കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് റിപ്പോർട്ട് പുറത്തുവിടുന്നത് മാറ്റി വച്ചു. ഒരുപാട് മനുഷ്യരുടെ അനുഭവങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളതെന്നും അതിലെ വിവരങ്ങൾ പുറത്തുവന്നിട്ട് ചിലർക്കെങ്കിലും പ്രശ്നമുണ്ടായാൽ ആര് ഉത്തരവാദിത്തമേറ്റെടുക്കുമെന്നും നടി രഞ്ജിനി. റിപ്പോർട്ടിലെ ശുപാർശകൾ പരിശോധിക്കുന്നതിന് എന്റർടെയ്ൻമെന്റ് ട്രിബ്യൂണൽ വേണം. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് താൻ എതിരല്ലെന്നും എന്നാൽ മൊഴി കൊടുത്ത ആളെന്ന നിലയിൽ അതിലെ വിശദാംശങ്ങൾ അറിയാൻ നിയമപരമായ അവകാശമുണ്ടെന്നും രഞ്ജിനി മാധ്യമങ്ങളോട് പ്രതികരിച്ചു. റിപ്പോർട്ട് പുറത്തുവിടുന്നത് മാറ്റിവച്ചതിന് രഞ്ജിനി മുഖ്യമന്ത്രിക്ക് നന്ദി പ്രകടിപ്പിച്ചു. റിപ്പോർട്ട് പുറത്തു വിടാമെന്ന […]Read More
എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് കാന്താര സിനിമയിലെ നായകൻ ഋഷഭ് ഷെട്ടി ആണ്. കാന്താരയാണ് മികച്ച ജനപ്രിയ ചിത്രവും. മികച്ച നടിക്കുള്ള പുരസ്കാരം മാനസി പരേഖും നിത്യ മേനോനും പങ്കിട്ടു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. ആനന്ദ് ഏകര്‍ഷിയുടെ ആട്ടമാണ് മികച്ച ചിത്രം. തിരക്കഥക്കും ആട്ടത്തിനാണ് അവാര്‍ഡ്. എഡിറ്റിംഗിനും ആട്ടം അവാര്‍ഡ് നേടിയിട്ടുണ്ട്. സൗദി വെള്ളക്കയാണ് […]Read More
തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദി കോറാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ആടുജീവിതത്തിലൂടെ പൃഥ്വിരാജ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഉര്‍വശി (ഉള്ളൊഴുക്ക്), ബീന ആര് ചന്ദ്രന് (തടവ്) എന്നിവര്‍ മികച്ച നടിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ബ്ലെസിയാണ് മികച്ച സംവിധായകന്. മികച്ച സിനിമ, മികച്ച നടന് ഉള്‍പ്പടെ എട്ട് പുരസ്കാരങ്ങളുമായി ഏറ്റവും അധികം പുരസ്കാരങ്ങള്‍ നേടിയത് ആടുജീവിതമാണ്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് തീരുമാനിച്ചത്. […]Read More
കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ ധര്‍ണ നടക്കും. സംഭവത്തില്‍ ഐഎംഎ രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ്. നാളെ രാവിലെ 6 മണി മുതല്‍ 24 മണിക്കൂര്‍ സമരം ആരംഭിക്കും. ഒ പി ബഹിഷ്കരിച്ചുകൊണ്ട് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കും. അത്യാഹിത അടിയന്തര വിഭാഗങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. കൊല്‍ക്കത്തയില്‍ ഇന്ന് ബിജെപിയുടെ നേതൃത്വത്തില്‍ മെഴുകുതിരി മാര്‍ച്ചും നടക്കും. റസിഡന്റ് ഡോക്റ്ററെ ബാലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് ഡല്‍ഹിയില്‍ നിന്നുള്ള […]Read More
മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. തിരുവനന്തപുരം: തിരുവനന്തപുരം ബീമാ പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. ക്രിമിനല്‍ കേസ് പ്രതിയായ ഷിബിലിയാണ് കൊല്ലപ്പെട്ടത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പൗഡിക്കോണത്തെ ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയിയെ നടുറോഡില്‍ വെട്ടികൊലപ്പടുത്തിയത്. Read More
മലയാള സിനിമയ്ക്കും, സിനിമാരാധകര്‍ക്കും ഇന്ന് നിര്‍ണായകമായ ഒരു ദിവസമാണ്. ഇന്ന്, ആഗസ്റ്റ് 16 ന് സംസ്ഥാന – ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിയ്ക്കുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംസ്ഥാന പുരസ്കാരങ്ങള്‍ പ്രഖ്യാപിയ്ക്കുന്നത്. മൂന്ന് മണിയോടെ ദേശീയ പുരസ്കാരവും പ്രഖ്യാപിയ്ക്കും. മികച്ച സംവിധായകൻ, നടൻ, നടി തുടങ്ങിയ പുരസ്കാരങ്ങൾക്ക് അവസാന ഘട്ടത്തിലും വാശിയേറിയ മത്സരമാണ് നടക്കുന്നത്. സംവിധായകൻ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് സംസ്ഥാന പുരസ്കാര നിർണയം നടത്തുന്നത്. ആദ്യ ഘട്ടത്തിലെത്തിയ 160 സിനിമകളിൽ നിന്ന് 70 ശതമാനം സിനിമകളും […]Read More
ഗാസ: ഒക്ടോബർ ഏഴിന് ശേഷം ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ മരണസംഖ്യ 40,000 കടന്നു. ഗാസയിലെ ആരോഗ്യ മന്ത്രാലയമാണ് മരണസംഖ്യയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 40,005 ആണ് നിലവിലെ മരണസംഖ്യ. ഗാസയിലെ 23 ലക്ഷത്തോളം വരുന്ന ജനസംഖ്യയുടെ 1.7 ശതമാനം ആളുകളാണ് ഇതോടെ ഇസ്രായേൽ ആക്രമണങ്ങളിൽ മരിച്ചുവീണത്. ഇവരിൽ സ്ത്രീകളും കുട്ടികളുമാണ് കൂടുതൽ. ആശുപത്രികളിൽ രജിസ്റ്റർ ചെയ്ത കണക്കുകൾ മാത്രമാണ് ഇവ എന്നതിനാൽ അനൗദ്യോഗികമായി ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ഗാസയിലെ 60 ശതമാനത്തോളം […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്യത നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. കൊങ്കൺ മുതൽ ചക്രവാതചുഴി വരെ 1 .5 km ഉയരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു, ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നലൊട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് 15നും 17നും ഇടയിൽ […]Read More
പ്രധാനമന്ത്രി നരേന്ദ്ര മോദി, ചെങ്കോട്ടയിൽ നിന്നുള്ള തൻ്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്നതിനായുള്ള ശക്തമായ വാദം ഉന്നയിച്ചു, നിലവിലെ സിവിൽ കോഡിനെ “വർഗീയം” എന്ന് വിശേഷിപ്പിക്കുകയും മതേതര മൂല്യങ്ങൾക്കുവേണ്ടി വാദിക്കുകയും ചെയ്തു. “ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വീണ്ടും വീണ്ടും ചർച്ചകൾ നടത്തി, അത് പലതവണ ഉത്തരവുകൾ നൽകിയിട്ടുണ്ട്,” പ്രധാനമന്ത്രി മോദി പറഞ്ഞു. നിലവിലുള്ള സിവിൽ കോഡ് ഭിന്നിപ്പിക്കുന്നതാണെന്ന് അദ്ദേഹം വാദിച്ചു, “രാജ്യത്തിൻ്റെ വലിയൊരു വിഭാഗം വിശ്വസിക്കുന്നു-അത് ശരിയാണ്-നാം ജീവിക്കുന്ന […]Read More
സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തെക്കന്‍ ശ്രീലങ്കയ്ക്ക് മുകളില്‍ ചക്രവാത ചുഴിയും റായലസീമ മുതല്‍ കോമറിന് മേഖല വരെ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് മഴ. തുടര്‍ച്ചയായി മഴ കിട്ടിയ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം. അതിനിടെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി […]Read More
