ലൈംഗികാതിക്രമണ കേസിൽ സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. കൊല്ലം പള്ളിത്തോട്ടം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഹൈക്കോടതി വി.കെ പ്രകാശിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി വി.കെ പ്രകാശ് മൊഴി നൽകി. 2022-ൽ കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ സിനിമയുടെ കഥ പറയാൻ എത്തിയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. അഭിനയത്തിൽ താൽപര്യമുണ്ടോ എന്ന് ചോദിച്ച് ഒരു സീൻ ചെയ്യാൻ ആവശ്യപ്പെടുന്നു. പിന്നാലെ ലൈംഗികമായി ആക്രമിക്കാൻ […]Read More
ചെന്നൈ: പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ യുവാവ് കൊലപ്പെടുത്തി. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ തൊറൈപാക്കം ഭാഗത്ത് വച്ച് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തൊറൈപാക്കം പൊലീസ് സ്യൂട്ട്കേസിൽ നിന്ന് യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെടുത്തു. തുടർന്ന് അന്വേഷണം നടത്തി. പ്രാഥമിക അന്വേഷണത്തിൽ മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സൂക്ഷിച്ചിരുന്ന സ്യൂട്ട്കേസ് തൊറൈപ്പാക്കത്തെ ഐ ടി ഇടനാഴിക്ക് സമീപമുള്ള ജനവാസകേന്ദ്രത്തിൽ ഉപേക്ഷിച്ചതാണെന്നും പൊലീസ് സംശയിക്കുന്നു.Read More
ന്യൂഡൽഹി:ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിത പൈലറ്റായി സ്ക്വാഡ്രൺ ലീഡർ മോഹന സിങ്. ഇന്ത്യൻ എയർ ഫോഴ്സിന്റെ ‘ഫൈ്ളയിങ് ബുള്ളറ്റ്സ്’ സ്ക്വാഡ്രണിന്റെ ഭാഗമായാണ് മോഹന ചരിത്രം സൃഷ്ടിച്ചത്. 32 വയസുകാരിയായ മോഹന സിങ് രാജസ്ഥാനിലെ ജുൻജുനു സ്വദേശിനിയാണ്. ജോധ്പൂരിൽ അടുത്തിടെ നടന്ന വ്യോമാഭ്യാസമായ തരംഗ് ശക്തിയുടെ ഭാഗമായും മോഹന പ്രവർത്തിച്ചു. ഇന്ത്യൻ വ്യോമസേനയിൽ നിന്ന് ഫൈറ്റർ പൈലറ്റുമാരായ ആദ്യ മൂന്നു വനിതകളിൽ ഒരാളാണ് മോഹന സിങ്.Read More
ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. നിലവിൽ കായിക മന്ത്രിയാണ് ഉദയനിധി. ലോക്സഭ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായ ഉദയനിധി ഡിഎംകെയുടെ സീറ്റു വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.Read More
ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി എരുമപ്പെട്ടിക്കടുത്ത് വേലൂർ പഞ്ചായത്തിലെ വെള്ളറക്കാട് തോന്നല്ലൂർ പുതുമന ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തു. ആദ്യമായാണ് ഇദ്ദേഹം മേൽശാന്തിയാകുന്നത്. സെപ്റ്റംബർ 30 ന് രാത്രി അത്താഴ പൂജയ്ക്കുശേഷം ചുമതലയേൽക്കും. ഒക്ടോബർ ഒന്നു മുതൽ ആറുമാസമാണ് പുതിയ മേൽശാന്തിയുടെ കാലാവധി. പുതുമന ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും പട്ടാമ്പി ആലമ്പിള്ളി മനയിലെ സാവിത്രിയുടെയും മകനാണ്.ആദ്യമായാണ് പുതുമന കൂടുംബത്തിൽ നിന്ന് ഒരാൾ മേൽശാന്തിയാകുന്നത്. എട്ടാമത്തെ തവണ അപേക്ഷിച്ചപ്പോഴാണ് തെരഞ്ഞെടുത്തത്.Read More
ന്യൂഡൽഹി:ജമ്മു കാശ്മീരിൽ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം നടന്ന ആദ്യ തെരഞ്ഞെപ്പിന്റെ ആദ്യ ഘട്ടത്തിൽ 58.85 ശതമാനം പോളിങ്. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ രാത്രി 7.30 ന് പുറത്തുവിട്ട കണക്കാണിതു്.ആദ്യഘട്ടത്തിൽ 24 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. കിഷ്ത്വാർ ജില്ലയിൽ 77.23 ശതമാനവും പുൽ വാമയിൽ 46.03 ശതമാനവും വോട്ട് രേഖപ്പെടുത്തി. ലോക്സഭ തെരഞ്ഞെടുപ്പിലെ 58.58 ശതമാനത്തെക്കാൾ ഉയർന്ന പോളിങ്ങാണ് ആദ്യ ഘട്ടത്തിലേത്. ഒമ്പത് വനിത സ്ഥാനാർഥികളടക്കം ആകെ 219 പേരാണ് ആദ്യ ഘട്ടത്തിൽ ജനവിധി തേടിയതു്. രാവിലെ 7 മണിക്കാരംഭിച്ച […]Read More
ലെബനനിൽ വീണ്ടും സ്ഫോടനം. വാക്കി ടോക്കികൾ പൊട്ടിത്തെറിച്ചാണ് ഇത്തവണ സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ലെബനന്റെ വിവിധ ഭാഗങ്ങളിൽ പേജറുകൾ പൊട്ടിത്തെറിച്ച് 12 പേർ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും സ്ഫോടനം നടന്നിരിക്കുന്നത്. രാജ്യത്തിൻ്റെ തെക്കൻ മേഖലയിലും തലസ്ഥാനമായ ബെയ്റൂട്ടിൻ്റെ പ്രാന്തപ്രദേശങ്ങളിലുമാണ് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്. ഹിസ്ബുള്ള നേതാക്കളുടെ സംസ്കാരചടങ്ങ് നടക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ചൊവ്വാഴ്ച ഉണ്ടായ […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണന കാർഡുകാർക്കുള്ള മസ്റ്ററിങ് ബുധനാഴ്ച ആരംഭിക്കും. മഞ്ഞ, പിങ്ക് കാർഡ് ഉടമകളും അംഗങ്ങളുമാണ് റേഷൻ കടകളിലെത്തി മസ്റ്ററിങ് നടത്തേണ്ടതു്. സെപ്റ്റംബർ 24 വരെ തിരുവനന്തപുരം ജില്ലക്കാർക്കുള്ള മസ്റ്ററിങ് നടക്കും. 25 മുതൽ ഒക്ടോബർ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ ജില്ലകളിലും ഒക്ടോബർ ഒന്നു മുതൽ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലുമാണ് മസ്റ്ററിങ്. ഒക്ടോബർ15നകം മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം.Read More
ന്യൂഡൽഹി:ഒരു പതിറ്റാണ്ടിനു ശേഷം ജമ്മു കാശ്മീർ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പിലേക്ക്.ആദ്യ ഘട്ടത്തിൽ 24 മണ്ഡലത്തിലേക്കുള്ള പോളിങ് ബുധനാഴ്ച രാവിലെ ഏഴിന് തുടങ്ങും. ഒമ്പത് വനിതാ സ്ഥാനാർഥികളടക്കം 219 പേരാണ് ജനവിധി തേടുന്നത്. 90 പേർ സ്വതന്ത്ര സ്ഥാനാർഥികളാണ്. 23.27 ലക്ഷമാണ് വോട്ടർമാർ. പിർപാഞ്ചൽ പർവത നിരക്ക് ഇരു വശത്തുമുള്ള ഏഴു ജില്ലകളിലാണ് 24 മണ്ഡലവും. സൈന്യത്തിനു പുറമെ കേന്ദ്ര-സംസ്ഥാന പൊലീസ് സേനകളും ത്രിതല സുരക്ഷയൊരുക്കുന്നുണ്ട്.Read More
കാരക്കാസ്:അമേരിക്കൻ നിർമ്മിത ആയുധ ശേഖരം വീണ്ടും വെനസ്വേലയിൽ നിന്ന് പിടികൂടി. സംഭവത്തിൽ സ്പാനിഷ് പൗരനേയും അമേരിക്കൻ നാവികനെയും കസ്റ്റഡിയിലെടുത്തതായി വെനസ്വേല പൊതുജനസുരക്ഷാമന്ത്രി ഡയസ് ഡാഡോ കാബെൽ അറിയിച്ചു. സിഐഎ ബന്ധം സംശയിക്കുന്ന ആറ് പേരെ 14 ന് അമേരിക്കൻ നിർമിത ആയുധങ്ങളുമായി പിടികൂടിയിരുന്നു.പിന്നാലെയാണ് തിങ്കളാഴ്ച കൂടുതൽ ആയുധം പിടിച്ചെടുത്തത്.യുഎസ്സ് ഉപയോഗിക്കുന്ന എം4 എ1 അടക്കമുള്ള തോക്കുകളാണ് പിടിച്ചെടുത്തത്.Read More
