ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്ന തൃശ്ശൂരിലെ പുലിക്കളി ഇന്ന്. ഏഴ് ടീമാണ് ഇക്കുറി പുലിക്കളിക്കുള്ളത്. പുലികളുടെ ചായം പൂശല്‍ ആരംഭിച്ചു. പുലിക്കളിയുടെ ഭാഗമായി സ്വരാജ് റൗണ്ടില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ മുതല്‍ സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ തേക്കിന്‍കാടും സ്വരാജ് റൗണ്ടിലെ വിവിധ മേഖലകളിലും വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ സ്വരാജ് റൗണ്ടിലേക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തും. വൈകുന്നേരം അഞ്ചുമണിക്കാണ് പുലിക്കളിയുടെ ഫ്ലാഗ് ഓഫ്.Read More
കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ വീഡിയോഗ്രഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. ക്ഷേത്ര നടപ്പന്തലിലെ വീഡിയോഗ്രഫി ആണ് കോടതി വിലക്കിയത്. വിവാഹച്ചടങ്ങുകൾക്കും മറ്റ് മതപരമായ ചടങ്ങുകൾക്കും അല്ലാതെ നടപ്പന്തലിൽ വീഡിയോഗ്രഫി അനുവദിക്കരുതെന്ന് ഇടക്കാല ഉത്തരവിൽ പറയുന്നു. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രഫിക്കും നിയന്ത്രണം ഏർപ്പെടുത്താൻ കോടതി നിർദേശം നൽകി. ഗുരുവായൂർ ക്ഷേത്രത്തിലോ ക്ഷേത്രപരിസരത്ത അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഭക്തരായ രണ്ടുപേർ സമർപ്പിച്ച റിട്ട് ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പിജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ […]Read More
ലെബനനില്‍ സന്ദേശങ്ങൾ കൈമാറാനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. സ്ഫോടനങ്ങളിൽ പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30നാണ് സംഭവം. മരണസംഖ്യ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്. ലെബനനിലും സിറിയയുടെ ചില ഭാഗങ്ങളിലും ഏതാണ്ട് ഒരേസമയം നൂറുകണക്കിന് ഹാൻഡ്ഹെൽഡ് പേജറുകളാണ് പൊട്ടിത്തെറിച്ചത്. പേജർ സ്ഫോടനത്തിൽ ഏകദേശം 2,800 പേർക്ക് പരിക്കേറ്റതായും അവരിൽ 200-ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ലെബനീസ് ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. പേജർ സ്ഫോടനത്തിന് പിന്നിൽ ഇസ്രയേലാണെന്ന് […]Read More
ന്യൂഡൽഹി:നികുതി ഒടുക്കല ടക്കമുള്ള പ്രത്യേക ഇടപാടുകൾക്ക് യുപിഐയിലൂടെ ഇനി മുതൽ അഞ്ചു ലക്ഷം രൂപ വരെ കൈമാറാം. യുപിഐ ഇടപാട് പരിധി ഉയർത്താനുള്ള നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നിർദ്ദേശത്തെ തുടർന്നാണിതു്. നിലവിൽ ഒരു ലക്ഷം രൂപയായിരുന്നു പരിധി. ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും.ആശുപത്രികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഓഹരി നിക്ഷേപം, ആർബിഐ റീട്ടെയിൽ ഡയറക്ട് സ്കീമുകൾ എന്നിവയിലേക്കുള്ള യുപിഐ ഇടപാടുകളുടെ പരിധിയും സമാനമായ രീതിയിൽ ഉയർത്തി.Read More
പുതിയ എംജി വിൻഡ് സർ വിപണിയിലിറക്കി മുംബൈ:ജെഎസ്ഡബ്യു എംജി മോട്ടോർ ഇന്ത്യ മാനുവൽ കോംപാക്ട് എസ് യുവിയുടെ വിലയിൽ രാജ്യത്തെ ആദ്യ ഇന്റലിജന്റ് ഇ- സിയുവി (ക്രോസ് ഓവർ യൂട്ടിലിറ്റി വെഹിക്കിൾ) വിൻഡ്സർ പുറത്തിറക്കി. സെഡാന്റെ യാത്ര സുഖവും എസ് യുവി യുടെ വിസ്തൃതിയും വാഗ്ദാനം ചെയ്യുന്ന ഈ വാഹനം എയ്റോഗ്ലൈഡ് ഡിസൈനിലാണ് സജ്ജമാക്കിയിരിക്കുന്നത്. 135 ഡിഗ്രി വരെ ചാരിയിരിക്കാനാവുന്ന എയ്റോ ലോഞ്ച് സീറ്റുകൾ, ഇൻഫിനിറ്റി വ്യൂ ഗ്ലാസ് റൂഫ്, 15.6 ഇഞ്ച് ഗ്രാൻഡ് വ്യൂ ടച്ച് […]Read More
തിരുവനന്തപുരം:സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊമ്പൻസിന് വിജയം. ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലെ ആരവങ്ങൾ സാക്ഷയാക്കി തൃശൂർ മാജിക് എഫ്സിയെ രണ്ടു ഗോളിന് കീഴടക്കി.15-ാം മിനിറ്റിൽ ടി എം വിഷ്ണുവും, 69-ാം മിനിറ്റിൽ ലാൽമംഗെയി സാംഗെയുമാണ് ഗോളടിച്ചത്. റഫറി യോട് തർക്കിച്ച തൃശൂർ ഗോളി സഞ്ജീവൻ ഘോഷിന് മഞ്ഞകാർഡ് കിട്ടി.ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ സമനിലയ്ക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.രണ്ടാം പകുതിയിൽ കൊമ്പൻസ് ലീഡ് ഉയർത്തി.തൃശൂർ മാജിക്കിന്റെ രണ്ടാം തോൽവിയാണിത്. നാളെ കാലിക്കറ്റ് ഫോഴ്സ് കൊച്ചിയെ നേരിടും.Read More
വത്തിക്കാൻ സിറ്റി: അമേരിക്കൻപ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇരു സ്ഥാനാർഥികളെയും മാർപാപ്പ വിമർശിച്ചു. കമല ഹാരിസും, ഡോണാൾഡ് ട്രംപും ജീവിതത്തിന് എതിരാണെന്നും രണ്ടു തിന്മകളിൽ ചെറു തിനെ തെരഞ്ഞെടുക്കു യാകും ഉചിതമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിച്ച് വത്തിക്കാനിലേക്ക് മടങ്ങവെ വിമാനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാർപാപ്പ.’ ഒരാൾ കുടിയേറ്റക്കാരെ കൈ വിടുന്നു, മറ്റൊരാൾ കുഞ്ഞുങ്ങളെ കൊല്ലുന്നു. രണ്ടും ജീവിതത്തിന് എതിരാണ്. ഇതിൽ ആര് വേണമെന്ന് ആലോചിച്ച് തീരുമാനിക്കുക’ എന്നായിരുന്നു മാർപാപ്പായുടെ പരാമർശം. ട്രംപിന്റെ കുടിയേറ്റ […]Read More
ശബരിമല: ശബരിമല സന്നിധാനത്തിൽ കളകാഭിഷേകത്തിനും,തീർഥാടകർക്ക് വിതരണം ചെയ്യാനുമുള്ള ചന്ദനം തിരുവോണദിവസം മുതൽ അവിടെത്തന്നെ തയ്യാറാക്കും. നിലവിൽ അരച്ച ചന്ദനം വാങ്ങിയാണ് ഉപയോഗിക്കുന്നതു്. ചന്ദനം അരയ്ക്കുന്ന യന്ത്രത്തിന്റെ പ്രവർത്തനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ബോർഡംഗം ജി സുന്ദരേശൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡിന്റെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിട്ടുള്ള ചന്ദന മുട്ടികളാണ് ഇനി മുതൽ അരച്ചു പയോഗിക്കുക. സ്റ്റോക്ക് തീരുന്ന മുറയ്ക്ക് മുട്ടികൾ വനം വകുപ്പിൽ നിന്ന് വാങ്ങും.Read More
മലപ്പുറം : വണ്ടൂർ തിരുവാലി പഞ്ചായത്തിലെ 4, 5, 6,7 വാർഡുകളും സമീപത്തെ മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടെയ്മെൻ്റ് സോണാക്കിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ നിപ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഏർപെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ വി.ആർ. വിനോദ് ഇന്നലെ തന്നെ അറിയിച്ചിരുന്നു. തിരുവാലി പഞ്ചായത്തിലാകെ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഇന്നലെ രാത്രിയോടെ മലപ്പുറത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. ഈ വാർഡുകളിൽ ഇന്നത്തെ നബിദിന ഘോഷയാത്രക്കും വിലക്കുണ്ടാവും. വണ്ടൂർ തിരുവാലി പഞ്ചായത്തിലെ നടുവത്ത് ചെമ്മരം ശാന്തിഗ്രാമം സ്വദേശിയായ […]Read More
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഡിജിപിയുടെ ശുപാർശയിൽ മുഖ്യമന്ത്രി ഇന്ന് തീരുമാനമെടുത്തേക്കും. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച അൻവറിൻ്റെ ആരോപണങ്ങളാണ് വിജിലൻസിന് കൈമാറണമെന്ന് ഡിജിപി ശുപാർശ ചെയ്തത്. സർക്കാരിന് കൈമാറിയ ശുപാർശയിൽ ഇതേവരെ നടപടിയെടുത്തുരുന്നില്ല. ഡൽഹിയിലായിരുന്ന മുഖ്യമന്ത്രി ഇന്നലെ തിരുവനന്തപുരത്ത് തിരിച്ചെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനം വൈകില്ലെന്ന പ്രതീക്ഷ. ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം തുടങ്ങി, അൻവർ മൊഴി നൽകിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് […]Read More
