വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പുലികളി ഒഴിവാക്കിയ തൃശ്ശൂർ കോർപ്പറേഷൻ തീരുമാനം പുനഃ പരിശോധിക്കണമെന്ന് പുലികളി സംഘങ്ങളുടെ സംയുക്തയോഗം. ഒരുക്കങ്ങൾ പൂർത്തിയാക്കിയതിനാൽ പുലികളി ഉപേക്ഷിച്ചാൽ സംഘങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും. സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തണമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഓണാഘോഷത്തോടനുബന്ധിച്ച് നാലോണനാളിൽ നഗരത്തിൽ നടത്തുന്ന പുലികളി ആഘോഷത്തിന്റെ പ്രവർത്തനങ്ങൾ പാതിവഴിയാണിപ്പോൾ. സംഘാടകസമിതി രൂപീകരിച്ചു. രജിസ്ട്രേഷൻ പൂർത്തിയാക്കി. പല സമിതികളും ഫ്ളക്സുകളും നോട്ടീസും ഇറക്കി. എന്നാൽ കൂടിയാലോചനകൾ ഇല്ലാതെ പുലികളി വേണ്ടെന്നു വയ്ക്കുകയായിരുന്നു എന്നാണ് പുലിക്കളി […]Read More
ബംഗ്ലാദേശില്‍ നടന്ന സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ അമേരിക്കയെന്ന് ഷെയ്ഖ് ഹസീന. തന്റെ സർക്കാരിന്റെ പതനത്തിന് പിന്നിൽ അമേരിക്ക. രാജിവച്ചത് അക്രമങ്ങളിൽ കൂടുതൽപേർ മരിക്കുന്നത് ഒഴിവാക്കാൻ. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗത്തിലെ വിവരങ്ങള്‍ പുറത്ത്. ബംഗ്ലാദേശില്‍ ഭരണമാറ്റമുണ്ടാകാനായി അമേരിക്ക ആസൂത്രിതമായ നീക്കം നടത്തി. സെന്റ് മാര്ട്ടിന് ദ്വീപിന്റെ പരമാധികാരം അടിയറവെക്കുകയും ബംഗാള്‍ ഉള്‍ക്കടലിനുമേല്‍ അധികാരം സ്ഥാപിക്കാന്‍ അമേരിക്കയെ അനുവദിക്കുകയും ചെയ്തിരുന്നെങ്കില്‍ എനിക്ക് അധികാരത്തില്‍ തുടരാന്‍ കഴിയുമായിരുന്നു. ഷെയ്ഖ് ഹസീനയുമായി അടുത്ത വൃത്തങ്ങളാണ് പ്രസംഗത്തിലെ വിവരങ്ങള്‍ […]Read More
തമിഴ്നാട്ടിലെ ആവഡിയിൽ അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് 25 കാരനായ ശുചീകരണ തൊഴിലാളി മരിച്ചു. ചെന്നൈ ആവഡിയിലാണ് സംഭവം. ഡ്രെയിനേജ് സംവിധാനത്തിലെ തടസ്സം നീക്കാൻ ഗോപിനാഥ് എന്ന തൊഴിലാളി മാൻഹോളിൽ ഇറങ്ങുകയായിരുന്നു. പെട്ടെന്ന് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തിരികെ കയറാൻ ശ്രമിച്ചെങ്കിലും ബോധം നഷ്ടപ്പെട്ട് ഡ്രെയിനേജിലേക്ക് വീഴുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തി ഗോപിനാഥിനെ പുറത്തെടുത്തു. എന്നാൽ മെഡിക്കൽ സംഘം മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ആവഡി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.Read More
ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി പോലീസ്. ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശിനിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചിട്ടതായി പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ കാമുകന് ഉള്‍പ്പെടെ രണ്ടുപേരെ പൂച്ചാക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. അവിവാഹിതയാണ് യുവതിയെന്നു പോലീസ്. സംഭവത്തിൽ ആൺ സുഹൃത്ത് ഉൾപ്പെടെ രണ്ടുപേർ കസ്റ്റഡിയിൽ. കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കുകയാണ് പോലീസ്. തകഴി കുന്നുമ്മലിലാണ് ശിശുവിനെ കുഴിച്ചുമൂടിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിന്റെ മൃതദേഹം യുവതിയുടെ ആൺസുഹൃത്തിനെ ഏൽപ്പിച്ചതായും അയാളും സുഹൃത്തും […]Read More
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് ചുറ്റുമുള്ള പ്രദേശങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി ചൂരൽമലയിലെ ദുരന്തഭൂമിയിലൂടെ ഏറെ നേരം നടന്നു കണ്ടു. 400 ഓളം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത മാരകമായ ഉരുൾപൊട്ടൽ ഉണ്ടായ വയനാട് ജില്ലയിലെ ചൂരൽമല പ്രദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സന്ദർശിച്ചു. മേഖലയിൽ വ്യോമനിരീക്ഷണം നടത്തിയ അദ്ദേഹം ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരേയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ച ശേഷമാണ് മടങ്ങിയത്. സന്ദർശന ശേഷം “ഇതൊരു സാധാരണ ദുരന്തമല്ല” എന്ന് പറഞ്ഞ അദ്ദേഹം പുനരധിവാസത്തിനും […]Read More
ചേര്‍ത്തല: ചേര്‍ത്തലയില്‍ തുമ്പചെടി കൊണ്ടുള്ള തോരന്‍ കഴിച്ച യുവതി മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സൂചിപ്പിച്ചാണ് പൊലീസിന്റെ എഫ്ഐആര്‍. അസ്വാഭാവിക മരണത്തിന് ചേര്‍ത്തല പോലീസ് കേസ് എടുത്തു.ചേർത്തല എക്സ്റേ കവലയ്ക്ക് സമീപം ദേവീനിവാസിൽ നാരായണന്റെ ഭാര്യ ജെ ഇന്ദു (42) ആണ് മരിച്ചത്. യൂണിയൻ ബാങ്ക് റിട്ട. മാനേജർ ജയാനന്ദന്റേയും ഭാര്യ മീരാഭായിയുടെയും മകളാണ് ഇന്ദു. ഭക്ഷ്യവിഷ ബാധയേറ്റാകാം മരണമെന്നാണ് പ്രാഥമിക നിഗമനം. .ആഗസ്റ്റ് 8 വ്യാഴാഴ്ച രാത്രി ഔഷധ ചെടിയെന്ന് കരുതുന്ന തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരന്‍ ഇന്ദു […]Read More
തിരുവനന്തപുരം ശ്രീകാര്യം പൗഡികോണത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന കൊലക്കേസ്പ്രതി കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത് തിരുവനന്തപുരം ശ്രീകാര്യം പൗഡികോണത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതി മരിച്ചു. കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. വെട്ടേറ്റു ചികിത്സയിലായിരുന്ന വെട്ടുകത്തി ജോയി മരിച്ചു. ഇരുകാലുകളിലും ഗുരുതരമായി വെട്ടേറ്റ ജോയി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടു മണിയോടെയാണ് മരിച്ചത്. വെട്ടേറ്റ് അര മണിക്കൂറിലധികം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ ഒടുവിൽ പോലീസ് ജീപ്പിലാണ് മെഡിക്കൽ കോളേജിലെത്തിച്ചത്. അമിതമായി രക്തം […]Read More
പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കേരളം രാവിലെ പതിനൊന്നരയോടെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും സ്വീകരിക്കും. ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിക്കുന്ന നരേന്ദ്ര മോദി ദുരന്ത ബാധിത പ്രദേശങ്ങൾ ഹെകികോപ്റ്ററിൽ ഇരുന്ന് കാണും. കണ്ണൂരിൽ നിന്ന് കൽപ്പറ്റിലേയ്ക്ക് എത്തി റോഡ് മാർഗ്ഗമാണ് ചൂരൽമല സന്ദർശിക്കാൻ എത്തുക. റെക്കോർഡ് സമയത്തിനുള്ളിൽ സൈന്യം നിർമിച്ച ബെയ്ലി പാലം സന്ദർശിച്ചേക്കും. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത നാട്ടുകാരെയും ദുരന്തത്തിൽ മരിച്ച രക്ഷാപ്രവർത്തകരുടെ കുടുംബാംഗങ്ങളെയും അദ്ദേഹം കാണും. മേപ്പാടിയിലെ ആശുപത്രിയും സെൻ്റ് ജോസഫ് […]Read More
പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങളിൽ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീ-സ്റ്റൈൽ വിഭാഗത്തിൽ പ്യൂർട്ടോറിക്കോയുടെ ഡാരിയൻ ക്രൂസിനെ പരാജയപ്പെടുത്തി ഗുസ്തി താരം അമൻ ഷെരാവത്ത് വെങ്കലം നേടി. ഒളിംപിക്സിലെ ഇന്ത്യയുടെ ആറാം മെഡലാണ് ഇത്. വ്യാഴാഴ്ച ഇന്ത്യൻ സംഘം രണ്ട് മെഡലുകൾ കൂടി തങ്ങളുടെ പട്ടികയിൽ ചേർത്തിരുന്നു. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഷൂട്ടർമാർ നേരത്തെ നേടിയ മൂന്ന് വെങ്കല മെഡലുകൾക്ക് പുറമേ, നീരജ് ചോപ്രയും ഇന്ത്യൻ പുരുഷ ഹോക്കി ടീമും യഥാക്രമം ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കിയിരുന്നു. […]Read More
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിൽ ഒന്നും ബാക്കിയാകാതെ നിൽക്കുന്നവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകും. മുണ്ടക്കൈ, ചൂരൽ മല പ്രദേശത്തെ ദുരന്തബാധിതരായ എല്ലാവർക്കുമാണ് സഹായം ലഭിക്കുക. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് 300/- രൂപ വീതം ദിവസവും നൽകും. ഇപ്രകാരം ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങൾക്ക് ഈ ആനുകൂല്യം കുടുംബത്തിൽ […]Read More
