മുംബൈ: അധികാര ദുർവിനിയോഗം നടത്തി വിവാദത്തിലായ മഹാരാഷ്ട്ര പ്രൊബേഷനറി ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കർ ഉപയോഗിച്ച ആസംബരകാർ പൊലീസ് കണ്ടുകെട്ടി. ഈ ഔഡി കാറിൽ നിയമ വിരുദ്ധമായി ചുവന്ന ബീക്കൺ ലൈറ്റ് ഘടിപ്പിക്കുകയും സർക്കാർ ബോർഡ് വയ്ക്കുകയും ചെയതിരുന്നു. കാർ ഉടമസ്ഥരായ പൂണെയിലെ സ്വകാര്യ കമ്പനിക്ക് വ്യാഴാഴ്ച ആർടിഒ നോട്ടീസ് നൽകിയിരുന്നു. കാറിൽ ജാമർ ഘടിപ്പിച്ചതും കണ്ടെത്തിയിട്ടുണ്ട്. 21 തവണ ട്രാഫിക് നിയമ ലംഘനത്തിന് ചെലാൻ നൽകുകയും 27,000 രൂപ പിഴ ഒടുക്കുകയും ചെയ്തിട്ടുണ്ട്.Read More
മുംബൈ: ആഡംബരത്തിന്റേയും താരപ്പകിട്ടിന്റേയും പണകൊഴുപ്പിന്റേയും മേളമായി അംബാനികുടുംബത്തിലെ ഇളമുറക്കാരന്റെ വിവാഹം. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനി, രാധിക മർച്ചന്റിനെ ജീവിത സഖിയാക്കി. മുംബൈ ബാന്ദ്ര-കുർള വേൾഡ് സെന്ററിൽ നടത്തിയ വിവാഹച്ചടങ്ങിൽ ആശംസകളുമായി രാഷ്ട്രീയ, വ്യവസായ, സിനിമ, കായിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. ശനിയാഴ്ച തുടങ്ങിയ കല്യാണാഘോഷം ഇന്നലെ മംഗൾ ഉത്സവ് ദിനത്തോടെ അവസാനിക്കും. തിങ്കളാഴ്ച റിലയൻസ് ജീവനക്കാർക്കുള്ള വിരുന്നോടെ മാസങ്ങൾ നീണ്ട വിവാഹാനു ബന്ധമാമാങ്കത്തിന് സമാപ്തിയാകും. മാർച്ച് ആദ്യം ഗുജറാത്തിലെ […]Read More
പാരീസ്: ഒളിമ്പിക്സിന് ഇനി 11 ദിവസം ശേഷിക്കെ ദീപശിഖ പാരീസ് നഗരത്തെ വലംവച്ചു.ഉദ്ഘാടന വേദിയെ പ്രഭാപൂരമാക്കുന്ന ദീപശിഖയ്ക്ക് വൻ വരവേൽപ്പായിരുന്നു. അടുത്ത 10 ദിവസം പാരീസിലാണ് പ്രയാണം. ഫ്രാൻസിന്റെ ദേശീയ ദിനത്തിൽ മിലിട്ടറി പരേഡിന്റെ വേദിയായ ഷാൻസ് എലിസേയിലായിരുന്നു ആദ്യസ്വീകരണം. പുരാതന ഒളിമ്പിക്സ് വേദിയായ ഗ്രീസിൽ നിന്ന് ഏപ്രിലിൽ പ്രയാണം ആരംഭിച്ച ദീപശിഖ ലോകം ചുറ്റിയാണ് എത്തുന്നത്. 69 ദിവസത്തെ പര്യടനത്തിനിടെ പതിനയിരത്തോളം പേരാണ് ദീപശിഖയേന്തിയത്. ജൂലൈ 26 ന് രാത്രി 7.30 ന് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കും. […]Read More
തിരുവനന്തപുരം : തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടില്‍ വീണു മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരചടങ്ങുകള്‍. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. 46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നുള്ള നേവി സംഘവും സ്ഥലത്ത് തെരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ […]Read More
കോപ്പ അമേരിക്ക ഫുട്ബോള്‍ കിരീടം നിലനിര്‍ത്തി അര്‍ജന്റീന . ആവേശം നിറഞ്ഞ ഫൈനലില്‍ കൊളംബിയയെ വീഴ്ത്തിയാണ് മെസ്സിപ്പട തുടരെ രണ്ടാം വട്ടവും കിരീടം ഉയര്‍ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ നേടിയില്ല. മത്സരം അധിക സമയത്തേക്ക് നീണ്ടപ്പോള്‍ പകരക്കാരനായി എത്തിയ ലൗട്ടാരോ മാര്‍ട്ടിനസിന്റെ ഗോളാണ് കളിയുടെ ഗതി നിര്‍ണയിച്ചത്. ലയണല്‍ മെസിക്കും അർജന്റീനയ്ക്കും ഇത് അഭിമാന നേട്ടങ്ങളുടെ തുടര്‍ച്ചയാണ്. ഇത് പതിനാറാം തവണയാണ് ലാറ്റിനമേരിക്കയുടെ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള പോരാട്ടത്തിൽ അർജന്റീന കിരീടം നേടുന്നത്. മത്സരത്തിനിടെ പരിക്കേറ്റ് […]Read More
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലധികം സിനിമകള്‍ നിര്‍മിച്ചു. 1977 ല്‍ റിലീസ് ചെയ്ത, മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യ നിര്‍മ്മാണ സംരംഭം. അദ്ദേഹം നിര്‍മ്മിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഏഴ് ചിത്രങ്ങള്‍ സംവിധാനം […]Read More
പരിശോധന നാളെ രാവിലെ തുടങ്ങും തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലകപ്പെട്ട ജോയിക്കായുള്ള ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു. ഇനി പരിശോധന നാളെ രാവിലെ തുടങ്ങും. ഫയര്‍ഫോഴ്സ് സ്കൂബ ടീം പരിശോധന നിര്‍ത്തിയതായി അറിയിച്ചു. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്കരമായ സാഹചര്യത്തിലാണ് ദൗത്യം താല്കാലികമായി നിര്‍ത്തിവെച്ചത്. രക്ഷാദൗത്യം ദുഷ്കരമെന്ന് സ്കൂബ ടീം അറിയിച്ചു. വെള്ളം പമ്പ് ചെയ്തിട്ട് പോലും കെട്ടികിടക്കുന്ന മാലിന്യത്തില്‍ നിന്നും ഒരു കവര്‍ പോലും ഇളകി വരുന്ന സ്ഥിതിയല്ലെന്ന് സ്കൂബ ടീം പ്രതികരിച്ചിരുന്നു. ‘രക്ഷാദൗത്യം പെട്ടെന്നൊന്നും നടക്കില്ല. മാലിന്യം ഒന്നരമീറ്ററോളം […]Read More
ഇസ്ലാമാബാദ്: നിയമ വിരുദ്ധമായി വിവാഹം ചെയ്തെന്ന കേസിൽ പാകിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാനെയും ഭാര്യ ബുഷ്റ ബീവിയേയും ലാഹോർ ഹൈക്കോടതി വെറുതെ വിട്ടു.ഇസ്ലാമിക നിയമം ലംഘിച്ചായിരുന്നു വിവാഹമെന്നാരോപിച്ച് ബുഷ്റയുടെ മുൻ ഭർത്താവ് ഖവാർ ഫരീദ് മനേക നൽകിയ പരാതിയിലാണ് കേസെടുത്തത്. പാകിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മുമ്പ് കീഴ്ക്കോടതി ഇരുവർക്കും ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കേസിൽ വെറുതെ വിട്ടെങ്കിലും ഇമ്രാൻ ഖാൻ ജയിൽ മോചിതനായില്ല. അനുയായികളെ കലാപത്തിന് പ്രേരിപ്പിച്ച കേസിൽ ജയിലിൽ കഴിയുകയാണ് […]Read More
കോഴിക്കോട്:മൈജിയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച ജീവനക്കാർക്ക് കാറുകളും, ടൂവീലറുകളും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകി ഡിജിറ്റൽ ആൻഡ് ഹോം അപ്ലയൻസ് റീട്ടെയിൽ നെറ്റ് വർക്കായ മൈജി. പുതിയറ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ മൈജി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എ കെ ഷാജി സമ്മാനദാനം നൽകി. മൈജിയിൽ ദീർഘകാലം പൂർത്തിയാക്കിയവർ,പ്രവർത്തനപഥത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചവർ എന്നിവർക്കാണ് സമ്മാനങ്ങളും പ്രശംസാപത്രവും നൽകിയത്. 2006 ൽ പ്രവർത്തനം ആരംഭിച്ച് 18 വർഷം പിന്നിടുമ്പോൾ ഹ്യൂണ്ടായ്, സ്കോഡ, എംജി, വോക്സ് […]Read More
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്നിന്ന് കണ്ടെയ്നർ കൊണ്ടുപോകാൻ ചെറുകപ്പലുകൾ തിങ്കളാഴ്ചമുതൽ എത്തിത്തുടങ്ങും. കൊൽക്കത്ത, മുംബൈ തുറമുഖങ്ങളിലേക്കാണ് കണ്ടെയ്നർ കൊണ്ടുപോകുക. മദർഷിപ്പിലെ കണ്ടെയ്നറുകൾ തുറമുഖത്ത് നിന്ന് ചെറു കപ്പലുകളിൽ (ഫീഡർ വെസൽ) മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുന്നതാണ് ട്രാൻസ്ഷിപ്മെന്റ്. തുറമുഖത്തെത്തിയ ആദ്യ ചരക്കുകപ്പൽ സാൻ ഫെർനാണ്ടോ ഞായറാഴ്ച രാവിലെ ഒമ്പതിന് മടങ്ങും. ശനിയാഴ്ച രാത്രിയോടെ കപ്പലിൽ നിന്ന് കണ്ടെയ്നർ ഇറക്കൽ പൂർത്തിയായി. 1930 കണ്ടെയ്നർ ഇറക്കി. വിഴിഞ്ഞത്തേതൊഴികെ 607 എണ്ണം തിരിച്ചു കയറ്റി കണ്ടെയ്നറുകൾക്രമീകരിച്ചു .Read More
