അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ട്രംപിനുനേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ച അന്പത്തിയെട്ടുകാരനെ സീക്രട്ട് സര്‍വീസ് കസ്റ്റഡിയിലെടുത്തു. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപിന്റെ ഗോള്‍ഫ് ക്ലബിലാണ് ആക്രമണശ്രമമുണ്ടായത്. അക്രമിയില്‍ നിന്ന് AK47, ഗോപ്രോ ക്യാമറ എന്നിവ പൊലീസ് പിടികൂടി. ട്രംപ് ഗോള്‍ഫ് കളിക്കുന്നതിടിനെ അദ്ദേഹം നില്ക്കുന്നയിടത്തുനിന്ന് 400 മീറ്ററോളം അകലെ കുറ്റിച്ചെടികള്‍ക്കിടയില്‍ സംശയാസ്പദമായ ഒരു വസ്തു യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് കേസില്‍ നിര്‍ണായകമായത്. അത് സൂക്ഷ്മമായി നിരീക്ഷിച്ച യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് […]Read More
വണ്ടൂർ: മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് നിപാ ബാധിച്ച് മരിച്ചു. ബംഗളൂരുവിൽ സൈക്കോളജി വിദ്യാർഥിയായ ഇരുപത്തിമൂന്നുകാരനാണ് തിങ്കളാഴ്ച പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ മരിച്ചതു്. പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചിരുന്നു.രണ്ടു മാസം മുമ്പ് ബംഗളൂരുവിൽവച്ച് മഞ്ഞപ്പിത്തം ബാധിച്ച് നാട്ടിലെത്തിയ വിദ്യാർഥി അസുഖം ഭേദമായതോടെ തിരിച്ചു പോയി. താമസ സ്ഥലത്ത് തെന്നിവീണ് കാലിന് പരിക്കേറ്റ് വീണ്ടും നാട്ടിലെത്തി ചികിത്സ തേടി. ഇതിനിടെ നാലു ദിവസം മുമ്പ് പനി ബാധിച്ച് വണ്ടൂരിലെ സ്വകാര്യാശുപത്രയിലും തുടർന്ന് ഞായറാഴ്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. […]Read More
ശ്രീനഗർ: ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു. പത്താൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. നിരവധി ആയുധങ്ങളും പിടികൂടി. സൈന്യവും ജമ്മു കാശ്മീർ പൊലീസും സംയുക്തമായി വെള്ളിയാഴ്ച രാത്രിയോടെയാണ് ഓപ്പറേഷൻ തുടങ്ങിയത്. വെള്ളിയാഴ്ച കത്വ യിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. കിഷ്ത്വാറിലെ ചാത്രുവിൽ ഭീകരരുമായുള്ള ഏറ്റുമുലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ രണ്ടു സൈനികർ ചികിത്സയിലാണ്. ജമ്മു കാശ്മീർ തിരഞ്ഞെടുപ്പിലേക്ക് നീങ്ങവെയാണ് ആശങ്ക പടർത്തി ഭീകരാക്രമണം തുടരുന്നതു്. 16 മണ്ഡലങ്ങളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് […]Read More
കൽപ്പറ്റ:തിരുവോണനാളിൽ കൊച്ചി നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ളാസ്റ്റേഴ്സ് താരങ്ങളെ കൈപിടിച്ച് നടത്തുക വയനാട്ടിലെ ദുരന്തഭൂമിയായ ചൂരൽമലയിലെ കുട്ടികൾ. എട്ടിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ള 24 കുട്ടികൾ കളിക്കാർക്കൊപ്പം സ്റ്റേഡിയത്തിലെത്തുമ്പോൾ അതിജീവനത്തിനുള്ള പുതിയൊരു കാൽവെപ്പാവും. ഫുട്ബോളിലെ ഇഷ്ടതാരങ്ങളുടെ സാന്നിധ്യം സന്താഷവും ആത്മവിശ്വാസവും പകരുമെന്നാണ് പ്രതീക്ഷ. കേരള ബ്ലാസ്റ്റേഴ്സ് ഒരുമിച്ചോണം എന്ന ആശയത്തിലാണ് ദുരന്തമേഖലയിലെ കുട്ടികളെയും കൂടെ ചേർക്കുന്നത്. ടീം നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.Read More
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോപുര വാതിലിലൂടെ സൂര്യാസ്തമയം കാണുന്ന ദക്ഷിണായനത്തിലെ വിഷുവം 23ന്. കൊല്ലത്തിൽ രണ്ടു തവണ മാത്രം ദൃശ്യമാകുന്ന അപൂർവ കാഴ്ചയാണിത്. ക്ഷേത്ര ഗോപുരത്തിന് ഏഴ് നിലകളുണ്ട്. ഓരോ നിലയിലെ നടുവിലും ഇരുഭാഗത്തേക്കും കാണാവുന്ന വിധം വാതിലുകളുമുണ്ട്.എല്ലാ വർഷവും മാർച്ച് 21 നും, സെപ്റ്റംബർ 23നും ഈ ഗോപുര വാതിലുകളിലൂടെ അസ്തമയ സൂര്യന്റെ പ്രകാശം മറുഭാഗത്തെത്തും. സൂര്യന്റെ ഉത്തര-ദക്ഷിണ ഭ്രമണമാറ്റത്തിന് അനുസൃതമായാണ് ഗോപുരം നിർമ്മിച്ചിട്ടുള്ളതു്.എല്ലാവർഷവും നൂറു കണക്കിനാളുകളാണ് ഈ അപൂർവ കാഴ്ചകാണാൻ ക്ഷേത്ര പരിസരത്ത് എത്തുന്നതു്.Read More
ന്യൂഡൽഹി:കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ തലസ്ഥാനമായ പോർട്ട് ബ്ലയറിന്റെ പേര് ‘ശ്രീ വിജയപുരം’ എന്നാക്കി മാറ്റി കേന്ദ്ര സർക്കാർ. കൊളോണിയൽ മുദ്രകൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.ആഭ്യന്തര മന്ത്രി അമിത് ഷായാണ് പേരുമാറ്റo പ്രഖ്യാപിച്ചതു്.Read More
തിരുവനന്തപുരം:പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിങ് വെള്ളിയാഴ്ച രാവിനെ 11 മണിക്ക് വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മീഷൻ കോർട്ട് ഹാളിൽ നടത്തും.കുളത്തൂപ്പുഴ പഞ്ചായത്തിലെ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിൽ ജോലിചെയ്തു വരുന്ന മുത്തുരാജ സമുദായത്തിൽപ്പെട്ടവരെ ഒബിസി ലിസ്റ്റിൽ ഉൾപ്പെടുത്തുക, നായിഡു സമുദായത്തെ എസ്ഇബിസി വിഭാഗത്തിൽപ്പെടുത്തുക, പടയാച്ചി വിഭാഗത്തെ ഒഇസി ലിസ്റ്റിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കും.Read More
സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ച് രാജ്യം. ഇന്ന് രാവിലെ പത്ത് മണിയോടെ സിപിഎം ദേശീയ ആസ്ഥാനമായ ഏകെജി ഭവനിലേക്ക് എത്തിച്ച യെച്ചൂരിയുടെ ഭൌതി ശരീരം കാണാൻ രാവിലെ മുതൽ തന്നെ വലിത തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ പാര്‍ട്ടികളുടെ നേതാക്കളും മറ്റു ഉന്നതരും പൊതുജനങ്ങളും എകെജി ഭവനിലെത്തി യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ചു. തൻ്റെ മരണശേഷം മൃതശരീരം ഗവേഷണപഠനത്തിനായി എയിംസ് ആശുപത്രിക്ക് കൈമാറണമെന്നാണ് അദ്ദേഹം പ്രിയപ്പെട്ടവർക്ക് നൽകിയിരുന്ന നിർദ്ദേശം. കേരളത്തിലെ ഇടത് നേതാക്കൾ എല്ലാവരും തന്നെ ഇന്നലെ മുതൽ ഡൽഹി വസന്ത് കുഞ്ചിലെ […]Read More
ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയപ്പ് നൽകും. യെച്ചൂരിയുടെ വസതിയിൽ എത്തിച്ച മൃതശരീരം രാവിലെ 11 മണിക്ക് സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിലേക്ക് കൊണ്ടുപോകും. തുടർന്ന് പൊതുദർശനം നടക്കും. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പൊതുജനങ്ങളും യെച്ചൂരിക്ക് ആദരാഞ്ജലികൾ ആർപ്പിക്കും. എകെജി സെന്ററിൽ നിന്ന് ഉച്ചയോടെ മൃതദേഹം വിലാപയാത്രയായി 14 അശോക് റോഡ് വരെ കൊണ്ടുപോകും. വൈകിട്ട് 5 മണിയോടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി ഡൽഹി എയിംസിന് […]Read More
തിരുവനന്തപുരം:മിന്നൽ മോഡലിൽ കൂടുതൽ സൂപ്പർ ഡിലക്സ് ബസ് പുറത്തിറക്കാൻ കെഎസ്ആർടിസി. നിലവിലെ ബസുകൾ നവീകരിക്കാനുള്ള നടപടികളും ആരംഭിച്ചു. മിന്നലിനേക്കാൾ കൂടുതൽ സ്റ്റോപ്പുകൾ ഡീലക്സിലുണ്ടാകും. തിരുവനന്തപുരം – കോയമ്പത്തൂർ, തിരുവനന്തപുരം – പെരിന്തൽമണ്ണ, കൊട്ടാരക്കര – കോയമ്പത്തൂർ, തിരുവനന്തപുരം – പെരിന്തൽമണ്ണ – മാനന്തവാടി, മൂന്നാർ – കുമളി – കണ്ണൂർ തുടങ്ങിയ നിരവധി നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് പുതുതായി സർവ്വീസുകൾ ആരംഭിക്കും. പുതുതായി ആരംഭിക്കുന്ന എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് ഒക്ടോബർ ആദ്യം സർവീസ് ആരംഭിക്കും.Read More
