തിരുവനന്തപുരം:സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് 1600 രൂപവീതം ഈയാഴ്ച ലഭിക്കും. 26.62 ലക്ഷംപേരുടെ അക്കൗണ്ടിൽ തുകയെത്തും. ബാക്കി 35.38 ലക്ഷംപേർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിക്കും. ആകെ 62 ലക്ഷം പേർക്കാണ് പെൻഷൻ ലഭിക്കുക. സാമ്പത്തികപ്രയാസങ്ങൾക്കിടയിലും ക്ഷേമ പെൻഷൻ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ക്ഷേമ പെൻഷനുള്ള പണത്തിന്റെ 98 ശതമാനവും സംസ്ഥാന സർക്കാരാണ് നൽകുന്നത്. കേന്ദ്ര വിഹിതത്തിൽ 2023 ജൂലൈ മുതലുമുള്ള 375.57 കോടി രൂപ സെപ്തംബർ വരെ കുടിശ്ശികയുമാണ്.Read More
തിരുവനന്തപുരം:എല്ലാവർക്കും ഭൂമി,എല്ലാ ഭൂമിക്കും രേഖ,എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ” എന്റെ ഭൂമി”സംയോജിത പോർട്ടലിന്റെ സoസ്ഥാന ഉദ്ഘാടനം ചെവ്വാഴ്ച വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനാകും. റവന്യു,രജിസ്ട്രേഷൻ,സർവേ വകുപ്പുകൾ ചേർന്നാണ് സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം നടപ്പാക്കുന്നത്. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ഡിജിറ്റൽ സംവിധാനമാണിത്. ഭൂമി രജിസ്റ്റർ ചെയ്യാൻ ടെംപ്ലേറ്റ് സംവിധാനം, പ്രീമ്യൂട്ടേഷൻ സ്കെച്ച്,ബാധ്യതാ സർട്ടിഫിക്കറ്റ്, നികുതി അടവ്, ന്യായവില നിർണയം, ഓട്ടോ […]Read More
കൊച്ചി:ഇന്ത്യൻ വാച്ച് ബ്രാൻഡായ ടൈറ്റൻ പുതിയ സ്റ്റെല്ലർ 2.0 വാച്ച് ശേഖരം പുറത്തിറക്കി. വാച്ച് നിർമാണ വൈദഗ്ധ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നവയാണ് ഈ വാച്ചുകളെന്നും ഓപ്പൺ ഹാർട്ട്, മൾട്ടി ഫങ്ഷൻ,സൺമൂൺ, മൂൺ ഫെയ്സ് തുടങ്ങിയ ടൈറ്റന്റേതു മാത്രമായ ഓട്ടോമാറ്റിക് സവിശേഷതകൾ ഈ വാച്ചുകൾക്ക് സമാനതകളില്ലാത്ത കൃത്യത നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു. വില 10,195 രൂപയിൽ തുടങ്ങുന്നു.ടൈറ്റൻ സ്റ്റോറുകളിലും www.titan.co.in ലും ലഭ്യമാണ്.Read More
രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി വൈകിയാണ് സന്ദേശം എത്തിയത്. ഭീഷണി സന്ദേശം എത്തിയത് ഡൽഹിയിലും ഹൈദരാബാദിലുമാണ്. ഡല്‍ഹിയിലെ രണ്ട് സ്കൂളുകൾക്കും ഹൈദരാബാദിലെ ഒരു സ്കൂളിനുമാണ് ഭീഷണിസന്ദേശം ലഭിച്ചതെന്ന് ദേശീയ മാധ്യമമായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സ്കൂള്‍ മാനേജ്മെന്റുകള്‍ക്ക് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഡല്‍ഹി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്കൂളിനടുത്ത് ഞായറാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തിന് പിന്നാലെയാണ് ഭീഷണി സന്ദേശം.ഈ സ്ഫോടനത്തില്‍ പിന്നില്‍ ഖലിസ്താന്‍ […]Read More
ഒക്ടോബർ 21 ന് ന്യൂഡൽഹി വിമാനത്താവളത്തിൽ വച്ചാണ് നടൻ സൂര്യയെ കോൺഗ്രസ് നേതാവും എം എൽ എയുമായ രമേശ് ചെന്നിത്തല കണ്ടുമുട്ടിയത്. വിമാനത്താവളത്തിൽ വെച്ചെടുത്ത രണ്ട് ഫോട്ടോകൾ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിട്ടു. ജയ് ഭീം ചിത്രത്തെ അഭിനന്ദിച്ച ചെന്നിത്തല നടൻ്റെ സാമൂഹിക പ്രതിപദ്ധതയും അഭിനന്ദിക്കുകയും സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിയെന്ന് വിളിക്കുകയും ചെയ്തു. ജയ്ഭീമിലെ പ്രകടനം മാത്രം മതി സൂര്യയുടെ സമർപ്പണത്തെ അടയാളപ്പെടുത്താനെന്നും ചെന്നിത്തല കുറിച്ചു.Read More
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയത് തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തിൽ മറ്റ് മുറിവുകളോ അടയാളങ്ങളോ ഇല്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി. നവീൻ ബാബു മരണപ്പെടുന്നതിന് മുൻപ് അവസാന സന്ദേശമയച്ചത് കണ്ണൂർ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്കായിരുന്നു. ഭാര്യയുടെയും മകളുടെയും ഫോൺ നമ്പറുകൾ ആണ് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 4.58നാണ് ഫോണിൽ നിന്നും സന്ദേശം അയച്ചത്. എന്നാൽ. സന്ദേശം രാവിലെ ആറുമണിയോടെ മാത്രമായിരുന്നു […]Read More
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി പി വി അന്‍വര്‍ MLA . കോണ്‍ഗ്രസ് തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റാണ്.പ്രതിപക്ഷ നേതാവല്ല .തന്നെ പ്രകോപിപ്പിക്കാനാണ് സതീശന്റെ ശ്രമം. വിഡ്ഢികളുടെ ലോകത്താണ് സതീശനെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു . പാലക്കാട് കോൺഗ്രസിലെയും സിപിഎമ്മിലെയും വലിയൊരു വോട്ട് ബിജെപിക്ക് പോകും. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ചിലരുടെ മാത്രം തീരുമാനം ആണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ പരാജയപ്പെടുമെന്ന് ഇപ്പോള്‍ കോണ്‍ഗ്രസിന് മനസിലായി. ഡിഎംകെ മത്സരിച്ചത് കൊണ്ട് പാലക്കാട് ബിജെപി ജയിച്ചു എന്ന് […]Read More
ജക്കാർത്ത: ഇൻഡോനേഷ്യയുടെ എട്ടാമത്തെ പ്രസിഡന്റായി പ്രബോ വോ സുബിയാന്തോ ചുമതലയേറ്റു. മനുഷ്യ വകാശലംഘനങ്ങൾ ആരോപിക്കപ്പെട്ട മുൻ പ്രത്യകസേന കമാൻഡറായ പ്രബോ വോ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. മനുഷ്യവകാശലംഘനം നടത്തിയെന്നാരോപിച്ച് അമേരിക്ക സുബിയാ ന്തോക്കെതിരെ യാത്രാ നിരോധനം ഏർപ്പെട്ടുത്തായിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. 2014ലും 2019 ലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. തലസ്ഥാനമായ ജക്കാർത്തയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നാൽപതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തുRead More
കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പിപി ദിവ്യയെ സംരക്ഷിക്കില്ല. ആരോപണം ഉയർന്നപ്പോൾ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും ദിവ്യയെ മാറ്റിയതാണ്. കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ നിലപാട് വ്യക്തമാക്കി. ദിവ്യക്കെതിരെ കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്. അതിൽ ഒരുതരത്തിലുമുള്ള ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ല. ഇപ്പോൾ കെ നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം നിൽക്കേണ്ട സമയമാണെന്നും സർക്കാർ കുടുംബത്തിന് ഒപ്പം ഇല്ല എന്ന വ്യാഖ്യാനത്തിന് […]Read More
