സിനിമയിൽ ലൈഗികാതിക്രമം ഉണ്ടെന്ന് സിനിമാ സാങ്കേതിക പ്രവര്ത്തകരുടെ സംഘടനയായ ഫെഫ്ക (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള). സ്ത്രീകൾ ലൈംഗികാതിക്രമം തുറന്ന് പറയാൻ തയ്യാറായതിൽ WCC യ്ക്ക് നിർണ്ണായക പങ്കുണ്ടെന്നും സംഘടന കൂട്ടിച്ചേർത്തു.അതേസമയം, സിനിമയിൽ നിന്നും വിലക്കിയെന്ന നടി പാർവ്വതി തിരുവോത്തിൻ്റെ ആരോപണം തെറ്റാണെന്ന് ഫെഫ്ക പറഞ്ഞു. ഓരോ പ്രോജക്ടുകളുമായി സമീപിക്കുമ്പോൾ പല കാരണങ്ങളാൽ സിനിമ ചെയ്യാൻ അവർ തയ്യാറായില്ലെന്നും സംഘടന വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചവരുടെ പേര് പുറത്തുവിടണമെന്നാവശ്യം ഉന്നയിച്ച ഫെഫ്ക കമ്മിറ്റിയെ വിമർശിച്ചു […]Read More
എഡിജിപി എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്. പി.വി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളിലാണ് നടപടി. ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം തുടങ്ങി, അൻവർ മൊഴി നൽകിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. ഡിജിപി സർക്കാരിന് നൽകിയിരിക്കുന്ന ശുപാർശ വിജിലൻസിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാവും കേസ് അന്വേഷിക്കുക. അതേസമയം […]Read More
70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ AB PM-JAY യുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്. 70 വയസിൽ കൂടുതലുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ വരുമാനം പരിഗണിക്കാതെ സൗജന്യ ആരോഗ്യ പരിരക്ഷ നൽകുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ( AB PM-JAY)യ്ക്ക് കീഴിലാണിത്. 4.5 കോടി കുടുംബങ്ങളിലെ ആറ് കോടി മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് […]Read More
ന്യൂഡൽഹി:പാരാലിമ്പിക്സിൽ മെഡൽ നേടിയ ഇന്ത്യൻ അത്ലറ്റുകൾക്ക് കേന്ദ്ര കായികമന്ത്രി മാൻ സൂഖ് മാൻഡവിയ പാരിതോഷികം പ്രഖ്യാപിച്ചു. സ്വർണം നേടിയവർക്ക് 75 ലക്ഷം രുപ നൽകും. വെള്ളി നേടിയവർക്ക് 50 ലക്ഷവും,വെങ്കല നേട്ടത്തിന് 30 ലക്ഷം രൂപയുമാണ് പാരിതോഷികം. ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് കായികതാരങ്ങൾ പാരീസിൽ കാഴ്ചവച്ചത്. ഏഴ് സ്വർണവും, ഒമ്പത് വെള്ളിയും, 13 വെങ്കലവും നേടി 29 മെഡലുമായി ഇന്ത്യ മെഡൽ പട്ടികയിൽ പതിനെട്ടാം സ്ഥാനത്തെത്തി.Read More
ടെൽ അവീവ്:ഗാസ മുനമ്പിൽ വെടിനിർത്തൽ നടപ്പാക്കി ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി താൽക്കാലിക ധാരണയാകാമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്.ആറാഴ്ചത്തേക്കെങ്കിലും വെടിനിർത്തിയാൽ ഹമാസ് ബന്ദികളാക്കിയവരിൽ ജീവനോടെ ശേഷിക്കുന്നവരെ മോചിപ്പിക്കാനാകും. വടക്ക് ലബനൻ അതിർത്തിയിലെ സംഘർഷത്തിനും അയവുണ്ടാകും.എന്നാൽ ശാശ്വത വെടിനിർത്തലിനെപ്പറ്റി ഉറപ്പ് നൽകാനാവില്ലെന്നും ഗാലന്റ് പറഞ്ഞു. മുനമ്പിലെ കടന്നാക്രമണം പൂർണ്ണമായും അവസാനിപ്പിക്കണമെന്ന ഹമാസിന്റെ ആവശ്യം ഇസ്രയേൽ അംഗീകരിക്കുന്നില്ല.Read More
തിരുവനന്തപുരം:മിന്നൽ മോഡലിൽ കൂടുതൽ സൂപ്പർ ഡിലക്സ് ബസ് പുറത്തിറക്കാൻ കെഎസ്ആർടിസി. നിലവിലെ ബസുകൾ നവീകരിക്കാനുള്ള നടപടികളും ആരംഭിച്ചു. മിന്നലിനേക്കാൾ കൂടുതൽ സ്റ്റോപ്പുകൾ ഡീലക്സിലുണ്ടാകും. തിരുവനന്തപുരം – കോയമ്പത്തൂർ, തിരുവനന്തപുരം – പെരിന്തൽമണ്ണ, കൊട്ടാരക്കര – കോയമ്പത്തൂർ, തിരുവനന്തപുരം – പെരിന്തൽമണ്ണ – മാനന്തവാടി, മൂന്നാർ – കുമളി – കണ്ണൂർ തുടങ്ങിയ നിരവധി നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് പുതുതായി സർവ്വീസുകൾ ആരംഭിക്കും. പുതുതായി ആരംഭിക്കുന്ന എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് ഒക്ടോബർ ആദ്യം സർവീസ് ആരംഭിക്കും.[11/09, 8:20 pm] […]Read More
ദിലി:തിങ്കളാഴ്ച കീഴക്കൻ ടി ടിമൊറിലെത്തിയ മാർപാപ്പയ്ക്ക് വൻ വരവേൽപ്പ്. വത്തിക്കാനുശേഷം ജനസംഖ്യയിൽ ഏറ്റവും കൂടുതൽ കത്തോലിക്കാ വിശ്വാസികളുള്ള രാജ്യമാണ് കിഴക്കൻ ടിമൊർ.പുതു തലമുറയ്ക്ക് സമാധാനപൂർണ്ണമായ ബാല്യം പ്രദാനം ചെയ്യേണ്ടതുണ്ടെന്നും മാർപാപ്പ പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്യ സമരത്തിൽ സുപ്രധാന പങ്കുവഹിച്ചതിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച കാർലോസ് ഷിമെഗെസ് ബെലൊ കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ അവകാശത്തെപ്പറ്റി മാർപാപ്പ എടുത്തു പറഞ്ഞതു്. മാർപാപ്പയുടെ രണ്ടു ദിവസത്തെ സന്ദർശനത്തിന് 100 കോടിയോളം രൂപ കിഴക്കൻ […]Read More
ജാവ 42 എഫ്ജെ ശ്രേണിയിൽ പുതിയ മോഡൽ മുംബൈ:ജാവ യെസ്ഡി, ബിഎസ്എ മോട്ടോർ സൈക്കിൾ ബ്രാൻഡുകളുടെ ഉടമകളായ ക്ലാസിക് ലെജൻഡ്സ് ജാവ 42 ലൈഫ് ശ്രേണിയിൽ പുതിയ മോഡൽ ‘ജാവ 42 എഫ്ജെ’ വിപണിയിൽ അവതരിപ്പിച്ചു. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ മോട്ടോർ സൈക്കിളിന് പുതിയ 350 ആൾഫ2 എൻജിനാണ് കരുത്തേകുന്നത്. ഇതു് 29.2 പിഎസ് പവറും 29.6 എൻഎം ടോർക്കും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 1440 എംഎം വീൽബേസും178 എംഎം ഗ്രൗണ്ട് […]Read More
