നാറ്റോ മിസൈൽ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടിനിടെയാണ് റഷ്യആണവ മിസൈലുകൾ പരീക്ഷിച്ച് മോസ്കോ: ഉക്രയ്നുമായി യുദ്ധം മുറുകുന്നതിനിടെ ആണവമിസൈലുകൾ പരീക്ഷിച്ച് റഷ്യ. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചത്. നിരവധി തവണ പരീക്ഷണം നടത്തിയതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാറ്റോ മിസൈൽ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടിനിടെയാണിതു്.പ്രസിഡന്റ് വ്ലാളി മർ പുടിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരീക്ഷണമെന്നാണ് വിവരം. ഭീഷണിയും ശത്രുക്കളും ഏറി വരുന്നതിനാൽ എന്തിനും തയ്യാറായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് പുടിൻ പ്രതികരിച്ചു.Read More
ടെറസിന് മുകളിൽ നിന്നാണ് മകൻ ജെയ്തുവിന്റെ മൃതദേഹം കണ്ടെത്തിയത് തൃശൂർ: ഒല്ലൂരിൽ അമ്മയേയും മകനേയും വീടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് സൂചന. മേൽപ്പാലത്തിന് സമീപത്തെ വീടിനുള്ളിലാണ് കാട്ടികുളം അജയന്റെ ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ച 5 മണിയോടെ ഭർത്താവ് അജയനാണ് ഭാര്യ മിനിയെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് അയൽക്കാരെ വിവരമറിയിച്ചു.തുടർന്നുള്ള പരിശോധനയിൽ ടെറസിന് മുകളിൽ നിന്നാണ് മകൻ ജെയ്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. […]Read More
തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ വിഷയമാണെന്നും അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. തൃശൂർ പൂരം കലക്കലിൽ എന്ത് വേണമെങ്കിലും ചെയ്യട്ടെ. ആംബുലൻസിൽ വന്നിറങ്ങി എന്ന് പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ. ആ മൊഴിയിൽ എന്ത് കൊണ്ടാണ് പൊലീസ് കേസ് എടുക്കാത്തതെന്നും സുരേഷ് ഗോപി ചോദിച്ചു. തൃശൂര്‍ പൂരനഗരിയില്‍ ആംബുലന്‍സില്‍ കയറിയെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി സമ്മതിച്ചു. കാലിന് വയ്യായിരുന്നു. ആളുകള്‍ക്ക് ഇടയിലൂടെ നടക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. […]Read More
ദീപാവലി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പൗരന്മാർക്ക് ഊഷ്മളമായ ആശംസകൾ അറിയിച്ചു. “എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. ഈ ദിവ്യമായ വിളക്കുകളുടെ ഉത്സവത്തിൽ എല്ലാവർക്കും ആരോഗ്യവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജീവിതം ഞാൻ ആശംസിക്കുന്നു,” എക്സ് പോസേറ്റിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ സന്ദേശം. ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും അനുഗ്രഹത്താൽ എല്ലാവർക്കും ഐശ്വര്യമുണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.Read More
ന്യൂഡൽഹി: കൊളീജിയം നിർദ്ദേശിച്ച 5 ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ചു.ഹൈക്കോടതി രജിസ്ട്രാർ ജനറൽ പി കൃഷ്ണകുമാർ,ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ കെ വി ജയകുമാർ,ഹൈക്കോടതി ജില്ലാ ജുഡീഷ്യറി രജിസ്ട്രാർ ജോബിൻ സെബാസ്റ്റ്യൻ,കോഴിക്കോട് ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് എസ് മുരളീകൃഷ്ണ, തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് പി ബി ബാലകൃഷ്ണൻ എന്നിവരെ അഡീഷണൽ ജഡ്ജിമാരായി നിയമിക്കാമെന്ന കൊളീജിയം ശുപാർശ അംഗീകരിച്ചതായി കേന്ദ്ര നിയമമന്ത്രി അർജുൻറാം മേഘ്വാളണ് അറിയിച്ചതു്.അഞ്ചു പേരും ഉടൻ സത്യപ്രതിജ്ഞ ചെയ്യും.ഇതോടെ ഹൈക്കോടതിയിലെ […]Read More
നീലേശ്വരം:നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ പടക്കങ്ങൾ സൂക്ഷിച്ചതും വെടിക്കെട്ട് നടത്തിയതും അനുമതിയില്ലാതെയാണെന്ന് കാസർകോട് കലക്ടർ കെ ഇമ്പശേഖർ പറഞ്ഞു. പടക്കം സൂക്ഷിക്കുന്ന സ്ഥലവും പൊട്ടിക്കുന്ന സ്ഥലവും തമ്മിൽ കുറഞ്ഞത് 100 മീറ്റർ അകലമെങ്കിലും വേണമെന്നാണ് നിയമം. ഇവിടെ അഞ്ചു മീറ്റർ മാത്രം അകലമെ ഉണ്ടായിരുന്നുള്ളു. സംഭവത്തിൽ പൊലീസ് അന്വേഷണത്തിനു പുറമെ കലക്ടറും അന്വേഷണം പ്രഖ്യാപിച്ചു. എഡിഎം പി അഖിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് കലക്ടർ അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പയും പ്രത്യേക […]Read More
അഹമ്മദാബാദ്:ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ മോശം പ്രകടനത്തിന്റെ നിരാശ മായ്ച്ച് ഇന്ത്യൻ വനിതാ ടീം ഓപ്പണർ സ്മൃതി മന്ദാനയുടെ ഉശിരൻ സെഞ്ചുറി മികവിൽ ഇന്ത്യ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ ആറ് വിക്കറ്റിനാണ് ജയം. പരമ്പര 2-1 നാണ് ഹർമൻപ്രീത് കൗറും സംഘവും നേടിയത്.ആദ്യം ബോറ്റു ചെയ്ത ന്യൂസിലാൻഡ് 49.5 ഓവറിൽ 232 ന് പുറത്തായി. ഇന്ത്യ 44.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ജയം കണ്ടു. 122 പന്തിൽ 100 റണ്ണെടുത്ത മന്ദാന കളിയിലെ […]Read More
കൊച്ചി: കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. 7 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. പുക്കാട്ടുപടി ഭാഗത്തുനിന്ന് വന്ന ബസിലാണ് ടോറസ് ലോറി ഇടിച്ചത്. ടോറസ് ലോറി അമിത വേഗതയിലായിരുന്നുവെന്നും ഇതാണ് അപകടമുണ്ടാക്കിയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.Read More
2022 -ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട് എറണാകുളം: മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ (43) കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ള നിഷാദ് യൂസഫ് ഹരിപ്പാട് സ്വദേശിയാണ്. ചാവേർ, തല്ലുമാല, ഉണ്ട, വൺ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെയാണ് നിഷാദ് ശ്രദ്ധേയനായത്. ചിത്രീകരണം പുരോഗമച്ചികൊണ്ടിരിക്കുന്ന തരുൺ മൂർത്തി-മോഹൻലാൽ ചിത്രം, മമ്മൂട്ടി ചിത്രം […]Read More
റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകുക. എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിന് പിന്നാലെയാണ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ. ഇന്നലെ കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ നിന്നും ദിവ്യയെ പള്ളിക്കുന്നിലെ വനിത ജയിലിലെത്തിച്ചത്. അടുത്ത മാസം 12-ാം തിയതി വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കപ്പെട്ടാല്‍ പൊലീസിനോട് […]Read More
