പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കെതിരായ അൻവറിന്റെ ആരോപണങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി ശശി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാതൃകപരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവർ കൊടുക്കുന്ന പരാതികൾ അതേപോലെ പരിശോധിക്കാൻ അല്ല ശശി അവിടെ ഇരിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആരോപണം വന്നതുകൊണ്ട് മാത്രം ആരെയും ഒരു സ്ഥാനത്തു നിന്നും ഒഴിവാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിജിലൻസ് അന്വേഷണം പ്രാഥമികമായി നടക്കട്ടെ. കുറ്റക്കാരെങ്കിൽ നടപടി എടുക്കും. അങ്ങനെ എങ്കിൽ മാത്രമേ നടപടിയെടുക്കൂ […]Read More
കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കാന്‍സര്‍ രോഗബാധിതയായി ലിസി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ ആണ് പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയില്‍ തന്നെ സ്റ്റേജ് 4 കാന്‍സര്‍ ആണ് കണ്ടെത്തിയത്. സെപ്തംബര്‍ 3 ന് തുടര്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍. രാവിലെ 9 മതുല്‍ 12 വരെ കളമശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ […]Read More
കൊല്ലം:ഓയൂർ ഓട്ടു മലയിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ അച്ഛന്റെ രഹസ്യമൊഴി കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ബി രാജേഷ് 23 ന് രേഖപ്പെടുത്തും. കേസ് അന്വേഷിക്കുന്ന റൂറൽ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം കുട്ടിയുടെ അച്ഛന്റെ മൊഴിയെടുത്തിരുന്നു. ക്രിമിനൽ ചട്ടം 164-ാംവകുപ്പ് പ്രകാരമാണ് മൊഴി രേഖപ്പെടുത്തുന്നത്.അന്വേഷണം തൃപ്തികരമല്ലെന്ന വിധമുള്ള ഇദ്ദേഹത്തിന്റെ പരാമർശം ടി വി ചാനലുകളിൽ വന്നിരുന്നു. റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച മൊഴിയെടുത്തത്.പത്ത് ലക്ഷം രൂപയ്ക്കുവേണ്ടി […]Read More
തിരുവനന്തപുരം:ആധാരങ്ങളുടെ രജിസ്ട്രേഷൻ, കരാർ തുടങ്ങിയവ പൂർണമായും ഇ സ്റ്റാമ്പിങ്ങിലേക്ക് മാറുന്നു. 2017 മുതൽ ഒരു ലക്ഷത്തിനു മുകളിൽ മുദ്രപ്പത്രം ആവശ്യമുള്ള രജിസ്ട്രേഷന് ഇ സ്റ്റാമ്പ് ഉപയോഗിക്കുന്നുണ്ട്. മുദ്രപ്പത്രത്തിന്റെ അച്ചടിച്ചെലവ് ഒഴിവാക്കാനും ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനുമാണ് പുതിയ സംവിധാനം.ഇ സ്റ്റാമ്പ് വെണ്ടർമാർ വഴിയാണ് നൽകുക.സൈറ്റ് ലോഗിൻ ചെയ്യാൻ ഇവർക്ക് പാസ് വേർഡ് നൽകും.ഇ സ്റ്റാമ്പിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ പേരു്,മുദ്രപ്പത്രം എടുത്ത സ്ഥലം എന്നിവ അറിയാം.Read More
ഗാസ സിറ്റി:ലബനനെതിരായ ആക്രമണം തുടരുന്നതിനിടെ ഗാസയിലും ഇസ്രയേൽ സേനയുടെ ആക്രമണം. ജബലിയയിൽ ഒരു വീടിനുനേരെ നടന്ന ആക്രമണത്തിൽ ആറ് പേരും,അധിനിവേശ വെസ്റ്റ്ബാങ്കിൽ നടന്ന ആക്രമണത്തിൽ മൂന്നുപേരും കൊല്ലപ്പെട്ടു.കഴിഞ്ഞ ഒക്ടോബറിനുശേഷം 41,272 പലസ്തീൻ സ്വദേശികളാണ് കൊല്ലപ്പെട്ടതു്. ഇതിൽ 16400 പേർ കുട്ടികളാണ്. 95551 പേർക്ക് പരിക്കേറ്റു. അധിനിവേശ വെസ്റ്റ്ബാങ്കിൽ മാത്രം 10700 പേരെ ഇസ്രയേൽ സേന തടങ്കലിലാക്കി.Read More
കൊളംബൊ:ശ്രീലങ്കയിൽ ശനിയാഴ്ച പൊതുതെരഞ്ഞെടുപ്പ് നടക്കും. കനത്ത സുരക്ഷയാണ് ലങ്കയിലുടനീളം ഏർപ്പെടുത്തിയിട്ടുള്ളത്.39 പേരാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതു്. യുണൈറ്റഡ് നാഷണൽ പാർട്ടി നേതാവും നിലവിലെ പ്രസിഡന്റുമായ റനിൽ വിക്രമസിംഗെയ്ക്കാണ് മുൻതൂക്കം.സമാഗി ജന ബാലവേഗയ പാർട്ടി നേതാവും പ്രതിപക്ഷ നേതാവുമായ സജിത് പ്രേമദാസയും, ലങ്കൻ കമ്യൂണിസ്റ്റ് പാർട്ടിയായ ജനത വി മുക്തി പെരമുനയുടെ നേതാവ് അനുര കുമാര ദിസനായകെയും ഒപ്പത്തിനൊപ്പമുണ്ട്. കടുത്ത മാന്ദ്യത്തെത്തുടർന്നുണ്ടായ പ്രതിസന്ധിക്കും അട്ടിമറികൾക്കും ശേഷം നടക്കുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പാണിതു്.Read More
പ്രശസ്തമായ തിരുപ്പതി ലഡ്ഡൂവിൻ്റെ നിർമ്മാണത്തിൽ മൃഗക്കൊഴുപ്പും മറ്റ് നിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ വെള്ളിയാഴ്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനോട് സംസാരിക്കുകയും റിപ്പോർട്ട് തേടുകയും ചെയ്തു. റിപ്പോർട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ നദ്ദ പറഞ്ഞു. “ഞാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനോട് സംസാരിക്കുകയും ഇത് സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. […]Read More
മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണം പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (EY) കമ്പനിയിലെ മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണം രാജ്യമെമ്പാടും ചർച്ചയാവുകയാണ്. അമിത ജോലിഭാരമാണ് മകളുടെ മരണത്തിന് കാരണമെന്നാണ് അന്നയുടെ മാതാപിതാക്കൾ പറയുന്നത്. മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭാ കരന്തലജെ അന്വേഷണം പ്രഖ്യാപിച്ചു.Read More
ലെബനനില്‍ കഴിഞ്ഞ ദിവസം പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രാദേശിക കമ്പനിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ആണ് പേജറുകളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചതെന്ന് സംശയിക്കുന്നത്. സോഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡാണ് പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് കൈമാറിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. നോർവീജിയൻ പൗരത്വമുള്ള വയനാട് മാനന്തവാടി സ്വദേശിയായ റിന്സണ് ജോസിന്റെ കമ്പനിയാണ് നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ്. ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് റിന്സണ് എന്ന് ലിങ്ക്ഡിന്‍ അക്കൗണ്ടില്‍ വ്യക്തമാക്കുന്നു. […]Read More
നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ ഗുരുതരമായ പരാതി. 2014ൽ നടിയുടെ ബന്ധുവിനെ പ്രായപൂർത്തിയാകുന്നതിന് മുൻപ് ചെന്നൈയിൽ ഒരു സംഘത്തിന് മുന്നിൽ കാഴ്ചവച്ചുവെന്നാണ് ആരോപണം. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയായിരുന്നു പീഡനം. നിരവധി പെൺകുട്ടികളെ നടി ഇതുപോലെ പലർക്കും കാഴ്ചവെച്ചിട്ടുണ്ടെന്നും പരാതിയിൽ പറഞ്ഞു. Read More
