴാഴ്ച രജിസ്റ്റർ ചെയ്യപ്പെട്ടത് നൂറു കണക്കിന് വിവാഹങ്ങൾ. ബാങ്കോക്കിലെ രജിസ്റ്റർ ഓഫീസിൽ വിവാഹിതരായ അഭിനേതാക്കൾ അപി വത് സയ്റിയും പങ്കാളി സപന്യേയും ഇതിൽ പെടുന്നു.’ വിവാഹ സമത്വനിയമം ‘നിലവിൽ വരുന്ന വ്യാഴാഴ്ചതന്നെ വിവാഹിതരാകാൻ സ്വവർഗാനുരാഗികളായ ആയിരത്തിലേറെ ജോഡികൾ വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്തിരുന്നു. തായ്വാനും നേപ്പാളിനും പിന്നാലെ സ്വവർഗ വിവാഹം അംഗീകരിക്കുന്ന മൂന്നാമത്തെ ഏഷ്യൻ രാജ്യമാണ് തായ്ലൻഡ്.Read More
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡുപെൻഷൻ വെള്ളിയാഴ്ച മുതൽ ലഭിക്കും. 62 ലക്ഷത്തിലേറെ പേർക്ക് 3200 രൂപ വീതമാണ് ലഭിക്കുക. ഇതിന് 1604 കോടിയാണ് സർക്കാർ അനുവദിച്ചത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷൻ എത്തും. ജനുവരിയിലെ പെൻഷനും ഒപ്പം ഒരു ഗഡു കുടിശ്ശികയുമാണിത്Read More
ന്യൂയോർക്ക്: ഒരു ഡോസ് മരുന്നു കൊണ്ട് സ്തനാർബുദം ഭേദമാക്കാനുള്ള സാധ്യതയിലേക്ക് വിരൽചൂണ്ടി ശാസ്ത്രജ്ഞർ. ഇലിനോയിസ് സർവകലാശാലയിലെ ഗവേഷകരാണ് സ്തനത്തിലെ ചെറിയ മുഴകൾ പൂർണമായും ഇല്ലാതാക്കുന്ന സിന്തറ്റിക് മോളിക്യൂൾ വികസിപ്പിച്ചത്. എലികളിൽ നടത്തിയ പരീക്ഷണത്തിൽ മരുന്നിന്റെ ഉപയോഗം വലിയ മുഴകളുടെ വലിപ്പം കുറയ്ക്കുന്നതായി കണ്ടെത്തിയെന്ന് സർവകലാശാലയിലെ രസതന്ത പ്രൊഫസർ പോൾ ഹെർഗെൻറോ തർ പറഞ്ഞു. നിലവിൽ സ്തനാർബുദ രോഗികൾ ഭൂരിഭാഗവും ശസ്ത്രക്രിയയ്ക്ക് പുറമെ പത്തുവർഷം വരെ തുടർ ചികിത്സക്കും വിധേയമാകേണ്ടി വരുന്നു. […]Read More
കഠിനംകുളത്തു വീട്ടമ്മ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസിൻ്റെ പിടിയിൽ. യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോണ്‍സണാണ് പിടിയിലായത്. കോട്ടയം ചിങ്ങവനത്തു നിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിഷ വസ്തു കഴിച്ചതിനെ തുടർന്നു ജോണ്‍സനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മുൻപ് ജോലി ചെയ്തിരുന്ന ഹോം സ്റ്റേയിൽ നിന്നാണു ജോണ്‍സനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇവിടെയുള്ള സാധനങ്ങള്‍ എടുക്കാൻ എത്തിയതായിരുന്നു ജോൺസൺ. അന്വേഷണ സംഘം തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കു പുറപ്പെട്ടു. ഇയാളുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നാണു വിവരം. Read More
അസാധാരണ ഗസറ്റ് തിയതി: 30.12.2024, 31.12.2024. അവസാന തീയതി: 29- 29.1.2025. കാറ്റഗറി നമ്പർ: 505/2024 മുതൽ കാറ്റഗറി നമ്പർ: 812/2024 വരെ. അപേക്ഷ ഓൺലൈനിലൂടെ മാത്രം. പ്രായം 01.01.2024 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. വിജ്ഞാപനം അസാധരണ ഗസറ്റിലും www.keralapsc.gov.in എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനത്തിന് അനുസൃതമല്ലാത്ത അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.Read More
മുംബൈ: കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഒരു ലക്ഷം രൂപ പിഴയിട്ട് ബോംബെ ഹൈക്കോടതി. കള്ളപ്പണം വെളുപ്പിക്കൽ പരാതിയിൽ മുംബൈയിലെ റിയൽ എസ്റ്റേറ്റ് വ്യവസായി രാകേഷ് ജയിനെതിരെ മതിയായ കാരണമില്ലാതെ അന്വേഷണം നടത്തിയതിനാണ് നടപടി. കേന്ദ്ര ഏജൻസികൾ നിയമം പാലിച്ച് പ്രവർത്തിക്കണം. ഇഡി നിയമം കൈയിലെടുക്കരുതെന്നും സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ജാദവ് നിരീക്ഷിച്ചു. രാകേഷ് ജെയിനുമായി ഭൂമിയിടപാട് നടത്തിയ വ്യക്തി വിലെപാർലെ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെതുടർന്നാണ് ഇഡി […]Read More
കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് 60,000 രൂപയിലധികമായി. ബുധനാഴ്ച പവന് 600 രൂപ വർധിച്ച് 60,200 രൂപയും ഗ്രാമിന് 75 രൂപ വർധിച്ച് 7525 രൂപയുമായി. 2024 ഒക്ടോബർ 31 ലെ 59,490 രൂപ എന്ന റെക്കോഡാണ് മറികടന്നത്. ഡിസംബർ 31 ന് 56,880 രൂപയിലേക്ക് താഴ്ന്ന് 22 ദിവസത്തിനുള്ളിൽ 3320 രൂപയാണ് വർധിച്ചത്. ഒരു പവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയും ഹാൾ മാർക്കിങ് നിരക്കും ഉൾപ്പെടെ കുറഞ്ഞത് […]Read More
തിരുവനന്തപുരം: റഷ്യൻ ചിത്രകാരി ലറിസ പ്രസലോവയുടെ ചിത്രപ്രദർശനം റഷ്യൻ ഹൗസിൽ ആരംഭിച്ചു.’ വിത്ത് ലൗ റഷ്യ ‘ എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക രംഗത്തെ സഹകരണം ടൂറിസം രംഗത്തെ വളർച്ചയ്ക്ക് സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. റഷ്യയുടെ ഓണററി കോൺസുലും റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി നായർ അധ്യക്ഷനായി. കേരളത്തെ ഏറെ സനേഹിക്കുന്ന ചിത്രകാരിയായ ലറിസ പ്രസലോവ സംസ്ഥാനത്തിന്റെ മനോഹരസ്ഥലങ്ങളും […]Read More
