ആറ്റിങ്ങൽ: മത്സ്യത്തൊഴിലാളികൾക്ക് ആശങ്കനിറച്ച് മുതലപ്പൊഴി തുറമുഖ ചാനലിൽ മണൽ മൂടി. 11വർഷങ്ങൾക്കു ശേഷമാണ് പൂർണമായി മണൽ കയറി പൊഴിമുഖം അടയുന്നത്. ചെറിയ ഡ്രഡ്ജറുപയോച്ച് മണൽനീക്കൽ നടന്നു വരുന്നതിനിടെയാണ് കൂടുതൽ മണൽത്തിട്ട കൾ രൂപം കൊണ്ടത്.ഇതോടെ വള്ളങ്ങൾക്ക് ഇതുവഴി കടന്നുപോകാനാവാത്ത സ്ഥിതിയായി. വേലിയറ്റ സമയങ്ങളിൽ തോടിന് സമാനമായ ഭാഗത്തുകൂടിയാണ് കുറച്ചു ദിവസങ്ങളായി തൊഴിലാളികൾ വള്ളങ്ങൾ കടലിലിറക്കിയിരുന്നത്. കഴിഞ്ഞ ദിവസത്തോടെ കവാടം പൂർണമായി മണൽ മൂടി.രണ്ടു ലക്ഷത്തിലധികം ക്യൂബിക്ക് മീറ്റർ മണലാണ് നീക്കേണ്ടതു്. 2024 […]Read More
പൊതുവിദ്യാഭ്യാസവകുപ്പിലെ കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന കീ ടു എൻട്രൻസ് പരിശീലന പരിപാടിയിൽ കീം (KEAM) വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവർക്ക് ഏപ്രിൽ 16 മുതൽ 19 വരെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മോഡൽ പരീക്ഷ എഴുതാം. കുട്ടികൾക്ക് ഈ ദിവസങ്ങളിൽ സൗകര്യപ്രദമായ സമയത്ത് 3 മണിക്കൂറാണ് ടെസ്റ്റ്. entrance.kite.kerala.gov.inഎന്ന സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മോക് ടെസ്റ്റിൽ പങ്കാളികളാവാം. കീം പരീക്ഷയുടെ അതേ മാതൃകയിൽ 150 ചോദ്യങ്ങളാണ് ഉണ്ടാവുക. ഫിസിക്സ് 45, കെമിസ്ട്രി 30, മാത്സ് 75 എന്നീ തരത്തിലാണ് ചോദ്യഘടന. ഇത് കുട്ടികൾക്ക് പരീക്ഷ […]Read More
ദമ്പതികള്‍ക്ക് പാസ്പോര്ട്ടില് പേര് ചേര്‍ക്കുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന് പകരം ഇനിമുതല്‍ സംയുക്ത പ്രസ്താവന മതിയെന്ന് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. ഭാര്യയുടെയോ, ഭര്‍ത്താവിന്റെയോ പേര് പാസ്പോര്ട്ടില് ചേര്‍ക്കേണ്ടി വരുമ്പോള്‍, ഫോട്ടോ പതിച്ച സംയുക്ത പ്രസ്താവന ഹാജരാക്കിയാല്‍ മതി. പുതിയ നയത്തിന്റെ വിശദമായ മാതൃക പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാസ്പോര്‍ട്ട് അപേക്ഷ നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സംയുക്ത പ്രസ്താവനയുടെ മാതൃക അനുബന്ധം (ജെ)യിലാണ് പ്രസിദ്ധീകരിച്ചത്. ഈ മാതൃക ഡൗണ്‍ലോഡ് ചെയ്ത് ഫോട്ടോ പതിപ്പിച്ച് പൂരിപ്പിച്ച് […]Read More
കൊച്ചി: സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില 70,000 തൊട്ടു. ഇന്ന് കേരളത്തിൽ സ്വർണത്തിന്റെ വില 70,160 രൂപയായി ഉയർന്നു. പവന് ഇന്ന് 200 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന് 25 രൂപ ഉയർന്ന് 8770 രൂപയായാണ് സ്വർണത്തിന്റെ വില ഉയർന്നത്. ലോകവിപണിയിലും കഴിഞ്ഞ ദിവസം സ്വർണം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്പോട്ട് ഗോൾഡിന്റെ വില വെള്ളിയാഴ് 3200 ഡോളർ കടന്നു. രണ്ട് ശതമാനം വർധനയാണ് സ്പോട്ട് ഗോൾഡിനുണ്ടായത്. 3,235 ഡോളറിലേക്കാണ് സ്പോട്ട് ഗോൾഡിന്റെ വില കയറിയത്. ഈയാഴ്ച്ച മാത്രം […]Read More
ബീജിങ്: അമേരിക്കയുടെ സമ്മർദതന്ത്രങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ,അമേരിക്കയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് ചൈന. മുമ്പ് പ്രഖ്യാപിച്ചിരുന്ന 84 ശതമാനമാണ് ഉയർത്തിയത്. ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസം മറ്റ് രാജ്യങ്ങൾക്ക് പ്രഖ്യാപിച്ച പ്രതികാരത്തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് തീരുവ 125 ശതമാനമായി ഉയർത്തി. മുമ്പ് പ്രഖ്യാപിച്ച 20 ശതമാനവും ചേർത്താൽ ചൈനയ്ക്കു മേൽ തീരുവ 145 […]Read More
ന്യൂഡൽഹി: ഏഷ്യയിലെ ഫുട്ബോൾ ശക്തികളെ നിർണയിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിന് ആതിഥേയരാവാൻ ഇന്ത്യ.അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മാർച്ച് 31 ന് അവസാനതീയതി കഴിഞ്ഞപ്പോൾ ഏഴ് അപക്ഷകളാണുള്ളത്. ഓസ്ട്രേലിയ,ഇന്തോനേഷ്യ, ദെക്ഷിണ കൊറിയ, കുവൈത്ത്, യുഎഇ എന്നിവർ രംഗത്തുണ്ട്. കിർഗിസ്ഥാനും, തജികിസ്ഥാനും, ഉസ്ബെകിസ്ഥാനും സംയുക്തമായാണ് അപേക്ഷിച്ചിട്ടുള്ളത്.Read More
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (IDSFFK) 2025 ജൂലൈ 18 മുതല്‍ 23 വരെ തിരുവനന്തപുരത്ത് നടക്കും. മേളയുടെ മത്സര വിഭാഗത്തിലേയ്ക്കുള്ള എന്‍ട്രികള്‍ മെയ് 5 വൈകുന്നേരം 5 മണി വരെ https://idsffk.in ല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഷോര്‍ട്ട് ഫിക്ഷന്‍ (60 മിനിറ്റില്‍ താഴെ), ഷോര്‍ട്ട് ഡോക്യുമെന്ററി (40 മിനിറ്റില്‍ താഴെ), ലോംഗ് ഡോക്യുമെന്ററി (40 മിനിറ്റിന് മേലെ), അനിമേഷന്‍, ക്യാമ്പസ് ഫിലിം, മലയാളം മത്സരേതരം എന്നീ വിഭാഗങ്ങളിലാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. 2024 […]Read More
എന്തിനെയും വക്രീകരിക്കാനുള്ള ശ്രമമാണ് നാട്ടിൽ നടക്കുന്നത്: പിണറായി വിജയൻ മലപ്പുറം വിവാദ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളി എല്ലാക്കാലവും മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഒരു മതത്തിനെതിരെയും അദ്ദേഹം നിലപാട് സ്വീകരിക്കില്ലെന്ന് വെള്ളാപ്പള്ളിയെ അറിയാവുന്നവർക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്എൻഡിപി യോഗത്തിൻ്റെയും എസ്എൻ ട്രസ്റ്റിൻ്റെയും തലപ്പത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളിയെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗുരു ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ കാലിക പ്രസ്ക്തമായി മുന്നോട്ടു കൊണ്ടുപോകാൻ എസ്എൻഡിപി ശ്രദ്ധിക്കണം. […]Read More
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാകുമ്പോൾ പ്രാദേശികമായി തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാക്കിയതായി തുറമുഖമന്ത്രി വി എൻ വാസവൻ. 774 പേർക്ക് നിയമനം നൽകി. അതിൽ 69 ശതമാനവും കേരളീയരാണ്. നിയമനം കിട്ടിയ 534 കേരളീയരിൽ 453 പേർ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. അതിൽ വിഴിഞ്ഞം നിവാസികളായ 286 പേരുണ്ട്. തൊഴിൽ ലഭിച്ചവരിൽ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളുമുണ്ട്.Read More
