ന്യൂഡൽഹി: ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കുന്ന സ്പേഡെക്സ് ദൗത്യത്തിന്റെ പുതിയ വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഡോക്ക് ചെയ്യേണ്ട രണ്ട് ചെറിയ ബഹിരാകാശ പേടകങ്ങൾ 230 മീറ്റർ അകലെയാണെന്നും അവയുടെ സ്ഥിതി സാധാരണ ഗതിയിലാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. എല്ലാ സെൻസറുകളും വിലയിരുത്തി വരികയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. രണ്ട് ബഹിരാകാശ പേടകങ്ങളും 1.5 കിലോമീറ്റർ അകലെയാണെന്ന് വെള്ളിയാഴ്ച ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. പേടകങ്ങള്‍ ഹോൾഡ് മോഡിലാണെന്നും ശനിയാഴ്ച രാവിലെയോടെ 500 മീറ്ററിലേക്ക് കൂടുതൽ ഡ്രിഫ്റ്റ് കൈവരിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു.Read More
കൊച്ചി: ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെയും പൊലീസില്‍ പരാതി നൽകി ഹണി റോസ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് ഹണി റോസ് പരാതി നൽകിയത്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ഹണി റോസിന്റെ പരാതി. പിന്നാലെ പൊലീസ് കേസെടുത്തു. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി രാഹുൽ ഈശ്വർ കോടതിയെ സമീപിച്ചു. ‘രാഹുൽ ഈശ്വർ, ഞാനും എന്റെ കുടുബവും കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്ന് പോകുന്നത് അതിന് പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കൾ […]Read More
സിഎംആർഎൽ മാസപ്പടി കേസിൽ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സർക്കാർ. സി.എം.ആര്.എലും തമ്മിലുള്ള പണമിടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വാദങ്ങള്‍ സമര്‍പ്പിച്ച് കേന്ദ്രം. കേസില്‍ ജനുവരി 20-ന് വിധി വരാനിരിക്കെയാണ് ആദായ നികുതി വകുപ്പും എസ്.ഐഫ്.ഐ.ഓയും കോടതിയില്‍ വാദങ്ങള്‍ എഴുതി നല്‍കിയത്. സിഎംആർഎൽ നടത്തിയത് സങ്കൽപ്പത്തിനും അപ്പുറത്തുള്ള അഴിമതിയെന്ന് കേന്ദ്രം ദില്ലി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി നേരത്തെ ദില്ലി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. വിധിക്ക് […]Read More
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വാർത്താവതരണത്തിനിടെ ഒപ്പനയിൽ പങ്കെടുത്ത കുട്ടിയെപ്പറ്റി ദ്വയാർഥപ്രയോഗം നടത്തിയ ചാനലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു.അവതാരകൻ കെ അരുൺ കുമാർ കലോത്സവ വാർത്തയുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയാണ് വിവാദമായത്. ഇത് സംബന്ധിച്ച് ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയിൽ നിന്നും കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി.അപക്വമായ വാർത്താവതരണം വിവാദമായതോടെ ഇതിന്റെ വീഡിയോ ചാനൽ നീക്കം ചെയ്തു.Read More
തിരുവനന്തപുരം: ലോക്കോ പൈലറ്റുമാരുടെ തസ്തിക വെട്ടിച്ചുരുക്കി തിരുവനന്തപുരം ഡിവിഷൻ. നിലവിൽ പാസഞ്ചർ, എക്സ്പ്രസ് ടെയിനുകൾ ഓടിക്കാൻ 189സെറ്റ് ലോക്കോ പൈലറ്റുമാരാണുള്ളത്. ഇത് 182 ആക്കിയാണ് നിജപ്പെടുത്തിയത്. ഏഴ് സെറ്റിലായി 14 പേരുടെ തസ്തികയാണ് ഇല്ലാതാക്കിയത്. ഡ്യൂട്ടി പരിഷ്ക്കരിക്കുയും ചെയ്തു . ഉത്തർപ്രദേശിൽ നിന്ന് സമീപകാലത്തെത്തിയ ഡിവിഷണൽ മാനേജരുടെ നേതൃത്വത്തിലാണ് നടപടി. ലോക്കോ പൈലറ്റുമാരുടെ വിശ്രമം 16 മണിക്കൂറായി ചുരുങ്ങിRead More
ന്യൂയോർക്ക്: രഹസ്യബന്ധം വെളിപ്പെടുത്താതിരിക്കാൻ നടി സ്റ്റോമി ഡാനിയേൽസിന് പണം നൽകിയ കേസിൽ ഡോണൾഡ് ട്രംപിന് ശിക്ഷ വിധിച്ച് ന്യൂയോർക്ക് കോടതി. വിധി പറയുന്നത് നിർത്തിവയ്ക്കണമെന്ന ട്രംപിന്റെ അപേക്ഷ സുപ്രീംകോടതി വ്യാഴാഴ്ച തള്ളിയിരുന്നു.ഒമ്പത് ജഡ്ജിമാരിൽ അഞ്ചു പേരും ട്രംപിന്റെ അപേക്ഷയെ എതിർത്തു. തുടർന്നാണ് ട്രംപിനെ നിരുപാധികം വിട്ടയച്ചുള്ള ന്യൂയോർക്ക് കോടതിയുടെ വിധിപ്രസ്താവം.ഇതോടെ ഔദ്യോഗികമായി കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട് വൈറ്റ് ഹൗസിൽ എത്തുന്ന അമേരിക്കയുടെ ആദ്യ പ്രസിഡന്റാണ് ട്രoപ്. 20 നാണ് സത്യപ്രതിജ്ഞ. നിയുക്ത […]Read More
മഹാകുംഭ് നഗർ (യുപി): ഇസ്ലാം ആവിർഭാവത്തിന് വളരെ മുമ്പുതന്നെ, ഭഗവാൻ വിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കൽക്കിയുടെ ജന്മസ്ഥലമായി സംഭാൽ പ്രവചിക്കപ്പെട്ടിരുന്നുവെന്ന് യോഗി അവകാശപ്പെട്ടു. ഐൻ-ഇ-അക്ബരി പോലുള്ള ചരിത്ര രേഖകൾ ജുമാ മസ്ജിദ് നിർമിക്കാൻ 1526-ൽ ഒരു ശ്രീ ഹരി വിഷ്ണു ക്ഷേത്രം പൊളിച്ചുമാറ്റിയതായി പരാമർശിക്കുന്നുവെന്നും സ്ഥലം സ്വമേധയാ തിരികെ നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഷാഹി ജുമാ മസ്ജിദ് പോലെ തർക്കത്തിലുള്ള മതസ്ഥലങ്ങളില്‍ ജുഡീഷ്യൽ ഇടപെടൽ ആവശ്യമില്ല. പകരം, പരസ്പര അനുരഞ്ജനമാണ് വേണ്ടത്. ഇസ്ലാം മത വിശ്വാസികള്‍ സത്യം […]Read More
പത്തനംതിട്ടയിൽ 64 പേര് കായികതാരമായ പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയെന്ന കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതികളുടെ വിവരങ്ങള്‍ പെണ്‍കുട്ടി തന്നെ ഡയറിയിൽ എഴുതിവെച്ചിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തിൽ 15 പേർ ഇതുവരെ പിടിയിലായിട്ടുണ്ട്. കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടാകും. കുട്ടി അച്ഛന്റെ മൊബൈൽ ഫോണിലൂടെയാണ് പ്രതികളെ വിളിച്ചിരുന്നത്. ഫോണിൽ സേവ് ചെയ്തിരുന്ന നമ്പറുകളിൽ നിന്ന് പൊലീസ് 40ഓളം പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ശിശുക്ഷേമ സമിതിക്കു മുന്‍പാകെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തില്‍ […]Read More
തിരുവനന്തപുരം ബാലരാമപുരത്ത് അച്ഛന്റെ ആഗ്രഹപ്രകാരം ‘സമാധി’ ഇരുത്തി എന്ന വാദവുമായി മകൻ. ശേഷം പിതാവിരുന്ന സ്ഥലം സ്ലാബ് കൊണ്ട് മൂടി. മൂടാനുള്ള ഒരുക്കങ്ങൾ മാത്രമാണ് താൻ ചെയ്തത് എന്നും, മറ്റെല്ലാ ഒരുക്കങ്ങളും പിതാവ് കാലേകൂട്ടി ചെയ്തിരുന്നുവെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിതാവ് മരിച്ച വിവരം സമാധിയായി എന്ന നിലയിൽ രേഖപ്പെടുത്തിയ പോസ്റ്ററിലൂടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. ക്ഷേത്ര പൂജാരിയായിരുന്ന 78കാരനായ ഗോപൻ സ്വാമിയുടെ മരണമാണ് ഇത്തരത്തിൽ പുറംലോകം അറിയുന്നത്. ബിപിക്കുള്ള ഗുളികയും കഞ്ഞിയും കഴിച്ച് അച്ഛൻ സമാധിയായി’ […]Read More
പാലക്കാട്: പട്ടാമ്പിയിൽ ജപ്തി ഭയന്ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. കീഴായൂർ സ്വദേശിനി ജയ ആണ് മരിച്ചത്. 80 ശതമാനം പൊളളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷൊര്‍ണൂരിലെ സഹകരണ അര്‍ബന്‍ ബാങ്കില്‍ നിന്ന് ജപ്തിക്കായി ഉദ്യോഗസ്ഥര്‍ ജയയുടെ വീട്ടില്‍ എത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജയ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ പട്ടാമ്പി പൊലീസും തഹസില്‍ദാരും സ്ഥലത്തെത്തി ജപ്തി നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. 2015-ല്‍ ബാങ്കില്‍ നിന്ന് ജയയും കുടുംബവും രണ്ട് ലക്ഷം […]Read More
