ഗാസയിലെ ഹമാസ് തലവൻ മുഹമ്മദ് സിൻവാർ ഇസ്രായേൽ സൈനിക നടപടിയിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മെയ് 28 ന് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മരിച്ച ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ ഇളയ സഹോദരനാണ് മുഹമ്മദ് സിൻവാർ. ഇസ്രായേലി ഇന്റലിജൻസ് ഏറ്റവും കൂടുതൽ തിരയുന്ന വ്യക്തികളിൽ ഒരാളായി മുഹമ്മദ് സിൻവാറെ കണക്കാക്കിയിരുന്നു. കഴിഞ്ഞ വർഷം ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടെ സഹോദരൻ യഹ്യ യുദ്ധത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മുഹമ്മദ് സിൻവാർ തീവ്രവാദ ഗ്രൂപ്പിനുള്ളിൽ പ്രശസ്തിയിലേക്ക് ഉയർന്നത്. 2024 […]Read More
*ഒന്നാം സമ്മാനം 12 കോടി D – 8096 ഏജൻസി വിറ്റ V D 204266 നമ്പർ ടിക്കറ്റിന്. ഇത്തവണത്തെ വിഷു ബമ്പറിൻ്റെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്. VD 204266 നമ്പർ ടിക്കറ്റുടമയ്ക്ക് 12 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിയ്ക്കുന്നത്. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം ബാക്കി അഞ്ചു പരമ്പരകളിൽ നിന്നുമായി അഞ്ചു ഭാഗ്യവാൻമാർക്കും ലഭിക്കും. ആകെ 45 ലക്ഷം ടിക്കറ്റുകൾ വിൽപ്പനക്കെത്തിയതിൽ 42,87,350 ടിക്കറ്റുകളും വിറ്റു പോയിരുന്നു. പാലക്കാട് […]Read More
കേരളതീരത്ത് അപകടത്തില്‍പെട്ട MSC ELSA 3 എന്ന കപ്പലിലെ കെമിക്കലുകളുടെ കൈകാര്യം ചെയ്യല്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചതനുസരിച്ച് വിദഗ്ധരുടെ യോഗം ചേര്‍ന്നു. ഈ വിഷയത്തില്‍ ആഗോള രംഗത്ത് അറിയപ്പെടുന്ന വിദഗ്ദ്ധൻ ഡോ. മുരളി തുമ്മാരുകുടി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ എന്നിവരും ആഗോള തലത്തിലെ വിദഗ്ധരും കേരള സര്‍ക്കാരില്‍ കപ്പല്‍ അപകടം കൈകാര്യം ചെയ്യുന്ന വകുപ്പുകളും ചേര്‍ന്നായിരുന്നു യോഗം. ഡോ. ഒലോഫ് ലൈഡൻ (മുൻ പ്രൊഫെസർ, വേൾഡ് മറീടൈം […]Read More
2024-25 സാമ്പത്തിക വർഷത്തെ (AY 2025-26) ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടി. ജൂലൈ 31ൽ നിന്ന് സെപ്തംബർ 15 വരെയാണ് നീട്ടിയത്. ഇത് സംബന്ധിച്ച് ആദായനികുതി വകുപ്പ് നോട്ടീസ് പുറപ്പെടുവിച്ച ആദായനികുതി റിട്ടേൺ ഫോമുകളുടെ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ ഉണ്ടായ കാലതാമസത്തെ തുടർന്നാണ് തീരുമാനം കൂടാതെ, ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള യൂട്ടിലിറ്റികളും ആദായനികുതി വകുപ്പ് ഇതുവരെ നൽകിയിട്ടില്ലRead More
വാതിൽപ്പടി വിതരണം ഊർജ്ജിതം: മന്ത്രി ജി.ആർ. അനിൽഗതാഗത കരാറുകാരുടെ സമരം അവസാനിച്ചുവെങ്കിലും കാലവർഷം കാരണം റേഷൻ വിതരണം പ്രതിസന്ധിയിലാണ് എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കനത്ത മഴയും കാറ്റും ചില സ്ഥലങ്ങളിലെ വാതിൽപ്പടി വിതരണത്തിൽ തടസ്സം സൃഷ്ടിച്ചെങ്കിലും ജൂൺ മാസത്തെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം നിലവിൽ 65 ശതമാനം പൂർത്തിയായിട്ടുണ്ട്. പൊതുവിതരണ കമ്മിഷണറും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടമായി മന്ത്രി നടത്തിയ അവലോകനയോഗത്തിൽ ഇക്കാര്യം സ്ഥിതീകരിച്ചു.മെയ് മാസത്തെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ […]Read More
ശതോത്തരസുവർണ്ണ ജൂബിലി തിളക്കത്തിൽ മഹാരാജാസ് കേരളത്തിലെ സാമൂഹിക സാംസ്കാരിക രംഗത്ത് ബൃഹത് സംഭാവനകൾ നൽകി രാജ്യത്തിൻ്റെ ചരിത്രത്തിൽ ഇടം പിടിച്ച കലാലയങ്ങളിൽ ഒന്നാണ് മഹാരാജാസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഹാരാജാസ് കോളേജിന്റെ ശതോത്തരസുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും പുതിയ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.ദേശീയ പ്രസ്ഥാനങ്ങളുടെ കാലം മുതൽ ഏറെ ശ്രദ്ധയാർജിച്ച കലാലയമാണ് മഹാരാജാസ്. ഖാദി പ്രചാരണം, ഹിന്ദി ഭാഷാ പ്രചാരണം തുടങ്ങിവയിൽ ശ്രദ്ധപുലർത്തി. അക്കാദമിക രംഗത്ത് എല്ലാ കാലത്തും ഉയർന്ന് നിൽക്കുന്ന മഹാരാജാസ് രാഷ്ട്രീയത്തിന്റെ പേരിലും […]Read More
തിരുവനന്തപുരം:വീടുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഏകീകൃത നമ്പർ (ഡിജി ഡോർ പിൻ) നടപ്പാക്കാൻ പദ്ധതിയുമായി ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം ). നിലവിൽ വൈദ്യുതി, വെള്ളം, ഇന്റർനെറ്റ് തുടങ്ങിയവയ്ക്ക് വ്യത്യസ്ത ഉപഭോക്തൃ നമ്പറാണ്. വീടിന് ഒരു ഡിജി ഡോർ പിൻ നമ്പർ നൽകി എല്ലാ സേവനങ്ങളും ഈ നമ്പറിൽ ഏകീകരിക്കാനാണ് ലക്ഷ്യമിടുന്നത്.ഇക്കാര്യം ചർച്ച ചെയ്യാൻ ഐകെഎം അധികൃതർ തിങ്കളാഴ്ച യോഗം ചേർന്നു. അടുത്ത ദിവസം പദ്ധതി നിർദ്ദേശം സർക്കാരിന് സമർപ്പിക്കുമെന്ന് ഐ ഐകെഎം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.സന്തോഷ് ബാബു […]Read More
ന്യൂഡൽഹി:രാജ്യത്ത് നിലവിൽ കോവിഡ് സ്ഥിരീകരിച്ചത് 1010 പേർക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കാണിതു്. ഞായറാഴ്ച ഇത് 257 മാത്രമായിരുന്നു. കർണാടകത്തിലും മഹാരാഷ്ട്രയിലും ഓരോ മരണം റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച ബീഹാറിൽ ഈ വർഷത്തെ കോവിഡ് വാർത്ത സ്ഥിരീകരിച്ചു. ഡൽഹിയിൽ ഒരാഴ്ചയ്ക്കുള്ളിൽ 100 പുതിയ രോഗികൾ റിപ്പോർട്ട് ചെയ്തു.ഇതേ കാലയളവിൽ കേരളത്തിലും 430ഉം മഹാരാഷ്ട്രയിൽ 209 പേർക്കും രോഗം സ്ഥിരീകരിച്ചു.Read More
ഫറോക്ക്:സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ അബ്ദുൾ റഹീമിന് 20 വർഷം തടവുശിക്ഷ. പൊതു അവകാശ നിയമപ്രകാരമാണ് ശിക്ഷ. 19 വർഷമായി ജയിലിലുള്ള റഹീമിന് അടുത്ത വർഷം ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങാം. തിങ്കളാഴ്ച രാവിലെ സിറ്റിങ്ങിൽ റഹീമും,പ്രതിഭാഗം അഭിഭാഷകരും,ഇന്ത്യൻ എംബസി പ്രതിനിധിയും,റഹീമിന്റെ കുടുംബത്തിന്റെ ഔദ്യോഗിക പ്രതിനിധിയും പങ്കെടുത്തു. ശിക്ഷായിളവിനായി അപ്പീൽ നൽകേണ്ടതില്ലെന്ന് റഹീം അറിയിച്ചു.Read More
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ ജീവനൊടുക്കി. ചിറയിൻകീഴ് വക്കത്താണ് സംഭവം. വക്കം ഫാർമേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാർ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിൻ (25), ആകാശ് (22) എന്നിവരാണ് മരിച്ചത്. നാല് മൃതദേഹങ്ങളും തൂങ്ങിയ നിലയിലായിരുന്നു. ഇന്ന് രാവിലെ നാട്ടുകാരാണ് കടയ്ക്കാവൂർ പൊലീസിനെ വിവരമറിയിച്ചത്. കടബാധ്യത ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. വെളിവിലാകം ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിലാണ് രാവിലെ 9 മണിയോടെ അയല്‍ക്കാര്‍ […]Read More
