പാലക്കാട് ജില്ലയിലെ ഒരു ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ട് തേടി. അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് വിദ്യാർത്ഥി പ്രിൻസിപ്പലിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന്, ഇത് വാർത്തയാകുകയും ചെയ്തു. പ്ലസ് വൺ വിദ്യാർത്ഥിയെ സസ്പെൻഡ് […]Read More
ലെബനൻ: ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കൻ ലെബനനിലെ ബെക്കാ താഴ്വരയ്ക്ക് സമീപമുള്ള വീടിന് പുറത്തുവച്ച് അജ്ഞാതരുടെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാദിയുടെ ശരീരത്തില്‍ ആറ് വെടിയുണ്ടകള്‍ പതിച്ചെന്നും പടിഞ്ഞാറൻ ബെക്കാ മേഖലയിലെ മച്ച്ഘരയിലെ വീട്ടിന് പുറത്ത് മൃതദേഹം കണ്ടെത്തിയെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീടിന് പുറത്ത് നിൽക്കുകയായിരുന്ന ഷെയ്ഖ് മുഹമ്മദ് ഹമാദിക്ക് നേരെ രണ്ട് […]Read More
ബുധനാഴ്ച മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ ട്രെയിൻ ഇടിച്ച് 10 പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്. തീപിടുത്തം ഉണ്ടായെന്ന സംശയത്തെ തുടർന്ന് പരിഭ്രാന്തരായ പുഷ്പക് എക്സ്പ്രസിലെ യാത്രക്കാർ ട്രെയിനിൽ നിന്ന് ചാടിയപ്പോഴാണ് സംഭവം. തൊട്ടുപിന്നാലെ, എതിർദിശയിൽ നിന്ന് വരികയായിരുന്ന കർണാടക എക്സ്പ്രസ് അവരെ ഇടിച്ചു. പുഷ്പക് എക്സ്പ്രസിൽ തീപിടുത്തം ഉണ്ടായതായി അഭ്യൂഹങ്ങൾ യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുഴപ്പത്തിനിടയിൽ, ചില യാത്രക്കാർ അടിയന്തര ചെയിൻ വലിച്ച് ചലിക്കുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. സമാന്തര ട്രാക്കിൽ […]Read More
കൊല്ലം: തിരുവനന്തപുരത്ത് വഞ്ചിയൂരിലെ വീട്ടിലെത്തി യുവതിയെ വെടിവച്ച കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പരാതിയിൽ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം വള്ളക്കടവ് പോസ്റ്റ് ഓഫീസ് ലെയിൻ പങ്കജിൽ സുജിത് ഭാസ്കരനെയാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ബലാത്സംഗം, ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് സുജിത്തിനെതിരെ ചുമത്തിയത്. സുജിത്തിനെതിരെ കേസെടുത്തെങ്കിലും ഒളിവിലായിരുന്നു. മാലിദ്വീപിൽ നിന്നെത്തിയ സുജിത് നെടുമ്പാശേരി വിമാനത്താവളത്തിലാണ് പിടിയിലായത്.Read More
തിരുവനന്തപുരം: എറണാകുളം ജില്ലാ ജയിലിൽ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം നൽകിയ സംഭവത്തിൽ മധ്യമേഖലാ ജയിൽ ഡി ഐ ജി പി അജയകുമാറിനെയും ജയിൽ സുപ്രണ്ട് രാജു എബ്രഹാമിനെയും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യയുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ജില്ലാ ജയിലിൽ ബോബി ചെമ്മണ്ണൂരിനെ മറ്റു നാലുപേർക്കൊപ്പം മധ്യമേഖലാ ജയിൽ ഡി ഐ ജി സന്ദർശിച്ചത് ഗുരുതരമായ കുറ്റമാണെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളതു്. ഇതിനിടെ […]Read More
തിരുവനന്തപുരത്ത് യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ആതിര (33) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയാണ് ആതിര. അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടത്. രാവിലെ 8.30 ന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. 8.30 ന് മകനെ സ്കൂളിൽ പറഞ്ഞയച്ചപ്പോൾ യുവതി വീട്ടിൽ ഉണ്ടായിരുന്നു. കഴുത്തിൽ കത്തി കയറ്റി […]Read More
തിരുവനന്തപുരം: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയിൽ സഹായം ചെയ്ത സംഭവത്തിൽ രണ്ടു ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു ഏബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് നടപടി. റിമാൻഡിൽ കഴിയുന്നതിനിടെ ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി ജയിലിലെത്തി സൂപ്രണ്ടിന്റെ മുറിയിൽ കൂടിക്കാഴ്ചയക്ക് അവസരം നൽകിയെന്നാണ് ജയിൽ മേധാവിയുടെ […]Read More
തിരുവനന്തപുരം: നഗരസഭയിൽ 23,700-52,600 ശമ്പള സ്കെയിലിൽ ആന്റീ മൊസ്ക്വിറ്റോ കൺട്രോൾ വർക്കർ സ്ഥിരം ഒഴിവിലേക്കായി ഉദ്യോഗാർഥാകൾ 30നകം ബന്ധപ്പെട്ട എംപ്ളോയ്മെന്റ് എക്സേഞ്ചുകളിൽ നേരിട്ട് രജിസ്റ്റർ ചെയ്യണം. പ്രായം: 18-41 നും മധ്യേ.യോഗ്യത: എട്ടാം ക്ലാസ്,സൈക്കിൾ സവാരി അറിഞ്ഞിരിക്കണം. സ്ത്രീകൾ അപേക്ഷിക്കാൻ അർഹരല്ല.Read More
പത്തനംതിട്ട: മണ്ഡല, മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചു. രാവിലെ 6.30 നാണ് നട അടച്ചത്. തിരുവാഭരണസംഘം തിരുവാഭാരണ പേടകങ്ങളുമായി പന്തളം കൊട്ടാരത്തിലേക്ക് മടങ്ങി. പൂജകൾക്കുശേഷം ഹരിവരാസനം ചൊല്ലി നടയടച്ച് മേൽശാന്തി താക്കോൾക്കക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി. പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങുകൾക്കുശേഷം ദേവസ്വം പ്രതിനിധികളുടെയും മേൽശാന്തിയുടെയും സാന്നിധ്യത്തിൽ താക്കോൾക്കൂട്ടം ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി നാഥ് ഏറ്റുവാങ്ങി. 23ന് തിരുവാഭരണസംഘം പന്തളത്ത് എത്തിച്ചേരും.Read More
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗുഡു പെൻഷൻ വെള്ളിയാഴ്ച മുതൽ ലഭിക്കും. 62 ലക്ഷത്തോളം പേർക്ക് 3200 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1604 കോടി രൂപ അനവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജനുവരിയിലെ പെൻഷനും ഒരു ഗഡു കുടിശ്ശികയുമാണ് അനുവദിച്ചത്. കഴിഞ്ഞ മാർച്ചു മുതൽ മാസം തോറും പെൻഷൻ നൽകുന്നുണ്ട്.Read More
