വാളയാറിലെ മരണത്തിൽ എല്ലാവരെയും ഞെട്ടിച്ച് പെൺകുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതികളാക്കി സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം: വാളയാർ പീഡനക്കേസിൽ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം. ഇരുവർക്കുമെതിരെ ബലാത്സംഗ പ്രേരണാ കുറ്റം ചുമത്തിയാണ് കുറ്റപത്രം. അന്തിമ കുറ്റപത്രം എറണാകുളം സിബിഐ കോടതിയിൽ സമർപ്പിച്ചു. സിബിഐ തിരുവനന്തപുരം ക്രൈം യൂണിറ്റാണ് വാളയാർ കേസിൽ നിർണായക നീക്കം നടത്തി പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേർത്തത്. പീഡന വിവരം മറച്ചുവച്ചു എന്നതാണ് കുറ്റം. സംഭവം യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്നും കുറ്റപത്രത്തിൽ […]Read More
മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ശനങ്ങള് ആലപിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു. മലയാളത്തിന്റെ ഭാവഗായകന് പി ജയചന്ദ്രന് അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഒരു തവണ മികച്ച പിന്നണി ഗായകനുള്ള […]Read More
നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പരിപാടിയുടെ ദൃശ്യങ്ങൾ മുഴുവൻ പബ്ലിഷ് ചെയ്തിട്ടുണ്ടെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഭാരതീയ ന്യായ സംഹിത പ്രകാരം ചുമത്തിയ വകുപ്പുകള്‍ ജാമ്യം നിഷേധിക്കാന്‍ പോന്നതാണെന്ന് പ്രോസിക്യൂഷന് കോടതിയിൽ വാദിച്ചു. എന്നാല്‍ മോശമായി സംസാരിച്ചിട്ടില്ലെന്നും കേസിന് ആസ്പദമായ പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കിയിട്ടുണ്ടെന്നും പ്രതിഭാഗവും കോടതിയിൽ വാദിച്ചു. പല […]Read More
റോം: ഇറാൻ തടഞ്ഞുവച്ച ഇറ്റാലിയൻ മാധ്യമപ്രവർത്തക സെസിലിയ സാലയെ വിട്ടയച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റിപ്പോർട്ടിങ്ങിനായി തെഹ്റാനിൽ എത്തിയ സെസിലിയ ഡിസംബർ 10 നാണ് പൊലീസ് പിടിയിലായതു്. ഇറാനിയൻ എഞ്ചിനീയറെ യു എസ് നിർദ്ദേശപ്രകാരം ഇറ്റാലിയൻ പൊലീസ് മിലാനിൽവച്ച് അറസ്റ്റ് ചെയ്ത് മൂന്നു ദിവസത്തിനു ശേഷമാണ് സെസിലിയ സാലയെ ഇറാൻ അറസ്റ്റു ചെയതത്.Read More
ശബരിമല: പമ്പയിലെ സ്പോട്ട് ബുക്കിങ് കേന്ദ്രം നിലയ്ക്കലേക്ക് മാറ്റും. വരും ദിവസങ്ങളിൽ പമ്പയിൽ ഉണ്ടാകാനിടയുള്ള തിരക്ക് കണക്കിലെടുത്താണ് തീരുമാനം. വ്യാഴാഴ്ച മുതൽ പമ്പയിലെ ഏഴ് കൗണ്ടറും നിലയ്ക്കൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള 20,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ജർമൻ പന്തലിലേക്ക് മാറ്റും. മകരവിളക്കിന് നട തുറന്നതു മുതൽ ദിവസവും ഒരു ലക്ഷത്തോളം തീർഥാടകരാണ് ദർശനത്തിനെത്തുന്നത്. ദിവസം 5000 പേർക്ക് ബുക്കിങ് നൽകി കടത്തിവിടും. ബാക്കിയുള്ളവർക്ക് വിരിവയ്ക്കാൻ സൗകര്യമൊരുക്കും.Read More
ഫ്ലോറിഡ: രണ്ടാംപ്രാവശ്യവും അമേരിക്കയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുത്ത് അമേരിക്കയുടെ വിസ്തൃതി കൂട്ടുകയെന്ന ലക്ഷ്യം വെളിപ്പെടുത്തി ഡോണാൾഡ് ട്രംപ്. ഗ്രീൻലാൻഡും പാനമ കനാലും പിടിച്ചെടുക്കാൻ സൈനികശക്തി ഉപയോഗിക്കുന്നത് തള്ളിക്കളയാനാകില്ലെന്ന് ട്രംപ് പറഞ്ഞു. പാനമ കനാലും ഗ്രീൻലാൻഡും അമേരിക്കയുടെ നിയന്ത്രണത്തിലാകേണ്ടത് ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് ജയം കോൺഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഡൻമാർക്കിന്റെ ഭരണപ്രദേശമായ ഗ്രീൻലാൻഡിൽ അമേരിക്കയുടെ വലിയ സൈനികത്താവളമുണ്ട്.Read More
കിളിമാനൂർ: ഭൂരഹിതരും ഭവനരഹിതരുമായവർക്കുവേണ്ടി 25 വീടും അമിനിറ്റി സെന്ററുമടക്കം ലയൺസ് ലൈഫ് വില്ലേജ് ഒരുങ്ങുന്നു. ലയൺസ് ഇന്റർനാഷണൽ,തദ്ദേശ സ്ഥാപനങ്ങളുടെയുംലൈഫ് മിഷന്റേയും സഹകരണത്തോടെയാണ് നടപ്പാക്കുന്നതു്. വ്യാഴാഴ്ച രാവിലെ 10 ന് പോങ്ങനാട് എസ് എസ് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം ബി രാജേഷ് പദ്ധതിയുടെ ഉദ്ഘാടനവും കല്ലിടലും നിർവഹിക്കും.ഒ എസ് അംബിക എoഎൽഎ അധ്യക്ഷത വഹിക്കും.പദ്ധതി വിശദീകരണം ലയൺസ് ഡിസ്ട്രിക് ഗവർണർ എം എ വഹാബ് നിർവഹിക്കും. തെന്നൂരിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 1.43 […]Read More
തിരുമല തിരുപ്പതി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ റൂയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുണ്ഠ ഏകാദശി കൂപ്പൺ വിതരണത്തിനിടയാണ് തിക്കും തിരക്കും ഉണ്ടായത്. വിഷ്ണു നിവാസ് ഭാഗത്ത് ഇന്ന് വൈകിട്ടോടെയായിരുന്നു അപകടമുണ്ടായത്. മരിച്ചവരിൽ മൂന്നപേർ സ്ത്രീകളാണ്. ഒരാളെ തിരിച്ചറിഞ്ഞു. സേലം സ്വദേശി മല്ലികയാണ് മരിച്ചവരിൽ ഒരാള്‍. കൂപ്പൺ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകൾ ഉന്തി തള്ളി കയറുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ അപകടം ഉണ്ടാവുകയായിരുന്നു. തിരക്കിൽപ്പെട്ട് ആളുകൾ […]Read More
ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ്റെ ചുമതലയുള്ള വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്താഖിയുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചർച്ച നടത്തി. ഉഭയകക്ഷി ബന്ധവും പ്രാദേശിക സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചും ഇരുപക്ഷവും ദുബായിൽ നടന്ന ചർച്ചയിൽ പങ്കുവെച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അഫ്ഗാൻ ജനതയ്ക്ക് മാനുഷിക സഹായവും വികസന സഹായവും തുടർന്നും നൽകാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത മിസ്രി ആവർത്തിച്ചു. അഫ്ഗാനിസ്ഥാനുള്ള ഇന്ത്യയുടെ പിന്തുണ തുടരുന്നതിന് അഗാൻ നന്ദി പറഞ്ഞു. “വികസന പ്രവർത്തനങ്ങളുടെ നിലവിലെ ആവശ്യകത കണക്കിലെടുത്ത്, നിലവിലുള്ള മാനുഷിക സഹായ പരിപാടിക്ക് […]Read More
ന്യൂഡല്‍ഹി: ഡോ.വി നാരായണന് ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്മാന്. കന്യാകുമാരി സ്വദേശിയായ നാരായണന് നിലവില്‍ എല്‍പിഎസ് സി മേധാവിയാണ്. തിരുവനന്തപുരത്ത് വലിയമല ആസ്ഥാനവും ബെംഗളൂരുവില്‍ ഒരു യൂണിറ്റുമുള്ള ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ പ്രധാന കേന്ദ്രമായ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറാണ് വി. നാരായണന്. 1984ലാണ് നാരായണന് ഐഎസ്ആര്‍ഒയില്‍ ചേര്‍ന്നത്. റോക്കറ്റ് ആന്‍ഡ് സ്പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷന്‍ വിദഗ്ധനാണ് നാരായണന്. ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ (എല്പിഎസ്സി) ഡയറക്ടറാകുന്നതിന് മുമ്പ് വിവിധ പദവികളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഐഎസ്ആര്‍ഒയില്‍ […]Read More
