ശബരിമല: ശബരിമലയില്‍ തീര്‍ത്ഥാടകർക്ക് പൊന്നമ്പമേട്ടിൽ മകരവിളക്ക് ദര്‍ശനം. ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തക്കാണ് മകരജഡ്യോതി ദർശന ഭാഗ്യം സിദ്ധിച്ചത്. ദീപാരാധന നടത്തിയശേഷം 6.42ന് നട തുറന്നതിന് തൊട്ടുപിന്നാലെയാണ് പൊമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞത്. വൈകിട്ട് 6.44 ഓടെയായിരുന്നു മകരവിളക്ക് ദര്‍ശനം. ഒരേമനസോടെ ശരംവിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശന പുണ്യം നേടി ഇനി മലയിറങ്ങുക. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരമല സന്നിധാനവും വ്യൂ പോയന്റുകളും തീര്‍ത്ഥാടകരാൽ നിറഞ്ഞിരുന്നു. തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി എന്നിവര്‍ […]Read More
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ ഇന്ന് വൈകുന്നേരത്തോടെയാണ് ഹൈക്കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയായിരുന്നു ജാമ്യം. 50,000 രൂപയുടെ ബോണ്ട്, തത്തുല്യ ആൾജാമ്യം എന്നിവയോടെയാണ് ജാമ്യം. കൊച്ചി: ലൈംഗിക അധിക്ഷേപ കേസിൽ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ. മറ്റ് കേസുകളിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങളാലും പുറത്തിറങ്ങാൻ കഴിയാതെ ജയിലിനുള്ളിൽ കഴിയുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനാകാൻ തയാറാകാത്തത്. വിവിധ കേസുകളിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ […]Read More
ഗാസ മുനമ്പിൽ വെടിനിർത്തൽ കരാറിനും ഡസൻ കണക്കിന് ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരട് കരാർ ഹമാസ് അംഗീകരിച്ചതായി ചർച്ചയിൽ പങ്കെടുത്ത രണ്ട് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച പറഞ്ഞു. ഇസ്രയേലും ഫലസ്തീൻ ഭീകര സംഘടനയും ഇതുവരെ ഒരു കരാറിൽ ഏർപ്പെടാത്ത ഏറ്റവും അടുത്ത ഘട്ടത്തിലാണെന്ന് മധ്യസ്ഥൻ ഖത്തർ പറഞ്ഞു. അസോസിയേറ്റഡ് പ്രസിന് നിർദ്ദിഷ്ട കരാറിൻ്റെ ഒരു പകർപ്പ് ലഭിച്ചു, ഒരു ഈജിപ്ഷ്യൻ ഉദ്യോഗസ്ഥനും ഹമാസ് ഉദ്യോഗസ്ഥനും അതിൻ്റെ ആധികാരികത സ്ഥിരീകരിച്ചു. പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും എന്നാൽ വിശദാംശങ്ങൾ അന്തിമമാക്കുകയാണെന്നും ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ […]Read More
മലപ്പുറം: മലപ്പുറത്ത് നവവധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസിനെയാണ് (19) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രാവിലെ പത്ത് മണിയോടെയാണ് ശഹാനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിറത്തിൻ്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇതേ കാരണത്താൽ വിവാഹ ബന്ധം വേർപ്പെടുത്താൻ ഇയാൾ പെൺകുട്ടിയെ നിർബന്ധിച്ചുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാൻ കഴിയില്ലെന്ന് പറഞ്ഞും കുറ്റപ്പെടുത്തിയതായും കുടുംബം അറിയിച്ചു. ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുൽ വാഹിദിനും മാതാപിതാക്കൾക്കും […]Read More
ന്യൂഡൽഹി: മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാർശ അംഗീകരിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. രാഷ്ട്രപതി നിയമനം നടത്തിയതായി കേന്ദ്ര നിയമമന്ത്രി അർജുൻ സിങ് മേഘ് വാൾ എക്സിൽ കുറിച്ചു. 2023 മാർച്ച് മുതൽ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ . ബോംബെ ഹൈക്കോടതി,ഗുവാഹത്തി ഹൈക്കോടതി എന്നിവിടങ്ങളിലേക്ക് അദ്ദേഹത്തെ സ്ഥലം മാറ്റാനുള്ള കൊളീജിയം ശുപാർശ കേന്ദ്രം നടപ്പാക്കിയിരുന്നില്ല. നോർത്ത് പറവൂർ സ്വദേശിയാണ്. […]Read More
തിരുവനന്തപുരം: പി വി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചു. നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പുണ്ടായാൽ മത്സരിക്കില്ലെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫിന് തിരുപാധിക പിന്തുണ നൽകും. ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ മത്സരിപ്പിച്ചാൽ തൃണമുൽ കോൺഗ്രസിന്റെ നേതാക്കളെല്ലാം നിലമ്പൂരിൽ വന്ന് പ്രചാരണം നടത്തും. പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിച്ചത് മാപ്പ് പറയുന്നതായും പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പറഞ്ഞിട്ടാണ് താൻ ആരോപണം ഉന്നയിച്ചതെന്നും അൻവർ […]Read More
പ്രയാഗ്രാജ്: ലോകത്തെ ഏറ്റവും വലിയ തീർഥാടക സംഗമമായ മഹാ കുംഭമേളയ്ക്ക് പൗഷ് പൂർണിമ ദിനത്തിലെ ആദ്യത്തെ പുണ്യസ്നാനത്തോടെ തുടക്കമായി. തിങ്കളാഴ്ച പുലർച്ചെ, നടന്ന ‘ഷാഹി സ്നാൻ’ ചടങ്ങിനായി പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിന് സമീപമാണ് മഹാ കുംഭമേള നടക്കുന്നത്. അടുത്ത ഒന്നര മാസത്തിനുള്ളിൽ ഏകദേശം 35 കോടി ആളുകളുടെ പങ്കാളിത്താണ് മഹാ കുംഭമേളയില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ശനിയാഴ്ച മുതൽ കുറഞ്ഞത് 85 ലക്ഷം പേരെങ്കിലും സംഗമസ്ഥാനത്ത് […]Read More
കൊച്ചി: നടി ഹണി റോസ് നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം തേടിയ രാഹുൽ ഈശ്വറിന് തിരിച്ചടി. അറസ്റ്റ് തടയണമെന്ന രാഹുൽ ഈശ്വറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിന്റെ നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. രാഹുൽ ഈശ്വർ ഓൺലൈനായി സമർപ്പിച്ച ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. എറണാകുളം സെന്‍ട്രൽ പൊലീസ് സ്റ്റേഷനിലാണ് ഹണി റോസ് പരാതി നൽകിയത്. നിലവിൽ കേസെടുത്തിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പരാതിയിൽ കേസെടുത്തശേഷമുള്ള […]Read More
പ്രശസ്ത തമിഴ് നടൻ ജയം രവി തന്റെ പേര് രവി മോഹൻ എന്ന് ഔദ്യോഗികമായി പേര് മാറ്റി. നിത്യ മേനൻ്റെ കൂടെ അഭിനയിക്കുന്ന തൻ്റെ വരാനിരിക്കുന്ന ചിത്രമായ കാതലിക്ക നേരമില്ലൈ പുറത്തിറങ്ങുന്നതിന് ഒരു ദിവസം മുമ്പാണ് ഈ പ്രഖ്യാപനം. തന്റെ സോഷ്യൽ മീഡിയയിലെ ഒരു പ്രസ്താവനയിൽ, ഇത് ഒരു പരിവർത്തനാത്മക തീരുമാനമാണെന്ന് രവി പറഞ്ഞു, “ഇന്ന് മുതൽ, ഞാൻ രവി/രവി മോഹൻ എന്നറിയപ്പെടും, എന്റെ വ്യക്തിപരവും തൊഴിൽപരവുമായ അഭിലാഷങ്ങളുമായി ആഴത്തിൽ പ്രതിധ്വനിക്കുന്ന ഒരു പേര്. എന്റെ കാഴ്ചപ്പാടും […]Read More
ശബരിമല: മകരവിളക്കിന് മണിക്കൂറുകൾമാത്രം ശേഷിക്കെ ശബരിമലയിൽ തീർഥാടകരുടെ തിരക്ക്. ചൊവ്വാഴ്ചയാണ് മകര വിളക്ക്. രാവിലെ 8.55 ന് മകരസംക്രമപൂജ. ഇതിനുശേഷം തിരുവിതാംകൂർ കൊട്ടാരത്തിൽനിന്ന് കൊണ്ടുവരുന്ന നെയ്യു പയോഗിച്ച് അഭിഷേകം ചെയ്യും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ സന്നിധാനത്തേക്കാനയിക്കും. സന്നിധാനത്ത് തന്ത്രി കണ്ട്ഠര് രാജീവര്, മേൽശാന്തി അരുൺ കുമാർ നമ്പൂതിരി എന്നിവർ ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി ദീപാരാധന നടത്തും. ഈ സമയത്ത് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിക്കും. 19 വരെ മാത്രമേ […]Read More
