തിരുവനന്തപുരം: എഗ്മൂർ – നാഗർകോവിൽ റൂട്ടിൽ ഓടുന്ന വന്ദേഭാരത് എക്സ്പ്രസ് സ്പെഷ്യൽ ഒരു മാസത്തിനകം ഓടിത്തുടങ്ങും. ആഴ്ചയിൽ ആറു ദിവസവും സർവീസുണ്ടാകും. ബുധനാഴ്ച നന്ന ട്രയൽ റണ്ണിൽ രാവിലെ 5.30 ന് എഗ്മൂറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൽ പകൽ 1.50 ന് നാഗർകോവിൽ എത്തി. ഇവിടെ നിന്ന് പകൽ 2.20 ന് പുറപ്പെട്ട ട്രെയിൻ രാത്രി 11.15 ന് എഗ്മൂറിൽ എത്തി. തിരുവനന്തപുരം ഡിവിഷന് മൂന്നാമത് വന്ദേ […]Read More
തെഹ്റാൻ: തീവ്ര യാഥാസ്തിതികരും പരിഷ്ക്കരണവാദികളും തമ്മിൽ ശക്തമായ മത്സരം നടന്ന ഇറാൻ രണ്ടാംവട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക്. സ്ഥാനാർഥികളിൽ ആരും 50 ശതമാനത്തിലേറെ വോട്ട് നേടാനാകാത്ത സാഹചര്യത്തിലാണിത്. ഒന്നാംവട്ട വോട്ടെടുപ്പിന്റെ അന്തിമഫലപ്രഖ്യാപനം ഞായറാഴ്ചയാണ്. രാജ്യത്ത് 6.01കോടി പേർക്ക് വോട്ടവകാശമുണ്ടായിരുന്നെങ്കിലും 40 ശതമാനംപേർ മാത്രമാണ് വോട്ട് ചെയ്തത്. മേയിൽ ഹെലികോപ്റ്റർ അപകടത്തിൽ പ്രസിഡന്റ് ഇബ്രാഹിം റെയ്സി മരിച്ചതിനെത്തുടർന്നാണ് 2025 ൽ നടത്തേണ്ട തെരഞ്ഞെടുപ്പ് നേരത്തേയാക്കിയത്.Read More
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവിൻ്റെ പിൻഗാമിയായിട്ടാണ് താരം എത്തുന്നത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണു സിദ്ദീഖിനെതിരെ മത്സരിച്ചത്. ജഗദീഷും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്. ‘അമ്മ’യുടെ മൂന്ന് വർഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്.നിലവിലെ പ്രസിഡന്റായ മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.Read More
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം ജില്ലാ കമ്മറ്റികളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വലിയ വിമർശനം. ഏറ്റവുമൊടുവിൽ ആലപ്പുഴയിലെയും കോട്ടയത്തെയും ജില്ലാ കമ്മിറ്റികളിലാണ് വിമർശനം ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ശൈലികൾക്കും ചില മന്ത്രിമാരുടെ പ്രവർത്തനങ്ങൾക്കുമെതിരെയാണ് വിമർശനമുയർന്നത്. മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ആവശ്യമുയർന്നു. ധനമന്ത്രി കെ എൻ ബാലഗോപാൽ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവർക്കെതിരെയും വിമർശനമുണ്ടായി. ഹരിപ്പാടും കായംകുളത്തും സിപിഎം മൂന്നാം സ്ഥാനത്ത് എത്തിയതിന് കാരണം പാർട്ടിക്ക് അകത്തെ വിഭാഗീയയെന്നും അഭിപ്രായമുയർന്നു. വിഭാഗീയ പ്രശ്നങ്ങൾ […]Read More
ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിൽ അവസാന ഓവർ വരെ നീണ്ട ആവേശകരമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയം. 7 റൺസിനാണ് ഇന്ത്യയുടെ വിജയം. 177 റൺസ് വിജയ ലക്ഷ്യം ഉയർത്തിയ ഇന്ത്യയെ മറികടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. 2007 ന് ശേഷമാണ് ഇന്ത്യ വീണ്ടും ലോകകപ്പ് നേടുന്നത്. തൻ്റെ പരിശീലന കരിയറിലെ അനവസാന ദിനത്തിൽ സന്തോഷത്തോടെയാണ് രാഹുൽ ദ്രാവിഡിൻ്റെ മടക്കം. വിജയ നായകനായ വിരാട് കോലി അന്താരാഷ്ട്ര ടി 20 ക്രിക്കറ്റിൽ നിന്നും വിരമിക്കലും പ്രഖ്യാപിച്ചു. ഫൈനലിൽ ഇന്ത്യക്കായി നിർണ്ണായക […]Read More
കൊച്ചി:വൻനിരക്ക് വർധനയുമായി മൊബൈൽ ഫോൺ സേവനദാതാക്കൾ.10 മുതൽ 25 ശതമാനം വരെയാണ് വർധന. റിലയൻസ്, ജിയോ, ഭാരതി എയർടെൽ നിരക്ക് വർധന പ്രഖ്യാപിച്ചു. വോഡഫോണും ഐഡിയയും നിരക്ക് വർധന പ്രഖ്യാപിച്ചിട്ടില്ല. ജിയോയാണ് വർധനയ്ക്ക് തുടക്കമിട്ടത്. 155 മുതൽ 399 രൂപയുക്കു വരെ ലഭ്യമായ മാസ പ്ലാനുകൾക്ക് 189 മുതൽ 449രൂപ വരെയാകും. സംസാര സമയമോ, ഡാറ്റയോ വർധിപ്പിച്ചിട്ടില്ല. 1559 രൂപയുടെ വാർഷിക പ്ലാൻ നിരക്ക് 1899 രൂപയാകും. 5 ജി സേവനത്തിന് മുടക്കിയ വൻനിക്ഷേപം ഉയോക്താക്കളിൽ നിന്ന് […]Read More
ശ്രീനഗർ:കനത്ത സുരക്ഷയോടെ ഈ വർഷത്തെ അമർനാഥ് യാത്രയ്ക്ക് തുടക്കമായി. കാശ്മീർ താഴ്വരയിലെത്തിയ 4603 പേരടങ്ങിയ തീർഥാടകരുടെ ആദ്യ ബാച്ചിനെ ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേർന്ന് സ്വീകരിച്ചു. 52 ദിവസത്തെ തീർഥാടനം ആഗസ്റ്റ് 19 ന് സമാപിക്കും. 48 കിലോമീറ്ററുള്ള അനന്ത്നാഗിലെ പഹൽഗാം റൂട്ടിലൂടെയും 14 കിലോമീറ്ററുള്ള ബാൽതാൽ റൂട്ടിലൂടെയുമാണ് തീർഥാടകർ അമർനാഥ് ക്ഷേത്രത്തിലെത്തുക. 3.50 ലക്ഷം പേരാണ് യാത്രയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്.Read More
ബാർബഡോസ്:ട്വന്റി 20 ലോകകപ്പ് ഫൈനലിൽ എല്ലാ കണ്ണുകളും വിരാട് കോഹ്ലിയിലാണ്. മോശം ഫോമിലൂടെ കടന്നുപോകുന്ന ഇന്ത്യൻ മുൻക്യാപ്റ്റന്റെ മികച്ച പ്രകടനത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്. കോഹ്ലി തിളങ്ങുമെന്ന പ്രതീക്ഷയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും പങ്കു വച്ചത്. 35 വയസ്സുള്ള കോഹ്ലിയും മുപ്പത്തേഴുകാരനായ രോഹിതും ഇനിയൊരു ലോകകപ്പിനുണ്ടാകില്ല. കോഹ്ലി ഏഴു കളിയിൽ നേടിയത് 75 റണ്ണാണ്.ശരാശരി 10.71 മാത്രം. ഐപിഎല്ലിൽ തകർപ്പൻ പ്രകടനം നടത്തിയാണ് ലോകകപ്പിനെത്തിയതെങ്കിലും നിരാശ മാത്രമാണ് ഫലം. സൂര്യകുമാർ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര എന്നിവരുടേയും പ്രകടനം […]Read More
തിരുവനന്തപുരം:ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് റവന്യു മന്ത്രി കെ രാജൻ. നിലവിൽ 27 ആർഡിഒമാരോ സബ്കലക്ടർമാരോ കൈകാര്യം ചെയ്തിരുന്ന അപേക്ഷകൾ ജൂലൈ ഒന്നുമുതൽ 71 ഉദ്യോഗസ്ഥർക്ക് കൈകാര്യം ചെയ്യാനാകുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു .നിലം എന്നത് ഭൂരേഖകളിൽ പുരയിടം എന്ന് നിയമത്തിലെ നിബന്ധനകൾക്ക് വിധേയമായി മാറ്റുന്നതാണ് ഭൂമി തരം മാറ്റൽ. നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമത്തിലെ റവന്യു ഡിവിഷണൽ ഓഫീസർ എന്ന നിർവചനത്തിൽ ഡപ്യൂട്ടി […]Read More
