പരിശോധന നാളെ രാവിലെ തുടങ്ങും തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലകപ്പെട്ട ജോയിക്കായുള്ള ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു. ഇനി പരിശോധന നാളെ രാവിലെ തുടങ്ങും. ഫയര്‍ഫോഴ്സ് സ്കൂബ ടീം പരിശോധന നിര്‍ത്തിയതായി അറിയിച്ചു. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്കരമായ സാഹചര്യത്തിലാണ് ദൗത്യം താല്കാലികമായി നിര്‍ത്തിവെച്ചത്. രക്ഷാദൗത്യം ദുഷ്കരമെന്ന് സ്കൂബ ടീം അറിയിച്ചു. വെള്ളം പമ്പ് ചെയ്തിട്ട് പോലും കെട്ടികിടക്കുന്ന മാലിന്യത്തില്‍ നിന്നും ഒരു കവര്‍ പോലും ഇളകി വരുന്ന സ്ഥിതിയല്ലെന്ന് സ്കൂബ ടീം പ്രതികരിച്ചിരുന്നു. ‘രക്ഷാദൗത്യം പെട്ടെന്നൊന്നും നടക്കില്ല. മാലിന്യം ഒന്നരമീറ്ററോളം […]Read More
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലധികം സിനിമകള്‍ നിര്‍മിച്ചു. 1977 ല്‍ റിലീസ് ചെയ്ത, മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യ നിര്‍മ്മാണ സംരംഭം. അദ്ദേഹം നിര്‍മ്മിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഏഴ് ചിത്രങ്ങള്‍ സംവിധാനം […]Read More
ക്യാമറ ഘടിപ്പിച്ച റോബോട്ടുകളെ ഉപയോഗിച്ച് മാലിന്യം നീക്കംചെയ്യുന്നതിനും പരിശോധന നടത്തുന്നതിനുമാണ് ശ്രമം തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിയെ കണ്ടെത്താനായുള്ള തിരച്ചില്‍ രാത്രിയിലും തുടരുന്നു. പരിശോധനക്കായി സംസ്ഥാന സര്‍ക്കാരിന്റെ ജൻറോബോട്ടിക്സിൽ നിന്നുള്ള റോബോട്ടിനെ എത്തിച്ചു. ശനിയാഴ്ച രാവിലെയാണ് നഗരസഭയിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്‍ കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. മാലിന്യം തിങ്ങിനിറഞ്ഞതിനാല്‍ ആദ്യഘട്ടത്തില്‍ തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായില്ല. ക്യാമറ ഘടിപ്പിച്ച റോബോട്ടുകളെ ഉപയോഗിച്ച് മാലിന്യം നീക്കംചെയ്യുന്നതിനും പരിശോധന നടത്തുന്നതിനുമാണ് ശ്രമം. […]Read More
തിരുവനന്തപുരം: ബിടെക് ലാറ്ററൽ എൻട്രി (റെഗുലർ കോഴ്സ്)പ്രവേശനത്തിന് ഓപ്ഷൻ സമർപ്പിക്കുന്നതിനും പുന:ക്രമീകരിക്കുന്നതിനും ജൂലൈ15 ന് പകൽ മൂന്നുവരെ അവസരമുണ്ട്. ഫോൺ: 0471 2324396, 2560327, 2560363.Read More
ന്യൂഡൽഹി: ഡൽഹിയിലെ മദ്യ നയവിവാദവുമായി ബന്ധപ്പെട്ട് ഇഡി എടുത്ത കേസിൽ ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഇഡി നടപടിയിൽ ശക്തമായ വിമർശനമുന്നയിച്ച കോടതി അറസ്റ്റുകൾക്ക് ഏകീകൃത നയം രൂപീകരിക്കേണ്ട സമയം അതിക്രമിച്ചെന്നും ചൂണ്ടിക്കാട്ടി.ഇതേ കേസിൽ സിബിഐയും അറസ്റ്റു ചെയ്തതിനാൽ ഉടൻ ജയിൽ മോചിതനാകില്ല. സിബിഐ കേസിൽ കെജ്രിവാളിന്റെ ജാമ്യഹർജി ഡൽഹി ഹൈക്കോടതി ജൂലൈ 17 ന് പരിഗണിച്ചേയ്ക്കും. ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസോ, ഡൽഹി സെക്രട്ടേറിയറ്റോ സന്ദർശിക്കാൻ പാടില്ലെന്നാണ് […]Read More
തിരുവനന്തപുരം:സംസ്ഥാനത്തെ സാക്ഷരതാനിരക്ക് ഉയർത്താൻ സാക്ഷരതാമിഷൻ വഴി സാധിച്ചെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ 2020ലെ റിപ്പോർട്ട് അനുസരിച്ച് കേരളത്തിലെ സാക്ഷരതാനിരക്ക് 96.2 ശതമാനമാണ്. സാക്ഷരതാ മിഷന്റെ പ്രവർത്തനത്തിന്റെ ഫലമായി വയനാട് ആദിവാസി മേഖലയിൽ 20,260 പേരെയും, അട്ടപ്പാടി ആദിവാസി മേഖലയിൽ 3,670 പേരെയും, പട്ടികജാതി – പട്ടികവർഗ വിഭാഗക്കാരെയും സാക്ഷരരാക്കാനായി.കേരളത്തിലെ ജയിലുകളിലുള്ള നിരക്ഷരരായ അന്തേവാസികളെ ‘ജയിൽജ്യോതി’ പദ്ധതിയിലൂടെ സാക്ഷരരാക്കാനും തുടർവിദ്യാഭ്യാസം നൽകാനും കഴിഞ്ഞു വെന്നും മന്ത്രി പറഞ്ഞു.Read More
തൃശൂർ:സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റിന്റെ വാല്മീകി പുരസ്കാരം കെ എസ് ചിത്രയ്ക്കും, രാമസംഗീത പുരസ്കാരം ഡോ.എൻ ജെ നന്ദിനിയ്ക്കും ലഭിയ്ക്കും. യഥാക്രമം 25,000രൂപയും 10,000 രൂപയും ഉപഹാരവുമാണ് പുരസ്ക്കാരം.ആഗസ്റ്റ് 12ന് തൃശൂർ റീജിയണൽ തീയറ്ററിൽ നടക്കുന്ന രാമായണ ഫെസ്റ്റിൽ പുരസ്ക്കാരം സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ കെ കിട്ടുനായർ, ജി രാമനാഥൻ, ടി സി സേതുമാധവൻ, തിരൂർ രവീന്ദ്രൻ, ശ്രീകുമാർ ആമ്പല്ലൂർ എന്നിവർ പങ്കെടുത്തു.Read More
തിരുവനന്തപുരം:കോടതികളിലെ ഫീ നിരക്കിൽ ഇളവ് വരുത്തി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. കുടുംബകോടതിയിലെ സ്വത്ത് വ്യവഹാരങ്ങൾക്കുള്ള കോർട്ട് ഫീ സ്റ്റാമ്പ് നിരക്കിലാണ് ഇളവ് വരുത്തിയത്. താമസിക്കുന്ന വീട് ഒഴികെയുള്ള വസ്തു വകകളാണ് വ്യവഹാരത്തിന് പരിഗണിക്കുക. ഇതിന്റെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചു ലക്ഷം വരെയുള്ളതിന് 200 രൂപയാണ് ഫീസ്. അഞ്ചു ലക്ഷം മുതൽ 20 ലക്ഷം വരെ 500 രൂപയും,20 ലക്ഷം മുതൽ 50 വരെ 1000 രൂപയും, 50 ലക്ഷം മുതൽ ഒരു കോടി വരെ […]Read More
ന്യൂഡൽഹി:വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് മുൻ ഭർത്താവിൽ നിന്നും ജീവനാംശം തേടാൻ അവകാശമുണ്ടെന്ന് സപ്രീംകോടതി. ജീവനാംശം ആരുടേയും ദാനമല്ലെന്നും സ്ത്രീയുടെ അവകാശമാണെന്നും ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. മുൻ ഭാര്യയ്ക്ക് 10,000 രൂപ ഇടക്കാല ജീവനാംശം നൽകാനുള്ള തെലുങ്കാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തെലുങ്കാന സ്വദേശിയായ യുവാവ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് സുപ്രധാന വിധി.Read More
