തൃശൂർ പൂരം നടത്തിപ്പില്‍ ഇടപെടലുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് തൃശൂർ കളക്ടറേറ്റിൽ യോഗം വിളിച്ചു ചേര്‍ത്താണ് മന്ത്രി നടപടികള്‍ക്ക് തുടക്കമിട്ടത്. തൃശൂര്‍ പൂരം വെടിക്കെട്ട് ജനങ്ങള്‍ക്ക് കാണുന്നതിനുള്ള അസൗകര്യം ഒഴിവാക്കാന്‍ വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ഇന്നലെ പെസോ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി യോഗം വിളിച്ചത്. സിറ്റി പൊലീസ് കമ്മീഷണർ ആര് ഇളങ്കോ, പെസോ ഉദ്യോഗസ്ഥർ, പാറമേക്കാവ് – തിരുവമ്പാടി ദേവസ്വം ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. മന്ത്രി കെ […]Read More
കണ്ണൂർ: വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പുറത്തുവന്ന വിവാദ കാഫിർ സ്ക്രീൻ ഷോട്ട് സിപിഎം നേതാവ് കെ കെ ലതിക സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത് ശരിയായില്ലെന്നും അക്കാര്യം അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നതായും മുൻമന്ത്രിയും വടകര മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയുമായിരുന്ന കെ കെ ശൈലജ. സ്ക്രീൻ ഷോട്ട് എന്തിന് ഷെയർ ചെയ്തുവെന്ന് ചോദിച്ചപ്പോൾ ‘ഇങ്ങനെയെല്ലാം നടക്കുന്നുണ്ടെന്ന് പൊതുജനം അറിയണ്ടേ’ എന്നാണ് അന്ന് ലതിക എന്നോട് പറഞ്ഞത്. കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണമെന്നും ഒപ്പം തനിക്കെതിരെ നടത്തിയ മറ്റ് ആരോപണങ്ങൾ സൃഷ്ടിച്ചവരും […]Read More
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസ്താവന പുറത്തിറക്കി. അവാമി ലീഗിനെതിരായ അട്ടിമറി തൻ്റെ പിതാവും ബംഗ്ലാദേശിൻ്റെ സ്ഥാപക പ്രസിഡൻ്റുമായ ബംഗബന്ധു ഷെയ്ഖ് മുജിബുർ റഹ്മാനോടും ത്യാഗം ചെയ്ത നിരവധി രക്തസാക്ഷികളോടും ചെയ്ത കടുത്ത അപമാനമാണെന്ന് വിശേഷിപ്പിച്ചു. രാഷ്ട്രപിതാവ് ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാൻ, അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ ആത്മാഭിമാനം നേടുകയും ഒരു സ്വതന്ത്ര രാജ്യം നേടുകയും ചെയ്ത രാഷ്ട്രപിതാവാണെന്നും അവർ പറഞ്ഞു. മകൻ സജീബ് വാസേദിൻ്റെ എക്സ് പോസ്റ്റിലൂടെയായിരുന്നു ഷെയ്ഖ് […]Read More
82 പേജുകൾ ഒഴിവാകും, ഒരാഴ്ചയ്ക്ക് ശേഷമാകും റിപ്പോർട്ട് പുറത്ത് വിടുക ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് തള്ളിയത്. റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ പുറത്തുവിടരുതെന്ന ആവശ്യമാണ് ഹൈക്കോടതി നിരസിച്ചത്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. ജസ്റ്റിസ് വിജി അരുണാണ് ഹർജി തള്ളി വിധി പ്രസ്താവിച്ചത്. റിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ പുറത്തുവരാൻ ഇതിലൂടെ വഴിയൊരുങ്ങി. റിപ്പോർട്ട് ഒരാഴ്ചക്ക് ശേഷമേ പുറത്തുവിടാവൂ എന്നും […]Read More
പതഞ്ജലി ആയുർവേദ ഉൽപന്നങ്ങളെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും മറ്റ് അവകാശവാദങ്ങളും നൽകുന്നത് തടയാൻ യോഗ ഗുരു ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണയ്ക്കും എതിരായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു. ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് മെയ് 14ന് കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിച്ചത്. കൊവിഡ് വാക്സിനേഷൻ ഡ്രൈവിനും മോഡേൺ മെഡിസിനും എതിരെ പതഞ്ജലി അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സമർപ്പിച്ച ഹർജിയിലാണ് കേസ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പതഞ്ജലി […]Read More
ആലപ്പുഴയിലെ നവജാത ശിശുവിൻ്റെ മരണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കേസിൽ മൂന്ന് പേരുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിരുന്നു. യുവതിയെ ചികിൽസിക്കുന്ന ഡോക്ടറുടെ മൊഴിയാണ് കേസിന് കൂടുതൽ സഹായകമായത്. പിഞ്ചുകുഞ്ഞിൻ്റെ മരണം കൊലപാതകമാണെന്നാണ് പ്രാധമിക നിഗമനം. എന്നാൽ കൂടുതൽ തെളിവുകൾ ലഭിക്കാതെ ഉറപ്പിക്കാൻ സാധിക്കില്ലെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ഏഴിനു പുലർച്ചെ ഒന്നരയ്ക്ക് വീട്ടിൽവെച്ചാണ് പെൺകുഞ്ഞിനെ പ്രസവിക്കുന്നത്. കുഞ്ഞിൻ്റെ മൃതദേഹം തകഴി കുന്നുമ്മയിൽ പാടശേഖരത്തിൻ്റെ പുറംബണ്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം യുവതിയുടെ […]Read More
മോദി സർക്കാരിന്റെനടപടിയെപ്രശംസിച്ച് ശശി തരൂർ എംപി. ബംഗ്ലാദേശിൽ നിന്നും പലായനം ചെയ്ത മുൻ പ്രധാനമന്ത്രിഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകിയ മോദി സർക്കാരിന്റെനടപടിയെ തിരുവനന്തപുരം എം പി യും കോൺഗ്രസ്സ് നേതാവുമായശശി തരൂർ പ്രശംസിച്ചു .ഇന്ത്യ ഹസീനയെ സഹായിച്ചിരുന്നില്ല എങ്കിൽഅത് നമുക്ക് പ്രതികൂലമായി മാറുമായിരുന്നു .അവരെ ഇന്ത്യയിൽ എത്തിച്ചുസുരക്ഷ ഉറപ്പാക്കുന്നതിലൂടെ ശരിയായ കാര്യമാണ് മോദി സർക്കാർ ചെയ്തത് .ബംഗ്ലാദേശിലെ അക്രമങ്ങളിൽ പാകിസ്ഥാനും ചൈനക്കും പങ്കുണ്ടായിരിക്കും എന്നും ശശി തരൂർ എംപി. പറഞ്ഞുRead More
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയ്ക്കും മലപ്പുറത്തിനും പുറമേ പത്തനംതിട്ട ജില്ലയില്‍ കൂടി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയില്‍ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് ഓറഞ്ച് അലര്‍ട്ട് ആയി മാറി. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് , കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മണ്ണിടിച്ചില്‍ ദുരന്തം മൂലം കേരളത്തിന്റെ നോവായി മാറിയ വയനാട് മേപ്പാടിയില്‍ ഇന്ന് ഉച്ചയ്ക്ക് […]Read More
വയനാട് ജില്ലയിലെ മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും ഈടു നല്കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു. കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 30.07.2024-ന് നല്‍കിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാര്‍ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്.Read More
ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു. തിരുട്ടാണിയിൽ ഞായറാഴ്ച വൈകിട്ടോടെയാണ് അപകടം. ആന്ധ്രാ സ്വദേശികളായ കുർദാൻ, യുകേഷ്, നിതീഷ്, നിതീഷ് വർമ, രാംകോമൻ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചൈതന്യ, വിഷ്ണു എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചെന്നൈ എസ്ആർഎം കോളേജിലെ എഞ്ചിനീയറിങ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.Read More
