നിയമസഭ പാസാക്കിയ തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഒപ്പുവെച്ച് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാൻ. ഇതുപ്രകാരം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്ഡ് വീതം കൂടും. ചർച്ച കൂടാതെ പാസാക്കിയ ബില്ലിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിയാണ് ഗവര്ണര് ബില്ലിൽ ഒപ്പുവച്ചത്. സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാനാണ് കമ്മീഷൻ ചെയർമാൻ. ഐഎഎസ് ഉദ്യോഗസ്ഥരായ രത്തൻ ഖേൽക്കർ, കെ […]Read More
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് ഏഴാം ക്ലാസ് പാസായിട്ടുള്ള വനിതാ ഉദ്യോഗാർഥികൾക്ക് ജൂലൈ 19ന് രാവിലെ 11 മണിക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. സമീപ പ്രദേശങ്ങളിൽ നിന്നുള്ളവർക്കും പ്രസ്തുത ജോലിയിൽ മുൻപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും […]Read More
ലണ്ടൻ: അനധികൃതമായി ബ്രിട്ടനിലെത്തുന്ന അഭയാർഥികളെ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള മുൻ സർക്കാരിന്റെ പദ്ധതി നടപ്പാക്കില്ലെന്ന് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. അനധികൃതമായി ഇംഗ്ലീഷ് ചാനൽകടന്ന് രാജ്യത്തെത്തുന്നവരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് അയയ്ക്കാനായിരുന്നു ഋഷി സുനക് സർക്കാരിന്റെ നീക്കം. സുപ്രീംകോടതി വിധിയെയും മറികടന്ന് നയം നടപ്പാക്കാനുള്ള ഋഷി സുനക് സർക്കാർ നീക്കം ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതി ഉപേക്ഷിച്ചതായി ആദ്യ മന്ത്രിസഭാ യോഗത്തിൽ സ്റ്റാർമർ പ്രഖ്യാപിച്ചത്. 25 അംഗ സ്റ്റാർമർ […]Read More
ഗുവാഹത്തി: പ്രളയം രൂക്ഷമായി തുടരുന്ന അസമിൽ ബ്രഹ്മപുത്രയടക്കം പ്രധാനനദികളിലെ ജലനിരപ്പ് അപകടകരമായ നിലയിൽ തുടരുന്നു. ശനിയാഴ്ച ആറുപേർ കൂടി മരിച്ചതോടെ മരണസംഖ്യ 58 ആയി. 29 ജില്ലകളിലായി 24 ലക്ഷംപേർ ദുരിതത്തിലാണ്. 577 ദുരിതാശ്വാസ ക്യാമ്പുകളിലായി 53,000 ൽ ഏറെപേർ അഭയം തേടി. കാസിരംഗ ഉദ്യാനത്തിൽ 144 മൃഗങ്ങൾ ചത്തു. ബീഹാർ, പശ്ചിമബംഗാൾ, മഹാരാഷ്ട്ര,രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴ ശക്തമായതോടെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.Read More
ലൊസ് ആഞ്ചലസ്: ടൈറ്റാനിക്, അവതാർ തുടങ്ങിയ സൂപ്പർഹിറ്റ് ഹോളിവുഡ് സിനിമകളുടെ നിർമ്മാതാവ് ജോൺ ലാൻഡൗ (63) അന്തരിച്ചു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 31വർഷം ഒരുമിച്ച് പ്രവർത്തിച്ച സുഹൃത്തിനെയാണ് നഷ്ടമായതെന്ന് സംവിധായകൻ ജെയിംസ് കാമറൂൺ സമൂഹമാധ്യമത്തിൽ കുറിച്ചു. സിനിമാ നിർമാതാക്കളായ മാതാപിതാക്കളിലുടെയാണ് ജോൺ ഹോളിവുഡിനെ അടുത്ത് പരിചയപ്പെടുന്നത്. നിരവധി സിനിമകളിൽ പ്രൊഡക്ഷൻ മാനേജരായി.20-ാമത് സെഞ്ച്വറി ഫോക്സിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റായിരിക്കെയാണ് കാമറൂണിനെ പരിചയപ്പെടുന്നത്. കാമറൂൺ അദ്ദേഹത്തിന് ‘പ്ലാനെറ്റ് ഐസ് ‘ എന്ന തിരക്കഥ വായിക്കാൻ […]Read More
തിരുവനന്തപുരം:വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഒട്ടേറെ ഭക്തർ ദർശനത്തിനെത്തുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ജില്ലയിലെ ഭക്തർക്കുവേണ്ടി പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ സാധ്യത ആരാഞ്ഞ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഗുരുവായൂർ ക്ഷേത്രത്തിലും തമിഴ് നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലും തദ്ദേശീയരായ ഭക്തർക്ക് പ്രത്യേക പരിഗണന നൽകന്നുണ്ടെന്നും ഈ സംവിധാനം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് കവടിയാർ ഹരികുമാർ, വിജയകുമാർ തുടങ്ങിയവർ നൽകിയ ഹർജിയിലാണ് നിർദ്ദേശം. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അഗുവുമായ കെ […]Read More
തിരുവനന്തപുരം:കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അനുവദിക്കാൻ സാധ്യത. കൊച്ചുവേളി-ബെംഗളൂരു, ശ്രീനഗർ – കന്യാകുമാരി സർവീസുകളാണ് റെയിൽവേ ബോർഡിന്റെ പരിഗണനയിലുള്ളത്. കന്യാകുമാരിയിൽ നിന്ന് കൊങ്കൺ വഴിയാകും ശ്രീനഗർ വന്ദേഭാരത് സർവീസ് നടത്തുന്നത്. ഗ്രീനഗറിനു തൊട്ടടുത്ത ബഡ്ഗാം സ്റ്റേഷൻവരെ ആഴ്ചയിൽ മൂന്നു ദിവസം സർവീസ് ഉണ്ടായിരിക്കും. ഉധം പൂർ-ഗ്രീനഗർ-ബാരാമുള്ള റെയിൽപാത ഡിസംബറിൽ കമ്മീഷൻ ചെയ്യുന്ന തോടെ സർവീസ് തുടങ്ങും. ഡിസംബറോടെ 10 ട്രെയിനുകളുടെ നിർമാണം പൂർത്തിയാകും. രാജധാനി ട്രെയിനിലെ പോലെ പൂർണമായും എസി കോച്ചുകൾ മാത്രമാകും.Read More
കലാമണ്ഡലത്തിൽ ബിപിഎ: അപേക്ഷ 11 വരെബാച്ച്ലർ ഓഫ് പെർഫോമിങ് ആർട്ട്സ് കോഴ്സുകൾ: കഥകളി, കഥകളി സംഗീതം, ചെണ്ട,മദ്ദളം,ചുട്ടി, കൂടിയാട്ടം, മിഴാവ്, തുള്ളൽ, മൃദംഗം, തിമില, കർണാടക സംഗീതം, മോഹിനിയാട്ടം, കളരി പരിശീലനവും മറ്റും കോഴ്സിന്റെ ഭാഗമായുണ്ടായിരിക്കും. 2024 ജൂൺ ഒന്നിന് 23 വയസ്സു തികയരുത്. മിതമായ ഫീസേയുള്ളു. പൂരിപ്പിച്ച അപേക്ഷ, ചെറുതുരുത്തി എസ്ബിഐ ശാഖയിൽ 500 രൂപ ഓൺലൈനായി അടച്ചതിന്റെ സ്ലിപ്പും നിർദിഷ്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ചേർത്ത് ജൂലൈ11നകം കിട്ടത്തക്കവിധം അയയ്ക്കണം.Read More
കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരെ കൂടോത്രം ചെയ്തത് പ്രമുഖ കോൺഗ്രസ് നേതാവ് തന്നെ..!”. കൂടോത്ര വിവാദത്തിൽ നിർണ്ണായ വെളിപ്പെടുത്തലുമായി കെ സുധാകരന്റെ വിശ്വസ്തൻ. കൂടോത്ര അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നതിന് ദൃക്സാക്ഷിയായ വിപിൻ മോഹനാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. കെ സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം കൂടിയാണ് വിപിൻ മോഹൻ. “ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പരിശോധന നടത്തിയിട്ടും സുധാകരന് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയില്ല. നെഗറ്റീവ് എനർജിയാണ് ഇതിന് പിന്നിലെന്ന് പലരും പറയുകയും ചെയ്തു. […]Read More
തൃശൂർ: എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് നെല്ലിക്കുന്നിൽ ഒന്നര വയസുകാരിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു – ജിഷ ദമ്പതികളുടെ മകൾ അമയയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.15 ഓടെയാണ് കുട്ടി വീട്ടുവളപ്പിലെ കിണറ്റിൽ വീണു കിടക്കുന്ന നിലയിൽ അമ്മ ജിഷ കാണുന്നത്. ഇവർ അയൽ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. വെള്ളത്തിൽ മലർന്നു പൊങ്ങി കിടക്കുന്നന്ന നിലയിലായിരുന്നു കുട്ടി.Read More
