കുസാറ്റ് എംപ്ളോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 15 ന് മെഗാ തൊഴിൽ മേള കുസാറ്റിൽ സംഘടിപ്പിക്കുന്നു. 10, 12, ഐടിഐ, ഡിപ്ളോമ, യുജി, പിജി,ബി ടെക്, എം ടെക്, ബി കോം, എം കോം, ബി എസ് സി, എം എസ് സി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം.വിശദ വിവരങ്ങൾക്ക്: www.empekm.in. ഫോൺ: 0484 2576756/8129793770Read More
ഡെറാഡൂൺ: തുഴച്ചിലിൽ നാല് മെഡലുമായി കേരളം. ദേശീയ ഗെയിംസിന്റെ ഒമ്പതാംദിനം ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും കേരളം തുഴഞ്ഞെടുത്തു. കേരളത്തിനാകെ ഒമ്പത് സ്വർണവും, ഒമ്പത് വെള്ളിയും, ആറ് വെങ്കലവും നേടി ഒമ്പതാം സ്ഥാനത്താണ്.54 മെഡലുകളുമായി കർണാടകം ഒന്നാം സ്ഥാനത്താണ്. ഫുട്ബോൾ സെമിയിൽ അസമിനെ 3 – 2 ന് തോൽപിച്ച് കേരളം ഫൈനലിലെത്തി.വനിതകളുടെ ഡബിൾ സ്കൾ വിഭാഗത്തിൽ കേരളത്തിന്റെ കെ ഗൗരി നന്ദയും, സാനിയ ജെ കൃഷ്ണയും വെള്ളി […]Read More
തിരുവനന്തപുരം: തന്റെ പേരിൽ പണം ആവശ്യപ്പെട്ട് വാട്സ് ആപ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി ധനവകുപ്പ് അഡീഷണൽ സെക്രട്ടറി എ ജയതിലക് ആഭ്യന്തര വകുപ്പിന് പരാതി നൽകി. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്കിടയിലാണ് സന്ദേശങ്ങൾ പ്രചരിക്കുന്നതെന്നും ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. സൈബർ പൊലീസ് പരാതി അന്വേഷിക്കും. ജയതിലകിന്റെ ചിത്രംവച്ച് വേറെ നമ്പരിൽ വാട്സ് ആപ് പ്രൊഫൈലുണ്ടാക്കിയാണ് അത്യാവശ്യത്തിനെന്ന പേരിൽ പണം ആവശ്യപ്പെട്ടത്.Read More
രാജ്യത്തെ മികച്ച സർവകലാശാലകളിലൊന്നായ കുസാറ്റിലെ യുജി, പിജി കോഴ്സുകൾക്ക് വ്യാഴാഴ്ച മുതൽ അപേക്ഷിക്കാം. 50 പോഗ്രാമുകളിലായി ഏഴായിരത്തി ആഞ്ഞൂറിലേറെ പേർക്ക് പഠനാവസരമൊരുക്കുന്ന സർവകലാശാല മുൻനിര വിദേശ സർവകലാശാലകൾ, വൻകിട വ്യവസായങ്ങൾ എന്നിവയുമായി സൗഹൃദക്കരാറുകൾ ഒപ്പിട്ടിട്ടുണ്ട്. കോഴ്സുകൾ യു ജി ബിടെക്, ബി വോക്, ബിബിഎൽ,എൽഎൽബി, ബി കോം, ബി എസ് സി. പി ജി എൽഎൽഎം, എംഎ,എംബിഎ, […]Read More
തിരുവനന്തപുരം: അർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കുമായുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആരോഗ്യം ആനന്ദം അകറ്റാം അർബുദം ജനകീയ ക്യാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യമന്ത്രി വീണാ ജോർജ് ആദ്യ ദിനം തന്നെ ക്യാൻസർ സ്ക്രീനിങ് നടത്തി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് മന്ത്രി സ്ക്രീനിങ് നടത്തിയത്. വിവിധ മേഖലയിലുള്ളവരെ ഇതിനായി ക്ഷണിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റും ഇട്ടിട്ടുണ്ട്. മന്ത്രിമാരായ ആർ ബിന്ദു, ജെ ചിഞ്ചു റാണി, ക്യാമ്പിന്റെ ഗുഡ്വിൽ അംബാസഡർ മഞ്ജു വാര്യർ, ചീഫ് […]Read More
തിരുവനന്തപുരം: ക്രിസ്മസ്-നവവത്സര ബമ്പര്‍ ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ (ഫെബ്രുവരി 05) ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കും ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനം 20 പേര്‍ക്കും ലഭിക്കും. ആറാം സമ്മാനം 5000 രൂപ വീതം 27,000 പേര്‍ക്കും […]Read More
റെയിൽവേയിൽ ലെവൽ വൺ ശമ്പള സ്കെയിലിലുള്ള തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗ്രൂപ്പ് ഡി എന്ന പേരിൽ മുമ്പ് അറിയപ്പെട്ടിരുന്ന തസ്തികകളാണിവ. മുഴുവൻ റെയിൽവേ സോണുകളിലായി 32,438 ഒഴിവിലേക്കാണ് റിക്രൂട്ട്മെന്റ് ബോർഡ് (RRB) അപക്ഷേ ക്ഷണിച്ചിട്ടുള്ളത്. യോഗ്യത:പത്താം ക്ലാസ് അല്ലെങ്കിൽ ഐടിഐ/നാഷണൽ അപ്രന്റീസ്ഷിപ്പ്. മലയാളത്തിലും പരീക്ഷയെഴുതാം. പ്രായപരിധി: 18-36 വയസ് .അപേക്ഷാ ഫീസ്: 500 രൂപ.അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 22. www.indianrailways.gov.inRead More
ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബിഒഎം) ഓഫീസർ ഒഴിവുകളിൽ നിയമനം നടത്തുന്നു.ആകെ ഒഴിവ് 172. യോഗ്യത: ബിരുദം/ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം. പ്രായപരിധി: 22-55 വയസ്.നിയമാനുസൃത ഇളവ് ലഭിക്കും.അപേക്ഷാ ഫീസ്: 1180 രൂപ. ഫെബ്രുവരി 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ് സൈറ്റ്:www.bankofmaharashtra. ReplyForwardAdd reactionRead More
ന്യൂഡൽഹി: ഡൽഹിയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം. ബുധനാഴ്ച വോട്ടെടുപ്പ്. ശനിയാഴ്ച വോട്ടെണ്ണും.ഡൽഹി ഭരണം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ എഎപിയും നീണ്ട ഇടവേളയ്ക്കുശേഷം തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപിയും പ്രചാരണത്തിൽ സജീവമായി. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഒറ്റ സീറ്റു പോലും ജയിക്കാത്ത കോൺഗ്രസ്സും തീവ്രമായ പ്രചാരണം നടത്തി. കഴിഞ്ഞ രണ്ട് സർക്കാരുകൾ സൽഹി നിവാസികൾക്ക് നൽകിയ സൗജന്യങ്ങൾ എടുത്തു പറഞ്ഞായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ എഎപി പ്രചാരണം. പിടിച്ചു നിൽക്കാൻ ഒട്ടനവധി സൗജന്യങ്ങൾ […]Read More
തിരുവനന്തപുരം: ശബരിമലയിൽ വിഷു വിനോടനുബന്ധിച്ച് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കും. സംഗമത്തിൽ അൻപതിലധികം രാജ്യങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ പങ്കെടുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾക്കായി പ്രത്യേക നിധി രൂപീകരിക്കും. സന്നദ്ധരായവരിൽ നിന്ന് സംഭാവന സ്വീകരിക്കും. വിഷുവിനോടനുബന്ധിച്ച് അയ്യപ്പ ചിത്രമുള്ള സ്വർണ ലോക്കറ്റ് പുറത്തിറക്കാനും തീരുമാനിച്ചു.രണ്ട്, നാല്,ആറ് ഗ്രാമും ഒരു പവനും തൂക്കമുള്ള ലോക്കറ്റ് നിർമ്മിക്കാനുള്ള ടെണ്ടർ നടപടി പൂർത്തിയായതായും […]Read More
