സുപ്രീംകോടതിയിൽ ലോ ക്ലർക്ക് കം റിസർച്ച് അസോസിയേറ്റ് ഒഴിവിൽ കരാർ നിയമനം. യോഗ്യത: നിയമ ബിരുദം. പ്രായപരിധി: 20-32 വയസ്.അപേക്ഷാഫീസ് 500 രൂപ. ജനുവരി 14 മുതൽ ഫെബ്രുവരി 7 വരെ ഓൺലൈനായി അപേക്ഷിക്കാം. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് .ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. മാർച്ച് 9 നാണ് പരീക്ഷ. വെബ് സൈറ്റ്:www.sci.gov.in.Read More
ഇസ്ലാമാബാദ്: ഗാസയിൽ അന്താരാഷ്ട്ര നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്ന ഇസ്രയേലിനെ വിമർശിക്കുന്നത് തുടരുമെന്ന് നൊബേൽ സമ്മാന ജേതാവായ മലാല യൂസഫ്സായ്. ഗാസയിലെ വിദ്യാഭ്യാസ സംവിധമപ്പാടെ ഇസ്രയേൽ പിച്ചിച്ചീന്തിയെന്നും അവർ പറഞ്ഞു. പാകിസ്ഥാനിൽ ‘മുസ്ലിം രാഷ്ട്രങ്ങളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം’എന്ന വിഷയത്തിൽ ആഗോള ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഇസ്രയേൽ ഗാസയിലെ 90 ശതമാനം സ്കൂളുകളും തകർത്തു. എല്ലാ സർവകലാശാലയിലും ബോംബിട്ടു.പലസ്തീൻ കുട്ടികളുടെ ജീവിതവും ഭാവിയും നഷ്ടപ്പെട്ടതായും അവർ പറഞ്ഞു.Read More
നെടുമ്പാശ്ശേരി: ഓസ്ട്രേലിയൻ മന്ത്രിസഭയിലെ മലയാളിമുഖം ജീൻസൺ ആന്റോ ചാൾസിന് നാടിന്റെ വരവേൽപ്പ്. ഞായറാഴ്ച പുലർച്ചെ രണ്ടോടെ കൊച്ചി വിമാത്താവളത്തിലെത്തിയ ജിൻസനെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് സ്വീകരിച്ചു. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിൽ എത്തിയതായിരുന്നു അദ്ദേഹം. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലാണ് ജിൻസൺ നഴ്സിങ് പൂർത്തിയാക്കിയത്. ജിൻസന്റെ സഹോദരൻ ജിയോ ടോം ചാൾസ്, ലിറ്റിൽ ഫ്ളവർ ആശുപത്രി പിആർഒ ബാബു തോട്ടുങ്കൽ, മദനൻ ചെല്ലപ്പൻ, ഷാജി നീലേശ്വരം തുടങ്ങിയവർ ജീൻസണെ സ്വീകരിക്കാനെത്തി.ആദ്യമായാണ് ഓസ്ട്രേലിയയിൽ […]Read More
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറിയായി ദേവജിത്ത് സൈകിയയെ തെരഞ്ഞെടുത്തു. ജയ്ഷാ ഐസിസി ചെയർമാനായ സാഹചര്യത്തിലാണ് പുതിയ നിയമനം. നിലവിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. അസം ടീമിൽ വിക്കറ്റ് കീപ്പറായിരുന്നു. തുടർന്ന് അഭിഭാഷകനും ആർ ആർബിഐയിൽ ഉദ്യോഗസ്ഥനുമായിരുന്നു. 2016 മുതൽ ക്രിക്കറ്റ് ഭരണരംഗത്ത് സജീവമാണ്. 2019 ൽ അസം ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായി. 2022 ൽ ബിസിസിഐ ജോയിന്റ് സെക്രട്ടറിയായി. പ്രദ്തേജ് സിങ് ഭാട്ടിയയെ പുതിയ ട്രഷററായും യോഗം തെരഞ്ഞെടുത്തു.Read More
ഡെറാഡൂൺ: ഈ ആഴ്ച ടിബറ്റിലുണ്ടായ വന്‍ ഭൂചലനം ഇന്ത്യയെ അടക്കം ഞെട്ടിച്ച വാര്‍ത്തയാണ്. റിക്ടര്‍ സ്കേലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ടിബറ്റില്‍ ഉണ്ടായത്. നൂറിലധികം പേരുടെ മരണത്തിനും ഭൂചലനം കാരണമായി. ടിബറ്റിന് പിന്നാലെ ഇന്ത്യയിലെ ഉത്തരാഖണ്ഡിലും ഒരു വലിയ ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യതയാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. എന്നാല്‍ ഭൂകമ്പം ഏത് സമയത്ത് സംഭവിക്കുമെന്നോ ഏത് പ്രദേശത്തായിരിക്കുമെന്നോ പ്രവചിക്കാൻ വിദഗ്ധര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യൻ, യുറേഷ്യൻ പ്ലേറ്റുകൾ തമ്മിലുള്ള കൂട്ടിയിടി മൂലം ഉത്തരാഖണ്ഡ് ഉൾപ്പെടുന്ന ഹിമാലയൻ പ്രദേശം ഭൂകമ്പ […]Read More
തിരുവനന്തപുരം: തമ്പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊന്നതിനു ശേഷം ഒപ്പമുണ്ടായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു/ പേയാട് സ്വദേശി കുമാറാ(52)ണ് ആശ(42)യെ കഴുത്തറുത്തതിനു ശേഷം ആത്മഹത്യ ചെയ്തത്. തമ്പാനൂർ ബസ്റ്റാൻഡ് അകത്തെ ലോഡ്ജിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്താം തീയതിയാണ് തമ്പാനൂർ ബസ്റ്റാൻഡിലെ ടൂറിസ്റ്റ് ഫോമിൽ ഇവർ മുറിയെടുത്തത്. ഇന്നലെ പലതവണ ഹോട്ടൽ ജീവനക്കാർ മുറിയിൽ മുട്ടി വിളിച്ചിട്ടും വാതിൽ തുറക്കുന്നില്ലായിരുന്നു.Read More
അരവിന്ദ് കെജ്രിവാളിൻ്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിക്ക് (എഎപി) നേരെ പുതിയ ആക്രമണം അഴിച്ചുവിട്ട് ബിജെപി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാർക്കായി വ്യാജ വോട്ടർ കാർഡുകൾ ഉണ്ടാക്കി അവർക്ക് പിന്തുണ നൽകുന്നതായി ആരോപിച്ചു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കായി വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ രണ്ട് എഎപി എംഎൽഎമാരായ മൊഹീന്ദർ ഗോയലും ജയ് ഭഗവാൻ ഉപ്കറും പങ്കുണ്ടെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. “എന്തുകൊണ്ടാണ് ആം ആദ്മി പാർട്ടി നേതാക്കൾ രാജ്യസുരക്ഷയുമായി […]Read More
കോഴിക്കോട്: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ തിങ്കളാഴ്ച രാവിലെ ആറു മുതൽ പകൽ 12 വരെ അടച്ചിടും. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സിന്റെ നേതൃത്വത്തിലാണ് പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നതു്. കോഴിക്കോട് എലത്തൂർ എച്ച്പി ഡിപ്പോയിൽ ചർച്ചക്കെത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കൈയ്യേറ്റം ചെയ്തെന്നാരോപിച്ചാണ് സമരം. കോഴിക്കോട്ടെ പമ്പുകൾ ശനിയാഴ്ച വൈകിട്ട് നാലു മുതൽ ആറു വരെ അടച്ചിട്ടു. പെട്രോൾ പമ്പിൽ ഇന്ധനമെത്തിക്കുന്ന ടാങ്കർ ഡ്രൈവർമാർക്ക് ചായ പൈസ […]Read More
പത്തനംതിട്ട: രണ്ടു വർഷമായി അമ്പതിലധികംപേർ ലൈംഗികമായി ഉപദ്രവിച്ചെന്ന പ്രക്കാനം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 20 പേരെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. 13 വയസു മുതൽ പെൺകുട്ടിയുടെ സൃഹൃത്തായ സുബിനാണ് ആദ്യം പീഡിപ്പിച്ചത്. തുടർന്ന് കൂട്ടുകാർക്ക് കൈമാറുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമുള്ള കേസിൽ പട്ടിക വിഭാഗങ്ങൾക്കെതിരായഅതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും ചേർത്തിട്ടുണ്ട്. ഇതിനു പുറമെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.Read More
ന്യൂഡൽഹി: തലസ്ഥാനമായ ഡെൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. ഡൽഹിയിൽ പകൽസമയത്തെ ഉയർന്ന താപനില 17 ഡിഗ്രിയിലേക്ക് താഴ്ന്നു. കുറഞ്ഞ താപനില ഏഴു ഡിഗ്രിയാണ്. ശനിയാഴ്ച വൈകിട്ട് മഴ പെയ്തതോടെ തണുപ്പ് കടുത്തു. കടുത്ത മൂടൽമഞ്ഞ് റെയിൽ – റോഡ് – വിമാന ഗതാഗതത്തെ ബാധിച്ചു. ശൈത്യം കനത്തതോടെ കാലാവസ്ഥ വകുപ്പ് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ഡൽഹി വിമാനത്താവളത്തിൽ മഞ്ഞിനെ തുടർന്ന് ദൃശ്യപരിധി കുറഞ്ഞതോടെ 220 വിമാനങ്ങൾ വൈകി. […]Read More
