ഗോവയിൽ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ 50 പേരെ രക്ഷപ്പെടുത്തി; നിരവധി പേർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു കനത്ത മഴയ്ക്കിടയിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെത്തുടർന്ന് ഞായറാഴ്ച ഗോവയിലെ സത്താരി താലൂക്കിലെ പാലി വെള്ളച്ചാട്ടത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. 30 പേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ട്. 50 ഓളം പേരെ രക്ഷപ്പെടുത്തിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഫയർ ആൻഡ് എമർജൻസി സർവീസസിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വെള്ളച്ചാട്ടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് (നോർത്ത്) അക്ഷത് കൗശൽ പറഞ്ഞു. ഞായറാഴ്ചയായതിനാൽ രാവിലെ തന്നെ വെള്ളച്ചാട്ടത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. […]Read More
ജമ്മു കശ്മീരിലെ കുല്‍ഗാമിൽ നാല് ഭീകരരെ സുരക്ഷാസേനാ വധിച്ചു. മോഡര്‍ഗാമില്‍ ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് കരസേനയും സിആര്‍പിഎഫും പൊലീസും ചേര്‍ന്ന് പരിശോധന നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ വെടിയേറ്റ സൈനികന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീരമൃത്യുവരിച്ചു. കുല്‍ഗാമിലെ തന്നെ ഫ്രിസാല്‍ മേഖലയില്‍ ഏറ്റുമുട്ടലിന് പിന്നാലെ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ നാലു ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ജമ്മു കശ്മീരിൽ ഭീകരരുമായി കഴിഞ്ഞമാസമുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. സിആർപിഎഫ് ജവാനായ കബീൻ ദാസ് ആണ് മരിച്ചത്. കത്വ ജില്ലയിലെ […]Read More
കോഴിക്കോട്: സ്വാകാര്യ ആശു പത്രിയിൽ ചികിത്സയിലായിരുന്ന തിക്കോടി പള്ളിക്കര സ്വദേശിയായ 14 കാരന് അമീബിക്ക് മസ്തിഷ്ക്കജ്വരം സ്ഥിരീകരിച്ചു. സ്രവ സാമ്പിൾ പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. കീഴൂർ തെരുവിലെ കാട്ടുകുളത്തിൽ കുളിച്ച രണ്ടു കുട്ടികൾക്കാണ് ജ്വരം സ്ഥരീകരിച്ചത്. ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടിക്ക് രോഗമില്ലെന്ന് കണ്ടെത്തി.കുളത്തിലെ വെള്ളം പരിശോധിച്ചതിൽ മസ്തിഷ്കജ്വരത്തിന് കാരണമാകുന്ന നഗ്ലേറിയ ഫൗലേറി എന്ന അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തി. കുളത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ […]Read More
തിരുവനന്തപുരം: വിതുര പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വിഭാഗത്തിൽ ഓവർസിയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് എന്നീ തസ്തികയിൽ നിയമനം നടത്തും. ജൂലൈ 12 ന് 11 മണിക്ക് പഞ്ചായത്ത് ഓഫീസിലാണ് അഭിമുഖം.ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും അസ്സലും സഹിതം പഞ്ചായത്താഫീസിൽ എത്തണം. ഫോൺ:9496049681.Read More
ചേർത്തല : ഹിമാലയ പർവതം 4800 മീറ്റർ ഉയരംതാണ്ടി ചേർത്തല സ്വദേശിനി അന്ന മരിയ അപൂർവനേട്ടം കൈവരിച്ചു. ചേർത്തല ഞാറയ്ക്കാവേലിൽ ഷൈൻ വർഗീസ് – പ്രീതി ദമ്പതികളുടെ മകളായ എട്ടാംക്ലാസ് വിദ്യാർഥിനിയാണ് അന്ന മേരി. ജൂൺ 20 നാണ് അച്ഛനൊപ്പം ദൗത്യത്തിന് പുറപ്പെട്ടത്. എട്ട് സംസ്ഥാനങ്ങളിലെ 13 പേർ ദൗദ്യ സംഘത്തിലുണ്ടായിരുന്നു. സോളഗ് വാലിയിൽ ഒത്തുചേർന്ന ഇവർ ടെന്റ് സ്ഥാപിച്ചാണ് അന്തിയുറങ്ങിയത്. ആറുദിവസം കൊണ്ടാണ് 4800 മീറ്റർ പിന്നിട്ടതു്.ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ […]Read More
ലണ്ടൻ: ബ്രിട്ടനിൽ 14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിന് വിരാമമിട്ട് ലേബർപാർട്ടി അധികാരത്തിൽ. ടോറികൾക്കെതിരായ ജനവികാരം വ്യാഴാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ നിർണായകമായി. പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിലെ 650 അംഗങ്ങളിൽ 412 സീറ്റ് നേടിയാണ് ലേബർ പാർട്ടി ഭരണം പിടിച്ചത്. ഇത്തവണ കൺസർവേറ്റീവ് പാർട്ടിക്ക് 121 സീറ്റ് മാത്രമാണ് ലഭിച്ചത്. ലേബർ പാർട്ടി നേതാവ് 61കാരനായ കെയ്ർ സ്റ്റാർമറെ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ പ്രധാനമന്ത്രിയായി നിയമിച്ചു. മുൻപ്രധാനമന്ത്രി […]Read More
തിരുവനന്തപുരം :തിരുവല്ലം പാച്ചല്ലൂർ വാഴമുട്ടം മേഖലയിലെ ടോറസ് ലോറികളുടെ മരണപ്പാച്ചിൽ അവസാപ്പിക്കുക എന്ന ആവശ്യവുമായി തിരുവല്ലം വാഴമുട്ടം റോഡ് സംരക്ഷണ സമിതി നാളെ രാവിലെ 8 മണിക്ക് വാഴമുട്ടം ജംഗ്ഷനിൽ റോഡ് ഉപരോധിക്കുന്നു. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ ഒട്ടേറെ മരണങ്ങൾക്കും അസംഖ്യം അപകടങ്ങൾക്കും കാരണമാക്കികൊണ്ട് നാഷണൽ ഹൈവേ വഴി പോകേണ്ട ഇത്തരം വാഹനങ്ങൾ അമിതമായ ടോൾ കൊടുക്കാൻ വിമുഖത കാണിച്ചുകൊണ്ട് സർവീസ് റോഡ് വഴി പൊതുമരാമത്ത് റോഡിലേയ്ക്ക് കടന്ന് രാത്രിയും പകലെന്നുമില്ലാതെ ചീറിപ്പായുന്ന കാഴ്ച ഏവർക്കും ഭീതി ജനിപ്പിക്കുന്നു.ഇത് […]Read More
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ ജൂലൈ 12 ന്. അ ദാനി പോർട്സിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്തിനിന്ന് ആദ്യ കപ്പൽ വെള്ളിയാഴ്ച എത്തും.ഇതോടെ വിവിധ ലോകരാജ്യങ്ങളിൽ നിന്ന് വൻ ചരക്കുകപ്പലുകൾ വിഴിഞ്ഞത്തെത്തും. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേന്ദ്ര തുറമുഖ മന്ത്രി സർ ബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. മദർ ഷിപ്പിലെത്തുന്ന ചരക്ക് തുറമുഖത്ത് ഇറക്കിയ ശേഷം ചെറിയ കപ്പലുകളിൽ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. ലൊക്കേഷൻ […]Read More
തിരുവനന്തപുരം: ഒന്നാം ക്ലാസിൽ 2.98 ലക്ഷം കുട്ടികൾ സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 2,98,848 കുട്ടികൾ. സർക്കാർ സ്കൂളിൽ 92,638 പേരും,എയ്ഡഡ് സ്കൂളിൽ 1,58,348 പേരും, അൺഎയ്ഡഡ് സ്കൂളിൽ 47,862 പേരുമാണ് പ്രവേശനം നേടിയത്. ഒന്നുമുതൽ 10 വരെ ക്ലാസുകളിലായി സംസ്ഥാനത്ത് 36,43,607 പേരാണ് . ഈ വർഷം അധ്യയനം നേടുന്നത്. ഇതിൽ 11,60,579 പേരും സർക്കാർ സ്കൂളുകളിലാണ് […]Read More
റാഞ്ചി: ജാർഖണ്ഡിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇഡിയുടെ അറസ്റ്റിൽ അഞ്ചുമാസം റാഞ്ചിയിലെ ബിർസമുണ്ട ജയിലിൽ കഴിഞ്ഞ സോറൻ പത്തുകിലോമീറ്റർ അകലെയുള്ള സെക്രട്ടറിയേറ്റിലേക്ക് വീണ്ടും മുഖ്യമന്ത്രിയായി പ്രവേശിച്ചു. വ്യാഴാഴ്ച രാവിലെ ഗവർണർ സി പി രാധാകൃഷ്ണനെ സന്ദർശിച്ച് അവകാശ വാദം ഉന്നയിച്ചു. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഞായറാഴ്ചയായിരിക്കും. മൂന്നാം തവണയാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകുന്നത്. ‘എല്ലാ അനീതിയും ഒരു നാൾ പരാജയപ്പെടുമെന്ന്”ഹേമന്ത് സോറൻ എക്സിൽ പങ്കുവെച്ചു.Read More
